Posts

Showing posts from March, 2026

മത്സ്യവിൽപനക്കാരൻനിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിച്ചു

Image
പിലാത്തറ:പിലാത്തറ  മീൻ മാർക്കറ്റിന് സമീപം നിർത്തിയിട്ട സ്കൂട്ടർ പൂർണ്ണമായുംകത്തി നശിച്ചുഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.  എച്ചിലാംവയൽ സ്വദേശി                            പൂമാടത്ത് അൻവർ സാദാത്ത് മത്സ്യ വില്പന നടത്തുന്ന KL 60 C  5728 സ്‌കൂട്ടറാണ് കത്തി നശിച്ചത്.ഡിക്കിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും കത്തി നശിച്ചിട്ടുണ്ട്മാർക്കറ്റിൽ മത്സ്യം എടുക്കാൻ വന്നതായിരുന്നു അൻവർ.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു

ഭർതൃവീട്ടിൽ കുഴഞ്ഞുവീണ യുവതിചികിത്സയ്ക്കിടെ മരണമടഞ്ഞു

Image
തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികില്‍സയിലായിരുന്ന യുവതി മരണമടഞ്ഞുപനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട ദിവ്യ(40)യാണ് മരണമടഞ്ഞത്.ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയക്കിടെ മരണമടയുകയായിരുന്നു.മകന്‍: ആഷിന്‍.പരേതനായ പയ്യരട്ട ദാമോദരന്‍ _  കെ.നാരായണി ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ദീപ(മുതുകുട), ദിലീപന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഏപ്രില്‍-1) ഉച്ചക്ക് 12 യ്ക്ക് മണി മുതല്‍ പനങ്ങാട്ടൂരിലും ഒരുമണി മുതല്‍ ചെനയന്നൂരിലെ വീട്ടിലും പൊതുദര്‍ശനം.ശവസംസ്‌കാരം ഉച്ചക്ക് രണ്ടുമണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍.

യുവ നടിയുടെ പീഡന പരാതി:സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

Image
കൊച്ചി:യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ. പതിന്നാലു ദിവസത്തേക്കാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. യുവനടിയെ സെറ്റിൽ ആക്രമിച്ച കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ തീരുമാനം. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം ആണ് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.ജനുവരിയിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ ഒരു പരിപാടിക്ക് വന്നപ്പോഴാണ് പൊലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് അദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.ജനുവരി 9 നു ഫോർട്ട് കൊച്ചിയിൽ വെച്ചാണ് പരാതിക്കു കാരണമായ സംഭവം ഉണ്ടാകുന്നത്. സംവിധായകൻ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊച്ചി സ്വദേശിയായ യുവ നടിയുടെ പരാതി. തുടർന്ന് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അ...

പൊലീസ് ഉദ്യോ​ഗസ്ഥൻ അശ്ലീല സന്ദേശം അയയ്ക്കുന്നു'; പരാതി നൽകി ഗുണ്ടാ നേതാവായ സ്ത്രീ

Image
ബെംഗളൂരു : പൊലീസ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയയ്ക്കുന്നതായി ഗുണ്ടാ നേതാവായ സ്ത്രീയുടെ പരാതി. ബെംഗളൂരുവിലെ പൊലീസ് ഇൻസ്‌പെക്ടറായ പാപ്പണ്ണയ്‌ക്കെതിരെയാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവായ യശസ്വിനി എന്ന യശസ്വിനി ഗൗഡ(47) പരാതി നൽകിയത്. യശസ്വിനിയുടെ പരാതിയിൽ ജയനഗർ എസിപി പ്രാഥമികാന്വേഷണം ആരംഭിച്ചു.ബെംഗളൂരുവിൽ 'ലേഡി ഡോൺ' എന്നറിയപ്പെടുന്ന ക്രിമിനലാണ് യശസ്വിനി ഗൗഡ. പൊലീസ് ഇൻസ്‌പെക്ടറായ പാപ്പണ്ണ നിരന്തരം ഫോണിൽ സന്ദേശമയച്ച് ശല്യപ്പെടുത്തുകയാണെന്നാണ് ഇവരുടെ പരാതി. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും പതിവാണെന്നും പരാതിയിൽ പറയുന്നു. ഇതിനുപുറമേ ദിവസവും രാവിലെയും രാത്രിയും ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും വീട്ടിലേക്ക് വരാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതായും പരാതിയിലുണ്ട്.ഇൻസ്‌പെക്ടറായ പാപ്പണ്ണ 'പാപ്പു' എന്ന് വിളിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും 'ഐ ലവ് യൂ' എന്ന് സന്ദേശമയച്ചതായും ഇതിനൊപ്പം അശ്ലീലച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്നും യശസ്വിനി പരാതിയിൽ പറയുന്നു. ഇൻസ്‌പെക്ടർ പാപ്പണ്ണ തനിക്കെതിരേ നേരത്തേ ചില വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തതായും യശസ്വിനി ഗൗഡ ആരോപിക്കുന്നുണ്ട്. ഇൻസ്‌പെക്ടർക്കെതിരേ നേ...

മുൻ ഭാര്യയെ വഴിയിലിട്ട് തല്ലി : ഭർത്താവിനെതിരെ കേസെടുത്തു

Image
പഴയങ്ങാടി: നിയമപരമായി ബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് പോലീസ് കേസെടുത്തു.പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഉന്നത്തില്‍ വീട്ടില്‍ പി.അരുണിന്‍രെ(36)പേരിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.മാര്‍ച്ച് 30 ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ സംഭവം.അരുണിന്റെ മുന്‍ ഭാര്യ അതിയടം വീരന്‍ചിറയിലെ നീലാങ്കോല്‍ വീട്ടില്‍ സി.വി.രാമചന്ദ്രന്റെ മകള്‍ എന്‍.രസിതയെ(30)നെരുവമ്പ്രം യു.പി.സ്‌ക്കൂളിലെവാര്‍ഷികപരിപാടിക്കിടെ മുന്‍ വിരോധം വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് പരാതി.

മൗവേരി പ്രമോദ് നിര്യാതനായി*

Image
മോറാഴ :കുട്ടഞ്ചേരി പരേതനായ കുഞ്ഞിരാമൻ ദേവകിയുടെയും മകൻ മൗവേരി പ്രമോദ് (59) നിര്യാതനായി. ഭാര്യ അനിത കെ , മക്കൾ: നിമിഷ അനിഷ, .മരുമകൻദിലീപ് പി ( ഇരിട്ടി ).   സഹോദരങ്ങൾ: മനോഹരൻ, ഗീത, സന്തോഷ്, പരേതനായ ദേവൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. രാവിലെ 9.30 മുതൽ 10.30 മണിവരെ മോറാഴയിലെവീട്ടിൽ പൊതുദർശനം.  

കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റും: എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Image
കണ്ണൂർ :ജില്ലാ ആസ്ഥാനമായ കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റുമെന്ന് ഉറപ്പുനൽകി കൊണ്ടുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. അതിനാവശ്യമായ ഒട്ടേറെ പദ്ധതികൾ മുന്നോട്ട് വയ്ക്കുന്ന പ്രകടനപത്രിക ശിക്ഷക് ഭവനിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പ്രകാശനം ചെയ്തു. സാധാരണക്കാരെയും പാവപ്പെട്ടവരെയും സ്ത്രീകളെയും പ്രായമായവരെയും ചേർത്തുപിടിച്ചു നൂതന നഗരം സൃഷ്ടിക്കാനാവശ്യമായ പദ്ധതികളാണ് കണ്ണൂരിൽ എൽ ഡി എഫ് വിഭാവനം ചെയ്തിരിക്കുന്നത്. മേലെ ചൊവ്വ - മട്ടന്നൂർ, മേലെ ചൊവ്വ കിഴുത്തള്ളി റോഡുകൾ വീതി കൂട്ടി ദേശീയ പാത നിലവാരത്തിലാക്കും.എല്ലാ പ്രധാന റോഡുകളുo മെക്കാഡംചെയ്യും.കണ്ണൂരിൽ ലോ കോളേജ്. ഐ എ എസ്  അക്കാദമി,കണ്ണൂർ പോളിയിൽ ഇന്നോവേഷൻ സെൻ്റർ എന്നിവ ആരംഭിക്കും, എല്ലാ വിദ്യാലയങ്ങളിലും സോളാർ പ്ലാൻ്റ് സ്ഥാപിക്കും. സ്റ്റാർ ഹോട്ടലുകൾ തുടങ്ങും. ജില്ലാ ആശുപത്രിയിൽ കൂട്ടിരുപ്പുകാർക്ക് വിശ്രമകേന്ദ്രം, കൂടുതൽ പേവാർഡുകൾ, പാലിയേറ്റീവ് കേന്ദ്രം,ജില്ല ആയുർവേദ ആശുപത്രി വിപുലീകരണം, സിറ്റിയിൽ ആയുർവേദ ആശുപത്രി എന്നിവയും വാഗ്‌ദാനം ചെയ്യുന്നു. വഴിയോര ശൗചാലയങ്ങൾ, വയോജന കേന്ദ്രങ്ങൾ.   നഗരത്തിൽ ആധുനിക കൺവൻഷൻസെൻ്റർ, ക...

കെ.പി സുഭദ്ര നിര്യാതയായി

Image
മാലൂർ : കാഞ്ഞിലേരിയിലെ സായി നിവാസിൽ പരേതനായ കോളോത്ത്  ശ്രീധരൻ നായരുടെ ഭാര്യ കെ പി സുഭദ്ര (75)  നിര്യാതയായി.ഭൗതിക ശരീരം വേങ്ങാട് കിരാച്ചിയിലെ ശിവദം വീട്ടിൽ വൈകുന്നേരം മൂന്ന്മണി വരെ പൊതു ദർശനത്തിന് വയ്ക്കും.സംസ്കാരം 3.30 ന് കാഞ്ഞിലേരിയിലെ വീട്ടുവളപ്പിൽ.മക്കൾ  : വിശ്വജിത്,വന്ദന മരുമകൻ'അശോകൻ (എക്സ് മിലിറ്ററി, ഹിന്ദുസ്ഥാൻ പെട്രോളിയം മംഗളുരു)സഹോദരങ്ങൾ : സീത എളയാവൂർ,വത്സല ചെറുകുന്ന്,രാമചന്ദ്രൻ ചെന്നൈ, പരേതരായ സരസ്വതി അമ്മ, രാജലക്ഷ്മി അമ്മ, പ്രേമവല്ലി അമ്മ

പട്ടാന്നൂരിലെ ശരണ്യാകൃഷ്ണൻ നിര്യാതയായി

Image
കുറ്റ്യാട്ടൂർ: പട്ടാന്നൂർ തപസ്യയിലെ ശരണ്യാ കൃഷ്ണൻ(34) ചെന്നൈയിൽ നിര്യാതയായി.അസുഖബാധിതയായി ചികിത്സയിലായിരുന്നു.കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ ശോഭാലയത്തിൽ റിജു(ചെന്നൈ)വിന്റെ ഭാര്യയാണ്. മകൾ: ഹ്യദ്യ. കെ.വി. ശൈലജയുടെയും പരേതനായ എം.ബാലകൃഷ്ണന്റയും  മകളാണ്.സഹോദരൻ വൈശാഖ് കൃഷ്ണൻ. ഇന്ന് വൈകിട്ട്  കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ (ശോഭാലയം) പൊതുദർശനം. തുടർന്ന് സംസ്കാരം നടത്തും.

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല

Image
പയ്യന്നൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണൻ രംഗത്ത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ ബാങ്ക് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഈ രേഖകൾ സിപിഎമ്മിന്റെ മുൻ വാദങ്ങളെയെല്ലാം റദ്ദ് ചെയ്യുന്നതാണ്.രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനന്റെയും കെ.പി മധുവിന്റെയും പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് ബാങ്ക് രേഖകളിൽ നിന്ന് പ്രധാനമായും വ്യക്തമാകുന്നത്. 2016 നവംബർ 3-നാണ് ഈ തുക പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നേതാക്കളുടെ പേരിൽ നിക്ഷേപിച്ചത്. 2018 വരെ രണ്ട് വർഷക്കാലം ഈ തുക നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. ഫണ്ട് തട്ടിപ്പ് പാർട്ടിയിൽ വലിയ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, രണ്ട് വർഷത്തെ പലിശ നേതാക്കൾ സ്വന്തമായി എടുത്തു എന്നാണ് വി. കുഞ്ഞികൃഷ്ണൻ ആര...

സഞ്ജു നിരാശപ്പെടുത്തി കന്നി മത്സരത്തിൽ ചെന്നൈ വീണു

Image
ചെന്നൈ:ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം തോൽവിയോടെ. രാജസ്ഥാൻ റോയൽസിനോട് 8 വിക്കറ്റിനാണ് തോൽവി. 128 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ വെറും 12.1 ഓവറിൽ അടിച്ചെടുത്തു. ടീമിൽ വമ്പൻ അഴിച്ചുപണികൾ നടത്തിയിട്ടും ചെന്നൈ സൂപ്പർ കിങ്സിന് മാറ്റമില്ല. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാർക്ക് ഇത്തവണയും മോശം തുടക്കം. ചെന്നൈ കുപ്പായത്തിലെ അരങ്ങേറ്റത്തിൽ സഞ്ജു സാംസണും നിരാശ. പഴയ ടീമിനെതിരെ വെറും ആറ് റൺസെടുത്ത സഞ്ജു നാന്ദ്രേ ബർഗറുടെ പന്തിൽ ക്ലീൻ ബൌൾഡ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ശിവം ദുബെയും ആറിലൊതുങ്ങിയപ്പോൾ ആയുഷ് മാത്രെ പൂജ്യത്തിന് പുറത്തായി. ഒടുവിൽ 43 റൺസെടുത്ത ജാമി ഓവർട്ടന്റെ ഒറ്റയാൾ പോരാട്ടമാണ് മുൻ ചാന്പ്യന്മാരെ 100 കടത്തിയത്. രാജസ്ഥാന്റെ ചേസ് അനായാസമാക്കി അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. മൂന്ന് നാൾ മുന്പ് പതിനഞ്ചു തികഞ്ഞ പയ്യൻസ് ചെന്നൈയിലെ ചേട്ടന്മാരെയെല്ലാം തല്ലിയോടിച്ച് അർധസെഞ്ചുറി തികച്ചത് വെറും 15 പന്തിൽ. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറി നേട്ടം.17 പന്തിൽ 4 ഫോറും അഞ്ച് സിക്സും അടക്കം 52 റൺസടിച്ച് വൈഭവ് വീഴുന്പോൾ രാജസ്ഥാൻ 75 റൺസിലെത്തിയിരുന്നു. 18 റൺസെടുത്ത ധ്രുവ് ജൂറലിന്റെ വിക്കറ...

