Posts

Showing posts from October, 2026

പട്ടുവത്ത് ബൈക്ക് തീവെച്ചു നശിപ്പിച്ചു

Image
തളിപ്പറമ്പ് :പട്ടുവം കുഞ്ഞിമുറ്റത്ത് വീടിന് സമീപം നിർത്തിയിട്ട ബൈക്കിന് തീവെച്ചു. പുളിമ്പറമ്പിൽ ഫർണിച്ചർ ഷോപ്പ് നടത്തുന്ന സുനിൽ കുമാറിന്റേതാണ് ബൈക്ക്.ബൈക്ക് ഭാഗികമായി കത്തി നശിച്ചു. നിർത്തിയിട്ട ബൈക്കിൻ്റെപിൻവശത്ത് തീപടരുന്ന വെളിച്ചം കണ്ട് വീട്ടുകാർ  പെട്ടെന്ന് കെടുത്തിയതിനാൽ വലിയ നാശനഷ്ടം ഒഴിവായി. ഞായറാഴ്ച്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. സുനിൽ കുമാറിൻ്റെ പരാതിയിൽ തളിപ്പറമ്പ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

മുൻ മന്ത്രിവീണാജോർജിനെതിരായ കണ്ണൂർ റെയിൽവെ സ്‌റ്റേഷനിലെ കെ എസ് യു പ്രതിഷേധം : വധശ്രമം നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട്

Image
. കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമമുണ്ടായെന്ന വാദം പൂർണമായി തള്ളി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട്. കെഎസ്‌യു പ്രവര്‍ത്തകര്‍ വീണയെ ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ട്. മുന്‍മന്ത്രിയും ഗണ്‍മാനും സംഭവം പെരുപ്പിച്ച് കാണിച്ചുവെന്ന വിമർശനവു റിപ്പോര്‍ട്ടിലുണ്ട്. പ്രതിഷേധം നടത്തിയ കെ എസ് യു പ്രവർത്തകർക്കെതിരെ യാതൊര ക്രിമിനല്‍ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുന്നതിനായി കണ്ണൂർ റെയിൽവെ സ്‌റ്റേഷൻ ഒന്നാം പ്ളാറ്റ്ഫോമിലെത്തിയ മുൻമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിക്കുന്നതിനായി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്യാജ മൊഴി നല്‍കിയ ഗണ്‍മാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. മുൻ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായത്. അക്രമിച്ചെന്ന ക്രിമിനല്‍ കേസ് ഗണ്‍മാന്‍ മൊഴി മാറ്റിയതോടെ നി...

മലബാറിന് അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം കണ്ണൂരിൽ വേണമെന്ന് സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ്

Image
കണ്ണൂർ : യുഡിഎഫ് സർക്കാറിന്റെ പ്രഥമ ബജറ്റിൽ മലബാറിന് അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കണ്ണൂരിന് അനുവദിക്കണമെന്ന് കണ്ണൂർ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കായിക വളർച്ചക്ക് ഉതകുന്ന നിലയിലുള്ള നല്ല സ്റ്റേഡിയങ്ങളില്ലാത്തത് കണ്ണൂർ മേഖലയിലെ കായിക വളർച്ചയെ നല്ല രീതിയിൽ  ബാധിക്കുന്നുണ്ട്. മൾട്ടി പർപ്പസ് സ്റ്റേഡിയം കണ്ണൂരിന് ലഭിക്കുകയാണെങ്കിൽ കണ്ണൂരിലെ കായിക രംഗത്തിന്റെ സമഗ്ര വികസനത്തിന് അത് വഴിവെക്കുമെന്നുറപ്പാണെന്നും പരിമിതികൾക്കിടയിൽ നിന്നും ലോക ബോക്സിങ് ചാമ്പ്യനെയും ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് മത്സരാർത്ഥികളെയും സൃഷ്ടിച്ചെടുക്കാൻ കണ്ണൂരിന് കഴിഞ്ഞിട്ടുണ്ടെന്നും  യോഗം ചൂണ്ടികാട്ടി. ചെയർമാൻ ടി വി സുമൻ അധ്യക്ഷത വഹിച്ചു. സുധീഷ് പാമ്പൻ, കെ സുന്ദർബാബു അനിൽ കുഞ്ഞിപ്പള്ളി, ബി നൂറുദ്ദീൻ, രഞ്ജിത്ത് ടോപ് മോസ്റ്റ് ,   എം പി പ്രശാന്ത്,  ജൂലിയൻ സ്പടികം, എ കാസിം, പി ആർ സഹീർ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി അജിലേഷ് സ്വാഗതവും ടി ഗിരിധരൻ നന്ദിയും പറഞ്ഞു.  ഭാരവാഹികളായി  പി വി സുമൻ (ചെയർമ...

എടക്കാട് ബ്ളോക്ക് പഞ്ചായത്ത് കാർഷിക മേള :സംഘാടക സമിതി രൂപീകരണ യോഗം നവംബർ രണ്ടിന്

Image
ചാല :എടക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി  കാർഷിക പ്രദർശന വിപണനമേള  ‘ഫിയസ്റ്റ 2026’ ഡിസംബർ 21 മുതൽ 31 വരെ ചാലയിൽ നടത്തു .   കാർഷിക മേഖലയിൽ ഒരു പുത്തൻ ഉണർവ് രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോട്കൂടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും വിപണനത്തിനുമുള്ള അവസരം ഒരുക്കുന്നതിനും പിന്നീട് ഇവരെയെല്ലാം ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിച്ച് വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും അതുപോലെതന്നെ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്റ്റാളുകൾ ഒരുക്കുന്നതിനും മേളയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൃഷിയെ മാത്രമല്ല മൃഗസംരക്ഷണം ക്ഷീരം, ഫിഷറീസ് വകുപ്പുകളെ കൂടി ഈ മേളയുടെ ഭാഗമാക്കി ഉത്പാദന മേഖലയിൽ സമഗ്ര പുരോഗതിയും സംയോജനവും ഉറപ്പുവരുത്തുക എന്നതാണ് ഈ മേളയുടെ ലക്ഷ്യം പ്രദർശന മേളയോടൊപ്പം നൂതന സാങ്കേതികവിദ്യകൾതുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന പരിശീലന പരിപാടികളും നടത്തും. ഇതു കൂടാതെ  കലാ-സാംസ്കാരിക പരിപാടികളും സംഗീത-വ...

ജില്ലാതല സ്പോർട്സ് കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് ഇന്ന് ചാലയിൽ

Image
ചാല:കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് ഇന്ന് ചാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലയിലെ പ്രമുഖ കളരി സംഘങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായിക പ്രതിഭകൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. രാവിലെ 8.15-ന് കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോട്ടൂർ പ്രകാശൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും.തുടർന്ന് സബ് ജൂനിയർ, ജൂനിയർ,സീനിയർ തലങ്ങളിലായി മെയ്പ്പയറ്റ്,വടിപ്പയറ്റ്, വാളും പരിചയും, കഠാര,ഉറുമി വീശൽ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 5.00-ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.)ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. രാജേഷ് ഉദ്ഘാടനം ചെയ്യും.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു മുഖ്യാതിഥിയാകും. ഡോ.എം. ജയകുമാർ, നാരായണൻ ഗുരുക്കൾ തുടങ്ങിയവരും  ചടങ്ങിൽ പങ്കെടുക്കും.

ജില്ലാതല സ്പോർട്സ് കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് ഇന്ന് ചാലയിൽ

Image
ചാല:കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് ഇന്ന് ചാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലയിലെ പ്രമുഖ കളരി സംഘങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായിക പ്രതിഭകൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. രാവിലെ 8.15-ന് കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോട്ടൂർ പ്രകാശൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും.തുടർന്ന് സബ് ജൂനിയർ, ജൂനിയർ,സീനിയർ തലങ്ങളിലായി മെയ്പ്പയറ്റ്,വടിപ്പയറ്റ്, വാളും പരിചയും, കഠാര,ഉറുമി വീശൽ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 5.00-ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.)ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. രാജേഷ് ഉദ്ഘാടനം ചെയ്യും.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു മുഖ്യാതിഥിയാകും. ഡോ.എം. ജയകുമാർ, നാരായണൻ ഗുരുക്കൾ തുടങ്ങിയവരും  ചടങ്ങിൽ പങ്കെടുക്കും.

