Posts

Showing posts from June, 2026

മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ പരത്തി കണ്ണൻ നിര്യാതനായി

Image
പയ്യന്നൂര്‍: മുന്‍പയ്യന്നൂർ നഗരസഭ കൗണ്‍സിലർ കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പരത്തി കണ്ണൻ(62) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാട്-പരത്തി യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ; സുനന്ദ. മക്കള്‍:സുകിന, സെനക. മരുമകന്‍: അജേഷ്(ഏഴിലോട്). സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, നളിനി, സതി, സതീശന്‍, അജിത. ശവസംസ്‌ക്കാരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.

നടാൽ ഒ . കെ . യു പി സ്‌കൂളിന് സമീപം മിനി പിക്ക് അപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു

Image
തോട്ടട : കണ്ണൂർ - തലശേരി ദേശീയ പാതയിൽ വീണ്ടും വാഹനാപകടം. നടാൽ ഒ . കെ യു .പിസ്കൂളിന് സമീപമാണ് മിനി  പിക്കപ്പ് വാൻ മറിഞ്ഞത്. ബുധനാഴ്ച്ചപുലർച്ചെ 5:50 നാണ് സംഭവം തമിഴ്നാട് ട്രിച്ചിയിൽ നിന്നും കണ്ണൂരിലേക്ക് ഇളമ്പക്കയുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറെ എടക്കാട് പൊലിസും നാട്ടുകാരും ചേർന്ന് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചാല ദേശീയ പാത ബൈപ്പാസിൽ കെ എസ് ആർ ടി സി ബസ് ഡിവൈഡറിലിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ'നര്‍ക്കോട്ടിക്സ്* ഈസ്* എ ഡേര്‍ട്ടി* ബിസിനസ്* ', ലഹരി ഉപയോഗം നിർത്താൻ സ്നേഹത്തോടെ അഭ്യർത്ഥിച്ച് മലയാളികളുടെ പ്രിയ താരം*

Image
. കൊച്ചി: ലഹരിക്കെതിരായ കേരള പൊലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് തുടങ്ങുന്ന ഡയലോഗിലൂടെയാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോ പങ്കിട്ടത്. ലഹരി വിൽക്കുന്നവരോട് അത് നിർത്താനും കേരള പൊലീസ് പുറകേയുണ്ടെന്നും പറഞ്ഞ മോഹൻലാൽ അവർക്കിനി മാപ്പില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഞാന്‍ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയില്‍ പറഞ്ഞിട്ടുണ്ട് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടിലും പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി നിങ്ങളോട് നേരിട്ട് പറയുകയാണ് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂര്‍വ്വം പറയുകയാണ് പ്ലീസ് നിര്‍ത്തിക്കോളൂ. നിങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടിയും എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ഈ വിഷം വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ.. നിങ്ങളോടാണ്. അത് ചെയ്യരുത്. ഇപ്പോള്‍ തന്നെ നിര്‍ത്തിക്കോ. കേരള പൊലീസ് നിങ്ങളുടെ പിന്നാലെ ഉണ്ട്. നിങ്...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ തൂൺ: യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു

Image
പാനേരിച്ചാൽ : ചക്കരക്കൽ - മൂന്ന് പെരിയ റോഡിലെ മുക്കിലെ പീടികയിൽ ടെലഫോൺ കേബിൾ തൂൺ അപകടഭീഷണി ഉയർത്തുന്നു. ബസ് കാത്തിരിപ്പ്മുൻപിലാണ് തൂൺ സ്ഥിതി ചെയ്യുന്നത്. ഇതുകാരണം ബസുകൾ സ്‌റ്റോപ്പിൽ നിന്നും അൽപ്പം മാറിയാണ് നിർത്തുന്നത്. ഇതു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കയറി ഇറങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് കൊടുംവളവായതിനാൽ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഈ തൂണിലിടിക്കാനും സാദ്ധ്യതയുണ്ട്. എത്രയും പെട്ടെന്ന് അപകടകരമായ നിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ സ്ഥിതി ചെയ്യുന്ന തൂൺ മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഐവറി കോസ്റ്റ് വീണു : പ്രീ ക്വാർട്ടറിൽ ബ്രസീലിന് എതിരാളിയായി നോർവെ

Image
ഹൂസ്റ്റൺ:ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ഐവറി കോസ്റ്റിനെ മുട്ടുകുത്തിച്ച് വൈക്കിങ് പോരാളികളുടെ പിൻതലമുറക്കാരായ നോർവെയുടെ യുവ ടീം. ഡാളസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ വിജയിച്ചത്. ന്യൂ യോർക്കിൽ നടക്കുന്ന പ്രീ ക്വാർട്ടർ ഫൈനലിൽ അവർ ബ്രസീലിനെ നേരിടും.കളിയുടെ 39ആം മിനുട്ടിൽ ടൂര്ണമെറ്റിലെ തന്നെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ അന്റോണിയോ ന്യൂസ നോർവെയെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിന്റെ വലതു വശത്ത് നിന്നും അദ്ദേഹം അടിച്ച വലംകാലൻ ഷോട്ട് മഴവില്ല് പോലെ വളഞ്ഞ് ഐവറി കോസ്റ്റിന്റെ വലയിലെത്തി.എന്നാൽ കളിയുടെ 74ആം മിനുട്ടിൽ അതിമനോഹരമായ ഒരു ഗോളിലൂടെ ഐവറി കോസ്റ്റ് തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ അമദ് പെപ്പെയുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ണ്ട് നോർവേ പ്രതിരോധക്കാരെ മറികടന്ന് അദ്ദേഹം തൊടുത്ത ഷോട്ട് തടയാൻ ഗോളിക്ക് ആയില്ല.എന്നാൽ കളിയുടെ 86ആം മിനുട്ടിൽ ഹാലൻഡ് കളിയുടെ ഗതി നിർണയിച്ച ഗോൾ നേടി. ഓസ്കാർ ബോബിൽ നിന്ന് പന്ത് സ്വീകരിച്ച പാട്രിക് ബെർഗ് മികച്ചൊരു മുന്നേറ്റത്തിന് ശേഷം പന്ത് ഹാലൻഡിന് പാസ് നൽകി. പന്ത് ഗോൾ വലയിലെത്തിച്ചു ഹ...

റിട്ട.പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് രതി തെക്കുമ്പാത്ത് നിര്യാതയായി

Image
കുടുക്കിമൊട്ട: കുടുക്കിമൊട്ട കാരുണ്യ ക്ലിനിക്കിന് മുൻ വശം റിട്ട: റവന്യൂ ഇൻസ്പെക്ടർ എടക്കണമ്പേത്ത് കുഞ്ഞിരാമന്റെ ഭാര്യ റിട്ട.പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് രതി തെക്കുമ്പാത്ത് ( 76 ) നിര്യാതയായി മക്കൾ:ദീപ,സന്ദീപ്, സുദീപ് (KSEB ഏച്ചൂർ ) മരുമക്കൾ: ജഗദീഷ് (മസ്ക്കറ്റ്) സിനിജ (സിവിൽ പോലീസ് ഓഫീസർ, ചക്കരക്കല്ല്) നവ്യ (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, കക്കാട്) സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട:കേണൽ -കണ്ണൂർ), രമ (ചാലാട് ),ശ്യാമള (ചൊവ്വ), ശൈലജ (കക്കാട്) രാജീവൻ (പൊടിക്കുണ്ട്), രമ്യ (പള്ളിക്കുന്ന് ) സംസ്ക്കാരം ഇന്ന് പകൽ12 മണിക്ക് പയ്യാമ്പലത്ത്

വീട്ടിലെ ബാത്ത്റൂമിൽ വീണു പരുക്കേറ്റ ചുമട്ടുതൊഴിലാളി ചികിത്സയ്ക്കിടെ മരിച്ചു

Image
ചെറുപുഴ:വീട്ടിലെ ബാത്ത്റൂമിൽ വീണുപരിക്കേറ്റ തിനെത്തുടർന്ന് ചികിത്സയിലാ യിരുന്നയാൾ മരിച്ചു. അരിമ്പ യിലെ കെ. തിലകൻ (60)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീണ് പരിക്കേറ്റത്. മംഗലാപു രത്തെ ആശുപത്രിയിൽ ചികി ത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ചെറു പുഴ ടൗണിലെ ചുമട്ടുതൊഴിലാ ളിയായിരുന്നു. ഭാര്യ: ശോഭ. - മക്കൾ: അഖിൽ (ബജാജ് ഫിനാൻസ്, കാസർക്കോട്), നിഖിൽ (ഗൾഫ്). മരുമകൾ: അശ്വതി. സഹോദരങ്ങൾ: സ്നേഹജൻ (ബംഗ്ളൂരു), സന്തോഷ് (മൂവാറ്റുപുഴ

