Posts

Showing posts from November, 2025

തലശേരിയിൽ വയോധികയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Image
തലശേരി : തലശേരി ജൂബിലി റോഡിലെ പണി തീരാത്ത കെട്ടിടത്തിൻ്റെ ലിഫ്റ്റ് കുഴിയിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ 'തമിഴ് നാട് സേലം ജില്ലയിലെ ആത്തൂർ അളമരം ഈസ്റ്റ് ചെല്ലമുള്ള അരിമില്ല് അമ്പായിരമാണ് (75) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമ്പായിരത്തിൻ്റെ ഭാര്യ ധനകോടി (73)യാണ് കൊല്ലപ്പെട്ടത്. അസ്ഥികൂടം ധന കോടിയുടെ താണെന്ന നിഗമനത്തിലാണ് പൊലിസ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അസ്ഥികൂടത്തിൻ്റെ പ്രാഥമിക പരിശോധന നടത്തി. പ്രതി അമ്പായിരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു.. തലശേരി എസ്ഐ പി.പി ഷമീലിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. തലശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തിൻ്റെ ലിഫ്റ്റ് കുഴിയിൽ വെള്ളിയാഴ്ച്ച വൈകിട്ടാണ് സ്ത്രീയുടെ തലയോട്ടി കണ്ടെത്തിയത്. ശനിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി അസ്ഥികൂടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ആറ് മാസത്തോളം പഴക്കമുള്ളതാണ് അസ്ഥികൂടമെന്ന് പൊലിസ് പറഞ്ഞു. മകൻ മണികണ്ഠൻ്റെ പരാതിയിലാണ് കേസെടുത്തത്.

ചെറുവത്തൂരിൽ സി.പി.എംപ്രവർത്തകൻ്റെ ബൈക്ക് കത്തിച്ചു

Image
   ചെറുവത്തൂർ: ചെറുവത്തൂരിൽ സി പി എം പ്രവർത്തകൻ്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ.ടി.യു.) കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും സി പി എം ചെറുവത്തൂർ രാമഞ്ചിറ ബ്രാഞ്ച് അംഗവുമായ ആർ.സി. വിജയൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 60.ജെ.5974 നമ്പർ ബൈക്കാണ് കത്തിച്ചത്: വീടിന് സമീപം പാലം നിർമ്മാണം നടക്കുന്നതിനാൽ ബൈക്ക് റോഡരകിൽ നിർത്തിയിട്ടതായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് വിവരമറിച്ചതിനെ തുടർന്ന് തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പാലം നിർമ്മാണത്തിനായി സൂക്ഷിച്ച ജെ.സി.ബി. സമീപത്തുണ്ടായിരുന്നു. തക്ക സമയത്ത് തീയണച്ചതിനാൽ നാശനഷ്ടം കുറയ്ക്കാൻ സാധിച്ചു. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദർ തിങ്കളാഴ്ച രാവിലെസ്ഥലത്തെത്തി പരിശോധിച്ചു.

ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Image
  ആലപ്പുഴ :ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25), സുഹൃത്ത് ഗോകുൽ (25) എന്നിവരാണ് മരിച്ചത്. കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാറിൻ്റെ അനന്തരവനാണ് മരിച്ച ശ്രീനാഥ്‌.അതേസമയം, എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്നു പേർക്ക് പരുക്കേറ്റു. കാലടി സ്വദേശി വളാഞ്ചേരി വീട്ടിൽ 69 വയസ്സുള്ള എസ്തപ്പാനാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടാകുന്നത്. പുളിഞ്ചുവട് മെട്രോ സ്റ്റേഷന്‌ സമീപത്തു വെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കറിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.

മസാല ബോണ്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ; ഇ.ഡിനോട്ടീസിന് മുഖ്യമന്ത്രി ഉടൻ മറുപടി നൽകും

Image
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിയുടെ വാദം തള്ളി സംസ്ഥാന സർക്കാർ. മസാല ബോണ്ടിൽ ക്രമക്കേടില്ലെന്നതാണ് സർക്കാർ നിലപാട്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നൽകിയതായും സർക്കാർ വ്യക്തമാക്കി. ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിന് മുഖ്യമന്ത്രി ഉടൻ മറുപടി നൽകും. മൂന്ന് വർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക ന...

വിവാദശബ്ദരേഖ രാഹുലിൻ്റെത് തന്നെയെന്ന് അന്വേഷണ സംഘം

Image
  കൊച്ചി:ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി.പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ്രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി.ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്. അതേസമയം, ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ എഡിജിപി എച്ച് വെങ്കിടേഷ് നിർദ്ദേശം നൽകിയതോടെ രാഹുലിനായി വ്യാപക പരിശോധനയാണ് നടക്കുന്നത്. പരാതിക്കാരിയുടെ മൊഴിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി സംഘം നടത്തിയത്.

മുഖ്യമന്ത്രിക്കും മുൻ മന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടിസ്

Image
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ;ബലിദാന ദിനം ആചരിച്ചു

Image
പാനൂർ: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ   വധിക്കപ്പെട്ട  ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം  ബലിദാന വാർഷികം ആചരിച്ചു. മൊകേരിയിലെ  സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്കും നടന്നു.പുഷ്പാർച്ചനക്ക് എൻസിടി രാജഗോപാൽ, ജിരൺ പ്രസാദ്, കെ പ്രകാശൻ മാസ്റ്റർ, എൻ കെ നാണു മാസ്റ്റർ, ഒ. രാഗേഷ്, കെ. മഹേഷ്,കെ. രഞ്ചിത്ത്, ബി. ഗോപാലകൃഷ്ണൻ, പി. സത്യപ്രകാശ്,  കെസി വിഷ്ണു, ജി.കാശിനാഥ്, ബിജു എളക്കുഴി, കെ.ബി പ്രജിൽ, ഷിജിലാൽ ,വി.പി. ഷാജി, വരുൺ പ്രസാദ്,അഥീന ഭാരതി എന്നിവർ നേതൃത്വം നൽകി. പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ നടന്ന സാംഘിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സമ്പർക്ക പ്രമുഖ് എൻസിടി  രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി.

ഡിറ്റ് വാ ദുർബലം: ശ്രീലങ്കയിൽ 334 പേർ മരിച്ചു

Image
ചെന്നൈ:ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി റിപ്പോർട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.

മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു പോയതിന് ശേഷം കുടുംബ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് യു.ഡി.എഫ് പരാതി

Image
കാടാച്ചിറ : കാടാച്ചിറ ഡേക്ടർമുക്കിൽ നടത്തിയ മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു പോയതിനു ശേഷം യു.ഡി.എഫ് കുടുംബ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് പരാതി.  ഞായറാഴ്ച്ച ഉച്ചയ്ക്ക് കുടുംബ സംഗമത്തിൻ്റെ അനൗൺസ്മെൻ്റ് വാഹനം തടഞ്ഞുവെച്ച് ഒരു സംഘമാളുകൾ രണ്ട് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി യു.ഡി.എഫ് കുടുംബ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന്  യുഡിഎഫ് കടമ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കോൺഗ്രസ് കടമ്പൂർ മണ്ഡലം പ്രസിഡൻ്റ് സി.ഒ. രാജേഷ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കാറിലെത്തിയ സംഘം കൂക്കിവിളിച്ചു തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു തിങ്കളാഴ്ച്ച എടക്കാട് പൊലിസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുമെന്ന് യു ഡി. എഫ് ഭാരവാഹികൾ അറിയിച്ചു.  സംഭവത്തിന് പിന്നിൽ കണ്ടാലറിയുന്ന പ്രാദേശിക സി.പി.എം പ്രവർത്തകരും അനുഭാവികളുമാണെന്നാണ് യു ഡി. എഫിൻ്റെ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് യുഡിഎഫ് കാടാച്ചിറ ഡോക്ടർ മുക്കിൽ കുടുംബ സംഗമം നടത്തിയത്. ജില്ലാ പഞ്ചായത്ത് പെരളശേരി ഡിവിഷൻ സ്ഥാനാർത്ഥി ഷക്കീർ മൗവ്വഞ്ചേരി, നേതാക്കളായ കെ...

പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർജില്ലയിൽ നിന്നും നാടുകടത്തി

Image
      പാനൂർ : പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്നു നാടുകടത്തി. പെരിങ്ങത്തൂർ ലക്ഷം വീടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ സവാദി (36)നെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ്  കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ ഉത്തരവ്. തലശേരി - പെരിങ്ങത്തൂർ - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് സവാദ്. ഇയാൾക്കെതിരെ ഒൻപതോളംവേറെയും കേസുകളുണ്ടെന്ന്  ചൊക്ലി എസ്.എച്ച്.ഒ കെ.വി പ്രദീഷ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി നാടു കടത്തിയത്.

ഡിവൈഡർ സ്ഥാപിച്ചത് വ്യാപാര മേഖലയെ തളർത്തി :വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടിന് പഴയങ്ങാടിയിൽ കടകളടച്ച് പണി മുടക്കും

Image
  പഴയങ്ങാടി :പിലാത്തറ– പഴയങ്ങാടി സംസ്ഥാന പാതയിൽ എരിപുരം മുതൽ പഴയങ്ങാടി വരെ ഡിവൈഡർ സ്ഥാപിച്ചത് മൂലം പഴയങ്ങാടിയിലെ വ്യാപാര മേഖലയ്ക്ക് മാന്ദ്യം സംഭവിച്ചുവെന്ന് ആരോപിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക് '  അധികൃതർ അടിയന്തിരമായി ഡിവൈഡർ പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് ഡിസംബർ2ന് പഴയങ്ങാടിയിൽ കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പഴയങ്ങാടി യൂണിറ്റ് പ്രസിഡന്റ് പി.വി.അബ്ദുല്ല, വൈസ് പ്രസിഡന്റ് പി.കെ.ഹംസ, ജനറൽ സെക്രട്ടറി ഇ.പി.പ്രമോദ്,ട്രഷറർ പി.വി.അബ്ദുൽ ഷുക്കൂർ, പ്രവർത്തക സമിതി അംഗം എം.സുനിൽകുമാർ എന്നിവർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ്  പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ ലക്ഷ്യം കണ്ടില്ലെന്നും ഗതാഗത കുരുക്ക് വർധിക്കുകയാണ് ഉണ്ടായത് എന്നും .ഇത് വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അനുബന്ധതൊഴിലാളികൾക്കും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. കൂടാതെ പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വേണ്ടി വാഗ്ദാനങ്ങൾക്കപ്പുറം യാതൊരു നടപടി സ്വീകരിക്കാത്തതിലും വ്യാപാരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.അതുകൊണ്ട് വ്യാപാരികളുടെ അസ്ഥിത്വം ...

ക്ഷേത്രത്തിൽ വൻ കവർച്ച :സ്വര്‍ണ മുദ്രവള, നാഗപ്രതിമ, 25,000 രൂപ പണം, വെളളിവളകള്‍ നഷ്ടപ്പെട്ടു

Image
കാഞ്ഞങ്ങാട് : ഉത്സവം കഴിഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപെക്ഷേത്രത്തിൽ വൻ കവർച്ച നടത്തി. കാസർകോട് ജില്ലയിലെതലക്ലായി സുബ്രമണ്യക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ മുദ്രവള, നാഗപ്രതിമ, 25,000 രൂപ പണം, വെളളിവളകള്‍ എന്നിവയാണ് നഷ്ടമായത്. ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്. ഞായറാഴ്ച്ചരാവിലെ പൂജയ്ക്കായി മേല്‍ശാന്തി വന്ന് ക്ഷേത്രവാതില്‍ തുറന്നപ്പോഴാണ് മോഷണം നടന്നുവെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ ഭാരവാഹികളെ വിളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മേല്‍പ്പറമ്പ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.ഭണ്ഡാരങ്ങളില്‍ എത്ര പണമുണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തി. ക്ഷേത്രത്തില്‍ സിസിടിവി ഇല്ല. സമീപത്തുളള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാലുദിവസം മുന്‍പ് ക്ഷേത്രത്തില്‍ ഉത്സവം നടന്നിരുന്നു. അതിനുപിന്നാലെ നടന്ന കവര്‍ച്ചയുടെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സന്ദീപ് വാര്യരെയും പ്രതി ചേർത്തു

Image
കൊച്ചി:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ മുൻ ബി ജെ പി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യറെ പ്രതി ചേർത്തു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറും കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതായിരിക്കും. സൈബര്‍ പൊലീസാണ് കേസെടുത്തത്.രാഹുൽ ഈശ്വർ കേസിലെ അഞ്ചാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും സുപ്രീം കോടതി അഭിഭാഷകയായ അഡ്വക്കേറ്റ് ദീപ ജോസഫ് രണ്ടാംപ്രതിയും മൂന്നാം പ്രതി സമാന പേരുള്ള ദീപ ജോസഫുമാണ്. നിലവിൽ യു ആര്‍ എല്‍ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കടമ്പൂരിൽ യുഡിഎഫ് കുടുംബ സംഗമം നടത്തി