വിനോദയാത്രാ വിവാദം; മീനങ്ങാടി ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി

Image
   വയനാട്: വയനാട് പഠനയാത്ര വിവാദത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. വടുവഞ്ചാല്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റം. പഠനയാത്രയില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ കൂടുതല്‍ അന്വഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിഎ പ്രസിഡന്റിനെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ആര്‍ഡിയില്‍ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ മദ്യപിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍ അധ്യാപകന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന സാഹചര്യമുണ്ടായതോടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് താന്‍ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹര...

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു*

Image
കണ്ണൂർ:മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ആം രക്തസാക്ഷിത്വ  ദിനവും സർദാർ വല്ലഭായ് പട്ടേൽ ,ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി .അനുസ്മരണ സമ്മേളനം കെ പി സി സി പ്രസിഡണ്ടും വൈദ്യുതി  വകുപ്പ് മന്ത്രിയുമായ അഡ്വ.സണ്ണി ജോസഫ് നിർവ്വഹിച്ചു .നേതാക്കളായ ടി ഒ മോഹനൻ ,പ്രൊഫ എ ഡി മുസ്തഫ , പി ടി മാത്യു ,വി വി പുരുഷോത്തമൻ ,കെ പ്രമോദ് , സുരേഷ് ബാബു എളയാവൂർ ,അമൃത രാമകൃഷ്ണൻ , അഡ്വ.റഷീദ് കവ്വായി ,ഡോ.കെ വി ഫിലോമിന ,പി മുഹമ്മദ് ഷമ്മാസ് ,അഡ്വ. പി ഇന്ദിര ,മനോജ് കൂവേരി , കാട്ടാമ്പള്ളി രാമചന്ദ്രൻ, സി ടി ഗിരിജ  ,ശ്രീജ മഠത്തിൽ  ,ജോഷി കണ്ടത്തിൽ , കെ എം ശിവദാസൻ ,കല്ലിക്കോടൻ രാഗേഷ് ,കാപ്പാടൻ ശശിധരൻ , കൂക്കിരി രാഗേഷ് ,കായക്കൽ രാഹുൽ ,കെ ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു

മുങ്ങി നടന്ന പോക്സോ കേസ് പ്രതി റിമാൻഡിൽ

Image
തളിപ്പറമ്പ് : മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന്  തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.  കോരന്‍പീടികയിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഷെരീഫിനെയാണ് (39) ഒക്ടോബർ 30ന് അറസ്‌റ്റ് ചെയ്തത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ആറ് മാസം മുമ്പാണ് ഇരയുടെ ബന്ധുങ്ങൾ പോലീസില്‍ പരാതി നല്‍കിയിരുന്നത്.  എന്നാല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.  ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് ഒക്ടോബര്‍ 30 ന് പരാതി നല്‍കിയ ഉടന്‍ പോലീസ് മേധാവിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.

മൂല്യങ്ങൾ ‘മാധ്യമ‘ത്തിന്റെ ഉടമസ്ഥർക്കും ബാധകം- എളമരം കരീം*മാധ്യമത്തിനു മുന്നിൽ ട്രേഡ്‌ യൂനിയൻ നേതാക്കളുടെ സത്യഗ്രഹം

Image
കോഴിക്കോട്: ‘മാധ്യമം’ ദിനപത്രത്തിലെ ശമ്പള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ​തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത ട്രേഡ്​ യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ്​ യൂണിയൻ നേതാക്കളാണ് കോഴിക്കോട്​ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തിയത്. സത്യഗ്രഹ സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. മനുഷ്യരിൽ ധാർമികതയുണ്ടാക്കാൻ നടക്കുന്ന മാധ്യമത്തിന്റെ ഉടമസ്ഥന്മാർക്ക് മൂല്യങ്ങൾ അവർക്കും ബാധകമാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് എളമരം കരീം പറഞ്ഞു. ധാർമികത എന്ന ഒരംശമെങ്കിലും രക്തത്തിലുണ്ടെങ്കിൽ തൊഴിലാളികളെ ഗേറ്റിന് മുന്നിലിരുത്തി എയർകണ്ടീഷൻ മുറിയിലിരിക്കാൻ എങ്ങനെയാണ് സാധിക്കുന്നത്. മാനേജ്മെന്റിന് മനുഷ്യ രൂപം മാത്രമേയൂള്ളു. അക്രമവും അനീതിയുമല്ല തൊഴിലാളികൾ നടത്തുന്നത്. മാധ്യമം ജീവനക്കാർ സ്വന്തം നിലയിൽ പലതരത്തിൽ  ശമ്പളത്തിന്റെ വിഹിതം മാനേജ്മെന്റിന് വിട്ടു...

കണ്ണൂർ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 3 മുതൽ 7 വരെ ചേലോറ ജി.എച്ച്.എസ്.എസിൽ

Image
കണ്ണൂർ:കണ്ണൂർ നോർത്ത് ഉപജില്ലാ കലോത്സവം ഈ വർഷം ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നവംബർ മാസം 3, 4, 5, 6, 7 തീയതികളിലായി നടക്കും. 102 വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർത്ഥികളാണ് ഈ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. നൂപുരം, ഭരതം, ഇസൈ, വാഗ്മിതം, മൈലാഞ്ചി, പല്ലവി, യവനിക, ആലാപനം, മേഘദൂതം, കാദംബരി, ഖയാൽ, ചേലോലി എന്നിങ്ങനെ നാമകരണം ചെയ്ത 12 വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവ 4 വേദികളിലായി പ്രത്യേകം നടക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി ചിട്ടയായ പ്രവർത്തനങ്ങളാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ജനപ്രതിനിധികൾ, കോർപ്പറേഷൻ കൗൺസിലർമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, പൗരപ്രമുഖർ, ചേലോറ പ്രദേശവാസികൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, യുവജനങ്ങൾ, അധ്യാപകർ എന്നിവരുടെ വലിയ തോതിലുള്ള സഹകരണമാണ് ലഭ്യമാകുന്നത്. ഇതിനോടകം മൂന്നോളം അവലോകന യോഗങ്ങൾ ചേർന്നു കഴിഞ്ഞു. പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നു. സെപ്റ്റംബർ 22-ാം തീയതി ലോഗോ പ്രകാശനം നടന്നു. സംഘാടക സമിതി ഓഫീസിന്റ...

ആയിക്കരയിലെകുടിവെള്ള വിതരണപ്രശ്നം . വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നേരിൽ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തിൽ പരിഹാരം .

Image
കണ്ണൂർ: കണ്ണൂർ നഗരത്തിലെആയിക്കര ഉപ്പാല വളപ്പിലും കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും കുടിവെള്ളം തടസ്സപ്പെടുന്ന വിഷയത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം മേയർ  പി ഇന്ദിരയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തു . കഴിഞ്ഞ ദിവസം രാവിലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ ഉപ്പാല വളപ്പ് നിവാസികൾ പ്രതിഷേധവുമായി കോർപ്പറേഷൻ ഓഫീസിൽ എത്തിച്ചേർന്നിരുന്നു. കുടിവെള്ള വിതരണത്തിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാകുന്നതെന്നും വാട്ടർ അതോറിറ്റിയുടെ അനാസ്ഥക്ക് കോർപ്പറേഷനും കൗണ്സിലർമാരുമാണ് പഴി കേൾക്കേണ്ടി വരുന്നതെന്നും യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർ അഭിപ്രായപ്പെട്ടു . ഉപ്പാല വളപ്പിൽ ഉൾപ്പെടെ വെള്ളത്തിൻ്റെ പമ്പിങ് ഫോഴ്സ് പ്രശ്നം നിലനിൽക്കുന്ന സ്ഥലങ്ങളിൽ     ഒന്നിടവിട്ട് വെള്ളം നൽകുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി. ഡെപ്യുട്ടി മേയർ കെ പി താഹിർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീജ മഠത്തിൽ,ഷമീമ ടീച്ചർ , കൗൺസിലർമാർ , വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസിസ്റ്റന്റ് എൻജിനീയർമാർ...

ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

Image
ക​ണ്ണൂ​ർ: ചു​രു​ങ്ങി​യ നി​ര​ക്കി​ൽ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലം വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി സം​സ്ഥാ​ന​ത്തെ ലോ​ഡ് ഷെ​ഡ്ഡിം​ഗി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വൈ​ദ്യ​തി പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം മു​ത​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് സാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ർ​ത്ത വ​ന്ന​തി​നോ​ട് ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്  പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു  മ​ന്ത്രി. വൈ​ദ്യ​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ ത​ണു​പ്പ് കാ​ല​മാ​കു​മ്പോ​ൾ  സ്വാ​ഭാ​വി​ക​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ വി​ല​യ​ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്ന് വൈ​ദ്യു​തി കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തും. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വൈ​ദ്യ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​റ്റ​റി​ക​ൾ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘ...

എ​ക്കാ​ല​വും ര​ക്ഷ​പ്പെ​ടാ​മെ​ന്ന മോ​ഹം വേ​ണ്ട; ഗ്യാ​നേ​ഷ് കു​മാ​റി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

Image
​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​യി​ലാ​ണ് രാ​ഹു​ൽ ക​ടു​ത്ത​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഗ്യാ​നേ​ഷ് കു​മാ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് രാ​ജി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. എ​ക്കാ​ല​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മ​റ​വി​ൽ ക​ഴി​യാ​മെ​ന്ന് ക​രു​തേ​ണ്ട. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ജ​ന​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​റ്റ് എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഒ​ന്ന​ട​ങ്കം പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ചെ​ത്തി​യ​ത്. മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യാം. എ​ന്നാ​ൽ അ​വ​രു​ടെ ആ​യു​ധ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് എ​ക്കാ​ല​വും തു​ട​രാ​നാ​വി​ല്ലെ​ന്നും രാ​ഹു​ൽ തു​റ​ന്...

ടി.വി മുഹമ്മദലി നിര്യാതനായി

Image
എടക്കാട്: കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ റോഡിൽ കടമ്പൂർ സൗത്ത് എൽ.പി (കണ്ടോത്ത്) സ്കൂളിന് സമീപം സുബൈദാസിൽ (കുഞ്ഞിത്തയ്യിൽ) ടി.വി മുഹമ്മദലി (69) നിര്യാതനായി. ചാല താഴെവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ:കോറോത്ത് സുബൈദ.  മക്കൾ:ജസീല,ജഫസിന,മുഫീന,ജസ്‌ന.  മരുമക്കൾ:മൻസൂർ(ബാംഗ്ലൂർ), സുഹൈൽ,സാഹിർ.  ഖബറടക്കം ഇന്ന്(ശനി) വൈകുന്നേരം 5:30 ന് എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ചാച്ചാജി ഗോൾഡ് മെഡൽചിത്രരചനമത്സരം

Image
കണ്ണൂർ:പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. നവംബർ 1 ന് ഉച്ചക്ക് 2 മണിക്ക് ധർമ്മടം ബീച്ച് പാർക്കിലാണ് മത്സരം നടക്കുന്നത്. നഴ്‌സറി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികൾക്ക് 5 വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നതാണ്. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്ക്: 9961 897 503 9656 100 971

മലബാറിലെ ക്ഷേത്രഭരണം: ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് കേരള സ്‌റ്റേറ്റ് ടെംപിൾ എംപ്ളോയിസ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ

Image
കണ്ണൂർ: മലബാർ ദേവസ്വം ബോർഡിൽ അഴിമതിക്കാരായ ട്രസ്‌റ്റി മാരും ഉദ്യോഗസ്ഥ ലോബിയും 1961 ലെ പഴയ മദിരാശി നിയമം മാറ്റാതിരിക്കാൻ കുതന്ത്രം മെനയുകയാണെന്ന് കേരള സ്‌റ്റേറ്റ് ടെംപിൾ എംപ്ളോയിസ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1992 ൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു അനുകൂല വിധി പ്രഖ്യാപിച്ചതാണ് ഇതു സുപ്രീം കോടതി ശരിവെച്ചതാണ് . എന്നാൽ ഈ വിധി നടപ്പിലാക്കാതെ മാറി മാറി വരുന്ന സർക്കാരുകൾ അട്ടിമറിച്ചു. ചീഫ് സെക്രട്ടറി പല തവണ കോടതി അലക്ഷ്യ കേസിൽ ഹാജരായിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല മലബാർ ദേവസ്വം ബോർഡിൽ കേരളത്തിലെ നിയമം നടപ്പിലാക്കാത്തത് ചിലരുടെ സ്ഥാപിത താൽപര്യം സംരക്ഷിക്കാനാണ്. ഇതുകാരണം എട്ടായിരത്തോളം വരുന്ന ജീവനക്കാർക്ക് കഴിഞ്ഞ ഒരു വർഷമായി ശമ്പളം കിട്ടുന്നില്ല. ഇതുകാരണം ജീവനക്കാർ പട്ടിണിയിലാണ്. കഴിഞ്ഞ കാലയളവിൽ ശമ്പള കുടിശികയും നൽകുന്നില്ല. തിരുവിതാംകൂർ ദേവസ്വം ശബരിമല, കാടാമ്പുഴ, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളിലെ വരുമാനം മറ്റു ക്ഷേത്രങ്ങൾക്കു കൂടി വീതിച്ചു നൽകുമ്പോൾ മലബാറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്നവരുമാനം പോലും മറ്റു ക്ഷേത്രങ്ങള...

ഗോൾഡൻ ഫോക്ക് അവാർഡ് പരിസ്ഥിതി പ്രവർത്തകൻ ടി.പി പത്മനാഭൻ മാസ്റ്റർക്ക്

Image
കണ്ണൂർ: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ‌യായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ‌്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ടി.പി പത്മനാഭൻ മാസ്റ്റർ അർഹനായതായി സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനം കാഴ്‌ച വെച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോയാണ് ഗോൾഡൻഫോക്ക് അവാർ ഡ് നൽകി വരുന്നത്. ഈ വർഷം പരിസ്ഥിതി സംരക്ഷണ മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ലഭിച്ച നോമിനേഷനുകളിൽ നിന്നും മാധ്യമ പ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറി എ.വി. അജയകുമാർ, പ്രശസ്‌ത നർത്തകിയും അധ്യാപികയുമായ ഡോ: സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രശസ്ത‌ ശില്പി കെ.കെ.ആർ വെങ്ങര രൂപകൽപ്പന ചെയ്ത‌ ശിൽപ്പവും പ്രശസ്തി പത്രവും 25,000/- രൂപയും (ഇരൂപത്തി അയ്യായിരം രൂപ) അടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്. പ്രസാദ് സി.വി കൺവീനറും വിനോജ് കുമാർ, ബാലകൃഷ്ണ‌ൻ, സുജേഷ് മാണിയത്ത്, ഓമനക്കുട്ടൻ കെ എന്നിവർ കമ്മിറ്റി അംഗങ്ങളുമായ കമ്മിറ്റിയാണ...

