Posts

Showing posts from September, 2025

കെ.എസ്.യുവിലെ ഗ്രൂപ്പ് പോരിൽ ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് ഡി. സി സി ക്ക് കത്ത് നൽകി

Image
കണ്ണൂർ: കണ്ണൂർ കെ.എസ്.യുവിലെ ഗ്രൂപ്പ് പോരിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഈ വിഷയത്തിൽ ഡി.സി.സി നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജിന് കത്ത് നൽകി. കെ.എസ്.യുവിലെ വിഭാഗീയത കാരണം കണ്ണൂർ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ സീറ്റൊന്നും ജയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ രണ്ടു സീറ്റുണ്ടായിരുന്ന സ്ഥാനത്താണ് കനത്ത തോൽവിയുണ്ടായത്. കെ.എസ് യുവിലെ നിരന്തര പോര്മാധ്യമങ്ങളിൽ വാർത്തയായി മാറുന്നു. ഇതു പൊതുജന മധ്യത്തിൽ ദുഷ് പേരുണ്ടാക്കുന്നുവെന്നും വിജിൽ മോഹൻ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. കണ്ണൂരിൽ കെ.എസ്.യു വിലുണ്ടായ ഗ്രൂപ്പ് പോര് പരിഹരിക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് സൂചന. ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസിനെതിരെ ജില്ലാ ജനറൽ സെകട്ടറി ആലേഖ് കാടാച്ചിറ കെ പി.സി.സി ക്ക് പരാതി നൽകിയിരുന്നു. കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.യു.സിമാരിൽ നിന്ന് ബാലറ്റ് പേപ്പർ ശേഖരിച്ച് വോട്ട് അസാധുവാക്കി സംഘടനയെ തകർക്കുന്ന സമീപനം സ്വീകരിച്ചുവെന്നാണ് പരാതി. സംഘടനയെ ...

ഭാര്യ മരിച്ചതിന് ശേഷം 35 വയസുകാരിയെ വിവാഹം ചെയ്ത 75കാരൻ ആദ്യ രാത്രിയിൽ മരിച്ചു

Image
ലക്നൗ :ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ 35 കാരിയെ വിവാഹം ചെയ്ത് 75 കാരന്‍ ആദ്യ രാത്രിയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചു. ശങ്കുറാമാണ്(75) മരിച്ചത്. ഉത്തര്‍പ്രദേശിലെ ജോന്‍പുറിലാണ് ശങ്കുറാം എന്ന 75കാരന്‍ രണ്ടാം വിവാഹം നടത്തിയത്.ശങ്കുറാമിന് ആദ്യ വിവാഹത്തില്‍ മക്കള്‍ ഒന്നുമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ക്കൊന്നും ശങ്കുറാം രണ്ടാം വിവാഹം കഴിക്കുന്നതിനോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ അവരുടെ എതിര്‍പ്പിനെ മറികടന്ന് സെപ്റ്റംബര്‍ 29 ന് 35 വയസ്സുള്ള മന്‍ഭവതിയെ ശങ്കുറാം വിവാഹം കഴിക്കുകയായിരുന്നു. ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അമ്പലത്തിലെത്തി ആചാരപ്രകാരം താലി കെട്ടുകയുമായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ശങ്കുറാമിന്റെ ആരോഗ്യനില വഷളായി എന്നും ഉടന്‍ തന്നെ ശങ്കുറാമിനെ ആശുപത്രിയില്‍ എത്തിച്ചുവെന്നും ഭാര്യ മന്‍ഭവതി പറഞ്ഞു.എന്നാല്‍ ശങ്കുറാമിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഞങ്ങള്‍ സന്തോഷത്തോടെ സംസാരിച്ച് കൊണ്ടിരുന്നതെന്നും പെട്ടന്ന് ഭര്‍ത്താവിന്റെ ആരോഗ്യ നില മോശമാവുകയായിരുന്നു ...

സാമൂഹ്യക്ഷേമ പെൻഷൻ രണ്ടായിരമാക്കി വർദ്ധിപ്പിച്ചേക്കും

Image
കണ്ണൂർ :തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.

സസ്യാഹാരം സത്യവും മിഥ്യയുമെന്ത്?ലോക സസ്യഭുക്ക്‌ ദിനാചരണം ഒക്ടോബർ ഒന്നിന്

Image
കണ്ണൂർ :ആഹാരം ഓരോ മനുഷ്യൻ്റെയും വിവേചനാധികാരമാണ്. ലോകത്തിൽ മാംസഭുക്കുകളും സസ്യഭുക്കുകളുമുണ്ട്. ഓരോരുത്തർക്കും അവരുടെ രുചിയും ശീലങ്ങളുമുണ്ട്. ഹിംസ ഒഴിവാക്കി കൊണ്ടു ജീവിക്കാനാണ് ശ്രീബുദ്ധനും മഹാത്മ ഗാന്ധിയും ലോകത്തെ പഠിപിച്ചത്. എന്നാൽ ഇതിന് തന്നെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നവരുണ്ട്. ജൂതൻമാരെ രണ്ടാം ലോകമഹായുദ്ധകാലത്ത് വംശഹത്യ ചെയ്ത അഡോൾഫ് ഹിറ്റ്ലർ ശുദ്ധ വെജിറ്റേറിയനായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. നാം കഴിക്കുന്ന ആഹാരം മനോനിലയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം ഇതുവരെ ശാസ്ത്രലോകം തെളിയിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.ലോക സസ്യാഹാര ദിനമായാണ് ഒക്ടോബര്‍ ഒന്ന് ആചരിച്ചു വരുന്നത്. വടക്കെ അമേരിക്കന്‍ വെജിറ്റെറിയന്‍ സൊസൈറ്റിയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാരദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1977 ഒക്ടോബര്‍ ഒന്ന് മുതലാണ് സസ്യാഹാരദിനാചരണം ആരംഭിച്ചത്. തുടര്‍ന്ന് രാജ്യാന്തര സസ്യാഹാര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സസ്യാഹാരദിനാചാരണം നടത്തി വരുന്നത്. ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സസ്യാഹാര ശീലം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ...

എന്നാൽ ഒരു കാപ്പി കുടിച്ചാലോ, ലോക രാജ്യങ്ങളിൽ പാനീയങ്ങളിൽ മുൻപന്തിയിലുള്ളകാപ്പിയെ കുറിച്ചറിയാം അന്താരാഷ്ട്ര കോഫി ദിനത്തിൽ

Image
ചായയെപ്പോലെ പലർക്കും പ്രിയങ്കരമാണ്കാപ്പിയും. മിക്ക രാജ്യങ്ങളിലും കാപ്പിയാണ് പ്രീയങ്കരം.കാപ്പികൃഷി മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര കാപ്പിദിനാചരണം ആചരിച്ചു വരികയാണ്.  ജപ്പാൻ കോഫി അസോസിയേഷന്റെ നേതൃത്വത്തിൽ 1983 ൽ ആദ്യമായി ജപ്പാനിൽ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ ലഭിച്ചത്. 1997 ൽ ചൈനയിൽ അന്തർദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബർ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജർമ്മനിയിൽ എല്ലാ വർഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാൽ കോസ്റ്റാറിക്കയിൽ സെപ്റ്റംബർ മാസത്തിൽ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം.അയർലന്റിൽ സെപ്റ്റംബർ 18, മംഗോളിയ സെപ്റ്റംബർ 20, സ്വിറ്റ്സർലന്റ് സെപ്റ്റംബർ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. ഓസ്ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളിൽ സെപ്റ്റംബർ 24 നാണ് ദേശീയ കാപ്പിദിനം.ജപ്പാനിലും ശ്രീലങ്കയിലും ഒക്ടോബർ 1 ന് ദേശീയതലത്തിൽ കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു. 2014 മാർച്ച് 3 മുതൽ 7 വരെ മിലാനിൽ...