Image
കാടാച്ചിറ: കടമ്പൂർ മണ്ഡലം യു ഡി. എഫിൻ്റെ ആഭിമുഖ്യത്തിൽ കാടാച്ചിറയിൽ കുടുംബ സംഗമം നടത്തിമുൻ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു, ജില്ലാ പഞ്ചായത്ത് പെരളശേരി ഡിവിഷൻ സ്ഥാനാർത്ഥി ഷക്കീർ മൗവ്വഞ്ചേരി,  ജയരാജൻ, സനൽ കാടാച്ചിറ, താഹിർ ഉമ്മൻചിറ ,,എൻ.പി.ശ്രീധരൻ, സി.ഒ. രജേഷ് , പോണെ ങ്കണ്ടി മോഹൻ, ഷാഹുൽ ഹമീദ്, ഖാലിദ് ഹാജി എന്നിവർ പങ്കെടുത്തു

അതിജീവതയെ അപമാനിച്ചു: രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

Image
  കൊച്ചി:രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം. അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലി...

തലോറ കക്കോപ്രത്ത് കോലിയത്ത് കാർത്ത്യായനിയമ്മ നിര്യാതയായി

Image
തളിപറമ്പ് :തലോറ കക്കോപ്രത്ത് കോലിയത്ത് കാർത്ത്യായനിയമ്മ (92) നിര്യാതയായി.ഭർത്താവ്:  പരേതനായ പി വി ചിണ്ടൻ നമ്പ്യാർമക്കൾ: രഘുനാഥൻ (റേഷൻകട തൃച്ചംബരം)ചന്ദ്രൻ (കെ.കെ ഡയറി തളിപ്പറമ്പ )രജനി മരുമക്കൾ:സതി (ചവനപുഴ)സുധ (കുറ്റിക്കോൽ)പ്രേമരാജൻ (കുറുമാത്തൂർ)

വിടവാങ്ങിയത് സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനപ്രതിനിധി; കാനത്തിൽ ജമീലയ് ചൊവ്വാഴ്‌ച്ച നാട് യാത്രാമൊഴിയേകും

Image
  കൊയിലാണ്ടി:സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഭരണാധികാരി എന്ന നിലയിൽ കാനത്തിൽ ജമീലയെന്ന കരുത്തുറ്റ വനിതാ നേതാവ് നടത്തിയത്. സ്നേഹ സ്പർശം, ജീവജ്യോതി പദ്ധതികൾ വഴി ഒരുപാട് രോഗികൾക്ക് താങ്ങാവുന്ന മനുഷ്യ സ്നേഹിയെക്കൂടിയാണ് കാനത്തിൽ ജമീലയുടെ വിയോഗത്തോടെ നഷ്ടമായത്. സംസ്കാരം ചൊവാഴ്‌ച അത്തോളി കുനിയിക്കടവ് ജുമാമസ്ജിദിൽ നടക്കും. സാധാരണ വീട്ടമ്മയിൽ നിന്ന് നിയമസഭ വരെ എത്തിയ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു കാനത്തിൽ ജമീല.മൂന്നു പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിനിടെ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിങ്ങനെ ത്രിതല പഞ്ചായത്തിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവായിരുന്നു അവർ. കോഴിക്കോട്ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് സ്നേഹ സ്പർശം, ജീവജ്യോതി പദ്ധതികൾ നടപ്പാക്കിയത്. പാവപ്പെട്ട വൃക്ക രോഗികളെയും അവരുടെ കുടുംബത്തെയും ചേർത്തു പിടിക്കുന്നതായിരുന്നു ആ പദ്ധതി. രണ്ടാം തവണയും ജില്ല പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെയാണ് കൊയിലാണ്ടിയിൽ നിന്നും നിയമസഭയിലേക്കെത്തിയത്. കൊയിലാണ്ടിയിൽ സമാനതകളില്ലാത...

സേലം സ്വദേശിനി ധന കോടിയുടെ മരണം കൊലപാതകം: മദ്യ ലഹരിയിൽ അതിക്രൂരമായി കൊന്നതാണെന്ന് ഭർത്താവിൻ്റെ മൊഴി

Image
തലശേരി : തലശേരി നഗരമധ്യത്തിൽ ജൂബിലി റോഡിലെ പണി തീരാത്ത കെട്ടിടത്തിൻ്റെ ലിഫ്റ്റ് കുഴിയിൽ കണ്ടെത്തിയ അസ്ഥികൂടംതമിഴ്നാട് സേലം സ്വദേശിനി ധന കോടിയുടെ (73)താണെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് അമ്പായിരം (77) മദ്യ ലഹരിയിൽ ഇവരെ കല്ലുകൊണ്ടു ഇടിച്ചിട്ടതിനു ശേഷം ലിഫ്റ്റ് കുഴിയിലേക്ക് തള്ളി കല്ലുകൾ ദേഹത്തിട്ട് കൊന്നതാണെന്നാണ് പൊലിസിന് നൽകിയ മൊഴി. മദ്യലഹരിയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാൾ മൊഴി നൽകിയത്. കൊല്ലപ്പെട്ടത് ധന കോടി തന്നെയാണെന്ന് മക്കളുടെ ഡി.എൻ.എ ടെസ്റ്റിൽ ഉറപ്പിച്ചതിനു ശേഷം പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ടാണ് പഴയ കെട്ടിടത്തിൻ്റെ ലീഫ്റ്റിൽ നിന്നും തലയോട്ടി കണ്ടെത്തിയത്. ശനിയാഴ്ച്ച ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും കണ്ടെത്തി. ആറു മാസത്തോളം പഴക്കമുള്ളതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ആക്രി പൊറുക്കി വിൽപ്പന നടത്തി ജീവിക്കുന്നവരാണ് അമ്പായിരവും ഭാര്യ ധനകോടിയും. ഇവരുടെ മക്കൾ വിവാഹിതരായി വേറ...

ചെങ്കോട്ട സ്ഫോടനം: മതപണ്ഡിതൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Image
ന്യൂഡൽഹി:ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികൾ എന്നിവരാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ഉമർ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഭീകരാക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഡ്രോൺ വേധ സംവിധാനം സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്നത്. വൈറ്റ് കോളർ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഉകാസ എന്ന അപരനാമത്തിൽ അറിയപ...