പെരിങ്ങോത്ത് മനുഷ്യൻ്റെ അസ്ഥികൂടം ചിന്നിചിതറിയ നിലയിൽ കണ്ടെത്തി

Image
പെരിങോം:ഞെകളി കൊട്ടാളം കുന്നിലെ റബ്ബർ എസ്റ്റേറ്റിൽ മനുഷ്യൻ്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. കടന്നപ്പളളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടിൽ പി. അബുബക്കറിന്റെ ഉടമസ്ഥതയിലുളളതാണ് എസ്റ്റേറ്റ്. ഇന്നലെ ഒക്ടോബർ 30 ന് രാവിലെ 11.30 ന് എസ്റ്റേറ്റിലെത്തിയ അബുബക്കറാണ് അവിടവിടെയായി ചിതറി കിടക്കുന്ന നിലയിൽ അസ്ഥികുടം കണ്ടത്. പെരിങ്ങോം എസ്. ഐ. കെ. ഖദീജയുടെ നേത്യത്വത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതിനാൽ തുങ്ങിമരിച്ചതായിക്കൊമെന്ന് കരുതുന്നു. അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

Image
തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ, പിഎസ്‌സി ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എസ്ഐടി. പിഎസ്‌സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമന അവസരം നഷ്ടപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങളാണുള്ളത്. ഇതില്‍ രണ്ട് സംഭവങ്ങളില്‍ എസ്‌ഐടി കേസെടുക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിഎസ്‌സി ചെയര്‍മാനെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ആത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ഗൂഢാലോചനയിലേക്ക് അന്വേഷണം. പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഉന്നതതല ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് സാജുവിനെ വിളിച്ചു വ...

പള്ളേൻ കാർത്ത്യായനി നിര്യാതയായി

Image
കണ്ണപുരം: മൊട്ടമ്മൽ പരേതനായ മാക്കുട്ടൻ കുഞ്ഞിരാമൻ നായരുടെ ഭാര്യ പള്ളേൻ കാർത്ത്യായനി  (73) നിര്യാതയായി. മക്കൾ: ഷാജി, ഉണ്ണികൃഷ്ണൻ (ഇരുവരും ലൈവ് ഇൻഡസ്ട്രീസ്, മൊട്ടമ്മൽ ), പരേതയായ ഉഷ. മരുമകൾ: സബിന ( പയ്യന്നൂർ ) സഹോദരങ്ങൾ: ബാലൻ (ക്ലേ - പോട്ടറി സൊസൈറ്റി മുൻ തൊഴിലാളി), ബാബു പി നായർ ( മലബാർ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട്, ചെറുകുന്ന്), വത്സരാജൻ ( വെൽഡർ ) സംസ്കാരം ഇന്ന് രാവിലെ 10 ന് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.

സ്കൂട്ടർ മോഷണം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

Image
കണ്ണൂർ: നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ  കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി അബ്ദുൾ മുനീറിനെയാണ് (31) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ ആറാം തീയതിയാണ്  ചൊവ്വ കോപ്പറേറ്റീവ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടർ മോഷണം പോയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അഖിൽ ടി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു പി.വി, ലതീഷ് എം.എം, സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത് വി.കെ, രതീഷ് സി, ബാബു മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

റെയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിപ്പോയ യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണ്‍ കവര്‍ന്നു; യുവാവ് പിടിയിൽ

Image
കോഴിക്കോട് :കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോൺ 16 പ്രോ മാക്സ് മോഷണം പോയി കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയിലായി. മലപ്പുറം തൃപ്പങ്ങോട്ട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ (44) ആണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരിലേക്ക് പോകാനായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് റൂമിന് മുന്‍വശത്തുള്ള സ്റ്റീല്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു യുവതി. ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ 16 പ്രോ മാക്‌സ് മോഡല്‍ ഫോണ്‍ ആണ് മോഷണം പോയത്. തുടര്‍ന്ന് യുവതി റെയില്‍വേ പൊലീസിന് പരാതി നല്‍കി. എസ് ഐ അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാഫിയെ അറസ്റ്റ് ചെയ്തത്

ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമായ എൻവിഎസ് 03 വിക്ഷേപിച്ചു

Image
ഹൈദരാബാദ്: ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമായ എൻവിഎസ് 03 വിക്ഷേപിച്ചു. ജിഎസ്എൽവി എഫ് 18 റോക്കറ്റ് ഉപയോഗിച്ചാണ് എൻവിഎസ് 03 വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ജിഎസ്എൽവിയുടെ ഇരുപതാം വിക്ഷേപണം നടന്നത്. എൻവിഎസ് 03- ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷൻ ശേഷി പുനസ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഈ ഉപ​ഗ്രഹത്തെ കണക്കാക്കുന്നത്. ഇന്ത്യക്കുള്ളിലും 1500 കിലോമീറ്റർ ചുറ്റളവിലും ക്യത്യമായ സ്ഥാന,സമയ നാവിഗേഷൻ സേവനങ്ങൾ ഈ ഉപ​ഗ്രഹം നൽകും. സാധാരണ ജി.പി.എസ് സംവിധാനത്തെക്കാൾ സൂക്ഷ്മതയോടെ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കാൻ ഈ ഉപ​ഗ്രഹത്തിന് സാധിക്കും. L1 ഫ്രീക്വൻസി സിഗ്നൽ ഉള്ളതിനാൽ സാധാരണ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലും നാവിക് സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം. ഇന്ത്യൻ ഭൂപ്രദേശത്തിന് പുറമെ രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിൽ വരെ സേവനം ലഭ്യമാകും. സ്റ്റാൻഡേർഡ് പൊസിഷനിങ് സർവീസ് (SPS): സാധാരണക്കാർക്ക്...

കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ: വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കി

Image
കണ്ണൂർ:കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിറക്കി. നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും. കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12, 240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം. കണ്ണൂരിൽ വലിയതോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഏകദേശം 1000 ഏക്കറോളം ഭൂമി വാങ്ങിയതിലും, പിന്നീട് 4000 ഏക്കർ കൂടി ഏറ്റെടുക്കാൻ ശ്രമിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മുൻ ഉദ്യോഗസ്ഥ സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വ്യവസായ മേഖല സ്ഥാപിക്കുന്നതിനു കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1,000 ഏക്കർ ഏറ്റെടുക്കുമെ...

കെ.എസ്.യു സ്ഥാപക നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. കെ. ഡി. ദേവസ്യ നിര്യാതനായി

Image
തലശ്ശേരി  : കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (കെ.എസ്.യു.) സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനു മായ തലശേരി കൈതയ്ക്കല്‍ അഡ്വ. കെ. ഡി. ദേവസ്യ ( 87 )  നിര്യാതനായി സംസ്കാര ശുശ്രൂഷകള്‍ ഞായര്‍ രാവിലെ 10.45 നു തലശേരി കോടതിക്ക് സമീപമുള്ള വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്നു തലശേരി സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്.   മൃതദേഹം ശനിയാഴ്ച വൈകിട്ട് നാല് മണിക്കു വീട്ടില്‍ എത്തിക്കുന്നതാണ്.  വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തുകയും കോൺഗ്രസ് പ്രസ്ഥാനത്തിലും തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും നിയമരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പ്രമുഖ വ്യക്തിത്വമായിരുന്നു ദേവസ്യാ വക്കീല്‍ എന്ന  അഡ്വ. കെ. ഡി. ദേവസ്യ . മുൻ കേരള മുഖ്യമന്ത്രിമാരായ എ. കെ. ആന്റണി, ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, വി. എം. സുധീരൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കള്‍ക്കൊപ്പം  കേരള സ്റ്റുഡന്റ്സ് യൂണിയന്‍ (കെ.എസ്.യു.) സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പേരാവൂർ ഹൈസ്കൂളിൽ വിദ്യാർഥി നേതാവായി പൊതുപ്രവർത്ത...