ഭക്തിനിർഭരമായി മഹാനവമി, വിജയദശമിയെ വരവേറ്റ് ക്ഷേത്രങ്ങൾ

Image
കണ്ണൂർ :നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് മഹാ നവമി ആചരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി.മഹാനവമി പൂജ മറ്റ് ആരാധനാ ദിവസങ്ങളെപ്പോലെ തന്നെ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും. മഹാസ്‌നാനവും ഷോഡശോപചാര്‍ പൂജയുമാണ് ഈ ദിവസത്തെ പ്രത്യേകത. മഹാ നവമി ദിനത്തില്‍ പിങ്ക് നിറമുള്ള പൂക്കള്‍ ദേവിയ്ക്ക് സമര്‍പ്പിക്കുകയും ഭക്തര്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു.കന്യാപൂജനം അഥവാ കുമാരി പൂജ ഈ ദിവസം വളരെ പ്രാധാന്യമര്‍ഹിക്കുന്ന പൂജയാണ്. 8-9 വയസ്സ് പ്രായമുള്ള ഒന്‍പത് പെണ്‍കുട്ടികളെ പൂജാ വേദിയിലേക്ക് ക്ഷണിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും ചെയ്യുന്നു. ഈ കന്യാപൂജ ദുര്‍ഗ്ഗയുടെ 9 രൂപങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നവമി ഹോമത്തോടെയാണ് നവമി പൂജയുടെ അവസാനം.ഹിന്ദു പഞ്ചാംഗ പ്രകാരം, അഞ്ച നവരാത്രികളുണ്ട്. ചൈത്രം, ആഷാഢം, അശ്വിന്‍, പൗഷ്, മാഗ് എന്നിങ്ങനെയാണ് അഞ്ച് നവരാത്രികള്‍. ഈ അഞ്ച് നവരാത്രികളില്‍ അശ്വിന്‍ നവരാത്രിയ്ക്കാണ് ഏറ്റവും പ്രാധാന്യം. ഇതാണ് വ്യാപകമായി ആഘോഷിക്കാറുള്ളത്. അശ്വിന്‍ നവരാത്രി ശാരദീയ നവരാത്രി അ...

കോടിയേരി വിട പറഞ്ഞിട്ട് മൂന്ന് വർഷം :നാടെങ്ങും വിപുലമായ അനുസ്മരണ പരിപാടികൾ

Image
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനാചരണം തുടങ്ങി.പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സി.പി.എം നേതാക്കളും പുഷ്പാർച്ചന നടത്തി. കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യും. തലശേരി ക്കും ന്യൂമാഹി ക്കുമിടെയിലെകോടിയേരിയെന്ന ഗ്രാമം കാലക്രമേണെ ഒരു നേതാവിലൂടെ കേരളത്തിന്റെ കോടിയേരിയായി മാറുകയായിരുന്നു. കോടിയേരിയിൽ ജനിച്ച ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് ആ നാടിന്റെ പേര് കേരളത്തിന് പ്രിയപ്പെട്ടതാക്കുകയായിരുന്നു. ആരായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നതിന് കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാതെ കിടക്കുന്ന ആ വിടവ് തന്നെയാണ് ഉത്തരം.ആഭ്യന്തര മന്ത്രിയായും, പ്രതിപക്ഷ ഉപ നേതാവായും, സിപിഎം സംസ്ഥാന സെക്രട്ടറിയായും പി.ബി അംഗമായും കേരള രാഷ്ട്രീയത്തിൽ കോടിയേരി ഉണ്ടായിരുന്ന കാലത്തിന് തിളക്കമേറെയാണ്. പ്രതിസന്ധികളെ, പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നതിന് ഒരു കോടിയേരി ശൈലി തന്നെ ഉണ്ടായിരുന്നു. അത് കേരളം നേരിട്ട് കണ്ട നിമിഷങ്ങളും അനവധി. വിടവാങ്ങി...

ചീരാലിനെ വിറപ്പിച്ച പുലി വീരൻ കുടുങ്ങി

Image
മാനന്തവാടി:ചീരാലിൽ ദിവസങ്ങളായി ജനങ്ങളെ വിറപ്പിച്ചപുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നാല് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇന്നലെ പുലർച്ചെ ചീരാല്‍ ടൗണിൽ പുലിയെത്തിയിരുന്നു. ചീരാല്‍ മേഖലയില്‍ മാസങ്ങളായി പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയെ കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിതിങ്കൾ പുലര്‍ച്ചെ നാലോടെയാണ് ടൗണിനോട് ചേര്‍ന്നുള്ള പുളിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയത്. ലൈറ്റിട്ടപ്പോള്‍ പുലി ഓടിമറഞ്ഞെന്ന് വീട്ടുകാര്‍ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തുകയും കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പുലിയുടെ ആക്രമണത്തിൽ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് നിരന്തരം ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.

കട്ടപ്പനയിൽ മാൻഹോളിലിറങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു

Image
ഇടുക്കി :കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങി കുടുങ്ങിപ്പോയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സെല്‍വം എന്ന മൈക്കിള്‍, സുന്ദരപാണ്ഡ്യം എന്നിവർക്കാണ് ദാരുണാന്ത്യം. കട്ടപ്പന പാറക്കടവിലെ ഓറഞ്ച് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റ്യന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഓടയോട് ചേര്‍ന്ന മാലിന്യ കുഴിയിലെ മാന്‍ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാള്‍ കുടുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കില്‍ അകപ്പെട്ടു. ജെ സി ബിയുടെ സഹായത്തോടെ ടാങ്കിന്റെ കോണ്‍ക്രീറ്റ് പാളികള്‍ പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ടാങ്കില്‍ ഓക്‌സിജന്റെ അഭാവമാണ് അപകടത്തിന് ഇടയാക്കിയത്.

അമേരിക്ക അടപടലം അടച്ചു പൂട്ടലിലേക്ക്

Image
ന്യൂയോർക്ക്:യുഎസ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോൺഗ്രസിൽ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്.സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഷട്ട്ഡൗണ്‍ സാധ്യതയെക്കുറിച്ച് സൂചന നല്‍കിയത്. 'ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണ്', ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും സ്തംഭനത്തിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

വേടൻ്റെ കഞ്ചാവ് കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു

Image
കൊച്ചി:കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 28 നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം ഒൻപതു പ്രതികൾ കേസിൽ ഉണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് ശേഷം വേടനെതിരെ പുലിപ്പല്ല് കേസും ഉണ്ടായിരുന്നു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. വേടനും സംഘവും പിടിയിലായത് തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് പിടിയിലായതെന്നും ഫ്ളാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു എന്നും ആണ് റിപ്പോർട്ട്. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

മാലിന്യ സംസ്കരണം ബോധവൽകരണ കിയോസ്ക് ശ്രദ്ധേയമാകുന്നു.