കാറിൽ ഒളിപിച്ച എംഡിഎംഎയുമായി കാപ്പാട് സ്വദേശി അറസ്‌റ്റിൽ

Image
ചക്കരക്കൽ : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കാറിൽ എം.ഡി. എം. എ കടത്തുകയായിരുന്ന ചക്കരക്കൽ കാപ്പാട് സ്വദേശിയായ യുവാവിനെ നീലേശ്വരം എസ്.ഐ: കെ. അജിതയുടെ നേതൃത്വത്തിൽ പിടികൂടി.  ചക്കരക്കൽ പൊലിസ് സ്‌റ്റേഷൻ പരിധിയിലെ കാപ്പാട് സ്വദേശി കെ.പി ഷാനി ഷാ (35) ണ് പിടിയിലായത്. തിങ്കളാഴ്ച്ചരാത്രി 9.40ഓടെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ചാണ് പിടികൂടിയത്. കാറിൽ എം.ഡി. എം.എയുമായി ഇയാൾ വരുന്നു ണ്ടെന്ന് സി.ഐ: കെ. മുരളീധ രന് രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്ന് റെയ്ഡിന് എസ്.ഐ യെയും സംഘത്തെയും നിയോഗിക്കുകയായിരുന്നു. പോലീസിനെ കണ്ട് കെ.എൽ 44 ജെ 2882 നമ്പർ കാർ പിന്നോ ട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ ജീപ്പ് കുറുകെയിട്ട് തടയ ജീപ്പ് കുറുകെയിട്ട് തടയുകയാ യിരുന്നു. കാർ വിശദമായി പരി ശോധിച്ചപ്പോഴാണ് ഡാഷ് ബോർഡിൽ സിഗരറ്റ് പായ്ക്ക റ്റിൽ ഒളിപ്പിച്ചനിലയിൽ 1.8 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കേസ് ആവശ്യത്തിനായി കർണാടകയിലെ പുത്തൂർ കോടതിയിൽ പോയപ്പോൾ അവിടെ കണ്ട് പരിചയമുള്ള ആളാണ് മയക്കുമരുന്ന് തന്ന തെന്ന് ഇയാൾ ചോദ്യംചെയ്യ ലിൽ വെളിപ്പെടുത്തി. എ.എസ്.ഐ: രമേശൻ, സീനിയർ സി.പി.ഒമാരായ സന്തോഷ്, ദിലീഷ്‌കുമാർ പള്ളി ...

ചെമ്പേരി സ്വദേശി മംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു

Image
കണ്ണൂർ:ചെമ്പേരിപുറഞ്ഞാൺ സ്വദേശി യായ വിമുക്തഭടൻ മംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു. പുറഞ്ഞാ ണിലെ കളപ്പുരയ്ക്കപ്പറമ്പിൽ കെ.ജെ സേവ്യർ (63)  മരിച്ചത്. കഴിഞ്ഞദിവസം  വൈകുന്നേരം ആറ് മണിയോടെ യാണ് അപകടം. മംഗ്ളൂരിൽ ഗെയ്ൽ ഓഫീസ് ജീവനക്കാരനായി ജോലി ചെയ്‌തുവരികയായിരുന്നു സേവ്യർ. ജോലി സ്ഥലത്ത് നിന്ന് താമസസ്ഥ ലത്തേക്ക് പോകുന്നതിനിടെ സേവ്യ റിന്റെ സ്കൂട്ടിയിൽ ചരക്ക് ലോറിയിടി ച്ചാണ് അപകടം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. സംസ്‌കാരം നാളെ വൈകുന്നേരം നാല് മണിക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. ഭാര്യ: തിരുവല്ല നാലാംവേ ലിൽ കുടുംബാംഗ ഷീന. മക്കൾ: നിവി (കാനഡ), വിനിൽ (ബ്ലീസ് ഇവന്റ് സ്, ചെമ്പേരി). മരുമക്കൾ: റിതിൻപോൾ (കാനഡ), സിൽജി മാത്യു വരമ്പത്ത് (ചന്ദനക്കാംപാറ). പരേതരായ ജോസഫ്- ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോസഫ് (ചെമ്പേരി), അന്നമ്മ (വായാട്ടുപറമ്പ്), വർഗീസ്, ചാക്കോ (പരപ്പ്).

തെരുവ് നായയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു

Image
കൊല്ലം: കൊല്ലത്ത് തെരുവുനായയെ വെടിവെച്ച് കൊന്നു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതോടെയാണ് പഞ്ചായത്തിന്റെ നടപടി. തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്‍ഡില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവെച്ചത്. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയും നിരന്തരമായ ആക്രമണങ്ങളുണ്ടാവുകയും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ദയാവധം നടപ്പാക്കാം എന്നായിരുന്നു കോടതി വിധി

കീഴറയിൽ ഗ്രന്ഥശാലാ ഉദ്ഘാടനവും അനുമോദന ചടങ്ങും ജൂലായ് അഞ്ചിന്

Image
` കാടാച്ചിറ : കീഴറ എ.കെ.ജി സ്മാരക വായനശാലയുടെയും ഡി.വൈ.എഫ്.ഐ കീഴറ ടൗൺ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന ചടങ്ങും  ഗ്രന്ഥാലയത്തിൻ്റെ ഉദ്ഘാടനവും നടത്തും ജൂലായ് അഞ്ചിന്  വൈകുന്നേരം 4 മണിക്ക് കീഴറ എ.കെ.ജി സ്മാരക വായനശാലയിൽ നടക്കുന്ന പരിപാടിയിൽ ​എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരിയുടെ ജീവൻ രക്ഷിച്ച  റിഷിക രജിൽ എന്നിവരെയും ചടങ്ങിൽ അനുമോദിക്കും. തേനമ്പറ്റ വയൽ വെടിക്കെട്ട് കമ്മിറ്റിയുടെ സഹകരണത്തോടെയുള്ള വായനശാലയിലെ സി.സി.ടി.വി സ്വിച്ച് ഓൺ കർമ്മവും ഇതോടൊപ്പം നടക്കും. ​ഡോ. വി. ശിവദാസൻ എം.പി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.സുനീഷ്  ചടങ്ങിൽ അധ്യക്ഷനാകും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിജു സി.സി.ടി.വി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി . കെ.ടി. ശശി പുസ്തകം ഏറ്റുവാങ്ങും.

ഡിജിറ്റൽ സർവേ നടത്തിയതിലെ അപാകതകൾ പരിഹരിക്കണം: കണ്ണൂർ കോർപറേഷൻമേയർ റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

Image
   കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും സ്ഥലങ്ങള്‍ ഡിജിറ്റല്‍ സര്‍വ്വെ നടത്തിയതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന് നിവേദനം നൽകി. ഡിജിറ്റൽ സർവ്വേയിലെ അപാകതകൾകാരണം എന്‍റെ ഭൂമി എന്ന പോര്‍ട്ടലില്‍  കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പേരിലല്ലാതെ സ്വകാര്യ വ്യക്തികളുടെ പേരില്‍ രേഖപ്പെടുത്തി സര്‍വ്വേ വിഭാഗം രജിസ്റ്റര്‍ ചെയ്ത് വരികയാണ്. 2000-ലെ ട്രാന്‍സ്ഫര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആക്ട് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ കീഴിലുള്ള സ്ഥലങ്ങള്‍, മൃഗാശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവയ്ക്ക് ആധാരങ്ങളോ മറ്റ് രേഖകളോ കോര്‍പ്പറേഷന് ലഭ്യമല്ല. ഈ സ്ഥലങ്ങളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ പ്രകാരം കെട്ടിടനിര്‍മ്മാണപ്രവൃത്തികള്‍ നടത്തുമ്പോഴും, പുതിയ രീതിയിലുള്ള ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നടപടി സ്വീകരിക്കുമ്പോഴും  എന്‍റെ ഭൂമി...