തെന്നിന്ത്യൻ നടൻ പ്രകാശ് രാജിൻ്റെ മാതാവ് സുവർണ്ണലത നിര്യാതയായി

Image
ബെംഗളൂരു: തെന്നിന്ത്യൻനടന്‍ പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണ്ണലത (86) നിര്യാതയായി. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. വൈകിട്ടോടെ സംസ്‌കാരചടങ്ങുകള്‍ നടന്നു. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞിട്ടുണ്ട്. പ്രകാശ് രാജിന്റെ മാതാവിന് നിത്യശാന്തി ലഭിക്കട്ടേയെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.നടന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.

അശാസ്ത്രീയമാലിന്യ സംസ്കരണം: ധർമ്മശാല കെ.ടി ഡി.സി ഹോട്ടലിലിന് 10,000 രൂപ പിഴ ചുമത്തി

Image
തളിപ്പറമ്പ്: അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് മാങ്ങാട്ടുപറമ്പ് കെ.ടി.ഡി.സി ഫോക്‌ലാന്‍ഡ് ഹോട്ടലിന് 10,000 രൂപ പിഴ ചുമത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്.ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഇന്‍സിനറേറ്ററില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി പരിശോധനയില്‍ വ്യക്തമായി.

ഫോൺ വൃത്തിയാക്കാൻ സമയം കണ്ടെത്തു: അല്ലെങ്കിൽ നേരിടേണ്ടി വരിക പല വിധ ദോഷങ്ങൾ

Image
കണ്ണൂർ :ഫോൺ ഇല്ലാത്തൊരു ജീവിതം ആലോചിക്കാൻ പോലും കഴിയാത്ത ഒരു യുഗത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് . ഇന്ന് ഫോൺ കേവലമൊരു മെഷീൻ മാത്രമല്ല നമ്മുടെ ശരീരത്തിന്റെ ഭാഗം പോലെയായി മാറിയിരിക്കുകയാണ്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ഫോൺ സ്ക്രീനിൽ തൊട്ടുകൊണ്ടേയിരിക്കുന്നവരാണ് നമ്മൾ. എന്നാൽ, നിങ്ങളുടെ ഫോൺ സ്ക്രീൻ ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാൾ പത്തിരട്ടി അഴുക്കുള്ളതാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സത്യമാണ്! നമ്മൾ എവിടെയൊക്കെ തൊടുന്നോ, അവിടെയുള്ള ബാക്ടീരിയകളെല്ലാം ഫോൺ സ്ക്രീനിലും എത്തും. ഫോൺ വിളിക്കുമ്പോൾ ഈ അഴുക്ക് നമ്മുടെ മുഖത്തും ചർമ്മത്തിലും പറ്റി മുഖക്കുരുവും മറ്റ് അണുബാധകളും ഉണ്ടാക്കാൻ ഇത് കാരണമാകും. അതുകൊണ്ട് തന്നെ, ഫോൺ തുടയ്ക്കുന്നത് വെറുമൊരു ഭംഗിക്കല്ല, നമ്മുടെ ആരോഗ്യത്തിന് വേണ്ടിക്കൂടിയാണ്. ഫോൺ വൃത്തിയാക്കാൻ വലിയ വിദ്യകളൊന്നും വേണ്ട, പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഷർട്ടിലോ മുണ്ടിലോ ഇട്ട് സ്ക്രീൻ അമർത്തി തുടയ്ക്കുന്നത് സ്ക്രീനിൽ ചെറിയ പോറലുകൾ വീഴ്ത്തും. ഇതിന് പകരം, കണ്ണട തുടയ്ക്കാൻ ഉപയോഗിക്കുന്ന തരം മൃദുവായ മൈക്രോ ഫൈബർ തുണി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അഴുക്ക് ...

സമ്മർ ബംപർ ഭാഗ്യവാനെ കണ്ടെത്തി

Image
മലപ്പുറം: സമ്മര്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് പരപ്പനങ്ങാടി നെടുവ സ്വദേശി എന്‍ വി പത്മനാഭനാണ്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്. എടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസമാണന്നെന്നും പത്മനാഭന്‍ പറഞ്ഞു.

രാമന്തളി മഖാം ഉറൂസിന് ഏപ്രിൽ ഒന്നിന് കൊടിയേറും

Image
 പയ്യന്നൂർ :എ.ഡി1524ൽവൈദേശികാധിപത്യത്തിനെതിരെ ഹസ്റത്ത് പൊക്കർ മൂപ്പറിൻ്റെ നേതൃത്വത്തിൽപറങ്കിപ്പടയോട് യുദ്ധംചെയ്ത്ധീരരക്തതസാക്ഷിത്വംവരിച്ച് രാമന്തളി ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ചരിത്ര പ്രസിദ്ധമായ രാമന്തളി 17 ശുഹദാമഖാമിൽ വർഷംതോറും നടന്നു വരുന്ന മഖാംഉറുസ്ഏപ്രിൽ ഒന്നുമുതൽ5വരെവിപുലമായപരിപാടികളോടെനടത്തുമെന്ന് സംഘാടകർ പയ്യന്നൂർ പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന്  മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ബുഖാരി അൽ ജലാലിനേതൃത്വം നൽകും .തുടർന്ന് ഉറൂസ് കമ്മിറ്റിചെയർമാൻസയ്യിദ്പൂക്കുഞ്ഞിതങ്ങൾശുഹദാനഗറിൽപതാക ഉയർത്തും തുടർന്ന് തെക്കുമ്പാട് മഖാം സിയാറത്ത് യാത്ര വൈകുന്നേരം 7 മണിക്ക് പാണക്കാട് സയ്യിദ് അബ്ദുൽ റഷീദ് അലി ശിഹാബ്തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. അൻവർ അലി ഹുദവി പുളിയക്കോട് മുഖ പ്രഭാഷണം നടത്തുംസയ്യിദ് പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിക്കും കെ. വി. അബുബക്കർഹാജി സ്വാഗതവും പി എം ലത്തീഫ് നന്ദിയും പറയും സി എച്ച് ഇബ്രാഹിം മദനി , ഹാഫിള് അഷ്റഫ് ഫൈസി, സകരിയ്യ ദാരിമി പ്രസംഗിക്കും. രണ്ടി.ന് രാത്രി 7 മണിക്ക് ജലീൽ റഹ്മാനി വാണിയന്നൂർ,3 ന്'ശുഹ...

ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി നീട്ടി

Image
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎം ഇ ഡ്രൈവ് പദ്ധതിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ലഭ്യമായ സബ്‌സിഡി കാലാവധി നീട്ടി. മാര്‍ച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതി നാലു മാസം കൂടി നീട്ടി 2026 ജൂലായ് 31 വരെ തുടരാന്‍ തീരുമാനിച്ചു. ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ജൂലായ് 31 വരെ ഡിമാന്‍ഡ് സബ്‌സിഡി ലഭ്യമാകുമ്പോള്‍, ഇ റിക്ഷകള്‍ക്ക് 2028 മാര്‍ച്ച് 31 വരെ ആനുകൂല്യം തുടരും. ഏപ്രില്‍ ഒന്നു മുതല്‍ സബ്‌സിഡി നിരക്കിലും വര്‍ധനവുണ്ട്. നിലവില്‍ 1 സണവന് 2,500 രൂപയായിരുന്ന സബ്‌സിഡി 5,000 രൂപയായി ഉയര്‍ത്തി, വാഹനമൊന്നിന് പരമാവധി 10,000 രൂപ വരെ ലഭ്യമാക്കും. 1.5 ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഈ സബ്‌സിഡി ബാധകമാകുക. പദ്ധതിയുടെ ഭാഗമായി ആകെ 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനാണ് ലക്ഷ്യം. ഇതിനകം 22 ലക്ഷത്തിലധികം വാഹനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്. 10,900 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ചാര്‍ജിങ് സൗകര്യങ്ങളുടെ വികസനത്തിനും വലിയ പ്രാധാന്യം ...