Image
  കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ ഭാഗമായി, കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) 9 ദിവസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കിയോസ്ക്  ജനങ്ങൾക്ക് ഉപകാരമാവുന്നു. കണ്ണൂർ ദസറ ആഘോഷം ആരംഭിച്ച ദിനത്തിൽ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്ത കിയോസ്കിൽ  മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് പലരും എത്തിച്ചേരുണ്ട്. കിയോസ്കിൽ റിംഗ് കമ്പോസ്റ്റ്, ബയോബിൻ എന്നിവയുടെ പരിപാലനം മറ്റ് മാലിന്യ സംസ്കരണ രീതികൾ പരിചയപ്പെടുത്തുന്നു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര  സ്ഥിരം സമിതി അധ്യക്ഷരായ എം.പി. രാജേഷ്, പി.ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങൾ ഷാഹിന മൊയ്തീൻ, സുരേഷ്ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ് ,എൻ ഉഷ , കെ.പ്രദീപൻ, ശ്രീജ ആരംഭൻ,കെ.എസ്‌.ഡബ്ല്യു.എം.പി ജില്ലാ സോഷ്യൽ എക്സ്പർട്ട്സ് അപർണ പി, പ്രേം ലാൽ സി, കമ്മ്യൂണിക്കേഷൻ എക്സ്പർട്ട് ഷിൻ്റോ ജോൺ, എസ്‌ ഡബ്ല്യു എം എൻജിനീയർ വിഷ്ണു ദാമോദരൻ എന്നിവർ പങ്കെടുത്തു.

കണ്ണൂർ ദസറ മതകീയ ആഘോഷത്തെ മതേതരമാക്കിയ കണ്ണൂർ മാജിക്-:റാം മോഹൻ പാലിയത്ത്

Image
കണ്ണൂർ :തികച്ചും മതകീയ ആഘോഷമായ നവരാത്രി ആഘോഷത്തെ മതേതര ആഘോഷമാക്കിയ കണ്ണൂർ ദസറ കണ്ണൂരിൻ്റെമാജിക്കാന്നെന്നും ഇതിന് മുൻകൈയെടുത്ത കണ്ണൂർ കോർപറേഷനെ അഭിനന്ദിക്കുന്നുവെന്നും  പ്രശസ്ത എഴുത്തുകാരനും   കോളമിസ്റ്റുമായ രാംമോഹൻ പാലിയത്ത്. കണ്ണൂർ ദസറയുടെ എട്ടാം ദിനത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലേക്കെത്തുന്നവരെ കണ്ണൂരിൻ്റെസ്വന്തം ആളുകളായി മാറ്റുന്ന എന്തോ ഒരു മാജിക് കണ്ണൂരിനുണ്ട് .  കേരളത്തിലെ മത സൗഹാർദ്ദത്തിന് കോട്ടം തട്ടിക്കാൻ ഒരു രാഷ്ട്രീയ മത ചിദ്രശക്തികളെയും അനുവദിക്കരുത്. കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമാണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കേരളത്തെ ബ്രാൻഡ് ആലയമാണെന്ന് പറയാം. ബ്രാൻഡുകൾ ഉപയോഗിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നവരായി ഇന്ന് കേരളീയർ മാറുന്നതാണ് കാണാനാകുന്നത്. കേരളത്തിൻറെ നേതൃത്വം വടക്കോട്ടേക്ക് മാറുന്നതാണ് കാണാകുന്നത് . അതിൽ തന്നെ കണ്ണൂരിനാണ് കൂടുതൽ പ്രാധാന്യമുള്ളത്.  ഉത്സവങ്ങളുടെ   വില മനസിലാക്കി തന്നത് കോവിഡ് കാലഘട്ടമാണ്.കണ്ണൂർ ദസറ കൂടുതൽ ജനകീയമാകട്ടെ എന്നും കൂടുതൽ ജനകീയമാകട്ടെ എന്നും കൂടുതൽ ...

എല്ലാം ഉങ്കെ ഫോൾട്ട് താനെ/വിജയിക്ക് സർക്കാരിൻ്റെ മാസ് മറുപടി

Image
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌യുടെ പ്രതികരണം വന്നതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് തമിഴ്നാട് സർക്കാർ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനമെന്നും സർക്കാർ വക്താവ് അമുദ ഐഎഎസ് വ്യക്തമാക്കി. വിജയ് കരൂരിൽ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടിവികെ പ്രവർത്തകർ കടകൾക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകൾക്ക് മുകളിലേക്ക് വീണ്ടും ആളുകൾ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ടിവികെ നേതാക്കളുടെ അറസ്റ്റുകളെ വിമർശിച്ചുള്ള വിജയ്‌യുടെ പ്രതികരണത്തിനും അവർ മറുപടി നൽകി.തുടർനടപടികൾ ഇനിയും ഉണ്ടാകുമെന്ന് അവർ വ്യക്തമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സർക്കാർ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവർത്തകർ ജനറേറ്റർ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനറേറ്റർ തകരാറായതു കൊണ്ട് ചില ലൈറ്റുകൾ അണഞ്ഞതാണ്. അതിന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടു. വിജയ്‌യുട...

ഓപ്പറേഷൻ വനംകൊള്ള: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Image
പാലക്കാട് :സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ. നായർ എന്നിവരെ സസ്പെൻഡ് ചെയ്തു.ഓപ്പറേഷൻ വന രക്ഷ എന്ന പേരിൽ ശനിയാഴ്ച രാവിലെയാണ് വിജിലൻസ് സംഘം സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. ലാൻഡ് എൻഒസി, മരംമുറി അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നു എന്നായിരുന്നു വിവരം. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.വള്ളക്കടവ് റേഞ്ച് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് കരാറുകാരൻ 72 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ഇതേ കരാറുകാരൻ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കൈമാറിയ ബാങ്ക് അക്കൗണ്ടുകളിൽ 31 ലക്ഷം രൂപ നിക്ഷേപിച്ചെന്നും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് സസ്പെൻഷൻ നടപടി.

വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക: എസ്.ഡി.പി.ഐ പദയാത്ര നടത്തി

Image
കാടാച്ചിറ : വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ കടമ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് കാടാച്ചിറ ടൗൺ പരിസരത്ത് നിന്നാരംഭിച്ച പദയാത്ര എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ പി.ടി.വി ജാഥാ ക്യാപ്റ്റൻ സമീർ കളത്തിലിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന്  കാടാച്ചിറ, കനാൽ, പൊതുവച്ചേരി, കോട്ടൂർ വഴി കാടച്ചിറ ഹൈസ്കൂൾ ബസ്റ്റോപ്പിൽ സമാപിച്ചു.സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റി ട്രഷറർ എൻ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ സമീർ കളത്തിൽ മറുപടി പ്രസംഗം നടത്തി. ഇസ്ഹാഖ് കോട്ടൂർ സ്വാഗതം പറഞ്ഞു. ഹാരിഫ് ചാല അധ്യക്ഷത വഹിച്ചു.പദയാത്രയുടെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ  വാഹന പ്രചരണ ജാഥയും പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളിൽ  ജാഫർ ചെമ്പിലോട്, ഷംസീർ പി ടി വി തുടങ്ങിയവർ സംസാരിച്ചു.