മാവിലായി വെറ്റിനറി ഹോസ്പിറ്റൽ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

Image
പെരളശേരി :മാവിലായി വെറ്റിനറി ഹോസ്പിറ്റൽ പുതിയ കെട്ടിട ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. കന്നുകാലികളുടെ ആകസ്മിക മരണവും അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളും കർഷകർക്ക് വരുത്തുന്ന നഷ്ടങ്ങൾ വലുതാണെന്നും ഈ വിഷയങ്ങളിലുള്ള ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും  മന്ത്രി പറഞ്ഞു. ചെമ്പിലോട് മൃഗാശുപത്രിക്ക് ഐ എസ് ഒ സർട്ടിഫിക്കറ്റ് വിതരണവും, ദുരന്ത നിവാരണ നഷ്ടപരിഹാര തുക വിതരണവും മന്ത്രി നിർവഹിച്ചു.  പ്രതിപക്ഷ നേതാവും ധർമ്മടം നിയോജക മണ്ഡലം എം എൽ എ യുമായ പിണറായി വിജയൻ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി കർഷക സെമിനാറും നടന്നു.      എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിജു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി സുനീഷ്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അനിമ, ഡെപ്യൂട്ടി ഡയറക്ടർ സരിക പി, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ എം വിനോദ് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രജ്മ, എം കെ മുരളി, എൻ പി ശ്രീധരൻ, കട്ടേരി രമേശൻ, കെ റൗഫ് മാസ്റ്റർ വിപിൻ ഐവർകുളം, ടി ശ്രീധരൻ തുടങ്ങിയവർ  പങ്കെടുത്തു.

പിണറായി മിൽക്ക് ഡയറി പ്ളാൻ്റ്നാടിന് പ്രചോദനമെന്ന്മന്ത്രി ബിന്ദു കൃഷ്ണ

Image
പിണറായി .ചെറിയ സഹകരണ സംഘമായി തുടങ്ങിയ പിണറായി ക്ഷീര സംഘത്തിൻ്റെ ഡയറി പ്ളാൻ്റിലേക്കുള്ള വളർച്ച നാടിന് പ്രചോദനവും മാതൃകയുമാണെന്ന് ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പിണറായിയിൽ 10 കോടി രൂപ ചെലവിൽ നിർമ്മിച്ച പിണറായി മിൽക്ക് ഡയറി പ്ളാൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. ഇവിടെ സംഭരിക്കുന്ന പാലിന് ക്ഷീര കർഷകർക്ക് മികച്ച വില നൽകുന്നു എന്നതും അഭിനന്ദനാർഹമാണ്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൻ്റെ  പാലുത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി ക്ഷീര കർഷകരും സംഘങ്ങളും നൽകുന്ന പിന്തുണ ചെറുതല്ല. മൂല്യവർദ്ധിത ഉൽപന്നങ്ങളും മറ്റും ക്ഷീര കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. ആധുനിക സാങ്കേതിക ലാബുകളും പ്ളാൻ്റുകളുമെല്ലാം ക്ഷീര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.  മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ക്ഷീര കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ കാലികമായി പരിഹരിക്കപ്പെടണമെന്ന് പിണറായി വിജയൻ പറഞ്ഞു. പിണറായി ക്ഷീര സംഘത്തിൻ്റെ വളർച്ചയിലെ ഓരോ ഘട്ടത്തിലും ഒരുപാട് പേരുടെ പ്രയത്നമുണ്ട്. മൂല...

കലവയലാർ അനുസ്‌മരണം എടക്കാട് നടത്തി

Image
കടമ്പൂർ : 2026 ഡിസംബർ 19 മുതൽ 24 വരെ *ടി* *കെ* *ഡി* *നഗർ* (കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ)ൽ വെച്ച് നടത്തുന്ന രണ്ടാമത് കല അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ ഭാഗമായി  വയലാർ ഓർമ്മ ദിനത്തിൽ വയലാർ അനുസ്മരണം നടത്തി. നാടക ഗാനാലാപനമത്സരം* വയലാർ ഗാനാർച്ചന എന്നിവ എടക്കാട് ടൗണിൽ നടത്തി. ഗാനാലാപാന മത്സര വിജയികളായ  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപ എന്നിവ സമ്മാനമായി നൽകി മത്സരത്തിൽ ആദിത്യ .കെ , മുഴപ്പിലങ്ങാട്,      ഒന്നാം സ്ഥാനവും രമേശൻ, തരംഗ്, കടമ്പൂര് രണ്ടാം സ്ഥാനവും ഷീബ സുനിൽ, ആറ്റടപ്പ     മൂന്നാം സ്ഥാനവും ലഭിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ .എ .വത്സല* ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന  അനുസ്മരണ ചടങ്ങിൽ  പ്രശസ്ത സംഗീത സംവിധായകൻ  എ.എം.ദിലീപ്കുമാർ* വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ഭാരവാഹികളായ ടി വി വിശ്വനാഥൻ മാസ്റ്റർ, സി എ പത്മനാഭൻ, കെവി ജയരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. രണ്ടാമത് കലാ നാടകോത്സവം ലോഗോ പ്രകാശനം ചടങ്ങിൽ വെച്ച് എ എം ദിലീപ് കുമാർ നിർവ്വഹിച്ചു. തുടർന്ന് ഗായകർ ഒരുക്കിയ വയല...

മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ

Image
കോഴിക്കോട്​: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത ട്രേഡ്​ യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ്​ യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട്​ മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും. നിർബന്ധിത കരാർ വത്കരണത്തിനും നിർബന്ധിത രാജിക്കും തൊഴിലാളികൾക്കു മേൽ സമ്മർദം ശക്​തിപ്പെടുത്തുന്നതിന്​ മാ​നേജ്​മെന്‍റ്​ ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്​റ്റംബർ മൂന്നിന്​ സംയുക്​ത ട്രേഡ്​ യൂണിയൻ ഐക്യ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യുണിയന്‍റെയും കേരള ന്യൂസ്​ പേപ്പർ എം​പ്ലോയീസ്​ ഫെഡറേഷന്‍റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്​ചിതകാല സമരത്തോട്​ മാനേജ്​മെന്‍റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ്​ സത്യഗ്രഹ സമരം. കരാർ ജീവനക്കാർക്ക്​ മുടക്കമില്ലാതെ കൃത്യമായി ശമ്പളം നൽകുന്ന മാനേജ്​മെന്‍റ്​ സ്ഥിരം തൊഴിലാളികളെ രാജിക്ക്​ നിർബന്ധിതരാക്കുന്നതിന്​ ശമ്പളം ബോധപൂർവം കുടിശ്ശിക വരുത്തുകയാണ്​. ഫെബ്രുവരി ശമ്പളത്തിൽനിന്ന്​ നാമമാത്ര വിഹിതം മാത്രമാണ്​ ഒക്​ടോബർ അവസാന...

പോക്സോ കേസിൽ തളിപ്പറമ്പ് സ്വദേശിയായ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു

Image
കണ്ണൂർ: കൗമാരക്കാരനെതിരെ പ്രകൃതിവിരുദ്ധ പീഡന കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത കേസിൽ തളിപ്പറമ്പ  സ്വദേശിയായ ബത്താലി മുസ്തഫ യെ (35)യാണ്  തളിപ്പറമ്പ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  എം. ടി.ജലജറാണി  ശിക്ഷിച്ചത്.     മൂന്ന് വർഷം കഠിന തടവും, 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.  കേസിൽ പരാതിക്കാരനായ കൗമാരക്കാരന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. 2025 ജനുവരി മാസം മൂന്നിന്  14 വയസ്സുള്ള  ആൺ കുട്ടിയെ തളിപ്പറമ്പിലുള്ള  ഒരു വീട്ടിൽ വെച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ സജിഷ ഇരയുടെ   മൊഴി രേഖപ്പെടുത്തി.   തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയ ദിനേശൻ കൊതേരി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.   കേസിൽ തെളിവിലേക്കായി പരാതിക്കാരൻ ഉൾപ്പെടെ 12 സാക്ഷികളെ  വിസ്തരിച്ചു.

വീട്ടുമുറ്റത്ത് നിന്നും പിന്നോട്ടെടുക്കുകയായിരുന്ന കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം*

Image
 കണ്ണൂർ: വീട്ടുമുറ്റത്ത്  പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ  ഷഫഖത്തിൻ്റെയും അറക്കകത്ത് ശഹമയുടെയും മകൾ ഹൂറിൻ മഹബൂബി ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്കാണ് മരിച്ചത്. ഖബറടക്കം ഇന്ന് രാത്രി ഏഴിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. നടത്തി.