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ

Image
കണ്ണൂർ : പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ താൻ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവായി ബാങ്ക് രേഖ പുറത്ത് വിട്ട് പയ്യന്നൂരിലെ സി.പി.എം വിമത സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ' രക്തസാക്ഷി ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ഏരിയാ സെകട്ടറി സ്വന്തം പേരിലാക്കി. പണം ധനരാജിൻ്റെ വീട് നിർമ്മാണത്തിന് ചെലവഴിച്ചെന്ന് കള്ള രേഖയുണ്ടാക്കി ഈ കാര്യത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. വി. കുഞ്ഞികൃഷ്ണൻ്റെ പ്രതികരണം ഇങ്ങനെയാണ്. പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്‌ടപ്പെട്ടിട്ടില്ല എന്നാണ്.നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നി...

ഇറാൻ വ്യോമാക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി '

Image
  കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് സന്താന ശെൽവം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് രാത്രി ജോലിയിൽ ആയിരുന്നു ശെൽവം. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ എംബസി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമഭേദഗതിയിൽ നിന്ന് പിന്തിരിയണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Image
. തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം(എഫ്‌സിആര്‍എ)ഭേദഗതി ബില്ലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടുവെച്ച ആശങ്കകള്‍ ദൂരീകരിച്ച ശേഷമെ ബില്ലിന്റെ തുടര്‍നടപടി സ്വീകരിക്കാവൂവെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചെക്ക് കേസിൽശിക്ഷിക്കപ്പെട്ടതിന് ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു

Image
കണ്ണൂർ :ചെക്ക് കേസിൽ  ശിക്ഷിക്കപ്പെട്ടതിനു ശേഷംഒളിച്ചു കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. കക്കാട് കാപ്പിച്ചേരിവയലിൽ ഷീജാസിൽ സികെ ഷൈനേഷിനെയാണ് കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ്  ക്‌ളാസ് മജിസ്‌ട്രേറ്റ് മൂന്നു മാസം തടവിന് ശിക്ഷിച്ചത്.ശിക്ഷ അനുഭവിക്കാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലേക്ക് അയച്ചു. അഴീക്കോട് സ്വദേശി നിഷ നിവാസിൽ ഹരിദാസൻ ഗോപാലനെ ഇരുപത് ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ചുവെന്നായിരുന്നു കേസ്.

പെൻഷൻകാരെ ചേർത്തുനിർത്തും: അഡ്വ. കരീം ചേലേരി.

Image
കണ്ണൂർ: പെൻഷൻകാരെ ചേർത്തുനിർത്തുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തി യു.ഡി.എഫ്. സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി പ്രവർത്തകർ അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ്   സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിക്കൊപ്പം. പെൻഷൻകാരുടെ പ്രശ്നങ്ങളിൽ വരുന്ന യുഡിഎഫ് സർക്കാർ നീതിപൂർവകമായി ഇടപെടുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് ചേലേരി പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് കെ.ഗീത അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ പ്രചരണ രംഗത്ത് സജീവകാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് എം പി വേലായുധൻ സ്ഥാനാർത്ഥിയെ ഷാളണിയിച്ചു സ്വീകരിച്ചു. ചടങ്ങിൽ  ഡിസിസി ട്രഷറർ കെ. പ്രമോദ്, കെ.എസ്.എസ്.പി.എ. ഭാരവാഹികളായ കെ.സി.ശ്രീജിത്ത് , പി.അബൂബക്കർ, തങ്കമ്മ വേലായുധൻ, കെ.ഉഷാകുമാരി, എം.കെ.ദിവാകരൻ, സി.ആർ. ഉഷ, എം.കെ.ഉഷ, പവിത്രൻ പി.വി, എം.കെ.ഗീത, കെ.കെ.അനിൽകുമാർ, ഇ.ഉഷ, കെ.ബാബു, കെ.എം.ഗംഗാധരൻ, ടി.പി.രാജീവൻ എന്നിവർ പ്രസംഗിച്ചു സെക്രട്ടറി സ്വാഗതം പറഞ്ഞു.

കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പ്രകാശിപ്പിച്ചു

Image
പഴയങ്ങാടി :കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുറച്ചേരി ഗ്രാമീണ കലാവേദി തയ്യാറാക്കിയ പ്രചാരണ ഗാനം മണ്ടൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോ​ഗത്തിൽ സിപി എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു. ടി പി രാജേഷ് പുറച്ചേരിയാണ് നിർമാണം. പ്രദീപൻ കടേപ്രം രചിച്ച ഗാനങ്ങൾക്ക് എം സി പ്രകാശൻ കോക്കാട് സംഗീതം നിർവഹിച്ചു. ആലാപനം തേജ ഗണേശ്. റിജേഷ് പിലാത്തറയാണ് സംവിധാനം നിർവഹിച്ചത്.

പ്രത്യേക വിഷുക്കണി കിറ്റിൽ 1250 രൂപയുടെ സാധനങ്ങൾ, സപ്ലൈകോ ഈസ്റ്റർ-വിഷു ഫെയറുകൾ ഏപ്രിൽ 1 മുതൽ 14 വരെ

Image
തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റർ, വിഷു ഫെയറുകൾ ഏപ്രിൽ ഒന്നു മുതൽ 14 വരെ സംഘടിപ്പിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റർ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളും പെട്രോൾ ബങ്കുകളും എൽപിജി ഔട്ട്ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ റഡീം ചെയ്യാം.1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റിൽ ഉൾപ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നൽകുന്നത്. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്.