ഫിഫ ലോകകപ്പ് 2026 തൂക്കാൻ സാദ്ധ്യതയേറി : വിജയ കുതിപ്പ് തുടരാൻ ഫ്രാൻസ്; ഞെട്ടിക്കാൻ ഒരുങ്ങി സ്വീഡൻ

Image
ന്യൂയോർക്ക്:ഫിഫ ലോകകപ്പ് 2026 ലെ റൗണ്ട് ഓഫ് 32 മത്സരങ്ങൾ ആവേശകരമായ നിമിഷങ്ങളാണ് ഇതുവരെ ആരാധകർക്ക് സമ്മാനിച്ചത്. കരുത്തരായ ബ്രസീൽ നൂലിട്ടു വ്യതാസത്തിൽ ജപ്പാനെതിരെ തടി തപ്പിയപ്പോൾ മുൻ ചാമ്പ്യന്മാരായ ജർമനിയും കരുത്തരായ നെതർലാൻഡ്‌സും തോറ്റുമടങ്ങി. വലിയ അട്ടിമറികൾ മണക്കുന്ന ഈ സാഹചര്യത്തിലാണ് നാളെ ടൂർണമെന്റ് ഫേവറേറ്റുകളായ ഫ്രാൻസ് സ്വീഡനെ ന്യൂ യോർക്കിൽ നേരിടാൻ ഒരുങ്ങുന്നത്. തങ്ങൾക്ക് ആദ്യ ലോക കിരീടം നേടിത്തന്ന നായകൻ ദിദിയർ ദെഷാംപ്സ് പരിശീലന ചുമതല ഏറ്റെടുത്ത് മുതൽ മാരക ഫോമിലാണ് നീലപ്പട അന്താരാഷ്ട്ര വേദികളിൽ കളിക്കുന്നത്. 2016ൽ യൂറോ കപ്പിന്റെ ഫൈനലിസ്റ്റുകളായ ടീം അതിനു പിന്നാലെ 2018 ലെ ലോകകപ്പ് കിരീടം ഉയർത്തുകയും 2022ൽ ഫൈനൽ വരെയെത്തുകയും ചെയ്തു. ഇത്തവണയും കപ്പ് ഉയർത്താൻ ഏറ്റവുമധികം വിജയസാധ്യതയുള്ള ടീം ആയി അമേരിക്കയിലെത്തിയ പ്രകടനങ്ങൾ ആ പദവി സാധൂകരിക്കുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച ടീം ഇത്തവണ ഇതുവരെ രണ്ടു ഗോളുകൾ മാത്രം വഴങ്ങി പത്ത് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം കിലിയൻ എംബപ്പേയും നോർവേക്കെതിരെ ഹാട്രിക് നേടി...

വർക്കലയിൽ വയോധികർ വീടിനകത്ത് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

Image
വർക്കല: ചേന്നൻകോട് ഒറ്റൂരിൽ വയോധികർക്ക് തീപ്പൊള്ളലേറ്റ് ദാരുണാന്ത്യം. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഓമന എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭർത്താവിൻറെ സഹോദരനാണ് സുകുമാരൻ.ഓമനയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസം. മണ്ണെണ്ണ  ദേഹത്തൊഴിച്ച് തീപിടിച്ചാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു. കല്ലമ്പലം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കണ്ണൂർ വിമാന താവളത്തിനുള്ളിൽ ഓട്ടോറിക്ഷകളെ കയറ്റാൻ അനുവദിക്കണം.കിയാൽ ചെയർമാനും, എംഡി ക്കും നിവേദനം നൽകി

Image
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാനായി  പോകുന്ന ഓട്ടോറിക്ഷകളെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാത്ത വിമാനത്താവള അധികാരികളുടെ സമീപനം തിരുത്തണമെന്നാവ ശ്യപ്പെട്ടുകൊണ്ട് ഓൾ കേരളസ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSATU_H MS ) കണ്ണൂർ ജില്ലാകമ്മറ്റി കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( കിയാൽ)ചെയർമാനും, എംഡി ക്കും നിവേദനം നൽകി.  കണ്ണൂർവിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാനായി, യാത്രക്കാർ വിളിച്ചു വരുത്തുന്ന  ഓട്ടോറിക്ഷകളെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാത്തതിനാൽ യാത്രക്കാർക്ക് അവരുടെ ലഗേജ് അടക്കം സ്വയം ചുമന്ന് ഏതാണ്ട് ഒരു കി.മീറ്ററോളം നടന്ന് വിമാനത്താവളത്തിന് പുറത്തുള്ള റോഡിലേക്ക് വന്ന് ഓട്ടോ റിക്ഷയിൽ കയറേണ്ട അവസ്ഥയാണുള്ളത്!  ഇത് കാരണം യാത്രക്കാർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമാണ് നേരിടുന്നതെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടി അതേ സമയം ടാക്സി കാറുകളടക്കമുള്ള  മറ്റ് വാഹനങ്ങളെ യാത്രക്കാരെ കയറ്റാനായി വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിടുന്നുമുണ്ട് !  സാധാരണക്കാരായ ഓട്ടോറിക...

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവും കലാ വിരുന്നിനും ജൂലായ് ഒന്നിന് തുടക്കം.

Image
കണ്ണൂർ: മുപ്പത്തിമൂന്നാമത് എസ് എസ് എഫ് ജില്ലാസാഹിത്യോസവത്തിനും കലാവിരുന്നിനും ജൂലായ് ഒന്നിന്ആരംഭിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. അഞ്ചു ദിവസങ്ങളിലായി കമ്പിൽ കൊളച്ചേരി മുക്ക് സ്റ്റേഡിയത്തിൽ ജില്ലയിലെ മുൻ കാല പ്രസ്ഥാനിക നേതാക്കളുടെ മഖാം സിയാറത്തോടെ സാഹിത്യോത്സവത്തിന് തുടക്കമാകും. രണ്ടിന് നടക്കുന്ന   സാംസ്കാരിക സമ്മേളനം  വൈകുന്നേരം നാലു മണിക്ക് കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്യും. മൂന്നിന് രാത്രി ഏഴുമണിക്ക് നടക്കുന്ന ആത്മീയ സംഗമത്തിൽ സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. നാല് , അഞ്ച് തീയ്യതികളിൽ ജില്ലയിലെ കലാപ്രതിഭകളുടെ സ്റ്റേജ് - നോൺ സ്റ്റേജ് തല മത്സരങ്ങൾ അരങ്ങേറും. ജില്ലയിലെ പതിമൂന്ന് ഡിവിഷനുകളിൽ നിന്നും വിജയിച്ച രണ്ടായിരത്തോളം പ്രതിഭകർ പതിമൂന്ന് വേദികളിലായി നൂറ്റി എഴുപതിലധികം മത്സരങ്ങളിൽ മാറ്റുരക്കും. നാലിന് നാലു മണിക്ക് സാഹിത്യോത്സവം പ്രശസ്ത ഓൺലൈൻമാധ്യമ പ്രവർത്തനായ എം കെ വേണു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളന കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യൻ പട്ടുവം കെ പി മുസ്ലിയാർ ഉൽഘാടനം ചെയ്യും. തുടർന്ന് സാഹിത്യോത്സവ് പ...

പിണറായി സർവീസ് സഹ: ബാങ്ക് എൻഡോവ്മെൻ്റ് വിതരണം ഉന്നത വിജയികളെ അനുമോദിക്കലും നടത്തി

Image
പിണറായി :പിണറായി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ബാങ്ക് പരിധിയിലെ വിദ്യാലയങ്ങളിൽ എൽ പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ പഠിക്കുന്നവർക്കാണ് വർഷങ്ങളായി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തത്. വികരുണൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെൻ്റ് വിതരണവും ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളിൽ  എസ് എസ് എൽ സി , പ്ളസ് ടൂ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ബാങ്ക് ഓഡിറ്റോറിയ ത്തിൽ നടത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്‌ന പരിപാടി ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട്  കെ സുധാകരൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.പ്രേമൻ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി  എ ശ്രീഗണൻ സ്വാഗതവും ഡയറക്ടർ സി കെ സത്യൻ നന്ദിയും പറഞ്ഞു

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

Image
കണ്ണൂർ:ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും നമ്മളിലേക്ക് എത്തും മിനിറ്റുകൾക്കകം. ആശയവിനിമയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വിശദമായി ചർച്ച ചെയ്യുന്നതിനായി 2010 ൽ മാഷെബിൾ വാർത്താ വെബ്സൈറ്റ് ആണ് ആദ്യമായി മീഡിയ ദിനം ആചരിച്ചു തുടങ്ങിയത്. നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. കയ്യെത്താ ദൂരത്തായി ഇന്നൊന്നുമില്ല. ഓൺലൈൻ എന്ന വാക്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലോകത്തെ തന്നെ ആദ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് സിക്സ് ഡിഗ്രിസ്. അമേരിക്കൻ സംരംഭകനായിരുന്ന ആൻട്രു വെയിന്റിച്ചാണ് സിക്സ് ഡിഗ്രിസിന് തുടക്കമിട്ടത്. പിന്നീട് 2001ൽ സിക്സ് ഡിഗ്രിസിന്റെ കാലം അവസാനിച്ചതോടെയാണ് ഫെയ്സ്ബുക്ക്, മൈ സ്പേസ്, ഫ്രണ്ട്സ് സ്റ്റാർ, എന്നിവ ലോകം ഭരിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയുടെ യുഗപ്പിറവി തന്നെയായിരുന്നു. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും ഉപയോഗം കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്. ...