കോറോത്ത് ഗോപാലൻ നമ്പ്യാർ നിര്യാതനായി

Image
കിഴുന്ന: പരേതരായ തടുത്തു പൊയ്യിൽ ലംബോധരൻ നമ്പ്യാർ- കൊയിറ്റി നാണിയമ്മ ദമ്പതികളുടെ  മകൻ കിഴുന്നപ്പാറ ശ്രേയസ്സിൽ റിട്ട: നായക് സുബൈദാർ കോറോത്ത് ഗോപാലൻ നമ്പ്യാർ (66) നിര്യാതനായി. ഭാര്യ:കെ.എൻ ജയശ്രീ. മക്കൾ:ശ്രീഷ(അമാന ടൊയോട്ട),ശ്രുതി (ടീച്ചർ,ബാംഗ്ലൂർ).  മരുമക്കൾ:വിനായക് (സൗദി അറേബ്യ), പ്രഗീഷ്(ബാംഗ്ലൂർ). സഹോദരങ്ങൾ: പരേതനായ രാജൻ നമ്പ്യാർ,ലളിത,മീനാക്ഷി, ഓമന,ഉണ്ണികൃഷ്‌ണൻ, രാധാകൃഷ്ണൻ.  ശവസംസ്‌കാരം നാളെ(ശനി) വൈകുന്നേരം 3മണിക്ക് മാളികപ്പറമ്പ് പൊതു ശ്മശാനത്തിൽ. ----------------------------

കേരള നിയമസഭയിൽ സാമാജികർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ലഹരി വിരുദ്ധ ഓപ്പറേഷൻ തുഫാൻ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" കണ്ണൂർ ലിബർട്ടി സിനിമാസിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു

Image
കണ്ണൂർ : ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" കണ്ണൂർ ലിബർട്ടി സിനിമാസിൽ  പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു.  ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത "ഡെയ്ഞ്ചറസ് വൈബിൻ്റെ" കണ്ണൂർ നിയോജക മണ്ഡലം പ്രദർശനോൽഘാടനം കണ്ണൂർ എംഎൽഎ. ടിഒ.മോഹനൻ നിർവ്വഹിച്ചു. കണ്ണൂർ നഗര സഭ ഡെപ്യൂട്ടി മെയർ കെ.പി.താഹിർ ചടങ്ങിൽ മുഖ്യാത്ഥിതിയായി പങ്കെടുത്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ റസീന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡോ. സുബിൻ ജോസഫ് ലഹരിവിരുദ്ധ സന്ദേശം നൽകി. കണ്ണൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോന ജയറാം,വിമുക്തി ജില്ല കോഡിനേറ്റർ സുജിത്ത്, ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹൂസൈൻ, എം.ഫൽഗുണൻ,സി.പി.ജിഷ,ജഗജീവൻ, സജിദ് എൻ എക്സ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥന്മാർ, കണ്ണൂരിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നഗരസഭ പഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധികളും പ്രദർശനം കാണാൻ എത്തിയിരുന്നു....

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ളോയിസ് അസോ. ( സി.ഐടിയു)സംസ്ഥാന സമ്മേളനം കണ്ണൂരിൽ

Image
കണ്ണൂർ: കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ളോയിസ് അസോ. ( സി.ഐ ടി യു ) രണ്ടാംസംസ്ഥാന സമ്മേളനം നവംബർ ഒന്നിന് കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലാളികൾ ഓട്ടോമൊബൈൽ സെയിൽസ് സർവീസ് രംഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട് ഇവർക്കൊന്നും മിനിമം വേതനമോ പി എഫോ ഇ എസ് ഐ ആനുകൂല്യങ്ങളോയില്ലെന്ന് സംഘാടക സമിതി ചെയർമാൻ കെ. അശോകൻ പറഞ്ഞു.  തൊഴിൽ സുരക്ഷിതത്വം ലഭിക്കുന്നതിനും അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകാനും സംഘടനയുടെ സമ്മേളനത്തിന് കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിൽ 250-ഓളം പേർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് അസോ. ജനറൽ സെക്രട്ടറി എ കെ രജീഷ് ബാബു സിഐ. ടിയു നേതാക്കളായ പി. പുരുഷോത്തമൻ , കെ. ജയരാജൻ , പി പി .വിവിലേഷ് എന്നിവർ പങ്കെടുത്തു.

സൗത്ത്ഇന്ത്യ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നവംബർ ഒന്നിന് കണ്ണൂരിൽ തുടങ്ങും

Image
കണ്ണൂർ:2026ലെ സൗത്ത് ഇന്ത്യ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നവംബർ ഒന്നു മുതൽ നാലുവരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ  നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ പുരുഷ വനിത വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങൾ മത്സര രംഗത്ത് ഉണ്ടാകും. 600 ഓളം കായിക താരങ്ങൾ പങ്കെടുക്കുംകണ്ണൂരിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തമിഴ്‌നാടാണ് നിലവിലെ ദക്ഷിണേന്ത്യ ചാമ്പ്യന്മാർ. ക്ലാസിക് എക്യുപ്പഡ് എന്നീ രണ്ട് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക ഒന്നിന്  രാവിലെ ഒമ്പതരക്ക് എക്‌സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ജിജു ചന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം നിർവഹിക്കും. പവർ ലിഫ്റ്റിങ് ഇന്ത ദേശീയ പ്രസിഡന്റ് സതീഷ് കുമാർ കുദ്രോളി അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങിൽ വച്ച് പവർ ലിഫ്റ്റിംഗ് അർജുൻ അവാർഡ് ജേതാക്കളാം  പി ജെ ജോസഫ്, സജീവൻ ഭാസ്‌കരൻ എടോടി എന്നിവരെ ആദരിക്കും. തുടർന്ന് എക്യൂപ്പഡ് വിഭാഗത്തിലെ മത്സരങ്ങൾ ആരംഭിക്കും. രണ്ടിന് വൈകുന്നേരം നാലുമ...

വ്ലോഗർമാരുടെ മരണം ഡി ഐ ജി കെ കാർത്തികിന് അന്വേഷണ ചുമതല. നിർദേശം നൽകി ആഭ്യന്തര മന്ത്രി .

Image
കണ്ണൂർ:വാഹന അപകടത്തെ തുടർന്ന് കണ്ണൂരിലെ രണ്ട് വ്ലോഗർമാർ  മരണമടഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തികിന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി.  ഇവരുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടു കൊണ്ട് ടി ഒ മോഹനൻ എം എൽ എ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു . ഇതേ തുടർന്നാണ് മന്ത്രി ഡി ഐ ജി ക്ക് അന്വേഷണത്തിനു നിർദേശം നൽകിയത്. മരണത്തിൽ ദുരുഹതയും തുടർന്നുള്ള അന്വേഷണത്തിൽ ആശങ്കയും   ബന്ധുക്കളും നാട്ടുകാരും അറിയിച്ചതിനെതുടർന്നാണ് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം എൽ എ നിവേദനം നൽകിയത്.  ജില്ലയിലെ സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തിരുന്ന അറിയപ്പെടുന്ന വ്ലോഗർമാരായിരുന്നു മരണപ്പെട്ട ശിവത്തിൽ അനൂപും ഷബീർ താണയും. കഴിഞ്ഞ 15 ന് എടക്കാട് ഉർപ്പഴശ്ശി കാവിനടുത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ  ഇരുവരും മരണപ്പെട്ടത്.