സിപിഎം അവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറി കൊട്ടുവല കുഞ്ഞിക്കണ്ണൻ നിര്യാതനായി

Image
നീലേശ്വരം'സിപിഎംഅവിഭക്ത നീലേശ്വരം ലോക്കൽ സെക്രട്ടറിയും മുൻനീലേശ്വരം പഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. നീലേശ്വരം പഞ്ചായത്തിൽ സിപിഎം കെട്ടിപ്പടുക്കാൻ ഏറെ ത്യാഗം ചെയ്ത കൊട്ടുവല കുഞ്ഞികണ്ണൻ പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്കിരയായിട്ടുണ്ട് . പാലായിഎ എൽ പി സ്ക്കൂൾ മാനേജരാണ്. ഇന്ന് ഉച്ചക്ക് 2.30-ന്പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം വൈകുന്നേരം 4-ന് പാലാത്തടം ശ്മശാനത്തിൽ. ഭാര്യ :രോഹിണി മാടക്കത്ത്, സൗദാമിനി ( കരിവെള്ളൂർ), രാജീവൻ ( പാലായി), ഷൈലജ( കടന്നപ്പള്ളി, ശ്രീലത ( വെള്ളൂർ ) എന്നിവർ മക്കളും. ഇ പി രാമചന്ദ്രൻ( റിട്ട: റൂറൽ ബാങ്ക് മാനേജർ (കരിവെള്ളൂർ), ബിന്ദു ടീച്ചർ ( ടീച്ചർ എ എൽ പി സ്ക്കൂൾ പാലായി) , ലക്ഷ്മണൻ ( ഗൾഫ്, കടന്നപ്പള്ളി), ജയരാജ് കെ ( റിട്ട: ഫാർമസിസ്റ്റ് റൂറൽ ബാങ്ക് പയ്യന്നൂർ) എന്നിവർ മരുമക്കളുമാണ്. ശശി, തങ്കമണി ശോഭന പരേതരായ കുഞ്ഞാത പൊക്കി ചിറ്റേയി, കാരിച്ചി നാരായണൻ എന്നിവരാണ് സഹോദരങ്ങൾ.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം ക​ട്ട​ത് മോ​ദി മ​റ​ന്നു​പോ​യ​ത് ഡീ​ലി​ന്‍റെ തെ​ളി​വ്: രാ​ഹു​ൽ ഗാ​ന്ധി

Image
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് നേ​രി​ടു​ന്ന​ത് ബി​ജെ​പി - എ​ൽ​ഡി​എ​ഫ് സം​യു​ക്ത സ​ഖ്യ​ത്തെ​യാ​ണ്. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.ശ​ബ​രി​മ​ല​യി​ൽ സ്വ​ര്‍​ണം ക​ട്ട​തും അ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റ​ന്നു​പോ​യി. ഇ​ത് വെ​ളി​വാ​ക്കു​ന്ന​ത് ബി​ജെ​പി - സി​പി​എം ബ​ന്ധ​മാ​ണ്. സ്വ​ര്‍​ണം ക​ട്ട​വ​ര്‍​ക്ക് അ​ര്‍​ഹി​ക്കു​ന്ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ഇ​ട​തു​പ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.ബി​ജെ​പി അ​വ​രെ എ​തി​ർ​ക്കു​ന്ന എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ക്കും. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഒ​രു നീ​ക്ക​വും ന‌​ട​ത്തു​ന്നി​ല്ല. ഇ​ത് ഡീ​ലി​ന്‍റെ തെ​ളി​വാ​ണ്. എ​നി​ക്കെ​തി​രെ 36 കേ​സു​ക​ളു​ണ്ട്. ബി​ജെ​പി എ​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. 55 മ​ണി​ക്കൂ​ർ ഇ​ട​ത​ട...

സ്വർണ വിലയിൽ ആശ്വാസം:പവന് 600 രൂപ കുറഞ്ഞു

Image
കണ്ണൂർ :സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിപണിയിൽ ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തി. അമ്പരപ്പിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കാണ് ഈ മാസം സ്വർണ്ണ വിപണി സാക്ഷ്യം വഹിക്കുന്നത്.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയിലെത്തി. ഗ്രാമിന് 13,500 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടെങ്കിലും പിന്നീട് വലിയ തിരുത്തലുകൾ പ്രകടമായിരുന്നു. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും വില വീണ്ടും ഉയരാൻ കാരണമായി.

പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നൽകി കേന്ദ്രം

Image
ന്യൂഡൽഹി :പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി.ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ മണ്ണെണ്ണ വിതരണം ചെയ്യും.പൊതുമേഖലാ എണ്ണ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നൽകി.പെട്രോൾ പമ്പ് വഴി മണ്ണെണ്ണ വിതരണം ചെയ്യും. രണ്ടു മാസത്തേക്കാണ് ചട്ടങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. പെട്രോളിയം മന്ത്രാലയം ഒരു ജില്ലയിലെ രണ്ട് പെട്രോൾ പമ്പുകൾക്ക് 5000 ലിറ്റർ വരെ മണ്ണെണ്ണ സൂക്ഷിക്കാൻ അനുമതി നൽകി. മണ്ണെണ്ണ മലിനീകരണം വർധിപ്പിക്കുന്ന ഇന്ധനമായതിനാലാണ് പല സംസ്ഥാനങ്ങളും അവ ഒഴിവാക്കിയിരുന്നത്. പൊതുമേഖലാ എണ്ണ കമ്പനികൾ നടത്തുന്ന പെട്രോൾ പമ്പുകൾക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നൽകിയിട്ടുണ്ട്.

സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്; പ്രതി അറസ്റ്റില്‍

Image
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷന്‍ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷന്‍. വ്യാജ ദൃശ്യങ്ങള്‍ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്റിട്ടത്.ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.  ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

പി.വി. ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി

Image
  പിലാത്തറ: പി. വി. ഗോവിന്ദൻ മാസ്റ്റർ (93) നിര്യാതനായി. ഏഴിലോട് ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച അദ്ദേഹം, കണ്ണൂർ ജില്ലയിലെ മറ്റു സ്കൂളുകളിലും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു.. ഏഴിലോട് ദുർഗ ടാക്കീസ്, അഞ്ജലി സ്റ്റുഡിയോ എന്നിവയുടെ ആദ്യകാല സംരംഭകനായും അറിയപ്പെട്ടു.ഭാര്യ: ചന്ദ്രമതി പി.വി. മക്കൾ: പി.വി.സുരേന്ദ്രനാഥ് (മുൻ സെക്രട്ടറി, പിലാത്തറ അർബൻ ബാങ്ക്), പ്രഭാകരൻ പി.വി (ബിസിനസ്), ബീന പി.വി. മരുമക്കൾ: രമേശൻ എ.വി. (റെയിൽവേ), ബിന്ദു സുരേന്ദ്രനാഥ് ( ടീച്ചർ ), സ്മിത പ്രഭാകരൻ (ബിസിനസ്)

കോയമ്പത്തൂരിൽ വാഹനാപകടം : രണ്ട് മലയാളി ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

Image
പാലക്കാട്: കോയമ്പത്തൂർ മധുക്കര ദേശീയപാതയിലുണ്ടായ വാഹനാ അപകടത്തില്‍ മൂന്ന് മരണം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചത്. ഇന്നലെ വൈകിട്ട് ചാവടി മേൽപ്പാലത്തിൽ ആയിരുന്നു അപകടമുണ്ടായത്. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്

യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ്റെ വിജയത്തിനായി കല്ലിങ്കീൽപത്മനാഭൻ ഇറങ്ങി

Image
തളിപ്പറമ്പ്: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ പ്രചാരണരംഗത്ത് സജീവമായി. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്ത വിവരം ലഭിച്ച ഉടന്‍തന്നെ കല്ലിങ്കീല്‍ രംഗത്തിറങ്ങിയിരുന്നു. ഞായറാഴ്ച്ച രാവിലെ കുറുമാത്തൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം അടുത്ത ദിവസങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് ഉണ്ടാകുമെന്ന്  മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ നഗരസഭ കൗണ്‍സിലര്‍ സി.പി.മനോജ്, മുന്‍ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.വി.ഉണ്ണി എന്നിവരും കല്ലിങ്കീലിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുത്തു.