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ

Image
വടകര : അനാശാസ്യ കേന്ദ്രത്തിൽ നിന്നുംകസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെൻഷൻ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഡിവൈഎസ്പി ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരിയെ പീഡിപ്പിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവുണ്ട്. ഉമേഷ്‌ പൊലീസ് സേനയുടെ പ്രതിച്ഛായക്ക് കളങ്കം ഏൽപ്പിച്ചുവെന്നും ഉത്തരവിൽ പറയുന്നു. പീഡന പരാതിയെത്തുടർന്ന് ഉമേഷ് അവധിയിൽ പ്രവേശിച്ചിരുന്നു. വടകര ഡിവൈഎസ്‍പിയുടെ പകരം ചുമതല നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്ക് നൽകിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ചെര്‍പ്പുള്ളശ്ശേരി സിഐയുടെ കുറിപ്പിലൂടെയാണ് അനാശാസ്യ കേസിൽ അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന വിവരം ആദ്യമായി പുറത്ത് വന്നത്.

വീട്ടിലെ എ.സി നാടോടി സ്ത്രീകൾ അടിച്ചു മാറ്റിയത് ഉടമ ഗൾഫിൽ നിന്നും സി.സി.ടി.വി യിൽ കണ്ടു: മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെടുത്ത് പൊലിസ്

Image
കാഞ്ഞങ്ങാട് :വീട്ടിലെ എ സി നാടോടി സ്ത്രീകൾ മോഷ്ടിച്ചത് ദുബായിൽ നിന്ന് സിസിടിവിയിൽ കണ്ട് ഉടമ നാട്ടിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് മോഷ്ടാക്കളെ പൊലിസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി . കാസർകോട് ജില്ലയിലെ പൊയിനാച്ചിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ആൾതാമസമില്ലാത്തവീട്ടിലെ എ സി മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉടമയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.മോഷ്ടിച്ച എ സി നാടോടി സ്ത്രീകൾ പാഴ് വസ്തുകൾ വാങ്ങുന്ന കടയിൽ വിറ്റിരുന്നു, ഇവ പിന്നീട് അവിടെനിന്നും പൊലിസ് തിരിച്ചെടുത്തു. വീട്ടുടമയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.

ഒരുമിച്ച് ജനിച്ച ഇരട്ട സഹോദരിമാർക്ക് ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ഒന്നിച്ച് നിയമനം ലഭിച്ചത് കൗതുകമായി

Image
ചെറുപുഴ : ഒരേ ദിവസം ജനിച്ച ഇരട്ട സഹോദരികൾക്ക് ഒരേ ദിവസം ഒരേ വകു പ്പിൽ ഒരേ തസ്‌തികയിൽ ഒരുമിച്ച് നിയമനം ലഭിച്ചത് കൗതുകമായി. ഭീമനടി കുരാംകൂണ്ടിലെ കളരിമുറിയിൽ ജോസഫ് - സുനി ജോർജ് ദമ്പതികളുടെ മക്കളായ സവിത ജോസഫ്, സംഗീത ജോസഫ് എന്നിവർക്കാണ് ഈ അപൂർവ്വ സൗഭാഗ്യം ലഭിച്ചത്. ഏറെ പരിമിതികളോടെ പഠിച്ചാണ് ഈ ഇരട്ടകുട്ടികൾ ഈ നിലയി ലെത്തിയത്. മക്കളുടെ പഠനത്തിനും വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച രക്ഷിതാക്കളുടെ കൂടി വിജയമാണിത്.  സവിതക്ക് ഹോസ്‌ദുർഗ് സബ് കോടതിയിലും സംഗീതയ്ക്ക് ഹോസ്ദുർഗ് മുൻസീഫ് കോടതിയിലും ലാസ്റ്റ് ഗ്രേഡ് സർവന്റായി 22-ാം വയസിലാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇരുവർക്കും നിയമന ഉത്തരവ് ലഭിച്ചത്. ഒരേ ദിവസം തന്നെ രണ്ടുപേരും ജോലിയിൽ പ്രവേശിക്കും. കല്ലഞ്ചിറ എഎൽപി സ്കൂൾ, പ്ലാച്ചിക്കര എയുപി സ്കൂൾ, വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം. പിഎസ്‌സി ഉൾപ്പെടെ എല്ലാ പരീക്ഷയും സ്ക്രൈബിൻ്റെ സഹായമില്ലാതെയാണ് ഇവർ എഴുതിയത്. പ്ലസ്‌ടുവിനു ശേഷം ആനിമേഷനാണ് പഠിച്ചത്. 'പൊതു സമൂഹത്തിൽ ഇടപഴകാൻ ശീലിക്കുന്നതോടൊപ്പം എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന ആഗ്രഹമേ ഞങ്ങൾക്ക...

ചെറുതാഴത്ത് നിരോധിത ഫ്ളക്സ് ബാനറുകൾ പിടികൂടി

Image
കണ്ണൂർ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പിലാത്തറ ടൗണിൽ പ്രവർത്തിച്ചു വരുന്ന പെന്റാ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ഫ്ലെക്സിൽ പ്രിന്റ് ചെയ്ത വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വെച്ച ബാനറുകളും പിടികൂടി. വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ പതിനഞ്ചോളം ഫ്ലെക്സ് റോളുകളും സ്ഥാപനങ്ങൾക്ക് നൽകാൻ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത 5 ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.രണ്ടാം തവണയാണ് പെന്റാ ഗ്രാഫിക്സിൽ നിന്ന് ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. രണ്ടാം തവണത്തെ നിയമ ലംഘന ത്തിനു 25000 രൂപ പിഴ ചുമത്തി. 100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളുവെന്ന് ഇലക്ഷൻ കമ്മീഷൻ പെരുമാറ്റചട്ടം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതുമായ നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചെ...

വ്യാജ ഒപ്പിട്ട് പിന്തുണ കത്ത് ഒപ്പിട്ടു നൽകിയ പത്രിക തള്ളിയ വിരോധത്തിൽ വയോധികനെ ഭീഷണിപ്പെടുത്തിയ ആറ് പേർക്കെതിരെ കേസെടുത്തു

Image
തളിപ്പറമ്പ്: വ്യാജ ഒപ്പിട്ട് പിന്തുണ കത്ത് നല്‍കിതിനെതിരെ പരാതിപ്പെട്ടതിന് വയോധികനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ആന്തൂര്‍ കോടല്ലൂരിലെ കണ്ടന്‍ വീട്ടില്‍ കെ.പി.കൃഷ്ണന്റെ(73)പരാതിയിലാണ് ആന്തൂര്‍ 13-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്‍കിയ വി.കെ.ഷമീമ, ഷബീര്‍, രവി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ഉള്‍പ്പെടെ 6 പേര്‍ക്കെതിരെകസെടുത്തത്.നവംബര്‍ 24 ന് ഉച്ചക്ക് 12 നായിരുന്നു സംഭവം.13-ാം വാര്‍ഡില്‍ മല്‍സരിക്കുന്നതിന് കൃഷ്ണന്‍ പിന്തുണച്ചതായി ഷമീമ വ്യാജരേഖ സമര്‍പ്പിച്ചതാണെന്നും താന്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ലെന്നും കൃഷ്ണന്‍ എഴുതി നല്‍കിയതിനാല്‍ ഷമീമയുടെ പത്രിക തള്ളിയിരുന്നു.ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായാണ് കൃഷ്ണന്റെ പരാതി.