കടുത്ത മാനസിക സമ്മർദം: ഛത്തീസ്ഗഡിൽ നീറ്റ് പരീക്ഷാര്‍ത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

Image
ബിലാസ്പൂർ :നീറ്റ് പരീക്ഷാര്‍ത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ നഗരത്തിലെ 22 കാരനായ സന്‍സ്‌കര്‍ സിങാണ് മരിച്ചത്. പരീക്ഷാ സമ്മർദ്ദം കാരണം യുവാവ് കടുത്ത സമ്മർദ്ദത്തിലും വിഷാദത്തിലും ആയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. സംഭവ സമയത്ത് വിദ്യര്‍ത്ഥി റൂമില്‍ ഒറ്റയ്ക്കായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ പോയി നോക്കുമ്പോഴാണ് ദാരുണമായ സംഭവം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

തന്നോട് കളിച്ചാൽ പലതും സംഭവിക്കുമെന്ന് മഹിമാ നമ്പ്യാർ ?

Image
കണ്ണൂർ :സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടികളിൽ ഒരാളാണ് മഹിമ നമ്പ്യാർ. മലയാളത്തിലും തമിഴിലും ഒക്കെ നടി അഭിനയിച്ചിട്ടുണ്ട്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് നടി ചെയ്തിട്ടുള്ളത് എങ്കിലും ആരാധകർ ഏറെയാണ് നടിക്ക്.കഴിഞ്ഞ ദിവസം നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു സ്റ്റോറി ഏറെ ചർച്ചയായിരിക്കുകയാണ്. കുറെ കാലങ്ങളായി ഒന്നിലധികം അക്കൗണ്ടുകൾ ഉള്ള ഒരാൾ തന്റെ പോസ്റ്റുകൾക്ക് താഴെ അധിക്ഷേപകരമായ രീതിയിൽ കമന്റുകൾ പങ്കുവെയ്ക്കുന്നുണ്ട്. ഏറെ കാലമായി ഈ പ്രവൃത്തി തുടർന്ന് വരികയാണ്. അയാളുടെ യൂട്യൂബ് ചാനലിലും തനിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നുണ്ട്. താൻ കുറെ കാലമായി ക്ഷമിക്കുന്നു. എന്നാൽ ഇനി അത് തുടരാൻ ആകില്ല എന്നാണ് നടി പങ്കുവെച്ചിരിക്കുന്നത്. “ആവർത്തിച്ചുള്ള അപകീർത്തിപ്പെടുത്തലും അനാദരവുള്ള അഭിപ്രായങ്ങളും സ്വീകാര്യമല്ല.” ഉപയോക്താവും യൂട്യൂബ് ചാനലും ഈ പ്രവർത്തി തുടരുകയാണെങ്കിൽ തനിക്ക് നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നടി സ്റ്റോറിൽ പങ്കുവെയ്ക്കുണ്ട്.

വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതല്‍ തേച്ചു : ചാഹൽഗജഫ്രോഡെന്ന് മുന്‍ഭാര്യ

Image
മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലിനെതിരെ ആരോപണവുമായി മുന്‍ഭാര്യയും ഡിജിറ്റര്‍ ക്രിയേറ്ററുമായ ധനശ്രീ വര്‍മ. തുടക്കം മുതല്‍ തന്നെ ഞങ്ങളുെട വിവാഹ ജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ധനശ്രീ ഒരു അഭിമുഖത്തില്‍ പറഞ്ഞു.വിവാഹംകഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ യുസ്‌വേന്ദ്ര തന്നെ ചതിച്ചുവെന്ന് മുന്‍ഭാര്യ ആരോപിച്ചു. ആ സമയം തന്നെ ഈ കല്ല്യാണം ഒരു വലിയ തെറ്റായി എന്ന് മനസിലായെന്നും അവര്‍ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനമായിരുന്നു ഞങ്ങളുടേതെന്നും ധനശ്രീ പറഞ്ഞു. ഞാന്‍ പ്രശ്‌നങ്ങള്‍ ഒന്നും ആരോടും പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു എല്ലാം അറിഞ്ഞിരുന്നത് എന്നും ധനശ്രീ പറഞ്ഞു. മൂന്ന് വര്‍ഷം മാത്രമാണ് ഞങ്ങളുെട വിവാഹ ബന്ധം നീണ്ടുനിന്നതെന്നും അതിന് ശേഷം പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും ധനശ്രീ കൂട്ടിച്ചേര്‍ത്തു.ഞാന്‍ ഒരു വലിയ തുക ജീവനാംശമായി ചോദിച്ചിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഞാന്‍ ഇതുവരെ അതിന് മറുപടിയൊന്നും നല്‍കിയിരുന്നില്ല. എന്നെ അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ വെറുതേ സംസാരിക്കേണ്ടതില്ല. എന്നെ ഇഷ്ട...

മാനിഷാദ': ഗാന്ധി ജയന്തി ദിനത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Image
  തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളാണ് പരിപാടികള്‍ സംഘടിപ്പിക്കുക. 'മാനിഷാദ' എന്ന പേരിലാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ നടക്കുക. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നത് മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് തുല്യമാണ് എന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്. പലസ്തീന്‍ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അറുപതിനായിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു, അതില്‍ 18,430 പേര്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ് എന്നായിരുന്നു പ്രിയ...

സുകുമാരൻ നായർക്കെതിരെ പ്രതിഷേധം തുടരുന്നു : വീണ്ടും ഫ്ളക്സ് ബോർഡുകൾ ഉയർന്നു

Image
പത്തനംതിട്ട: വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആത്മാഭിമാനവും അന്തസ്സുള്ള നായന്മാർ പത്തനംതിട്ടയിലാണ് ഉള്ളത്. ആദ്യ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് തന്നെ പത്തനംതിട്ടയിലാണ്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമർശകർ നൽകുന്ന മറുപടി. സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയായിരുന്നു പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയത്. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന്ന് ഒന്നുമില്ല എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കാശ് മുടക്കിയാൽ ഏത് "അലവലാതികൾക്കും" ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരിഹാസം. സുകുമ...

നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ച് കണ്ണൂരിൽ ജെ.സിബി റാലി നടത്തി

Image
മുണ്ടയാട്: സിഇഒഎ കണ്ണൂര്‍ ടൗണ്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജെസിബി ഉടമകള്‍ റാലി സംഘടിപ്പിച്ചു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്നാരംഭിച്ച റാലി സിഇഒഎ ജില്ലാ വൈസ് പ്രസിഡണ്ട് മനോഹരന്‍ തറമ്മല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി മേലേ ചൊവ്വയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ നേതാക്കളായ മനോഹരന്‍ തറമ്മല്‍, ഡി.സി. രൂപേഷ്, കെ.കെ. മമ്മു, സജാസ് എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി ഏച്ചൂര്‍ ഷാജി സ്വഗതം പറഞ്ഞു. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക വര്‍ദ്ദനയുമായി ബന്ധപ്പെട്ട് നടത്തിയ റാലിയില്‍ നിരവധിപേര്‍ ടിപ്പറുകളിലെത്തിയാണ് പങ്കെടുത്തത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ; പിൻവലിക്കുക 1047 കേസുകൾ

Image
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടിയായായിരുന്നു സർക്കാരിൻ്റെ പ്രസ്താവന. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ രേഖാമൂലം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഗുരുതര ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1047 കേസുകളാണ് പിൻവലിക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഭവങ്ങളിൽ ആകെ 2634 കേസുകളാണ് എടുത്തത്. ഇതിൽ 1047 കേസുകൾ പിൻവലിക്കാൻ അപേക്ഷ നൽകുകയോ പൊലീസ് നടപടി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. 726 കേസുകളിൽ കോടതി ശിക്ഷിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഗുരുതര സ്വഭാവമുള്ള ചില കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റൈലിഷ്‌ ലുക്കിൽ മമ്മൂട്ടി;ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക്

Image
ചെന്നൈ:സ്റ്റൈലിഷ്‌ ലുക്കിൽ മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്‌ത്‌ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഇതിനു ശേഷംഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഹൈദരാബാദിലെ സെറ്റിലേക്ക് മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് സന്തോഷ വാര്‍ത്ത പങ്കിട്ടത് നിര്‍മാതാവ് ആന്റോ ജോസഫാണ്.