തളിപ്പറമ്പ് ന്യൂസ് കോർണർ ഉടമ കെ.സി മമ്മു നിര്യാതനായി

Image
  തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി.ഭാര്യ: പരേതയായ ആയിഷ.മക്കള്‍: മുഹമ്മദ് ജാബിര്‍, ബുഷ്‌റ, റാഹിമ, മുഹമ്മദ് ശിഹാബ്.മരുമക്കള്‍: സി.അബ്ദുല്‍ കാദര്‍ (സീകോ),മുസ്തഫ (കമ്പില്‍), ജുബൈരിയത്, ഫര്‍സ.കബറടക്കം ഇന്ന് രാവിലെ നടക്കും.

ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ബൈക്ക് യാത്രക്കാരൻ്റെ പേരിൽ പൊലിസ് കേസെടുത്തു

Image
തളിപ്പറമ്പ് :ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു.കെ.എല്‍-59-സി-2253 നമ്പർ ബൈക്ക് യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്(54), ഭാര്യ ജമീല(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞമാര്‍ച്ച് മൂന്നിന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കെ.എല്‍-59 എന്‍-2936 നമ്പര്‍ ബൈക്കിൽ ഇരുവരും മംഗര ഭാഗത്തുനിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക് പോകവെചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയുടെ സമീപം വെച്ച് അമിതവേഗതയില്‍ അശ്രദ്ധമായി വന്ന കെ.എല്‍-59-സി-2253 ബൈക്ക് ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരും ചികിത്സയിലായിരുന്നു.

കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Image
കോട്ടയം :കൊല്ലാട് പറക്കൽകടവിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് തോട്ടക്കാട് സ്വദേശിയായ യുവാവ് മരിച്ചു. തോട്ടക്കാട് സ്വദേശി അനൂപ് (48) ആണ് അപകടത്തിൽ മരിച്ചത് .ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം നടന്നത് . അപകടസമയത്ത് കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ പാറയ്ക്കൽ കടവ് ഷാപ്പിന് സമീപം നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. അതിവേഗത്തിൽ വന്ന കാർ പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഷാപ്പിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേരെ ഉടനടി രക്ഷപ്പെടുത്തി. എന്നാൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ അനൂപിനെ പുറത്തെടുക്കാൻ കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തേണ്ടി വന്നു. സേനാംഗങ്ങൾ അനൂപിനെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോൾ കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

സി.പിഎം - ബി.ജെ.പി ഡീൽ ജനങ്ങൾ ജനവിധിയിലൂടെ വലിച്ചെറിയും: രമേശ് ചെന്നിത്തല

Image
ചക്കരക്കൽ : ദുർഭരണം കൊണ്ട് കേരളം ശ്വാസംമുട്ടിയ സാഹചര്യത്തിൽ രക്ഷകരായി യുഡിഎഫ് അധികാരമേൽക്കുമെന്നമുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. അബ്ദുൾ റഷീദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ചക്കരക്കല്ലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിൽ  ആദ്യമന്ത്രി സഭായോഗ തീരുമാനം    അഞ്ചിന ഗ്യാരണ്ടി നടപ്പാക്കലാണ്. മുഴുവൻ സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ സൗജന്യ യാത്ര മുതൽ വിദ്യാഭ്യാസ പലിശ രഹിത വായ്പ വരെ അഞ്ച് ഇന ഗ്യാരഡിയാണ് രാഹുൽജി പ്രഖ്യാപിച്ചത്. ഇതോടെ നമ്മുടെ സംസ്ഥാനത്തെ രാജ്യം ഉറ്റുനോക്കുകയാണ്. നാട്മാറും ജനപുരോഗതി നവ കേരളത്തിലേക്കാണ് ചുവട് വെക്കുക.  പാവങ്ങളുളുടെ സ്വപ്ന സാക്ഷാത്കാരം കോൺഗ്രസിനേ സാധിക്കൂ എന്ന് മുൻ ഭരണകാലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഴിമതി വഞ്ചന സ്വജനപക്ഷപാതം വിലക്കയറ്റം പെൻഷൻ മുടക്കം അക്രമം പീഡനം   എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം.         സി പി എം - ബിജെപി ഡീൽ  വലിച്ചെറിഞ്ഞ് കേരളം വിധി എഴുതുമെന്ന് ...

വേനലിൽ വെള്ളം കുടിക്കുമ്പോൾ സൂക്ഷിക്കണം; അമിതമായാൽ അമൃതും വിഷം!

Image
  കണ്ണൂർ :വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തകിടം മറിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. എൻ.ആർ. ഷെട്ടി പറയുന്നതനുസരിച്ച്, അമിതമായി വെള്ളം കുടിക്കുന്നത് ഹൈപ്പോനാട്രീമിയ അഥവാ വാട്ടർ ഇൻടോക്സിക്കേഷൻ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണിത്. സോഡിയം കുറയുമ്പോൾ ശരീരത്തിലെ കോശങ്ങൾ ഉള്ളിലേക്ക് വെള്ളം വലിച്ച് വീർക്കാൻ തുടങ്ങുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുമ്പോൾ കഠിനമായ തലവേദന, ആശയക്കുഴപ്പം, ഛർദ്ദി എന്നിവയുണ്ടാകുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യാം.  *എത്ര വെള്ളം കുടിക്കണം? ‌*  ഒരാൾ എത്ര വെള്ളം കുടിക്കണം എന്നത് അയാളുടെ ശരീരഭാരം, ചെയ്യുന്ന ജോലി, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കും. സാധാരണഗതിയിൽ ഒരു മുതിർന്ന വ്യക്തി പ്രതിദിനം 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നതാണ് ഉചിതം. ശാസ്ത്രീയമാ...

കൊച്ചിയിൽ ലഹരിയുമായി പിടിയിലായ വമ്പൻമാരിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയും

Image
കൊച്ചി: കൊച്ചിനഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ലഹരിയുമായി കണ്ണൂർ സ്വദേശിനി ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ  പിടിയിലായ സംഭവത്തിൻ്റെ അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. പിടിയിലായ മുഖ്യപ്രതിഷോൺ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ക്രൂയിസ് പാർട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി ഒഴുക്കി എന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിയുമായി നിരവധി പേരെ പൊലീസ് പിടികൂടിയത്. ഡോക്ടർമാരും വക്കീലും ബിസിനസുകാരും വിദ്യാർത്ഥിയും അടക്കമുള്ളരാണ് പിടിയിലായത്. കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസിനസുകാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ്, തിരുവനന്തപുരം ശം...