കനത്ത മഴയും കാറ്റും തിരമാലയും, ഡിറ്റ്‌വ ഇന്ത്യൻ തീരം തൊട്ടു; തമിഴ്‌നാട്ടിൽ റെഡ് അലർട്ട്

Image
  ചെന്നൈ: ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് തീരങ്ങൾ തൊട്ടു. ഈ പ്രദേശങ്ങളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്തു. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ഡിസംബർ 1വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തമിഴ്‌നാട്ടിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട് ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയുണ്ടാകും.കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ഉച്ചവരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ 30cm മഴയാണ് നാഗപ്പട്ടണം ജില്ലയിൽ പെയ്തത്. അതേസമയം പുതുച്ചേരിയിലും തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ തിരമാലകളും ശക്തമാണ്. തമിഴ്‌നാട്ടിൽ മഴബാധിത പ്രദേശങ്ങളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശനം നടത്തി. ചുഴലിക്കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് ...

ആറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബംഗാൾ സ്വദേശി അറസ്റ്റിൽ

Image
കണ്ണൂർ : തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ആറുവയസുകാരനായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായ പരാതിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ പോക്സോ കേസ് ചുമത്തിഅറസ്റ്റുചെയ്തു.പശ്ചിമബംഗാള്‍ രാംപൂര്‍ഘട്ടിലെ ഫിര്‍ദൗസ് ഷേക്ക്(22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് നഗരത്തിലെ ഒരു വിദ്യാലയത്തിലെ കുട്ടിയെ ഇയാൾ പ്രലോഭിച്ചു കൊണ്ടു ആളില്ലാത്ത സ്ഥലത്തു നിന്നുംപീഡിപ്പിച്ചത്. കുട്ടി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് ഈയാളുടെ പേരില്‍ തളിപ്പറമ്പ് പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു അറസ്റ്റുചെയ്തത്.

ഒടുങ്ങോട് അച്യുതവിലാസം എൽ. പി.സ്കൂളിൽ കിളിക്കൂട് സഹവാസ ക്യാംപ് നടത്തി

Image
  മാവിലായി: ഒടുങ്ങോട് അച്യുതവിലാസം എൽ.സ്കൂളിൽ കിളിക്കൂട് എന്ന പേരിൽ സഹവാസ ക്യാമ്പ് നടത്തി. പാഴല്ല പാഴ് വസ്തുക്കൾ, ശാസ്ത്ര കൗതുകം,അഭിനയക്കളരി എന്നീ സെഷനുകളിൽ ജനു ആയിച്ചാൻകണ്ടി, കെ.വി. ജയരാജ്, രജു മാങ്ങാട്ടിടം എന്നിവർ പരിശീലനം നൽകി. എൽ.എസ്.എസ് നേടിയ കുട്ടികളെ അനുമോദിച്ചു.മുൻ പ്രധാന അധ്യാപകൻ കെ.വി.ജയരാജ് ഉദ്ഘാടനം ചെയ്തു.പി.വി. സുരേഷ് ബാബു അധ്യക്ഷനായി. എഇഒ എൻ.സുജിത്ത്, ബിപിസി സിആർ വിനോദ് കുമാർ, രാജേഷ് കക്കറ, കെ.കെ. സജീവൻ, എം.വിനീഷ് പ്രധാന അധ്യാപിക ഇ പി വിപിഷ, അഞ്‌ജിക ശ്രീജിത്ത്,ഇ.പി. നിവേദ്, ജാൻവി സുനിൽ, പി. അൻവിൻ, അളക രാകേഷ്, സി.പി. ധന്യ എന്നിവർ സംസാരിച്ചു.

അർബൻ ബാങ്ക് ജപ്തിക്കെതിരെചിത്രലേഖയുടെ കുടുംബത്തിന് സാർഫാസി വിരുദ്ധ സംരക്ഷണ സമിതിയുടെ ഐക്യദാർഢ്യം

Image
കണ്ണൂർ: അർബൻ കോഓപ്പററ്റീവ് ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്ന ചിത്രലേഖയുടെ കുടുംബത്തിന് സർഫാസി വിരുദ്ധ സംരക്ഷണ സമിതി പ്രവർത്തകരുടെ ഐക്യദാർഢ്യം.കാട്ടാമ്പള്ളി കുതിരത്തടത്തെ വീട്ടിലെത്തിയ പന്ത്രണ്ടംഗ സംഘം ജപ്തിക്കെതിരെ ബാനർ കെട്ടി. ചിത്രലേഖയുടെ അമ്മ ഇ.ചന്ദ്രികയുമായും ഭർത്താവ് എം.ശ്രീഷ് കാന്തുമായും സംസാരിച്ച് ജപ്തിയുടെ വിശദവിവരങ്ങൾ ആരാഞ്ഞു.ജപ്തിയൊരിക്കലും നടത്താനനുവദിക്കില്ലെന്ന് സമിതി നേതാക്കളായ നിസാർ ചമ്പാട്, വിദ്യാധരൻ കല്യാശേരി എന്നിവർ വ്യക്തമാക്കി.

ദിവ്യഗർഭം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

Image
കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാര ക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച്‌ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പരാതികള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

ചിറ്റാരിക്കലിൽ ബസ് അപകടത്തിൽ ഒരു ശബരിമല തീർത്ഥാടകൻ മരിച്ചു: അഞ്ച് പേർക്ക് ഗുരുതര പരുക്ക്

Image
ചെറുപുഴ: ചിറ്റാരിക്കൽ കാറ്റാം കവലയിൽശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായഅപകടത്തില്‍ ഒരാള്‍ മരിച്ചു. മൈസൂർ സ്വദേശി ഹരീഷാണ് മരിച്ചത്. അപകടത്തിൽ 46 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.  വാഹനത്തില്‍ 56 പേരുണ്ടായിരുന്നു. . മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. മൈസൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.  പരിക്കേറ്റവരെ പൊലിസും ഫയർ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ചാല ഗവ.ഹയർ സെക്കന്ററി സ്കൂളിൽലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതി തുടങ്ങി

