ആറളം ഫാമിൽ റബ്ബർ പുകപ്പുര കത്തി നശിച്ചു: 10ലക്ഷത്തിൻ്റെ നഷ്ടം
ആറളം:ആറളം ഫാമിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് പത്ത് ലക്ഷത്തിൻ്റെ നാശനഷ്ടം.. ആറളം കാർഷിക ഫാമിൽ ബ്ലോക്ക് ആറിലാണ് കഴിഞ്ഞദിവസം രാത്രി റബ്ബർ പുകപ്പുരയ്ക്ക് തീ പിടിച്ചത്.
സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി ആദായം എടുത്ത് വരുന്നതിനിടെയാണ് ഒട്ടുപാൽ ഉണങ്ങുന്നതിനായി തയ്യാറാക്കിയ പുകപ്പുരയ്ക്ക് തീപിടിച്ചത്. രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ ആരും ഉണ്ടാകാത്തതിനാൽ രാത്രി ഏറെ വൈകിയാണ് സ്ഥലത്ത് തീപിടുത്തം ഉണ്ടായത് ആളുകൾ അറിയുന്നത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോഴേക്കും കെട്ടിടം പൂർണ്ണമായും കത്തി നശിച്ചിരുന്നു.
കഴിഞ്ഞ ആറുമാസത്തോളമായി സ്റ്റോക്ക് ചെയ്തു വച്ചിരുന്ന ഒട്ടുപാലും , പുകപ്പുരയിൽ ഉണങ്ങാൻ വെച്ചിരുന്നവയും പൂർണമായും കത്തി നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമുള്ളതായി ഉടമ അറിയിച്ചു.

Comments
Post a Comment