മട്ടന്നൂരിൻ്റെ മനം കവർന്ന് യുവ സ്ഥാനാർത്ഥി വി കെ സനോജ്

Image
മട്ടന്നൂർ :കനത്ത വേനൽ ചൂടൊന്നും സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നവർക്ക്​ തടസ്സമാകുന്നില്ല. മട്ടന്നൂർ മണ്ഡലം എൽഡിഎഫ്​ സ്ഥാനാർഥി വി കെ സനോജിന്‍റെ സ്വീകരണ കേന്ദ്രങ്ങളിൽ ചൂടിനെ തോൽപ്പിച്ചാണ്​ ജനങ്ങൾ എത്തുന്നത്​. മുത്തുക്കുടകളും വർണ ബലൂണുകളും ചെണ്ടവാദ്യവുമൊരുക്കിയാണ്​ അവർ സ്ഥാനാർഥിയെ വരവേൽക്കുന്നത്​​. സ്വീകരണത്തിന്​ കൊഴുപ്പേകാൻ പടക്കങ്ങളും. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം കുറിക്കു കൊള്ളുന്ന ചെറു പ്രസംഗം മാത്രം. നന്മകളെ കാത്തുസൂക്ഷിക്കാനുള്ള സമരമാണ്​ എൽഡിഎഫിന്​ തെരഞ്ഞെടുപ്പെടുപ്പെന്ന്​ ഓർമപ്പെടുത്തൽ. ഇടതുപക്ഷം വിജയിക്കേണ്ടതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തൽ. ജനങ്ങൾക്ക്​ നൽകിയ വാഗ്ദാനങ്ങളെല്ലാം പൂർത്തീകരിച്ചശേഷം ഏറെ അഭിമാനത്തോടെയാണ്​ ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടൽ. ഉമ്മൻചാണ്ടിയുടെ ഇരുണ്ടകാലവും എൽഡിഎഫിന്‍റെ വികസനകാലവും താരതമ്യം ചെയ്തുകൊണ്ട്​ എല്ലാവരും കണക്കാണെന്ന്​ പറയുന്നവർക്കുള്ള മറുപടി. ഒപ്പം ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്​ അക്കമിട്ട്​ നിരത്തൽ. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്​. അതിന്​ തുടർഭരണം ഉണ്ടാവണം. കുറഞ്ഞ സമയംകൊണ്ട്​ ഗൗരവമായ കാര്യങ്ങൾ സംവദിച്ച്​ അടു...

ഇടത് ഭരണം കേരളത്തെ കാൽ നൂറ്റാണ്ട് പിന്നോട്ടാക്കി: അഡ്വ: എസ് മുഹമ്മദ്

Image
ചെങ്ങളായി :കഴിഞ്ഞ പത്തു വർഷക്കാലത്തെ ഇടതു ദുർഭരണം കേരളത്തെ വികസനകാര്യത്തിൽ കാൽ നൂറ്റാണ്ട് പുറകോട്ടു നയിച്ചതായി മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ അഡ്വ: എസ്. മുഹമ്മദ് പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: സജീവ് ജോസഫിൻ്റെ ചെങ്ങളായി മണ്ഡലം പര്യടനം പരിപ്പായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹംവ്യത്യസ്ഥങ്ങളായ പദ്ധതികളിലൂടെ മലയാര മേഖലയുടെ വികസനത്തിന് പുതിയ മാനം നൽകാൻ കഴിഞ്ഞ അഞ്ചുവർഷക്കാലം എം.എൽ.എ എന്ന നിലയിൽ അദ്ദേഹത്തിനു കഴിഞ്ഞു.ടൂറിസം വിദ്യാഭ്യാസം. കാർഷിക മേഖലകളിൽ ഇദ്ദേഹത്തിൻ്റെ ഇടപെടൽ സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സജീവ് ജോസഫിൻ്റെ ഭൂരിപക്ഷം ചരിത്രമാവുമെന്നും അദ്ദേഹം പറഞ്ഞു.ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം ജനങ്ങടോപ്പം നിന്ന് ആത്മാർഥമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാത്ഥമുണ്ടെന്ന് സ്ഥാനാർത്ഥി അഡ്വ: സജീവ് ജോസഫ് പറഞ്ഞു.ചടങ്ങിൽ  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജകുമാർ അധ്യക്ഷത വഹിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി.എൻ എ ഖാദർ, തോമസ്‌ വക്കത്താനം,ബിജു പുളിയം തൊട്ടി, കെ.പി.ഗംഗാധരൻ ,ഇ.വി രാമകൃഷണൻ,തങ്കച്ചൻ മാത്യു,ജോജീ വർഗ്ഗീസ് വട്ടോളി , മുഹസിൻ...

തൃശൂരിൽ വമ്പൻ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Image
തൃശൂർ:നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, തൃശൂർ ജില്ലയിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്

വോട്ടു പിടിക്കാൻ കടന്ന പള്ളി മാജിക് സ്പീഡ് തന്നെ : പ്രായം വെറും നമ്പർ മാത്രം

Image
  കണ്ണൂർ: കൊടുംചൂടിലും തളരാതെ പ്രായത്തെ മറികടക്കുന്ന ആവേശവുമായി കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കണ്ണൂർ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെത്തി ജനങ്ങളോട് വോട്ടഭ്യർത്ഥിക്കുന്ന കടന്നപ്പള്ളി വളരെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ടുതന്നെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു.കേരളത്തിലെ ഏറ്റവും സ്പീഡുള്ള മന്ത്രിയാരെന്ന് ചോദിച്ചാൽ ജനങ്ങൾക്ക് ഒരേയൊരു ഉത്തരമേയുണ്ടാവും. അത് രാമചദ്രൻ കടന്നപ്പള്ളി എന്നായിരിക്കും.. എന്താവശ്യത്തിന് വിളിച്ചാലും അതിവേഗം ഓടിയെത്തും. ഓരോ വ്യക്തിയുടെയും ദുഃഖത്തിലും സന്തോഷത്തിലും കടന്നപ്പള്ളിയുടെ സാന്നിധ്യമുണ്ടാവും. കല്ലാണത്തിനായാലും പിറന്നാളിനായാലും മരണത്തിനായാലും നാട്ടിലെ ഏന്ത് വിശേഷത്തിനായാലും കടന്നപ്പള്ളി സാന്നിദ്ധ്യമുണ്ട്. രാത്രിയായാലും പകലയാലും പ്രതീക്ഷിച്ചതുപോലെ എത്തിയിരിക്കും. അതാണ് കടന്നപ്പള്ളി എൻ്റെ  ഊർജം ജനങ്ങളാണ്. അവരുടെ ഇടയിൽ നിൽക്കുമ്പോൾ ഓടാനും ചാടാനുമുള്ള യുവത്യം കൈവരുമെന്ന്  കടന്നപ്പള്ളി പറയുന്നു.  എത്ര വൈകി കിടന്നാലും രാവിലെ ആറോടെ എഴുന്നേറ്റു ദിനചര്യ തുടങ്ങും. ഉണർന്നയുടൻ ഒരു ...

അഴീക്കോട് വർഗീയത പറഞ്ഞ് ഡി.വൈ.എഫ്.ഐ. ബോർഡ്, യു.ഡി.എഫ് കണ്ണൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി

Image
  കണ്ണൂർ : അഴീക്കോട് മണ്ഡലത്തിൽ നടക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പോരാട്ടത്തിൽ പരാജയഭീതിപൂണ്ട സിപിഎം വർഗ്ഗീയ ധ്രുവീകരണശ്രമവുമായി രംഗത്ത് വരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രചരണാർത്ഥം വൻകുളത്ത് വയൽ റോഡിൽ ശ്രീനാരായണ വായനശാലക്ക് സമീപം സ്ഥാപിച്ച ബോർഡിനോട് ചേർന്ന് ഡി.വൈ.എഫ്. ഐയുടെ പേരിൽ കഴിഞ്ഞദിവസം പ്രകോപനപരമായ വാചകങ്ങളുള്ള  ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പ്രമോദ്  മുഖ്യ വരണാധികാരിയായ കണ്ണൂർ ജില്ലാ കലക്ടർ, കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ, വളപട്ടണം സി. ഐ എന്നിവർക്ക് പരാതി നൽകി. "മതം പറയുന്ന നാറികൾക്ക് വോട്ടില്ല" എന്നെഴുതി കരിം ചേലേരിയെ പോലെ അരനൂറ്റാണ്ടിൻ്റെ സംശുദ്ധ പൊതുപ്രവർത്തനത്തിനുടമയും അഭിഭാഷകനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റും പരിയാരം സി.എച്ച് സെൻ്റർ ഡയരക്ടറുമായ ഒരാൾക്കെതിരെ നട്ടാൽ മുളയ്ക്കാത്ത നുണ പ്രചരിപ്പിക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് പറഞ്ഞു. ഇത്തരത്തിൽ പലയി...