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവ് ഒളിവില്‍

Image
തൃശ്ശൂര്‍: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഒളിവില്‍. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചര്‍ച്ചക്കിടെ പ്രിന്റു പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല...

പയ്യന്നൂരിൽ എ.സിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

Image
പയ്യന്നൂർ: പയ്യന്നൂർ കുണ്ടയം കൊവ്വലിൽ വീട്ടിലെ എയർ കണ്ടീഷണറിൽ നിന്ന് തീ പടർന്ന് വൻ നാശനഷ്ടം. കുണ്ടയം കൊവ്വൽ താഴെ കുറുന്തിലെ പി.വി ശിവദാസൻ്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. എസി യൂനിറ്റും കിടക്കയും കട്ടിലുമെല്ലാം കത്തി നശിച്ചു. പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.

കണ്ണൂരിനെ ഭക്തിസാന്ദ്രമാക്കി തെക്കിബസാർ ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം

Image
  കണ്ണൂർ :സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.  നവരാത്രി കാലത്ത് കണ്ണൂരിന് സംഗീതവും വെളിച്ചവുമേകുകയാണ് തെക്കി ബസാറിലെ ശ്രീകാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രം. സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ ഇക്കുറി പതിനൊന്നു  ദിവസമാണ് ഇവിടെ നവരാത്രിയാഘോഷം  നടന്നുവരുന്നത്. ദീപാലങ്കാരങ്ങള്‍ കൊണ്ടു അലങ്കരിച്ചും സംഗീത സാന്ദ്രമാക്കിക്കൊണ്ടും കണ്ണൂരിന് ഉത്‌സവച്ഛായ പകര്‍ന്നിരിക്കുകയാണ് കോവിലും പരിസരങ്ങളും.നവരാത്രി ദിനങ്ങളിൽ രാത്രി ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ആർക്കും വിശപ്പുമായി മടങ്ങേണ്ടി വരില്ല. നവരാത്രി ദിനങ്ങളില്‍ എല്ലാ ദിവസവും  രാത്രി രണ്ടായിരിത്തിലേറെപേർക്ക് അരിപ്പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ പ്രസാദസദ്യയും  നടത്തിവരുന്നു. ആരെയും സ്വാഗതം ചെയ്യുന്ന  അന്നദാനമണ്ഡപത്തില്‍ കൈമെയ് മറന്ന് അധ്വാനിക്കുകയാണ് സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന ആബാലവൃദ്ധം യാദവ സമുദായ അംഗങ്ങള്‍. അച്ചടക്കത്തോടെ സേവനനിര...

പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതി പീതാംബരന് പരോൾ അനുവദിച്ചു

Image
കാഞ്ഞങ്ങാട് : പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോൾ. ഒരു മാസത്തേക്കാണ് പരോൾ. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് പരോൾ. ഏഴാം പ്രതി അശ്വിനും പരോൾ അനുവദിച്ചിട്ടുണ്ട്. പരോൾ ലഭിച്ചതിന് പിന്നാലെ പീതാംബരൻ ജില്ലയിൽ എത്തി. രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു. പരോളിനായി നേരത്തെ ഹൈക്കോടതിയെ പീതാംബരൻ സമീപിച്ചിരുന്നു. കുടംബാം​ഗങ്ങൾക്ക് അസുഖമാണ് പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്കും പരോൾ നൽകാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് ആരോപിച്ചു. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.

തന്നോട് പക വീട്ടി : മുഖ്യമന്ത്രി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് വിജയ്

Image
ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.  ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവര...

കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം വേണം: മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് ഭീഷണി

Image
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോ​ഗസ്ഥരുടേയും പേരുകൾ സന്ദേശത്തിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം. ഭീഷണി സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ഇ-മെയിലിൻ്റെ അഡ്രസിനായി നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളി മത്സരം ഒക്ടോബർ രണ്ടിന് അഞ്ചരക്കണ്ടി പുഴയിൽ നടത്തും

Image
കണ്ണൂർ :സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന  ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലയിൽ ഒക്ടോബർ രണ്ടിന് ഉച്ചക്ക് 2 മണി മുതൽ അഞ്ചരക്കണ്ടി പുഴയിൽ  നടക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി പി ആർ ഡി ചേമ്പറിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മമ്മാക്കുന്ന് പാലത്തിന് സമീപം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള അഞ്ചരക്കണ്ടി പുഴയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്  ജലമേള ആരംഭിക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 15 ജലരാജാക്കന്മാരാണ് മത്സരത്തിൽ പങ്കെടുക്കുക.എ.കെ.ജി പോടോത്തുരുത്തി എ ടീം, ബി ടീം, റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ.കെ.ജി മയിച്ച,  വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ.എം.എസ് മുഴക്കീൽ,  നവോദയ മംഗലശേരി,  സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മേലൂർ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒന്...

കെ.വി കാർത്യായനി നിര്യാതയായി

Image
ചാല :കോയ്യോട് .സജീവന്‍ ഷെല്‍ട്ടറിന് സമീപം സ്‌നേഹ സാന്ദ്രത്തില്‍ കെ.വി .കാര്‍ത്ത്യായനി (82) നിര്യാതയായി. ഭര്‍ത്താവ് - പരേതനായ ബാലചന്ദ്രന്‍ .  സഹോദരങ്ങള്‍-കെ.വി.രാജന്‍,കെ.വി.ഹരിദാസന്‍,കെ.വി.പ്രേമകുമാരി.മക്കള്‍- പ്രവീണ്‍, ശ്രീജ,ഷീബ,സീമ, പ്രഭ, പരേതനായ പ്രശാന്തന്‍. മരുമക്കള്‍- സജില,വേണുഗോപാല്‍, രതിശന്‍,സുകുമാരന്‍,സന്തോഷ് ,സന്ധ്യ.

സൂര്യകാന്ത് പുരുഷോത്തം മഖാ ചെ നിര്യാതനായി

Image
  കണ്ണൂർ: കണ്ണൂരിലെ പ്രമുഖനായ വ്യവസായ സംരഭകൻ ബാങ്ക് റോഡിലെസൂര്യകാന്ത് പുരുഷോത്തം മഖാ ചെ നിര്യാതനായി. ഭാര്യ ദമയന്തി ബെൻ. മക്കൾ സച്ചിൻ സൂര്യകാന്ത മഖാച്ചെ,രോഹിൽ ' മരുമക്കൾ: നിത്യ തി, ഭാമിനി. സഹോദരങ്ങൾ: പരേതരായ സുശീല ബെൻ, ഭഗവൻ ദാസ്, ഗോപാൽ ഭാസ്, ശാന്തി ലാൽ , ചന്ദ്രകാന്ത്. സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്ക് പയ്യമ്പാലം ഗുജറാത്തി സമാജ്ശ്മശാനത്തിൽ.

