ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ വക്താവ്
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി മുൻ വക്താവ് എംഎസ് കുമാർ. കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാർ പറഞ്ഞു. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൈവിട്ടു. അനിൽ കുമാറിന്റെ അവസ്ഥയിലാണ് താനും. ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ പറഞ്ഞു. പേസ്ബുക്കിലാണ് എംഎസ് കുമാർ തേനൃത്വത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. തിരുവിതാം കൂർ സഹകരണ സംഘം പ്രസിഡൻ്റാണ് എംഎസ് കുമാർ. മാസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തത്.