Image
ചാല:പൊതുവിദ്യാഭ്യാസ വകുപ്പ് എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ഉൾപ്പെടുത്തി ആരംഭിച്ച ആദ്യ പദ്ധതിയായ ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാം ചാലയിൽ തുടങ്ങി.കണ്ണൂർ സൗത്ത് ബിആർസിയുടെയും കണ്ണൂർ നോർത്ത് ബി ആർ സി യുടെയും നേതൃത്വത്തിൽ ചാല ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രധാന അധ്യാപിക കെ.സുനിഷ ഉദ്ഘാടനം ചെയ്തു.ഡയറ്റ് ലക്ചറർ കെ. ബീന അധ്യക്ഷയായി.എഇഒ  എൻ.സുജിത്ത്, രാജേഷ് മാണിക്കോത്ത്, എം.സി   സൗഭാഗ്യ, സി.മിഥുൻ, കെ.ഉണ്ണികൃഷ്ണൻ, ജിതിൻ ലാൽ എന്നിവർ സംസാരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് 2025–നെ ആസ്വാദ്യകരമാക്കി ഹരിത സന്ദേശ യാത്ര: എസ്‌.എൻ. കോളേജിൽ മാജിക് ഷോ നടത്തി

Image
തോട്ടട :തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് 2025ൻ്റെ മുന്നോടിയായി തോട്ടട എസ്‌.എൻ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ 20, 21 എന്നിവയും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിത സന്ദേശ യാത്രയുടെ ഭാഗമായി കോളേജിൽ വ്യത്യസ്തവും ശ്രദ്ധേയവുമായ മാജിക് ഷോ സംഘടിപ്പിച്ചു. കോളേജിലെ ഹിസ്റ്ററി ബ്ലോക്കിനു സമീപമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടി അരങ്ങേറിയത്.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ജീഷ്ണ എം.വി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ഹരിത പ്രോട്ടോകോളുകളുടെ സാമൂഹിക പ്രാധാന്യം വളരെ വലുതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.തുടർന്ന് മലയാളം വിഭാഗം അധ്യാപകൻ ഡോ. ഷനോജ് എം. പി, ജില്ലാ റിസോഴ്സ് പേഴ്സൺ (ശുചിത്വ മിഷൻ) മോഹനൻ ഇ, ഐ.ഇ.സി ഇന്റേൺ  അഷിത എന്നിവർ സംസാരിച്ചു. ഹരിത പ്രചാരണ പരിപാടികളുടെ ആവശ്യകതയും യുവജനങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തിയുംപരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു പ്രശസ്ത മാജീഷ്യൻ രാജീവ് മേമുണ്ട അവതരിപ്പിച്ച മാജിക് ഷോ. അതിശയവും രസകരതയും നിറഞ്ഞ പ്രകടനങ്ങളിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിത പ്രോട്ടോകോ...

ചിറ്റാരിക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു: 54 തീർത്ഥാടകർക്ക് പരുക്കേറ്റു

Image
ചെറുപുഴ: ചിറ്റാരിക്കൽ കാറ്റാം കവലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന 54 തീർത്ഥാടകർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളായ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചിറ്റാരിക്കൽ പൊലിസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. അപകട സ്ഥലത്ത് നിന്ന് ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.

തലശേരി ജൂബിലി റോഡിൽ പണിതീരാത്ത കെട്ടിടത്തിൽ തലയോട്ടി കണ്ടെത്തി

Image
തലശേരി: തലശേരി നഗരത്തിലെജൂബിലി റോഡിൽ പണി പൂർത്തിയാവാത്ത കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.  ലിഫ്റ്റിനുള്ള കുഴിയിൽ നിന്നാണ് കണ്ടെടുത്തത്.   ആറുമാസമായി കാണാനില്ലാത്ത തമിഴ് നാട് സേലം സ്വദേശിനി ധനകോടി (63)യുടേതാണോയെന്ന് സംശയമുണ്ട്. ഇവരുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്.  പഴയ സാധനങ്ങൾ ശേഖരിച്ചു വിൽപ്പന നടത്തുന്നവരാണിവർ.  മക്കൾ അച്ഛനോട് അന്വേഷിച്ചപ്പോൾ അമ്മ നാട്ടിൽ പോയിട്ടുണ്ടെന്നാണ്‌ പറഞ്ഞത്. നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ല. ഇന്നലെ മക്കൾ വീണ്ടും  തിരക്കിയപ്പോൾ തലശ്ശേരിയിൽ കൂട്ടികൊണ്ട് വന്നു സ്ഥലം കാട്ടിക്കൊടുക്കുകയായിരുന്നു.

ചുഴലിയിൽലോറിയും ബൈക്കുംകൂട്ടിയിടിച്ച് യുവാവ് മരിച്ചു

Image
  ശ്രീകണ്ഠാപുരം : ചുഴലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചുഴലി തോളൂർ സ്വദേശി മീത്തലേപുരയിൽ അജുൽരവീന്ദ്രനാ (20) ണ് മരിച്ചത്. എം.പി.പി.രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ്.സഹോദരൻ :മിജുൽ രവീന്ദ്രൻ . ഇന്നലെ രാത്രിചുഴലി കൂനത്ത് വെച്ച് അജുൽ സഞ്ചരിച്ച കെ എൽ.06. എച്ച്. 382 നമ്പർ ബൈക്കും കെ എൽ. 59.ബി. 5784 നമ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു. അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ച ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്ക്കാരം ശനിയാഴ്ച്ച വൈകുന്നേരം മൂന്ന്മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ .

രാമന്തളിയിൽ റോഡ് റോളറിൽ ഇടിച്ച് പുതിയകാർ തകർന്നു

Image
പയ്യന്നൂർ : രാമന്തളിയിൽ നിർത്തിയിട്ടറോഡ് റോളറിൽ ഇടിച്ച് പുതിയകാർ തകർന്നു . വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെ രാമന്തളി പാലക്കോടാണ് സംഭവം. റോഡ് പണി നടക്കുന്നതിനാൽ റോഡരികിൽ നിർത്തിയിട്ടിരുന്ന റോളറിലാണ് അശ്രദ്ധമായി ഓടിച്ചു വന്ന പുതിയ കാർ ഇടിച്ചു കയറ്റിയത്. അപകടത്തിൽ ആളപായമില്ല. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