വ്യാപാരികൾ പോത്തുമായി സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി

Image
മാഹി: മാഹിയിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. മാഹിയിലെ വ്യാപാരികൾ പോത്തുമായി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി. വ്യാപാര സമൂഹത്തോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെയായിരുന്നു പ്രതിഷേധം.

മഹമൂദ് മാട്ടൂലിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Image
കണ്ണൂർ :എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ "സത്യസന്ധനായ രത്ന വ്യാപാരി ", "മാവിയുടെ സാഹസിക യാത്ര" എന്നീ  പുസ്തകങ്ങൾ   ഇ.ടി. മുഹമ്മദ്  ബഷീർ എം.പി.  പ്രകാശനം ചെയ്തു.  മുൻ എം എൽ എ   ബി.ടി ബാലറാം ആദ്യ കോപ്പി ഏറ്റുവാങ്ങി.കോഴിക്കോട് സർവ്വകലാശാലയിൽ  സി.എച്ച് മുഹമ്മദ് കോയ  ദേശീയ സെമിനാറിന്റെ ഭാഗമായി നടന്ന പരിപാടിയിൽ, കുറുക്കോളി മൊയ്തീൻ എം. എ.എൽ  അദ്ധ്യക്ഷത വഹിച്ചു.  സി.എച്ച് ചെയർ ഡയറക്ടർ ഖാദർ പാലാഴി, സയ്യദ് അഷ്റഫ് തങ്ങൾ,  പ്രമുഖ ജേർണലിസ്റ്റ' ആസിഫ്   മുജ്ബത്ത , പി.വി. അഹമ്മദ് സാജു , ഡോ. മുജീബ് റഹ്മാൻ  ടി.  , വി.പി മുഹമ്മദലി മാസ്റ്റർ , എ.എം ഹസ്സൻ , എ.കെ. ഇബ്രാഹിം  എന്നിവർ   സംസാരിച്ചു.ഗ്രേസ് പബ്ലിക്കേഷനാണ് പുസ്തക പ്രസാധകർ.ഖത്തർ പ്രവാസിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ മഹമൂദ് മാട്ടൂൽ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്

Image
കാബൂൾ :അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്. രാജ്യത്ത് ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധാര്‍മികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ നടപടി. രാജ്യവ്യാപകമായി മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ തകരാറിലായി. കാബൂളില്‍ നിന്നുള്ള വിമാനസര്‍വീസുകളും തകരാറിലായി. ജനങ്ങള്‍ക്ക് പുറംലോകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. കാബൂളിലെ തങ്ങളുടെ ബ്യൂറോ ഓഫിസുകളുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ടിരുന്ന എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് നെറ്റ്‌വര്‍ക്കായ ഫ്‌ലൈറ്റ്‌റാഡാര്‍24 പറയുന്നു. ഇന്നലെ തന്നെ ബാങ്കിംഗ് സേവനങ്ങളിലും ടെലിഫോണ്‍ സേവനങ്ങളിലും തടസങ്ങള്‍ നേരിട്ടുതുടങ്ങിയതായി കാബൂളിലെ ജനങ്ങള്‍ പറയുന്നു. പല പ്രദേശങ്ങളിലും ആഴ്ച...

ഗോവിന്ദച്ചാമി ജ യിൽ ചാടിയത് അതീവ ഗുരുതരം : മുഖ്യമന്ത്രി

Image
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രിസഭയിൽ മറുപടി നൽകി . കണ്ണൂർ സെൻട്രൽ  ജയിൽചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോ​ഗിച്ചു. ജയിൽചാട്ടം അതീവ ​ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിസ്ഥാന സൗകര്യം കൂട്ടും. സുരക്ഷ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട പശ്ചാത്തലത്തിലാണ് ജയില്‍ സുരക്ഷ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ എംഎൽഎമാർ വിഷയം ഉന്നയിച്ചത്.

ജനശ്രീ ഏകദിനശിൽപ്പശാല നടത്തി

Image
   എടക്കാട്: ജനശ്രീ സ്വസ്ഥിര വികസന മിഷന്റെ എടക്കാട് മണ്ഡലം സഭയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു പാറക്കാട്ട് സായിനാഥ് അധ്യക്ഷതയിൽ ജനശ്രീ കണ്ണൂർ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരിഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ഒരു കുടുംബ കൂട്ടായ്മയാണെന്നും കുടുംബഭദ്രത ജനശ്രീയിലൂടെ നടപ്പിലാക്കാൻ ജനശ്രീ അംഗങ്ങൾ ശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ,ലഹരി മാഫിയ സംഘങ്ങളെ അമർച്ച  ചെയ്യുവാനും, നടാൽ -എടക്കാട് ബൈപ്പാസ് അണ്ടർ ബ്രിഡ്ജ് നടപ്പിലാക്കുവാനും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു ജനശ്രീ ശാക്തികരണത്തെ സംബന്ധിച്ച് ജനശ്രീ കണ്ണൂർ ജില്ലാ സെക്രട്ടറി രക്തകുമാർ ക്ലാസെടുത്തു .ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം ജനശ്രീ കണ്ണൂർ  ബ്ലോക്ക് ചെയർമാൻ സമീർ പള്ളിപ്പുറം നിർവഹിച്ചു.  ചടങ്ങിൽ.പത്മജ നാങ്ങോത്ത്,കെ വി. ബാലകൃഷ്ണൻ, രാജീവൻ ടിവി, മഹേഷ് ചാല (കണ്ണൂർ ബ്ലോക്ക് സെക്രട്ടറി )രാഹുൽ ആലിംഗിൽ ( എടക്കാട് മണ്ഡലം സെക്രട്ടറി) വിനോദൻ മാസ്റ്റർ ,ഉഷ കുറ്റിക്കകം .എന്നിവർ സംസാരിച്ചു

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി

Image
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. 2024-25 ൽ 228.60 ലക്ഷം കേയ്‌സ് മദ്യമാണ് ഉപയോഗിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക് നോക്കിയാൽ മദ്യ ഉപഭോഗം കുറഞ്ഞതായി കാണാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികലാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ആയിരം സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചു. 500 സ്കൂളുകളിൽ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ജനുവരി മുതൽ ഓഗസ്റ്റ് വരെ സ്കൂൾ പരിസരങ്ങളിൽ നടത്തിയത് 30, 336 പരിശോധനകളാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രസ് ക്ലബ്ബിൽനെല്ലിക്ക ആയുർവേദ ക്യാമ്പ്

Image
കണ്ണൂർ :ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി ഒരുക്കിയ ആയുർവേദ ദിനാചരണവും നെല്ലിക്ക മെഡിക്കൽ ക്യാമ്പുംഇന്ന് രാവിലെകണ്ണൂർ പ്രസ് ക്ലബിൽ ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ഡോ. ജെഷി ദിനകരൻഉദ്ഘാടനം ചെയ്തുപ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ്മിഷൻജില്ലാ പ്രോഗ്രാം മാനേജർഡോ. അജിത് ഡോ. പി.സി ഷിജിന , കെ. സനീഷ് എന്നിവർപ്രസംഗിച്ചുസെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും കെ.സതീശൻനന്ദിയും പറഞ്ഞു.യോഗ ഡെമോൺ സ്ട്രേഷന് ഡോ. പി.സി ഷിജിന നേതൃത്വം നല്കി

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോർഡിനേറ്റര്‍ ഓഫീസിനുള്ളില്‍ ജീവനൊടുക്കി

Image
കൊച്ചി:കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോഡിനേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശി പി വി ജെയിന്‍ ആണ് ജീവനൊടുക്കിയത്. ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ജെയിനിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പി. വി. ജെയിന്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അഡ്മിനായിരുന്നു. നേതൃത്വം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ജെയിൻ കെ.പി.സി.സിയ്ക്ക് പരാതി നൽകിയിരുന്നു.