കാളിയത്ത് പാറു അമ്മ നിര്യാതയായി

Image
മോറാഴ :എടപ്പാറയിലെ പാലക്കീൽ കാളിയത് പാറു അമ്മ (89) നിര്യാതയായി, സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് ആന്തൂർ മുനിസിപ്പാലിറ്റി ശാന്തിതീരം .മക്കൾ: പി കെ ഹരിദാസൻ (മൊറാഴ കല്യാശ്ശേരി ബാങ്ക്, പി കെ പുഷ്പലത, പി കെ അനിത ( പാന്തോട്ടം )പി കെ ജയേഷ് ( സി പി ഐ എം എടപ്പാറ  ബ്രാഞ്ച് സെക്രട്ടറി, മരുമക്കൾ ഗാന്ധിമതി, പീതാംബരൻ പാന്തോട്ടം, ദീപ മാത്തിൽ

ചന്ദ്രി എം കെ കേളോത്ത് നിര്യാതയായി

Image
ഇരിവേരി :ആർ വി മെട്ട യിലെ ചന്ദ്രി എം കെ കേളോത്ത് (73) നിര്യാതയായി.കണ്ണൂർ ജില്ലാ ആശുപത്രിയിലെ റിട്ട. നേഴ്സ‌ിങ്ങ് സൂപ്രണ്ടായിരുന്നു  ഭർത്താവ്.. പരേതനായ കേളോത്ത് കോരൻ മക്കൾ .. മനോജ്, ജയൻ മരുമക്കൾ: ഗിനിഷ (മേലൂർ ) സോയ (കക്കാട് )

തങ്കം നിര്യാതയായി

Image
ആഡൂർ:കാടാച്ചിറ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം ചാലിൽ വീട്ടിൽ ദാമോദരൻ നമ്പ്യാരുടെ ഭാര്യ തങ്കം(67) നിര്യാതയായി.പരേതരായ നാരായൺ നമ്പ്യാർ-ജാനകി എന്നിവരുടെ മകളാണ്.  മക്കൾ:ദീപക്(കാടാച്ചിറ ബാങ്ക്),ദിവ്യ.  മരുമകൻ:വിജിൻ(പാച്ചപ്പൊയ്ക).  സഹോദരങ്ങൾ:ഗൗരി, മാധവൻ നമ്പ്യാർ, പരേതരായ വേണുഗോപാൽ നമ്പ്യാർ,രവീന്ദ്രൻ നമ്പ്യാർ,വിജയൻ നമ്പ്യാർ.  ശവസംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12മണിക്ക് മാളിക പറമ്പ് പൊതു ശ്മശാനത്തിൽ.

മാറോളി ധനഞ്ജയൻ നിര്യാതനായി

Image
കൂത്തുപറമ്പ് :സി.ഒ.എ മുൻ ജില്ലാ ട്രഷററും ഗ്രാമിക ടി വി മുൻ ചെയർമാനുമായ കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ (66) നിര്യാതനായി.എം സി വി ചാനൽ മാനേജിങ്ങ് ഡയറക്ടറും കൂത്തുപറമ്പ് രഞ്ചി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ് പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയുംമാറോളി ശാന്തയുടെയും മകനാണ്.ഭാര്യ: അനിത മക്കൾ : കാജൽ, ചഞ്ചൽ, ജാസ്‌മിൻ സഹോദരൻ : മാറോളി സോമൻ സംസ്ക‌ാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൂര്യാട് വലിയ വെളിച്ചം ശ്മശാനത്തിൽ

ബ്ലഷ് ബോട്ടിക് ചാലയിൽ പ്രവർത്തനമാരംഭിച്ചു

Image
ചാല: പ്രസാദ് ഗുരുക്കളുടെ ഉടമസ്ഥതയിൽ ടൈലറിങ്, ഫാഷൻ ഡിസൈനിങ് മേഖലകളിൽ പ്രവർത്തിക്കുന്ന BLUSH BOUTIQUE എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ചാല–കോയ്യോട് റോഡിന് സമീപം സ്ഥാപനം ചടങ്ങിൽ, ഫോക്ക് ലർ പുരസ്കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ സ്ഥാപനം ഉദ്ഘാടനം ചെയ്തു. വസ്ത്രങ്ങൾ തയ്ച്ചുനൽകുന്നതിനും ഫാഷൻ ഡിസൈനിങ്ങിനും പ്രാധാന്യം നൽകുന്ന സ്ഥാപനത്തിന്റെ തുടക്കം പ്രദേശവാസികൾക്ക് ഈ മേഖലയിലെ സേവനങ്ങൾ ലഭ്യമാക്കാൻ സഹായകമാകും ചടങ്ങിൽ ഷിജിന പ്രസാദ്, ശ്രീജിത്ത് കെ.പി. വാഴയിൽ ശൈലേഷ്, പി കെ ദിനേശൻ എന്നിവർ പങ്കെടുത്തു

സംസ്ഥാന സ്‌കൂൾ കായിക മേള : മലപ്പുറം മുൻപിൽ

Image
കോഴിക്കോട് :കോഴിക്കോട് നടന്നു വരുന്നസംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ 56 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 11 സ്വർണം, 12 വെള്ളി, 10 വെങ്കലവുമടക്കം 114 പോയിന്റുമായി മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് സ്വർണം, 12 വെള്ളി, ഒമ്പത് വെങ്കലവുമടക്കം 100.5 പോയിന്റുമായി പാലക്കാട് രണ്ടാമതും 68 പോയിന്റുമായി ആലപ്പുഴ മൂന്നാമതുമാണ്. ഏഴ് സ്വർണം, നാല് വെള്ളി, ഏഴ് വെങ്കലവുമടക്കം ആലപ്പുഴ നേടിയെടുത്തത്. തിരുവനന്തപുരം, കണ്ണൂർ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. 35 പോയിൻ്റുമായി മലപ്പുറം ഐഡിയൽ കടകശ്ശേരിയാണ് സകൂൾ പട്ടികയിൽ തലപ്പത്ത്. വിഎംഎച്ച്എസ് വടവന്നൂർ സകൂൾ, കെഎംഎച്ച്എസ് ആലത്തീയൂർ 21 പോയിന്റുമായി പുറകെയുണ്ട്. ഇന്നലെ നടന്ന സീനിയർ ബോയ്സ് 4 x 100 മീറ്റർ റിലേയിൽ തൃശൂരിന് സ്വർണം നേടിയപ്പോൾ ആലപ്പുഴ വെള്ളിയും മലപ്പുറം വെങ്കലവും സ്വന്തമാക്കി. സീനിയർ ​ഗേൾസ് 4 x 100 മീറ്റർ റിലേയിൽ ആലപ്പുഴയ്ക്കാണ് സ്വർണം. പാലക്കാട് വെള്ളിയും കണ്ണൂർ വെങ്കലവും കരസ്ഥമാക്കി. ജൂനിയർ ഗേൾസ് 4 x 100 റിലേയിൽ പാലക്കാട് (സ്വർണം), കണ്ണൂർ (വെള്ളി), മലപ്പുറം (വെങ്കലം) എന്നിവരാണ് വി‍ജയികൾ. ജൂനിയർ ബോയ്സ് 4 x 100 റിലേയിൽ മലപ്പുറം (സ്വർണം), പാല...

പൊലിസ് സ്റ്റേഷനിൽ നിന്നും എംഡിഎംഎ മോഷ്ടിച്ച എസ് ഐ അറസ്റ്റിൽ

Image
കൊച്ചി: പൊലീസ് സ്റ്റേഷനിൽ നിന്ന് എംഡിഎംഎ മോഷ്ടിച്ചതിന് എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് എസ്ഐ അനസിനെ അറസ്റ്റ് ചെയ്തത്. സർക്കാർ ജീവനക്കാരന്റെ മോഷണം, ലഹരി കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ എംഡിഎംഎയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചതിന് ശേഷം തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനായി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. പിന്നീട് തൊണ്ടിമുതലായ 87 ഗ്രാം എംഡിഎംഎ കാണാതായതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐ അനസ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറി തുറക്കുന്നതായി കണ്ടെത്തിയത്. ഇതിലെ അളവ് മാറ്റവും സീൽ ചെയ്ത രീതിയിൽ മാറ്റങ്ങളും ഉണ്ടായിരുന്നു.