Image
ഇടുക്കി: മൂന്നാറിൽ സ്കൈ ഡൈനിങ്ങിൽ ഒന്നര മണിക്കൂറോളം വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടത്തിപ്പുക്കാർക്കെതിരെ കേസെടുത്ത് പോലീസ്. പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്ന് കുറ്റത്തിനാണ് പോലീസ് എഫ് ഐ ആർ. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാരായ സോജൻ ജോസഫ് പ്രവീൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.അഞ്ച് പേരാണ് സ്കൈ ഡൈനിങ്ങിൽ കുടുങ്ങിക്കിടന്നിരുന്നത്. 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ താഴെ എത്തിക്കാൻ സാധിച്ചത്. മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ചതിനാണ് സ്കൈസ് എയ്‌റോ ഡയനാമിക്‌സിനെതിരെ പോലീസ് കേസെടുത്തത്

രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത തെറ്റിനെ പിൻതുണച്ചിട്ടില്ല ; കെ. സുധാകരൻ എം.പി

Image
കണ്ണൂർ :രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്കെ സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി രാഹുലിനോട് താല്പര്യം ഇല്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ പ്രതികരിച്ചു. രാഹുലിനെതിരെയുള്ള നടപടി നടന്നോട്ടെ. എന്തെങ്കിലും ശിക്ഷക്ക് അർഹത ഉണ്ടെങ്കിൽ ശിക്ഷ വാങ്ങിക്കോട്ടെ. അതിൽ തർക്കമൊന്നുമില്ല. നമ്മളായിട്ട് ജനവിധി എഴുതണ്ട. അത്രയേ താൻ പറഞ്ഞിട്ടുള്ളൂ. രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനൊന്നും മറുപടി പറയാൻ ഞാനില്ല. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നയാളാണ് ഉണ്ണിത്താൻ. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോർഡ് ആണെന്നും അദ്ദേഹംപറഞ്ഞു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണച്ചവര്‍ മാറി ചിന്തിക്കണമെന്ന് ഇന്നലെ ഉണ്ണിത്താൻ പറഞ്ഞിരുന്നു. ‘നാറിയവനെ ചുമന്നാൽ ചുമന്നവനും നാ...

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിജീവനൊടുക്കാൻ ശ്രമിച്ചു

Image
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും അടക്കം ആകെ ഒമ്പത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

Image
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.അഞ്ച് യൂണിറ്റ് ഫയർഫോഴ്ണ് എത്തിയാണ് തീ അണയ്ക്കുന്നത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. എ സി പ്ലാന്‍റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഫയർഫോഴ്സ് ഭാഗത്തെ തീ അണച്ചിട്ടുണ്ട്.

കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക് പുരസ്കാരത്തിന് കണ്ണൂരിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥർ അർഹരായി

Image
കണ്ണൂർ :കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക്  പുരസ്കാരത്തിന് കണ്ണൂരിലെ രണ്ട് പൊലിസ് ഉദ്യോഗസ്ഥർ അർഹരായി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച്) സുമേഷ് ടി പി,  അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കുത്തുപറമ്പ്) ആസാദ് എം പി എന്നിവരാണ് കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ നിന്നും കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക് പുരസ്കാരം നേടിയത്. പോലീസ് ഉദ്യോഗസ്ഥർക്ക് 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക്' നൽകുന്നത് പ്രധാനമായും നാല് മേഖലകളിലെ അവരുടെ മികച്ച പ്രകടനം കണക്കിലെടുത്താണ്. പ്രത്യേക ദൗത്യങ്ങളിലെ ധീരതയും അർപ്പണബോധവും (പ്രത്യേക ഓപ്പറേഷൻ), കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലെ മികവും കാര്യക്ഷമതയും (അന്വേഷണം), മികച്ച ഇന്റലിജൻസ് പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട ധൈര്യവും (ഇന്റലിജൻസ്), ഫോറൻസിക് സയൻസ് രംഗത്തെ സംഭാവനകളും ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകളും (ഫോറൻസിക് സയൻസ്) എന്നിവയാണ് ഈ പുരസ്കാരത്തിന് അർഹരാകുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ.

മുൻകൂർ ജാമ്യത്തിനായി രാഹുൽ : പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറി

Image
പാലക്കാട്: യുവതിയുടെ ബലാത്സം​ഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന്‌ മൊബൈൽ ഫോൺ ഓഫ്‌ ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ തന്നെ എംഎൽഎ തുടരുന്നുണ്ട് എന്നതാണ് റിപ്പോർട്ട്. അതേസമയം, എംഎൽഎയുടെ ഒ‍ൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം. താമസസ്ഥലത്തു നിന്നുമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാൽസംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു....

പാലത്തായി രാമചന്ദ്രൻ നിര്യാതനായി

Image
പാനൂർ: സിപിഐ എം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പാനൂർ പാലത്തായി സാകേതത്തിൽ പാലത്തായി രാമചന്ദ്രൻ (76) നിര്യാതനായി. അസുഖ ബാധിതനായി തലശ്ശേരി സഹകരണ ആശുപത്രിയിലെ ചികിത്സക്കിടെ വെള്ളി വൈകിട്ട് ആറുമണിയോടെയാണ് അന്ത്യം.സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.സിഐടിയു പാനൂർ ഏരിയ സെക്രട്ടറി, പാനൂർ ഉൾപ്പെടുന്ന ഡിവൈഎഫ്ഐ അവിഭക്ത തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ്, സിപിഐ എം അവിഭക്ത പെരിങ്ങളം ലോക്കൽ സെക്രട്ടറി,പുരോഗമന കലാ സാഹിത്യ സംഘം പാനൂർ ഏരിയ പ്രസിഡൻ്റ്,പാലത്തായി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം മുൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രമാദമായ വടക്കെക്കളംമിച്ചഭൂമി സമര തൊഴിലാളി നേതാവായിരുന്നു.അഛൻ:പരേതനായ കണാരൻ. അമ്മ: പരേതയായ കുഞ്ഞി.ഭാര്യ: സുനീത (റിട്ട. അധ്യാപിക ഗവ.യുപി സ്ക്കൂൾ കരിയാട്). മകൾ: അഡ്വ. എസ്. ആർ.സൂര്യ.സഹോദരങ്ങൾ: കെ പി നാണു, കെ പി കുഞ്ഞിക്കണ്ണൻ.