കരൂര്‍ വിജയ്ക്ക് രാഷ്ട്രീയത്തിലെ ഫുള്‍സ്റ്റോപ്പ് ആകുമോ ?

Image
ചെന്നൈ:സിനിമാകൊട്ടകയുടെ ദളപതിയായി, ഒരു സൂപ്പര്‍സ്റ്റാറിന് ബോക്സ് ഓഫീസില്‍ എത്തിപ്പിടിക്കാവുന്ന ഏറ്റവും വലിയ ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് വിജയ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. തമിഴ് രാഷ്ട്രീയം സിനിമാതാരങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്ന് മനസിലാക്കി, അവിടെ പടര്‍ന്ന് പന്തലിക്കാന്‍ തക്ക നിലമൊരുക്കി തന്നെയായിരുന്ന വിജയ് വന്നത്. സിനിമാസ്‌റ്റൈലില്‍ രാഷ്ട്രീയം പറഞ്ഞ്, ആരാധകരെ അണികളാക്കി കൂടെ കൂട്ടി, 2026ലെ ഇലക്ഷനില്‍ തീ പടര്‍ത്താന്‍ തന്നെ ഉറപ്പിച്ചായിരുന്നു വിജയ്യുടെ ഓരോ നീക്കവും. ഇങ്ങനെ കരുതലോടെ മുന്നോട്ടു പോകുന്നതിനിടയിലാണ് കരൂര്‍ ദുരന്തം. ഇത് വിജയ്യുടെ രാഷ്ട്രീയ തലവര തന്നെ മാറ്റിമറിച്ചേക്കാം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചധികം വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ ഇടക്കിടെ ഉയര്‍ന്ന് കേട്ടിരുന്ന ചൂടുള്ള അഭ്യൂഹമായിരുന്നു. മകനെ മുഖ്യമന്ത്രിയാക്കാനുള്ള ലക്ഷ്യമുണ്ടെന്ന് അച്ഛന്‍ ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞപ്പോഴെല്ലാം വിജയ് അത് നിഷേധിച്ചിരുന്നു. പക്ഷെ സിനിമകളിലും അവയുടെ ഓഡിയോ ലോഞ്ചുകളിലും നിലപാടും രാഷ്ട്രീയവും പറഞ്ഞ് തന്നെ വിജയ് മുന്നോട്ടുപോയി. രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിക്ക...

റോഡരികിൽ ബോധരഹിതനായി കിടന്നയാൾ ചികിത്സയ്ക്കിടെ മരിച്ചു

Image
തളിപ്പറമ്പ്: വാഹനാ പകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു.ഇന്നലെ രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്.തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു.വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്.തലക്കേറ്റ പരിക്ക് മാരകമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.പയ്യന്നൂര്‍ സ്വദേശി തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രനാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.വാഹനം ഇടിച്ചുവീഴ്ത്തിയതാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.പൊലീസ് ഈഭാഗത്തെ സി.സി. ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.

സുബ്രതോ കപ്പ് ഫുട്ബോൾ കേരള താരം ആദികൃഷ്ണയെ ആദരിച്ചു

Image
കൂത്തുപറമ്പ് : ദേശീയ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ കേരള ടീമിന്റെ താരം വേങ്ങാട് കുരിയോട്ടെ ആദികൃഷ്ണയെ വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ടൂർണമെന്റിലെ ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ അടിക്കുകയും മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് ആദി കൃഷ്ണ ആയിരുന്നു. നേരത്തെ ജൂനിയർ കേരള ടീം അംഗവുമായിരുന്നു. ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചു തവണ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, ആദികൃഷ്ണയെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി ആദരിച്ചു.സമ്മാനമായി പുസ്തകവും നൽകി.സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സനോജ് നെല്ല്യാടൻ, ലെനീഷ് മില്ലെനിയം, അഭിനവ് ജയപ്രകാശ്,ഓംകാർ സനോജ്,കെ സുധീഷ്, ബാബു തുടങ്ങിയവർ സംസാരിച്ചു.

ശോഭായാത്രയിൽ ഗോപികാ നൃത്തം അവതരിപ്പിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു

Image
  നാറാത്ത്:വിവേകാനന്ദ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭ യാത്ര ഗോപികാ നൃത്തം അവതരിപ്പിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു. ഭാരതി ഹാളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി സി ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെഎൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട: എച്ച് എം.ഇന്ദിര വിദ്യാധരൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. സാഹസ കൃത്യത്തിലൂടെ നിരവധി കുരുന്നുകളുടെ ജീവൻ രക്ഷിച്ച രാഹുലൽ മാണിക്കോത്തിനെ ആദരിച്ചു.സ്വാഗതസംഘം പ്രസിഡണ്ട് സി നാരായണൻ ആശംസ അർപ്പിച്ചു.ബിജു ഓണപ്പറമ്പ് സ്വാഗതവും, കെ പി രാജൻ നന്ദിയും പറഞ്ഞു

സംഗീതവും നൃത്തവും ദീപപ്രകാശവുംനവരാത്രി ശോഭയില്‍ കണ്ണൂര്‍

Image
കണ്ണൂരിലെ നവരാത്രി ആഘോഷങ്ങള്‍ കണ്ണൂര്‍ രണ്ടാം ദസറയെന്നാണ് അറിയപ്പെടുന്നത്.  കണ്ണൂര്‍ നഗരത്തിലെ കോവിലുകളും അതിലേറെ ക്ഷേത്രങ്ങളും നവരാത്രി പ്രഭയിയില്‍ മുങ്ങിയിരിക്കുകയാണ്. ഇക്കുറി ക്ഷണിക്കപ്പെടാത്ത അതിഥിയായി മഴകടന്നുവെന്നുവെങ്കിലും ഇതൊന്നും അലയടിച്ചെത്തിയ ജനക്കൂട്ടത്തെ പിന്‍തിരിപ്പിച്ചില്ല.  സന്ധ്യമയങ്ങിയാല്‍ മൈസൂരിലെത്തിയ പ്രതീതിയാണ് കണ്ണൂരിലുളളത്. ക്ഷേത്രങ്ങളും കോവിലുകളുംദീപപ്രകാശത്തില്‍ മിന്നിതിളങ്ങുന്നു. കണ്ണൂരിലെ മുക്കിലും മൂലയിലും ദീപാലങ്കാരങ്ങള്‍കൊണ്ടുളള വര്‍ണപ്രപഞ്ചമാണ്. കണ്ണൂര്‍ ഗാന്ധി സര്‍ക്കിള്‍, തെക്കിബസാര്‍, മുനീശ്വരന്‍ കോവില്‍ ജംഗ്ഷന്‍, പഌസ, തളാപ്പ് തുടങ്ങി കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ ഭാഗങ്ങളിലും ദീപാലങ്കാരം കൊണ്ടുളള വര്‍ണപ്രപഞ്ചമാണ് വിതറിയിരിക്കുന്നത്. സംഗീതവുംനൃത്തും മറ്റുകലാപരിപാടികളും കൊണ്ടു മുഖരിതമാണ് കണ്ണൂര്‍ നഗരത്തിലെ കോവിലുകളും ക്ഷേത്രങ്ങളും.കനാത്തൂര്‍, തളാപ്പ് സുന്ദരേശ്വരക്ഷേത്രം, പളളിക്കുന്ന് മൂകാംബിക, ചൊവ്വ ശിവക്ഷേത്രം, എളയാവൂര്‍ മഹാവിഷ്ണു ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളില്‍ നവരാത്രി രാവുകളില്‍ വിവിധ പൂജകളും കലാപരിപാടികളും നടന്നുവരികയാണ്.  കോവി...

തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ സംഘർഷം

Image
തളിപ്പറമ്പ് : തളിപറമ്പ്നഗരസഭാ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും.2026-26 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായഭേദഗതികള്‍ വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതിനുവേണ്ടി മാത്രമായി മൂന്ന് അജണ്ടകളുമായാണ് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചത്.എല്ലാമാസവും കൃത്യമായി കൗണ്‍സിലുകള്‍ നടത്താത്തതിനാല്‍ പെന്‍ഷന്‍ കിട്ടേണ്ട വയോധികര്‍ വിഷമത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ കൗണ്‍സില്‍ മുമ്പാകെ ആരോപിച്ചു.ഇതിനെതിരെ ഭരണപക്ഷത്തിലെ കൗണ്‍സിലർ പി.സി.നസീര്‍ കഴിഞ്ഞ എട്ടാം മാസം വരെ പെന്‍ഷന്‍ അജണ്ടകളൊക്കെ അംഗീകരിച്ചതായി വ്യക്തമാക്കി.ഇതോടെയാണ് ഭരണ-പ്രതിപക്ഷ വാക്കേറ്റം ആരംഭിച്ചത്. ഇതിനിടയില്‍ സി.പി.എം കൗണ്‍സിലര്‍ ഒരു അഴിമതിയാരോപണവുമായി എഴുന്നേറ്റു.ഇതിന് തടസപ്പെടുത്തി സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ രംഗത്തെത്തി.അടിയന്തിര കൗണ്‍സില്‍ യോഗമാണെന്നും, മറ്റു കാര്യങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞ നിസാറുമായി വാക്ക്തര്‍ക്കം നടക്കവെ പ്രതിപക്ഷത്തെ സി.വി.ഗിരീശന്‍ ചെയര്‍പേഴ്‌സന്റെ നേരെ പാഞ്ഞടുത്തതോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറ...

ദസറയുടെ ഏഴാം ദിനത്തെ സൂഫി മിസ്റ്റിക് ഗാനസുധയിലാറാടിച്ച് ഇമാം ബിൻസിയും മജ്‌ബൂറും.

Image
  സൂഫി മിസ്റ്റിക് സംഗീതത്തിന്റെയും, സൂഫി ഗസലിന്റെയും ഖവാലിയുടെയും വിവിധങ്ങളായ കൈവഴികളെ  മലയാളക്കരക്ക് പരിചയപ്പെടുത്തി ജനകീയമാക്കിയ ഗായകരായ സമീർ ബിൻസിയും ഇമാം മജ്‌ബൂറും ദസറയുടെ ഏഴാം ദിനത്തെ സൂഫി മിസ്റ്റിക് ഗാനസുധയിലാറാടിച്ചു.അമീർ ഖുസ്രു, ജലാലുദ്ധീൻ റൂമി  , മൻസൂർ അൽ ഹല്ലാജ് , തുടങ്ങിയവരുടെ സൂഫീ ഗീതങ്ങളും,മറ്റു മിസ്റ്റിക് പാരമ്പര്യത്തിൽ പെട്ട കബീർദാസ്, മീരാ ഭായി തുടങ്ങിയവരുടെ ഗാനങ്ങളും , ശ്രീ നാരായണ ഗുരുവിനെ പോലെയുള്ള യോഗികളുടെ കവിതകളും മലയാളത്തിലുള്ള മസ്താൻമാരുടെയും അതിൽ തന്നെ കണ്ണൂർ സിറ്റിയിൽ ജീവിച്ചിരുന്ന  ഇച്ച മസ്താൻറെയും ആ പാരമ്പര്യത്തിലുള്ള മറ്റു മസ്താൻമാരുടെ ഗാനങ്ങളും കാതിനിമ്പമേകി.അമീർ ഖുസ്രുവിന്റെ ചാപ് തിലക് , ഇച്ഛ മസ്താൻറെ കാഫ് നൂൻ കമാലിയ്യാത്ത്, മീരാഭായി എഴുതി ഫത്തേഹ് അലി ഖാൻ പാടി  പ്രശസ്തമാക്കിയ സാസോൻ കി മാലാ പേ ,ശ്രീ നാരായണ ഗുരുവിൻറെ ദൈവ ദശകത്തിലെയും ആത്മോപദേശ ശതകത്തിലെയും വരികൾ , ഹസ്രത് ഷാനിയാസിൻറെ ഹൈറാൻ ഹുവാ ,പ്രശസ്ത പ്രണയ ഗീതങ്ങളെ സൂഫീ ദിവ്യ പ്രണയത്തിൻറെ  വീക്ഷണ കോണുകളിലൂടെ അവതരിപ്പിച്ചു കൊണ്ട് പർദേ  മേ  രഹനെ ദോ,  തുമേ മേരീ മന്ദി...

ഗോഡ്സേയുടെ പിന്മുറക്കാരെന്ന് ബി ജെ പി തെളിയിക്കുന്നു: അഡ്വ. മാർട്ടിൻ ജോർജ്

Image
  കണ്ണൂർ: രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് പരസ്യമായി ടെലിവിഷൻ ചാനലിൽ വന്നിരുന്ന് പറഞ്ഞ ബി ജെ പി വക്താവ് തങ്ങൾ ഗോഡ്സെയുടെ യഥാർത്ഥ പിൻ മുറക്കാരാണെന്ന് ബോധ്യപ്പെടുത്തുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി സംസ്ഥാന വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം കണ്ണുരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് ബി ജെ പി നടത്തുന്നത്. അത്യന്തം ഗുരുതരമായ ഒരു ക്രിമിനൽ കുറ്റകൃത്യത്തെ ലാഘവത്തോടെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പ് കണ്ടത്.രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കാനായി കാത്തിരിക്കുന്ന സംഘപരിവാറിന്റെ ഭീകര മുഖമാണ് ഒരിക്കൽക്കൂടി ഇവിടെ വെളിവാകുന്നത്.  കൊലവിളി നടത്തിയിരിക്കുന്നത് ബിജെപിയുടെ സംസ്ഥാന വക്താവാണ്. മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച നാഥുറാം ഗോഡ്സെയുടെ മാനസിക നിലയിൽ നിന്ന് ഇന്നേവരെ കരകയറിയി...