ആറളത്ത് 215 ഇനം കൂണുകൾ കണ്ടെത്തി*

Image
ഇരിട്ടി:ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ 215 ഇനം കൂണുകൾ കണ്ടെത്തി. കേരള വനം-വന്യജീവി വകുപ്പ് ആറളം വൈൽഡ്‌ലൈഫ് ഡിവിഷനും മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ സർവേയിൽ പവിഴപ്പുറ്റുകളോട് സാമ്യമുള്ള ശാഖകളോട് കൂടിയ കോറൽ ഫംഗസുകൾ, നിരവധി ബോലെറ്റുകൾ, പോളിപോറുകൾ എന്നിവയും കണ്ടെത്തി. പ്രാണികളെയും മറ്റ് ആർത്രോപോഡുകളെയും ബാധിക്കുന്ന ഒട്ടനവധി എന്റോമോപാത്തോജെനിക് ഫംഗസുകളും (ശലഭങ്ങൾചിലന്തികൾ, ഉറുമ്പുകൾ, ലെപിഡോപ്റ്ററൻ ലാർവകൾ എന്നിവയിൽ വളരുന്നവ) രേഖപ്പെടുത്തി. പ്രാണികളുടെ എണ്ണം സ്വാഭാവികമായി നിയന്ത്രിക്കുന്നതിലും ജൈവിക കീട നിയന്ത്രണത്തിലുള്ള ഇവയുടെ സാധ്യതകളിലും ശാസ്ത്രലോകത്തിന് വലിയ താല്പര്യമുള്ളവയാണ് ഈ ഫംഗസുകൾ. ഗാനോഡെർമ, ട്രാമെറ്റസ് എന്നീ ഇനങ്ങളിൽപ്പെട്ട ഔഷധഗുണമുള്ള കൂണുകൾ കണ്ടെത്തിയത് ശ്രദ്ധേയമായി. ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും പോഷക ഗുണമേറിയതുമായ ടെർമിറ്റോമൈസസ്, ഔഡെമാൻസിയെല്ല, ഫ്ലെബോപസ്, ഓറിക്കുലേറിയ എന്നിവയുൾപ്പെടെ 25-ഓളം ഭക്ഷ്യയോഗ്യമായ കൂണുകളും സർവേയിൽ കണ്ടെത്തി. മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്യൂനിറ്റിയിലെ മൈക്രോബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ൻ , ഫോറൻസിക്...

ഉന്നത വിജയികളെഅനുമോദിച്ചു

Image
കിലാലൂർ :കിലാലൂർ ദേശസേവാ സംഘം വായനശാല ആന്റ് ഗ്രന്ഥാലയം പ്രദേശത്തെ എസ്എസ്എൽസി,പ്ലസ് ടു, എൽഎസ്എസ് വിജയിച്ചവരെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സിക്രട്ടറി കെ.ടി.ശശി ഉദ്ഘാടനം ചെയ്തു. ടി.പി. രവീന്ദ്രൻ സ്മാരക എൻഡോവ്മെന്റ്, പി.സി.ജിജേഷിന്റെ ക്യാഷ് അവാർഡ് എന്നിവ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐ.പി വേലായുധൻ വിതരണം ചെയ്തു. കെ.ശിവദാസൻ, കെ.പി.ഷൈജു, എൻ.വിനോദൻ, പി. രഘൂത്തമൻ, പി.വി. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.( ഫോട്ടോ : കിലാലൂർ ദേശസേവാ സംഘം വായനശാലയുടെ വിജയോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി കെ.ടി.ശശി ഉദ്ഘാടനം ചെയ്യുന്നു )

ശാസ്ത വിപിന് ജന്മ നാടിന്റെ സ്വീകരണം

Image
 തോട്ടട : സേലത്ത് വച്ച് നടന്ന ദേശീയ തയ്ക്കൊണ്ടോ  മത്സരത്തിൽ സബ്ജൂനിയർ  പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ കിഴുന്നയിലെ ശാസ്ത വിപിന് തോട്ടടയിൽ ഊഷ്മളമായ സ്വീകരണം നൽകി. കിഴുന്ന സമന്വയ വായനശാല ആന്റ് ഗ്രന്ഥാലയം,കലാ ഗ്രാമം തോട്ടട, ദിനേശ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ ചടങ്ങ് പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ ലതീഷ് അധ്യക്ഷനായി. രവീന്ദ്രൻ കിഴുന്ന, കെ പ്രദീപ്, പി കെ രാജൻ, എ. പ്രണവ്, ജനു ആയിച്ചാൻകണ്ടി, പി പി സതീശൻ, ശില്പ പ്രകാശ്,സത്യൻ എടക്കാട്,  സി.കെ  സതീശൻ  വിപിൻ എന്നിവർ സംസാരിച്ചു.( ഫോട്ടോ: സേലത്ത് നടന്ന ദേശീയ തയ്ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ശാസ്ത വിപിന് പി പ്രകാശൻ ഉപഹാരം നൽകുന്നു)

ഓപ്പറേഷന്‍ തൂഫാന്‍ കേരളം കണ്ട ഏറ്റവും വലിയ നാര്‍ക്കോട്ടിക് ഹണ്ട്: രമേശ് ചെന്നിത്തല

Image
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് ഓപ്പറേഷന്‍ തൂഫാന്‍ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വില്‍പനയില്‍ മുന്‍പന്തിയില്‍ മുന്‍പ് പഞ്ചാബ് ആയിരുന്നു എങ്കില്‍ ഇന്നത് കേരളം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനോടകം അയ്യായിരം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം മയക്കുമരുന്ന് ലോബികളുടെ അന്ത്യം കുറിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.കാസര്‍കോഡ് പൊലീസ് നടത്തിയ റെയ്ഡില്‍ മിഠായി ഉണ്ടാക്കുന്ന കമ്പനിയില്‍ നിന്നും മിഠായിയില്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ലഹരി മിഠായികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കി കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കടിമയാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകളെ കാപ്പ കേസ് ചുമത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മമ്മാക്കുന്നിൽകാറും ജീപ്പും കൂട്ടിയിടിച്ചു : ഒഴിവായത് വൻ അപകടം

Image
കാടാച്ചിറ :മമ്മാക്കുന്ന് കളപ്പുര മുക്കിൽ വാഹനാപകടം.ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻവശം തകർന്നുവെങ്കിലും യാത്രക്കാരിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇന്ന് രാത്രി ബൊലേറോയും എർട്ടിഗയും കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്. മുഴപ്പിലങ്ങാട് ഭാഗത്തു നിന്ന് വരികയായിരുന്ന ബൊലേറോ ജീപ്പും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന എർട്ടിഗ കാറുമാണ്  കൂട്ടിയിടിച്ചത്. വിവരമറിഞ്ഞെത്തിയ  എടക്കാട് പൊലിസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.