വിസ്മയ പാർക്ക് ജീവനക്കാരൻ കെ. വി മുരളീധരൻ നിര്യാതനായി

Image
തളിപ്പറമ്പ്: വിസ്മയ പാര്‍ക്ക് ജീവനക്കാരനെ റോഡില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിക്കീല്‍ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊല്‍ കാപ്പാടന്‍ വീട്ടില്‍ കെ.വി. മുരളീധരന്‍(53)നെയാണ് ഇന്ന് രാവിലെ 11 ന് ഈലിപ്പുറം കൈരളി വായനശാല റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.സി.പി.എം ഈലിപ്പുറംബ്രാഞ്ച് മെമ്പറാണ്.ഭാര്യ: പ്രിയ.മകന്‍: ആദര്‍ശ്.പരേതനായ കുഞ്ഞിരാമന്‍- ജാനകി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ഷാജി (മോറാഴ ബാങ്ക് ) ഷീജ (വാരംകടവ്) രാജേഷ്, കനകരാജ് .മൃതദേഹം നാളെ 29/11/25 ന് രാവിലെ 11 മണി വരെ കൈരളി വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം 11.30 ന്

മരകച്ചവടക്കാരനെ കബളിപ്പിച്ച്പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Image
ഇരിട്ടി: പ്ലൈവുഡ് കമ്പനിയുടെ മാനേജരാണെന്ന് വിശ്വസിപ്പിച്ച് ഫോൺ മുഖാന്തിരം ഇടപാട് നടത്തി റബ്ബർ മരം കടത്തി കൊണ്ടുപോയി പണം നൽകാതെ വഞ്ചിച്ച പ്രതി പിടിയിൽ . പയ്യന്നൂർ കാങ്കോൽ ആലക്കാട് സ്വദേശി തളിയിൽ വീട്ടിൽ ടി. വി.ഗണേശനെ (47) യാണ് ഇരിട്ടി എസ് .ഐ.കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിൽ ഇരിട്ടി ഡിവൈ എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ബിജോയ്, ജയദേവൻ, രതീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. ഇരിട്ടി കോളിക്കടവിലെ എം.ആർ. അനിൽകുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. 2025 സപ്തംബർ 12 നും 19നുമിടയിലാണ് മുസ്തഫ എന്ന പേര് പറഞ്ഞ്ഫോൺ മുഖാന്തിരം പ്രതിമംഗലാപുരത്തുള്ള എം.കെ.വിനീർ പ്ലൈവുഡ് കമ്പനിയുടെ മാനേജരാണെന്ന് വിശ്വസിപ്പിച്ച് മരകച്ചവടക്കാരനായ പരാതിക്കാരനിൽ നിന്നും 16.610 ടൺ റബ്ബർ മരം 1,66,000 രൂപ വില പറഞ്ഞ് ഉറപ്പിച്ച് എം.കെ വിനീർ കമ്പനിയിൽ എത്തിക്കുകയും മരത്തിന് കമ്പനിയിൽ നിന്നും ലഭിക്കേണ്ടതുക പ്രതി തട്ടിയെടുത്ത് പരാതിക്കാരന് നൽകാതെ വഞ്ചിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കിയ ഇയാൾ മുങ്ങുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിന...

തന്നെ പുറത്താക്കിയത് വിശദീകരണം ചോദിക്കാതെയാണെന്ന് ചെറുകുന്നിലെ സി.പി.എം വിമത സ്ഥാനാർത്ഥി ബാബുരാജ്

Image
കണ്ണൂർ:ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ ദാലിൽ രണ്ടാം വാർഡിൽ മത്സരിക്കുന്ന സി.പി.എം വിമത സ്ഥാനാർത്ഥി ഇ ബാബുരാജ് പാർട്ടി ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നു. കുന്നനങ്ങാട് സെന്റർബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ്തന്നെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നുംപുറത്താക്കിയത് യാതൊരു വിശദീകരണവും ചോദിക്കാതെയാണ് പുറത്താക്കൽ' പാർട്ടി ഭരണഘടനാപരമായ അവകാശ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. ഏരിയാ കമ്മിറ്റി അംഗം കെ മോഹനനെതിരെയാണ് താൻ മത്സരിക്കുന്നത്. പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങളാണ് ചെറുകുന്നിലെ സി.പി.എമ്മിൽനടക്കുന്നത്. പാർട്ടിക്കുള്ളിൽ നടത്തുന്ന അഴിമതിയും കൊള്ളരുതായ്മയും അനുസൃതമായി തുടരുകയാണെന്നും ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ ഒറ്റപ്പെടുത്തുകയും മോശമായി ചിത്രീകരിക്കയും പാർട്ടിയിൽ നിന്നും പുറത്താക്കൽ എന്ന കലാപരിപാടികളുമാണ്നടക്കുന്നത്. തന്നെപ്പോലെ തന്നെ നിരവധി പേരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയുമാണെന്ന് ബേങ്കിൽ നിന്നും സിക്രട്ടറിയായിറിട്ടയർ ചെയ്ത ബാബുരാജ് വാർത്താ സമ്മേളനത്തിൽപറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് ഓഹരികളിലൂടെലക്ഷങ്ങൾ സംഭരിച്...

ബി.എൽ ഒയെ മർദ്ദിച്ച സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

Image
കാഞ്ഞങ്ങാട് :ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദിച്ചെന്ന പരാതിയില്‍ പഞ്ചായത്തംഗം എ സുരേന്ദ്രനെ ആഡൂര്‍ പോലിസ് അറസ്റ്റു ചെയ്തു. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ബിഎല്‍ഒ ബെവറജസ് കോര്‍പ്പറേഷന്‍ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലാര്‍ക്ക് പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ടു കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്നു പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിച്ചു. അത് ചോദ്യംചെയ്തപ്പോള്‍ മര്‍ദിച്ചുവെന്നാണ് പരാതി.

രാഹുൽ വിഷയത്തിൽ നിയമം അതിൻ്റെ വഴിക്ക് പോകും: സണ്ണി ജോസഫ്

Image
 ' കണ്ണൂർ :രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പറഞ്ഞു.രാഹുലിനെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല.തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാൻ ആർക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചർച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റുചെയ്യുന്നവരെ പൂട്ടാൻ സുപ്രീം കോടതി നിർദ്ദേശം

Image
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ രൂപീകരിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. യൂട്യൂബര്‍മാരായ രണ്‍വീര്‍ അലഹബാദിയും ആശിഷ് ചഞ്ച്‌ലാനിലും സമര്‍പ്പിച്ച ഹര്‍ജികളിലാണ് നിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ ഏത് തരത്തിലുള്ളവയാണെന്ന് പരിശോധിക്കാന്‍ ആരെങ്കിലും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യരുടെ അവകാശമാണെങ്കിലും അതിനെ ദുരുപയോഗം ചെയ്യരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സോഷ്യല്‍ മീഡിയ കണ്ടന്റുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. പൊതു ഉപയോഗത്തിന് ഉപകാരപ്രദമായ കണ്ടന്റ് അല്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുടെ പ്രസ്താവനയില്‍ പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്തു

Image
കൊച്ചി:ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.   അതേസമയം, കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അ...