കലവയലാർ അനുസ്‌മരണം എടക്കാട് നടത്തി

Image
കടമ്പൂർ : 2026 ഡിസംബർ 19 മുതൽ 24 വരെ *ടി* *കെ* *ഡി* *നഗർ* (കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ)ൽ വെച്ച് നടത്തുന്ന രണ്ടാമത് കല അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ ഭാഗമായി  വയലാർ ഓർമ്മ ദിനത്തിൽ വയലാർ അനുസ്മരണം നടത്തി. നാടക ഗാനാലാപനമത്സരം* വയലാർ ഗാനാർച്ചന എന്നിവ എടക്കാട് ടൗണിൽ നടത്തി. ഗാനാലാപാന മത്സര വിജയികളായ  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപ എന്നിവ സമ്മാനമായി നൽകി മത്സരത്തിൽ ആദിത്യ .കെ , മുഴപ്പിലങ്ങാട്,      ഒന്നാം സ്ഥാനവും രമേശൻ, തരംഗ്, കടമ്പൂര് രണ്ടാം സ്ഥാനവും ഷീബ സുനിൽ, ആറ്റടപ്പ     മൂന്നാം സ്ഥാനവും ലഭിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ .എ .വത്സല* ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന  അനുസ്മരണ ചടങ്ങിൽ  പ്രശസ്ത സംഗീത സംവിധായകൻ  എ.എം.ദിലീപ്കുമാർ* വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ഭാരവാഹികളായ ടി വി വിശ്വനാഥൻ മാസ്റ്റർ, സി എ പത്മനാഭൻ, കെവി ജയരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. രണ്ടാമത് കലാ നാടകോത്സവം ലോഗോ പ്രകാശനം ചടങ്ങിൽ വെച്ച് എ എം ദിലീപ് കുമാർ നിർവ്വഹിച്ചു. തുടർന്ന് ഗായകർ ഒരുക്കിയ വയല...

ഡോ.എൻ എസ് നിരഞ്ജനയെഅനുമോദിച്ചു

Image
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പരീക്ഷയിൽ  ഉന്നത വിജയം നേടിയ സീനിയർ ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി സുരേന്ദ്രന്റെ മകൾ ഡോ.എൻ എസ് നിരഞ്ജനയെ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജ്മോഹൻ ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് ടി പി വിജയൻ അധ്യക്ഷനായി. കണ്ണൂർ പ്രസ്ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, നിയുക്ത സെക്രട്ടറി എം സന്തോഷ്, ഡോ.എൻ എസ് നിരഞ്ജന  എന്നിവർ സംസാരിച്ചു.  സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം തുടങ്ങി

Image
കണ്ണൂർ:ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാലു ദിവസമായി നടക്കുന്ന കണ്ണൂര്‍ ബുക്ക് ഫെസ്റ്റ് 2026 ന് തുടക്കമായി. കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന 20 മത് പുസ്തകോത്സവം ഡോ. വി ശിവദാസന്‍ എം പി, മേയര്‍ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.   വായനശാലകള്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന് എല്ലാവരെയും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരിടമാകണമെന്ന് ഡോ. വി ശിവദാസന്‍ എം പി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ  എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ നടപ്പിലാക്കാനുള്ള മേയറുടെ പ്രഖ്യാപനത്തെ അദ്ദേഹം അഭിനന്ദിച്ചു. രജിസ്റ്റര്‍ ചെയ്ത വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിനല്‍കും. വായനശാലയ്ക്ക് വേണ്ടി മികച്ച  പ്രവര്‍ത്തനം നടത്തുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നും എം പി അറിയിച്ചു. ആരിപ്പുഴ എ പി ജെ അബ്ദുള്‍ കാലം വായനശാലയ്ക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് മേയര്‍ അഡ്വ. പി ഇന്ദിര ആദ്യ വില്പന നടത്തി. പ്രൊഫ. മുഹമ്മദ് അഹമ്മദ് 'അക്ഷരം' ത്രൈമാസിക പ്രകാശനം ച...

എഫ്.എൻ.പി.ഒ.പ്രതിഷേധ ധർണ്ണ നടത്തി.*

Image
* കണ്ണൂർ: അർബൻ പോസ്റ്റോഫീസുകൾ മഴുവൻ അടച്ചുപൂട്ടുന്ന നടപടി പിൻവലിക്കുക, അശാസ്ത്രീയമായി ഹെഡ് പോസ്റ്റോഫീസ് നിർത്തലാക്കുന്ന നടപടി റദ്ദാക്കുക,ബീറ്റ് മെക്കനൈസേഷന്റെ ഭാഗമായി തസ്തികകൾ വെട്ടിക്കുറക്കുന്ന നയം തിരുത്തുക,അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ സമരം. കെ.പി.സി.സി.മെമ്പർ രാജീവൻ എളയാവൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, സർക്കിൾ അസി.സെക്രട്ടറി പി.വി.രാമകൃഷ്ണൻ, ഡിവിഷണൽ സെക്രട്ടറിമാരായ കെ.വി.വേണുഗോപലൻ, ദിനു മൊട്ടമ്മൽ,പ്രസിഡന്റ് മാരായ എംകെ.ഡൊമിനിക്,പി.കെ.ഹരിദാസ്,ട്രഷറർ സി.അഷ്റഫ്,സി.വി.ചന്ദ്രൻ, എം.നവീൻ, കെ. സജിന എന്നിവർ പ്രസംഗിച്ചു.

കടമ്പൂർ ഈസ്റ്റ് യു.പി സ്കൂൾ ശതാബ്ദി വിളംബര ഘോഷയാത്ര ശ്രദ്ധേയമായി*

Image
എടക്കാട്:  നൂറിന്റെ നിറവിലെത്തിയ എടക്കാട്ടെ കടമ്പൂർ ഈസ്റ്റ് യു.പി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ഹൃദ്യമായ ദൃശ്യവിരുന്നായി. ഇരുനൂറ്റിയമ്പതോളം വിദ്യാർത്ഥികളും രക്ഷിതാക്കളും കൂടാതെ നൂറുകണക്കിന് പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രക്ക് വാദ്യഘോഷങ്ങൾക്ക് പുറമേ കൈകൊട്ടിക്കളി, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കോൽക്കളി, അറബിക് ഡാൻസ്, വടിപ്പയറ്റ് തുടങ്ങിയ കലാപ്രകടനങ്ങൾ മാറ്റ് പകർന്നു. ബ്ലോക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, കടമ്പൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ  പ്രസീത പ്രേമരാജൻ, വാർഡ് മെമ്പർ സി.പി ബാബു, സംഘാടക സമിതി ചെയർമാൻ പി അബ്ദുൽ മജീദ്, ജനറൽ കൺവീനർ എൻ ബീന ടീച്ചർ, കോഓർഡിനേറ്റർ എം.കെ അബൂബക്കർ, പി.ടി.എ പ്രസിഡന്റ് ടി  സൈനുൽ ആബിദ്, മദർ പി.ടി.എ പ്രസിഡന്റ് സി.സി ഫാത്തിമ, അലുംനി അസോസിയേഷൻ പ്രസിഡന്റ് പി ഹമീദ് മാസ്റ്റർ, വി ശ്യാമള ടീച്ചർ, കണ്ണോത്ത് വിജയൻ, സി.വി മഹമൂദ്, ഒ സത്യൻ, എം അശ്റഫ്, എ അഫ്താബ്, സി.പി മനോജ്, ടി.കെ സാഹിർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസീത പ്രേമരാ...

തളിപ്പറമ്പ് സ്വദേശിയായ യുവാവ് ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു

Image
തളിപറമ്പ് : ഷാർജയിൽ തളിപറമ്പ് തലോറ സ്വദേശിയായ യുവാവ് ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. തലോറ കണ്ണൻ ചിറയിലെ ഐ.വി അശ്വിനാ ( 31 ) ണ് കഴിഞ്ഞ ദിവസം ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചത്. മൃതദേഹം നാളെ ഒക്ടോബർ 30 ന് രാവിലെ ഏഴുമണിയോടെ തലോറ സ്കൂളിന് സമീപത്തെ ഇടത്തിൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും ഇവികൃഷ്ണൻ - ഐ.വി ഉഷ ( ഗ്രാൻഡ് തേജസ് തളിപ്പറമ്പ് ) ദമ്പതികളുടെ മകനാണ് സഹോദരി: അമൃത (ഫയർമെൻ ട്രെയിനി)