എടക്കാട് സാഹിത്യ വേദി കവിതാ ചർച്ച നടത്തി

Image
` എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ എഴുപത്തിരണ്ടാം പ്രതിമാസ പരിപാടിയിൽ കവി പ്രസാദ് കൂടാളി 'കവിതയുടെ ചൂണ്ടുവിരൽ' എന്ന വിഷയം അവതരിപ്പിച്ചു. ഒ.എം രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ടി.വി വിശ്വനാഥൻ, കെ.വി ജയരാജൻ, പി.വി പ്രേമവല്ലി, രേഖ സതീശ് സംസാരിച്ചു. മലയാളം ബിരുദ പരീക്ഷയിൽ ഉന്നത വിജയം നേടിയ യുവകവി അദ്വൈത് എസ് പവിത്രനെ ടി.കെ.ഡി മുഴപ്പിലങ്ങാട് അനുമോദിച്ചു.  മൃദുല വി.എം, ദിവ്യ കെ ഏച്ചൂർ, യു.പി പ്രകാശൻ, എം.കെ മറിയു, സന്തോഷ് എൻ.പി മുഴപ്പിലങ്ങാട്, രൂപ രാജേന്ദ്രൻ, കെ ഉണ്ണികൃഷ്ണൻ, തുഷാര കെ, സി ഗിരീശൻ, സതീശൻ, അദ്വൈത് എന്നിവർ കവിത വായിച്ചു. സതീശൻ മോറായി സ്വാഗതം പറഞ്ഞു.

രണ്ടാം ക്ളാസുകാരനെ ക്ളാസ് മുറിയിൽ നിന്നും അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടിയുണ്ടായേക്കും

Image
ചാലോട്:മട്ടന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെപട്ടാനൂർ യു പി സ്‌കൂളിൽ രണ്ടാം ക്ളാസ് വിദ്യാർത്ഥിയെ മർദിച്ചതിന് സ്‌കൂൾ അദ്ധ്യാപകനെതിരെ നടപടിയുണ്ടാകാൻ സാദ്ധ്യത. ഇതു സംബന്ധിച്ച് കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിച്ച മട്ടന്നൂർ എ. ഇ ഒ ശ്രീജറിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ട് കഴിഞ്ഞ 16 നാണ് സംഭവം. ബോർഡിൽ എഴുതി കൊടുത്തത് നോട്ടു പുസ്തകത്തിൽ പകർത്താൻ വൈകിയതിൽ പ്രകോപിതനായാണ് ക്ളാസെടുക്കുകയായിരുന്ന അദ്ധ്യാപകൻ കുട്ടിയുടെ നടു പുറത്ത് 4 തവണ അടിച്ചത് ഇതിനു ശേഷം കുഞ്ഞ് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് അടിച്ച മാഷെ പേടിച്ച് സ്‌കൂളിൽ പോകാതിരിക്കുകയും ചെയ്തു. പുറം വേദനയുണ്ടായതിനെ തുടർന്ന് ഡോക്‌ടറെ കാണിച്ചപ്പോൾ എക്സറെ യെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതു പരിശോധിച്ചപ്പോഴോ ണ് കുട്ടിയുടെ വാരിയെല്ലിൽ തേയ്മാനം സംഭവിച്ചതായി കണ്ടെത്തിയത് ഇതേ തുടർന്ന് ഡോക്‌ടർ മട്ടന്നൂർ പൊലി സിൽ വിവരമറിയിക്കുകയായിരുന്നു പൊലീസ് വീട്ടിലെത്തി കുട്ടിയുടെ അമ്മയുടെ മൊഴി രേഖപെടുത്തി. പിഞ്ചുകുഞ്ഞിനോട് അതി ക്രൂരമായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ സ്‌കൂൾ അധികൃതരോട് ...

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തും ഭ​ര​ണ​സ​മി​തി​യും പ്ര​തി​ക​ൾ

Image
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 2025-ൽ ​ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി. കേ​സി​ൽ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. 2019-ൽ ​ആ​രം​ഭി​ച്ച ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ് 2025-ൽ ​ന​ട​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ശേ​ഖ​ര​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള ക്ര​മ​ക്കേ​ടും വ​ക​മാ​റ്റ​ലും ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. ഭ​ര​ണ​ചു​മ​ത​ല​യി​ലി​രു​ന്ന ഉ​ന്ന​ത​ർ​ക്ക് കൊ​ള്ള​യി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് പ്ര​ത്യേ​...

തലശേരിയിലെ കടയിൽ നിന്നും പൊലിസ് റെയ്ഡിൽ ഇ സിഗരറ്റ് പിടികൂടി

Image
. തലശേരി::തലശേരി നഗരത്തിലെ കടയിൽ നിന്നും ഇ സിഗരറ്റ് പിടികൂടി. തലശ്ശേരിയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് നിരോധിതലഹരി വസ്തു‌ക്കൾ കണ്ടെടുത്തത്. രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇ സിഗററ്റ്, നിക്കോട്ടിൻ ബോട്ടിൽ എന്നീ ലഹരി വസ്തുക്കളാണ് തലശ്ശേരി ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ കട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് കണ്ണൂർ നഗരത്തിൽ പൊലിസ് നടത്തിയ റെയ്ഡിലും ഇ സിഗരറ്റ് ശേഖരം പിടികൂടിയിരുന്നു ഇതിന് ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത് വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി വലയിൽ വീഴ്ത്തുന്നതിനാണ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഇത്തരം ലഹരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഭീഷണിയാകുന്നു ണ്ട്. വരും ദിവസങ്ങളിലും നഗരങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.

ഹണി റോസിനോട് ക്ഷമ ചോദിച്ച് ബോച്ചേ : കേസ് പിൻവലിക്കാൻ അപേക്ഷ

Image
കൊച്ചി: നടി ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു. പറഞ്ഞ വാക്കുകളുടെയും അതുണ്ടാക്കിയ ആഘാതത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ക്ഷമാപണം സ്വീകരിച്ച് കേസ് പിന്‍വലിക്കണമെന്നും ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടു. ഹണി റോസിന്റെ പരാതിയില്‍ ബോബിയെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹണി റോസിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ അവര്‍ക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലായി. താന്‍ വരുത്തിയ ദ്രോഹത്തിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തന്റെ വാക്കുകള്‍ക്കും അവയുണ്ടാക്കിയ ആഘാതത്തിനും താന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിച്ച് കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷൻ തൂഫാൻ കുട്ടികൾക്ക് രക്ഷാകവചമാകും-ജവഹർ ബാൽ മഞ്ച്

Image
കണ്ണൂർ: കുട്ടികളെ രാസലഹരിയിൽനിന്നും രക്ഷിക്കാൻ സർക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ കവചമായി പ്രവർത്തിക്കുമെന്നും അതിനോട് രക്ഷിതാക്കൾ ചേർന്ന് നിൽക്കണമെന്നും ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. 23 ബ്ലോക്കുകളിലും മാഹിയിലും ലഹരിക്കെതിരെ കുട്ടിക്യാമ്പുകൾ നടത്താൻ യോഗം തീരുമാനിച്ചു. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. ശ്വേത, ജില്ലാ ട്രഷറർ നീതുപ്രിയ, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി.സന്തോഷ്കുമാർ,കെ.പി.പ്രീത,ബി.ആനന്ദ ബാബു,കെ.കെ.ബീന,എ.പ്രേംജി,ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.

ഇന്ന് 'സ്‌ട്രോബെറി മൂണ്‍'; മാനത്ത് നോക്കിയാല്‍ കാണാം അപൂര്‍വ കാഴ്ച്ച

Image
കണ്ണൂർ:ജൂണ്‍ മാസത്തിലെ പൗര്‍ണമി ദിനമാണ് ഇന്ന് . വൈകീട്ടോടെ ആകാശത്ത് നോക്കിയാല്‍ പൂര്‍ണചന്ദ്രനെ കാണാം. എന്നാല്‍, ഇന്ന് നിങ്ങള്‍ കാണുന്നത് സാധാരണ പൂര്‍ണചന്ദ്രനെയല്ല, 'സ്‌ട്രോബെറി മൂണ്‍' എന്ന് പേരിട്ട് വിളിക്കുന്ന ചന്ദ്രനെയാണ്.. പേരുകേട്ടാല്‍ ചന്ദ്രന്‍ ചുവപ്പോ പിങ്ക് നിറത്തിലോ കാണുമെന്നാണ് പലരും കരുതുക. എന്നാല്‍, തെറ്റി. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവര്‍ഗങ്ങള്‍ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ അടയാളപ്പെടുത്താനാണ് ജൂണ്‍ മാസത്തിലെ പൂര്‍ണചന്ദ്രന് 'സ്‌ട്രോബെറി മൂണ്‍' എന്ന പേര് നല്‍കിയത്. അങ്ങനെയാണ് ലോകമെങ്ങും ജൂണിലെ പൂര്‍ണചന്ദ്രന് 'സ്‌ട്രോബെറി മൂണ്‍' എന്ന പേര് വന്നത്.. ഉത്തരാര്‍ധഗോളത്തില്‍ ചന്ദ്രന്‍ സാധാരണയേക്കാള്‍ താഴ്ന്ന പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നതാണ് ഈ വര്‍ഷത്തെ സ്‌ട്രോബെറി മൂണിന്റെ പ്രത്യേകത. അതിനാല്‍ ചന്ദ്രന്‍ ചക്രവാളത്തോട് ചേര്‍ന്ന് വലുതായി കാണപ്പെടും. സ്വര്‍ണനിറമോ ഓറഞ്ച് നിറമോ കലര്‍ന്നതായും തോന്നാം. ഇത് യഥാര്‍ഥത്തില്‍ ചന്ദ്രന്റെ വലിപ്പത്തിലോ നിറത്തിലോ ഉള്ള മാറ്റമല്ല; ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന പ്രതി...

ഭരണം നഷ്‌ടപ്പെട്ട ഈർക്കിൽ പാർട്ടികൾ ഒന്നിക്കുന്നു: മുൻ മന്ത്രിമാരായ കടന്ന പള്ളിയും എ കെ ശശീന്ദ്രനും ഒറ്റപാർട്ടിയായി പ്രവർത്തിക്കും

Image
കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം തോൽപ്പിച്ചു വിട്ട രണ്ട് മുൻ മന്ത്രിമാരും അവർ നേതൃത്വം നൽകുന്ന ഈർക്കിൽ പാർട്ടികളും ബലം കൂട്ടാൻ യോജിക്കുന്നു മുൻ മന്ത്രിരാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, മുൻ മന്ത്രിഏ കെ ശശീന്ദ്രന്റെ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറുമാണ് ലയന സാദ്ധ്യതകൾക്കായുള്ള നീക്കം തുടങ്ങിയത്. ഇതിൻ്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ ലയനചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏ കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു കഴിഞ്ഞു ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ഇരു നേതാക്കളും നടത്തി കഴിഞ്ഞു വെന്നാണ് പുറത്തുവരുന്ന  വിവരം. എന്‍സിപിയില്‍ പാർട്ടി ചെയർമാൻപി സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂലൈ 11ന് കൊച്ചിയില്‍ വച്ചാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വച്ച് കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനും തമ്മില്‍ ചര്‍ച്ച ന...

വി. കെ സുരേഷ് ബാബുവിൻ്റെ സബർമതി' നാരായണ നാരായണ'യിൽ പുസ്തകകെട്ടുമായി ബ്രണ്ണൻ സഹപാഠികളുമെത്തി .

Image
കൂത്തുപറമ്പ് :ചിറ്റാരിപ്പറമ്പ്  ചെള്ളത്ത് വയലിലെ സബർമതിയിലെ നാരായണ നാരായണ ഗ്രന്ഥാലയത്തിൽ സന്ദർശക പ്രവാഹം. ഉദ്ഘാടനം ചെയ്ത്  ഒരാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുസ്തകങ്ങളുമായി ഗ്രന്ഥകാരന്മാരും സഹൃദയരും ഒഴുകിയെത്തുകയാണ്. സാമൂഹിക പ്രവർത്തകനും  പ്രശസ്ത പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി മുൻ ചെയർമാനും സിപിഐ നേതാവുമായ വി.കെ സുരേഷ് ബാബുവിൻ്റെ വീടായ സബർമതിയിൽ ഒരുക്കിയ ഗ്രന്ഥാലയമാണ് സഹൃദയരെ   ആകർഷിക്കുന്നത്.  ബ്രണ്ണൻ കോളജിലെ സഹപാഠികളടക്കം നിരവധി പേർ ഞായറാഴ്ചയെത്തി. നാട്ടുകാർ ഇതിനകം തന്നെ ഗ്രന്ഥാലയം നെഞ്ചേറ്റി കഴിഞ്ഞു. മുത്തച്ഛൻ്റെയും അച്ഛൻ്റെയും പേര് നാരായണൻ എന്നായിരുന്നു. കുട്ടിക്കാലത്ത് പുരാണങ്ങളടക്കം തന്നെ വായിക്കാൻ പ്രേരിപ്പിച്ച മുത്തച്ഛൻ്റെയും അച്ഛൻ്റെയും സ്മരണയിലാണ് വീട്ടിൻ്റെ മുകളിൽ ഒരുക്കിയ ഗ്രന്ഥാലയത്തിന്  നാരായണ നാരായണ എന്നു പേരിട്ടതെന്ന് സുരേഷ് ബാബു പറഞ്ഞു. മുത്തച്ഛൻ വായിച്ചിരുന്ന രാമായണം താളിയോല ഗ്രന്ഥവും ഗ്രന്ഥാലയത്തിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. രാമായണത്തിലെ വരികൾ എടുത്ത് അധ്യാപക...

ചക്കരക്കൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്നത് അര വീപ്പ

Image
ചക്കരക്കൽ : ചക്കരക്കൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്നത് അരവിപ്പ.പകുതി ഭാഗം പൊട്ടിയ വീപ്പയാണ് ചക്കരക്കൽ - തലശേരി റോഡ് ജങ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഡിവൈഡറായി പൊലിസ് വെച്ചിട്ടുള്ളത്. അതിരൂക്ഷമായ ഗതാഗത കുരുക്കാണ് ചക്കരക്കൽ ടൗണിൽ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്നത്. അനധികൃത പാർക്കിങ്ങും ചരക്ക് ലോറികൾ സാധനങ്ങൾ ഇറക്കുന്നതിനായി നിർത്തിയിടുന്ന പ്രശ്‌നങ്ങൾ വേറെയുമുണ്ട് ചക്കരക്കല്ലിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലിസ് ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഹോം ഗാർഡിനെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ നിയോഗിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല.

വയനാട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്ന്

Image
കൽപറ്റ:വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തിൽ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. ജൂലൈ ഒന്നു മുതൽ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.  400 സ്വകാര്യ ബസുകളാണ് വയനാട്ടിൽസർവീസ് നടത്തുന്നത്. ഇതിൽ 250 ൽ അധികം ബസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ജി ഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകൾ കൂടി നാളെ അധികൃതർക്കേ ജിഫോം സമർപ്പിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു. സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കെഎസ്ആർടിസിയാണു സർവീസുകൾ നടത്തുന്നത്. ഇത് സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്

സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് വീണ് 14 പേർ മരിച്ചു

Image
റിയാദ്: സൗദി അറേബ്യയിൽ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം. മുഴുവൻ യാത്രക്കാരും മരിച്ചതായി ഊർജ്ജ മന്ത്രാലയം ഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ ആറോടെ റാസ് തനൂറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഹെലികോപ്റ്റർ തകരാനുണ്ടായ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് ഊർജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊർജ്ജ മന്ത്രാലയം അതീവ ദുഃഖവും അനുശോചനവും അറിയിച്ചു.

അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി; പരമ്പര തൂത്തുവാരി ആതിഥേയർ

Image
ബെൽഫാസ്റ്റ്:അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. പരമ്പരയിലെ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ലോകചാമ്പ്യന്മാർ 2024 ജനുവരിക്ക് ശേഷം ആദ്യമായി ഒരു ടി20 പരമ്പരയിൽ പരാജയപ്പെട്ടു. ഇന്ന് ബെൽഫാസ്റ്റിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ ഒരു റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്.  155 റൺസ് എന്ന വിജയലക്‌ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 153/9 എന്ന സ്‌കോറിൽ ഒതുങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ  ഹാരി ടെക്ടറിന്റെ അർധസെഞ്ച്വറിയുടെയും  ബെഞ്ചമിൻ കാലിട്സിന്റെ 37 റൺസിന്റെയും പിൻബലത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ പ്രിൻസ് യാദവ് ആണ് ഇന്ത്യയ്ക്കായി  തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും റൺസ് എടുക്കാതെ മടങ്ങി. പിന്നാലെ നായകൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും നിരാശപ്പെടുത്തിയപ്പോൾ പവർ പ്ലേയിൽ 49/4 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പിന്നാലെ എത്തിയ തിലക് വർമ്മ ...

മാതമംഗലംഫൈൻ ആർട്സ് സൊസൈറ്റി ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

Image
മാതമംഗലം: മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കടന്നപ്പള്ളി-പാണപ്പുഴ,എരമം-കുറ്റൂർ പഞ്ചായത്തുകളിൽ പത്താം തരം,പ്ലസ് ടു യിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മാതമംഗലം വ്യാപാരഭവനിൽ നടന്ന അനുമോദന യോഗം പയ്യന്നൂർ എം.എൽ.എ.  വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മോമെന്റൊകൾ വിതരണം ചെയ്തു.മോട്ടിവേഷൻ ട്രെയിനർ പി.വി.രാജേഷ് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ്‌ എ.പ്രേംജി അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ എം.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.ജയരാജ്‌,രാജേഷ് മല്ലപ്പള്ളി,എൻ.വി.ശ്രീനിവാസൻ,ജോസഫ് കട്ടത്തറ,എരമം-കുറ്റൂർ പഞ്ചായത്ത്‌ മെമ്പർ എം.ശാന്തകുമാരി , ജെയ്സൺ പൂത്തേട്ട് ,കെ.പി.മുരളീധരൻ,ശ്രീധരൻആലന്തട്ട,അക്ഷയ് പറവൂർ,കെ.പ്രേമരാജൻ,സുധീർ പാണപ്പുഴ എന്നിവർ സംസാരിച്ചു.സെക്രട്ടറി വി.കെ.വി.രമേശൻ മാസ്റ്റർ സ്വാഗതവും ടി.എം. സദാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

മുഹമ്മദ് യാസിൻ നിര്യാതനായി

Image
കാക്കയങ്ങാട് : മുഴക്കുന്നിലെ മാലോടൻ ഹൗസിൽ മുഹമ്മദ് യാസീൻ(12) നിര്യാതനായി  കീഴ്പ്പള്ളി ഇർഫാനിയ്യ ജൂനിയർ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പിതാവ്: മാലോടൻ അബ്ദുൾ നാസർ. മാതാവ്:തണലോട്ട് ഹാജിറ. സഹോദരങ്ങൾ: അമീർ,ഇർഫാൻ. കബറടക്കം നാളെ രാവിലെ ആറിന് മുഴക്കുന്ന് ജുമാ മസ്‌ജിദ് കബറിടത്തിൽ

തോൽവിയറിയാതെ ജയവുമറിയാതെ ചരിത്രത്തിലേക്ക്; ആ റെക്കോർഡ് ഇനി കേപ് വെർഡെക്ക്

Image
ന്യൂയോർക്ക്:2026 ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെ. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിട്ടും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 1998-ൽ ചിലിക്ക് ശേഷം ആദ്യമായാണ് ഒരു ടീം ഒരു ജയം പോലും ഇല്ലാതെ മൂന്ന് സമനിലകളുമായി ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.  ഈ ചരിത്ര മുന്നേറ്റത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് കേപ് വെർഡെയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിഞ്ഞ ആണ്. ലോകകപ്പ് ചരിത്രത്തിൽ 40 വയസ്സ് തികഞ്ഞ ശേഷം ഒന്നിലധികം മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വലകാക്കുന്ന മൂന്നാമത്തെ മാത്രം ഗോൾകീപ്പർ എന്ന റെക്കോർഡ് വോസിഞ്ഞ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ പീറ്റർ ഷിൽട്ടൺ, ഇറ്റലിയുടെ ഡിനോ സോഫ് എന്നീ ഇതിഹാസങ്ങൾക്കൊപ്പം വോസിഞ്ഞയും ഈ പട്ടികയിൽ ഇടംപിടിച്ചു.രണ്ട് ക്ലീൻ ഷീറ്റുകളുമായി വോസിഞ്ഞ ഇപ്പോൾ ഡിനോ സോഫിന് ഒപ്പമാണ്. ‘ബ്ലൂ ഷാർക്സ്’ നേരിടുന്നത് വമ്പന്മാരെ ‘ബ്ലൂ ഷാർക്സ്’ എന്ന് വിളിക്കപ്പെടുന്ന കേപ് വെർഡെ, കരുത്തരായ സ്പെയിനും ഉറുഗ്വേയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് പൊരുതിക്കയറിയത്. ഗ്രൂപ്പ് എച്ചില...

ഉജ്ജ്വലം 2026അനുമോദനസദസും കരിയർ ഗൈഡൻസ് ക്ലാസും നടത്തി

Image
കടമ്പൂർ : കടമ്പൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025-26 വർഷത്തെ എസ്എസ്എൽസി , പ്ളസ്‌ടൂ പൊതുപരീക്ഷകളിൽ എപ്ളസ്  നേടിയവർക്കുള്ള അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസുംകടമ്പൂർ പഞ്ചായത്ത് മുസ്ലിലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉജ്ജ്വലം 2026 എന്ന പേരിൽ നടത്തി. റഫീഖ് ഗോൾഡൻ അദ്ധ്യക്ഷനായി.  കെ സുധാകരൻ എം.പി ഉപഹാരവിതരണവും അനുമോദന സദസിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ മുഖ്യാതിഥിയായി. ട്രെൻഡ് നാഷണൽ ഫെലോ എസ് കെ ബഷീർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു* അഡ്വ: വി പി അബ്ദുൽ റഷീദ്,റോഷ്‌നി ഖാലിദ്, ഖാലിദ് ഹാജി മുരിങ്ങോളി /ഷക്കീർ മൗവ്വഞ്ചേരി,കെ വി ഷാഹുൽ ഹമീദ് / * സനൽ കാടാച്ചിറ , * ഷാക്കിർ ആഡൂർ, * ജാബിർ വാഫി കല്ലായി, * സാദിഖ് കോരമ്പള്ളി, * ഹഫ്‌സീന കെ പി( *  എന്നിവർ പ്രസംഗിച്ചു എൻ.അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു

കുപ്പത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്കേറ്റു

Image
തളിപറമ്പ് :തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയിലെകുപ്പത്താണ് ഇന്ന് രാവിലെഅപകടം നടന്നത്. പത്ത് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തകരമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.

തണ്ണീർത്തടം മണ്ണിട്ട് നികത്തി വൻ കെട്ടിട നിർമ്മാണം: മമ്പറം ടൗൺ വെള്ളപ്പൊക്ക ഭീഷണിയിൽ

Image
മമ്പറം : മമ്പറം ടൗണിൽ ചതുപ്പുകളും തോടുകളും നികത്തി വൻകിട കെട്ടിട സമുച്ചയങ്ങൾ ഉയരുന്നു. ചതുപ്പുകളും തണ്ണീർത്തടങ്ങളും നികത്തിയുള്ള കെട്ടിട നിർമ്മാണം കാരണം ഒരു ചെറിയ മഴ പെയ്താൽ പോലും നഗരം വെള്ളപൊക്ക ഭീഷണിയിലാണ്. കണ്ണൂർ - കൂത്തുപറമ്പ് റോഡിൽ മമ്പറം കള്ളു ഷാപ്പിന് മുൻവശത്തായി ഇത്തരത്തിൽ നിരവധി കെട്ടിടങ്ങളാണ് നിർമ്മിച്ചത്. ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മറവിലാണ് ഈ കൈയ്യേറ്റം. കിൻ്റർഗാർഡൻ, ഹോം സ്‌റ്റേ ഉൾപ്പെടെയുള്ള വൻ കിട കെട്ടിട സമുച്ചയങ്ങളാണ് ഇവി ടെ പ്രവർത്തിക്കുന്നത്. തണ്ണീർതട മായ ഭൂമി തരം തിരിക്കാതെയാണ് നിർമ്മാണമെന്നാണ് പരാതി. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനുള്ള അനുമതി വേങ്ങാട് പഞ്ചായത്ത് സെക്രട്ടറി നൽകിയിട്ടില്ലെന്നാണ് വിവരം. സിവിൽ എൻജിനിയർ ഇതുവരെയായി കംപ് ളി റ്റേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല ഫയർ ആൻഡ് റെസ്ക്യൂ അനുമതിയും ലഭിച്ചിട്ടില്ല. നിരവധി കെ ജി ക്ളാസുകളിലെ കുട്ടികളാണ് കിൻ്റർഗാർഡനിൽ രാവിലെ മുതൽ വൈകിട്ട് വരെ പഠിക്കുന്നത്. കുഞ്ഞുങ്ങളുമായി രക്ഷിതാക്കളുമെത്തുന്നു. വൈദ്യുതി കരണത്തിന് പോലും സർട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടത്തിലാണ് പഠനം. മഴക്കാലത്ത് ജലസംഭരണിയായി മാറുന...

എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു

Image
വാരം: എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ.എം. എം. എസ്, സംസ്കൃതം അറബിക്, ഉറുദു വിഷയങ്ങളിലെ സംസ്ഥാനതല പ്രതിഭകളെയും അനുമോദിച്ചു. വിജയോത്സവം കണ്ണൂർ എംഎൽഎ അഡ്വ: ടി.   മോഹനൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക നേട്ടങ്ങൾ സ്വന്തമാക്കുന്നതോടൊപ്പം സാമൂഹിക ഉത്തരവാദിത്വങ്ങൾ കൂടി കുട്ടികൾ ഏറ്റെടു ക്കണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. നാടിന്റെ വികസനത്തിൽ കുട്ടികളുടെ പങ്ക് വളരെ പ്രധാനമാണ്. ലഹരി ക്കെതിരെയുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ കുട്ടികൾ ചേർന്ന് നിൽക്കണമെന്നും എംഎൽഎ പറഞ്ഞു .തുടർന്ന് നടന്ന തൂഫാൻ ഗോൾ ചലഞ്ചിൽ എക്സൈസ് വകുപ്പിലെ കണ്ണൂർ റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ വി. വി പ്രസന്നകുമാർ  മില്യൺ തൂഫാൻ ഗോൾ ചാലഞ്ചിന് നേതൃത്വം നൽകി വിദ്യാർത്ഥികൾക്ക്  ലഹരി വിരുദ്ധ സന്ദേശം നൽകി . മാനേജർ ഡിവി മുഹമ്മദ് ആശിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ  പി പി സുബൈർ സ്വാഗതവും പ്രിൻസിപ്പൽ കെ പി ഹബീബ് റഹ്മാൻ ആമുഖ ഭാഷണവും പിസി മഹമൂദ് നന്ദിയും പറഞ്ഞു .അബ്ദുൾ റഹ്മാൻ കെ ,മുഫ്സിർ മഠത്തിൽ , ഡോ.അബ്ദുൽ ഖാദർ ടി പി , സഫീറ ...

ഓടക്കാടിനെ ഒടക്കാടാക്കി സൂചന ബോർഡ് ?

Image
പൊയനാട് : മമ്പറം - അഞ്ചരക്കണ്ടി റോഡിൽ ഓടക്കാടിൻ്റെ സ്ഥലനാമ സൂചിക ബോർഡ് രേഖപ്പെടുത്തിയത് തെറ്റായി. ഈ കാര്യം പല തവണ പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. ഓടക്കാടിന് പകരം ഒടക്കാട് എന്നാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിൽ എഴുതിയത് ശരിയാണെങ്കിലും മലയാളത്തിൽ എഴുതി വെച്ചതാണ് തെറ്റിയത്. റോഡ് നവീകരണത്തിൻ്റെ ഭാഗമായാണ് സ്ഥല നാമങ്ങൾ രേഖപ്പെടുത്തിയ നിലയിൽ വെള്ള പെയിൻ്റു കൊണ്ടെഴുതിയ ബോർഡുകൾ പലയിടങ്ങളിൽ സ്ഥാപിച്ചത്. ഇവയിൽ പലതും ഇപ്പോൾ കാടു മൂടി കിടന്നും തകർന്നുമിരിക്കുകയാണ്.

അയോധ്യ ക്ഷേത്രക്കൊള്ള, പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി

Image
യു.പി :അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രതികളുടെയും വിശ്വസ്തരുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. അടുത്തിടെ രാജിവച്ച വിഎച്ച്പി നേതാവും ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന ചമ്പത്ത് റായിയുടെ വിശ്വസ്തൻ ടിന്നു യാദവ് ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. അതേസമയം, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് ക്ഷേത്ര ട്രസ്റ്റിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സാധാരണക്കാരായ വിശ്വാസികൾ മുതൽ കോടീശ്വരന്മാർ വരെ നൽകിയ സംഭാവനകളും കാണിക്കകളും ട്രസ്റ്റുമായി ബന്ധപ്പെട്ടവർ തന്നെ തട്ടിയെടുത്തു എന്നാണ് ആരോപണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഈ ക്ഷേത്ര ട്രസ്റ്റിന് രൂപം നൽകിയത്. എന്നാൽ തെളിവുകൾ സഹിതം അഴിമതി പുറത്തുവന്ന് നാലാഴ്ച പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നത് വലിയ വിവാദമായിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്...

ആറ്റുകാൽ ആ തിരയുടെ മരണം: ഭർത്താവ് അറസ്‌റ്റിൽ

Image
തിരു:ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വർക്കല സ്വദേശിയായ ആരതിയുടെ മരണത്തിന് പിന്നാലെ ഇന്നലെ വൈകിട്ടോടു കൂടിയാണ് ഭർത്താവായ അതുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഫോർട്ട് പൊലീസ് ആണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് അതുലിനെതിരെ ചുമത്തിയിട്ടുള്ളത്. ആറ്റുകാലിലെ വാടകവീട്ടിലാണ് 27കാരിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെയും കുടുംബത്തിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അതുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പല ഘട്ടത്തിലായി ഇത് പണയം വെച്ചു. ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായി. പിന്നീട് പണം ആവശ്യപ്പെട്ട് അതുല്‍ ആരത...

കൂത്തുപറമ്പിൽ വൻ കഞ്ചാവ് വേട്ട; 30 കിലോയോളം കഞ്ചാവുമായി മൂന്ന്പേർ പിടിയിൽ

Image
. കൂത്തുപറമ്പ്: നീർവേലിയിൽകാറിൽ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവുമായി മൂന്ന് പേർ കൂത്തുപറമ്പിനടുത്ത നീർവ്വേലി അളകാപുരിയിൽ പിടിയിൽ. ഇന്നലെ രാത്രി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും കൂത്തുപറമ്പ് പൊലീസും ചേർന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.

പറശിനിക്കടവിലെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ താലിമാല കവര്‍ന്നു

Image
ധർമശാല : പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി. കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി. രാധയുടെ മാലയാണ് കവര്‍ന്നത്. ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നും ഇടയിലായിരുന്നു സംഭവം. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

പനാമയെ വീഴ്ത്തി ഇംഗ്ളീഷ് പട നോക്കൗട്ടിലേക്ക്

Image
ന്യൂയോർക്ക്:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എല്ലിലെ തങ്ങളുടെ അവസാന മത്സരത്തിൽ പനാമയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ന്യൂ യോർക്കിൽ നടന്ന മത്സരത്തിൽ ജയിച്ച ഇംഗ്ളണ്ട് ബുധനാഴ്ച റൗണ്ട് ഓഫ് 32 മത്സരത്തിന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ഇറങ്ങും ഘാനയോട് വഴങ്ങിയ സമനില വഴങ്ങിയതിന്റെ കണക്കു തീർക്കാൻ തുടർച്ചയായി ആക്രമിച്ച ഇംഗ്ലണ്ടിനെ ഒരു വിധേന പനാമ ആദ്യ പകുതിയിൽ ഗോളടിക്കാതെ തളച്ചു. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. 62-ാം മിനിറ്റിൽ ബുക്കായോ സാക്കയുടെ കോർണർ കിക്ക് ഇടങ്കാലൻ ഷോട്ടിലൂടെ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചു. എന്നാൽ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം അവിടെയും തീർന്നില്ല. ആദ്യ ഗോൾ നേടി അഞ്ചു മിനിട്ടുകൾക്ക് ശേഷം ബെല്ലിംഗ്ഹാം ഇടതുവിങ്ങിൽ നിന്നും ചെയ്ത പാസ്സ്  സ്വീകരിച്ച നായകൻ ഹാരി കെയ്ൻ തന്റെ പതിനൊന്നാം ലോകകപ്പ് ഗോൾ സ്വന്തമാക്കി. ഇതോടെ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി താരം മാറി.

ചെക്കിക്കുളത്ത് 7.369 ഗ്രാം മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Image
മയ്യിൽ:ചെക്കിക്കുളത്ത് 7.369 ഗ്രാം മെത്താഫിറ്റനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെക്കികുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാണിയൂർ തണ്ടപ്പുറം സ്വദേശികളായ ഷമീം, കെ കെ ഷംസീർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത് ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.പി സുഹൈലിനും പി.വി ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.