രാഹുൽ ഗാന്ധി 31ന് കണ്ണൂരിൽ

Image
കണ്ണൂർ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിന്  31 ന്  ചൊവ്വാഴ്ച കണ്ണൂരിൽ തുടക്കം കുറിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ്  അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽഗാന്ധി ഹെലികോപ്റ്ററിൽ കലക്ടറേറ്റ് മൈതാനിയിൽ ഇറങ്ങും. പത്തുമണിക്ക് പോലീസ് മൈതാനിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ രാഹുൽഗാന്ധി പ്രസംഗിക്കും. കണ്ണൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിനുശേഷം രാഹുൽഗാന്ധി കോഴിക്കോട്ടേക്ക് യാത്ര തിരിക്കും.

കേരളത്തിൽ ഇത്തവണ എ ടീം ബിജെ.പിയെന്ന് പ്രധാനമന്ത്രി

Image
പാലക്കാട്: കേരളത്തിൽ ടീം എൻഡിഎ, സർക്കാർ ഉണ്ടാക്കുന്ന മത്സരത്തിൽ മൈതാനത്തിൽ ഇറങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങൾ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്നും അദ്ദേഹം പാലക്കാട്ട് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞു.കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും എൻഡിഎയോടും ആണ്. കൽപാത്തി ക്ഷേത്രത്തിനു പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളം പലായനത്തിന്‍റെ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകുന്ന രീതിയിലുള്ള ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. കോൺഗ്രസും ഇടതും എവിടെയൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ. ഇവരുടെ ഈ ചക്രവ്യൂഹത്തിൽ കേരളവും പെട്ടുപോയി.കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യമായി കൊടുക്കു...

പി വി രാമചന്ദ്രൻ നിര്യാതനായി

Image
ആന്തൂര്‍ :കോടല്ലൂര്‍ ഉദയക്ലബ്ബിന് സമീപത്തെ പാലക്ക വളപ്പില്‍ പി.വി. രാമചന്ദ്രന്‍(63) നിര്യാതനായി.സി.പി.ഐ. കോടല്ലൂര്‍ ബ്രാഞ്ചംഗവും ആന്തൂര്‍ കോട്ടേജ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പ് സൊസൈറ്റി മുന്‍ഭരണസമിതി അംഗവുമാണ്.ഭാര്യ: കെ.ഗീത(കോള്‍മൊട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, സി.പി.ഐ. ആന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം).മക്കള്‍: അരുണ്‍, അര്‍ജുന്‍ (ഇന്ത്യന്‍ ആര്‍മി, പഞ്ചാബ്).മരുമക്കള്‍: ആതിര(പാലകുളങ്ങര), ലയ(കതിരൂര്‍).സഹോദരങ്ങള്‍: പി.വി.നാരായണന്‍ (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍) കാര്‍ത്യായനി(വെങ്ങര), ദമയന്തി (കൊട്ടപ്പാലം), സത്യവതി (കുറ്റിയാട്ടൂര്‍), അശോകന്‍ (കണ്ണപ്പിലാവ്, റിട്ട.തഹസില്‍ദാര്‍)),  സുരേന്ദ്രന്‍ (ചെത്തുതൊഴിലാളി), പരേതയായ സാവിത്രി. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കോടല്ലൂര്‍ സാമൂഹ്യസേവാസംഘം പൊതുശ്മശാനത്തില്‍.

വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചു നീക്കി

Image
 പയ്യന്നൂർ: ദിവസങ്ങളോളം വിരലിൽ കുടുങ്ങിയ നിലയിൽ നീക്കാനാകാതെയിരുന്ന മോതിരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. തൃക്കരിപ്പൂർ കടപ്പുറം സ്വദേശിയായ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെയാണ് ഗുരുതരാവസ്ഥയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചത്.മോതിരം നീക്കാനാകാതെ വിരലിൽ നീരും പഴുപ്പും വന്നതിനാൽ ആശുപത്രി അധികൃതർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. തുടർന്ന് സീനിയർ ഫയർ ആൻ്ററെസ്ക്യൂ ഓഫീസർ ദയാൽ പി.വി.യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിനോ ജോൺ, കലേഷ് വിജയൻ എന്നിവർ ആശുപത്രിയിലെത്തി.ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അനസ്തേഷ്യ നൽകിയ ശേഷം റിങ് കട്ടർ ഉപയോഗിച്ച് മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റുകയായിരുന്നു.

വിഭാഗീയത അതിരൂക്ഷം:മാഹി മുസ്ലിം ലീഗ് ഘടകം പിരിച്ചുവിട്ടു; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Image
ന്യൂമാഹി :ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി, പോണ്ടിച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന മാഹിയിലെ മുസ്ലിം ലീഗ് ഘടകം പിരിച്ചുവിട്ട് പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. വിഭാഗീയ പ്രവർത്തനങ്ങൾ അതിരൂക്ഷമായതിനെ തുടർന്നാണ് നടപടി.മാഹി നിയോജക മണ്ഡലത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്കായി താൽക്കാലിക ഭാരവാഹികളെ നോമിനേറ്റ് ചെയ്തു.കൂലോത്തും കണ്ടി ബഷീർ (പ്രസി)സുബൈർ ടി.കെ, മുഹമ്മദലി മാഹി, സിദ്ദീഖ് കെ.പി, കണ്ടോത്ത് ഖാലിദ്(വൈസ് പ്രസിഡന്റുമാർ)ഇഫ്തിയാസ് മഞ്ചക്കൽ (ജനറൽ സെക്രട്ടറി)ലത്തീഫ് പി, റസാഖ് ടി.സി.എച്ച്, അൽത്താഫ് പാറക്കൽ, സുനീർ സുവർണ്ണ (ജോ. സെക്രട്ടറിമാർ)സി.എ. അബൂബക്കർ (ട്രഷറർ) എന്നിവർ സംഘടനയുടെ താൽക്കാലിക ചുമതലവഹിക്കുമെന്ന്അഖിലേന്ത്യാ കമ്മിറ്റി അറിയിച്ചു. പുതുതായി രൂപീകരിച്ച ഈ കമ്മിറ്റി ഇനി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ മാഹി അസംബ്ലി മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കും.സംഘടന ശക്തിപ്പെടുത്തുന്നതിനായാണ് ഈ പുനഃസംഘടന നടത്തിയത്, തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

അപകീർത്തി കേസിൽ ശോഭസുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല

Image
കണ്ണൂർ: സി പി എം വിട്ട് ബി ജെ പി യിൽ ചേരാൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജൻ താനുമായി ഡൽഹിയിൽ ലളിത് ഹോട്ടലിൽ നിന്നും താനുമായി രഹസ്യചർച്ച നടത്തിയെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ അപകീർത്തികരമാണെന്ന് കാണിച്ച് ഇ പി ജയരാജൻ നൽകിയ കേസിൽ ശോഭാസുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തിരക്ക് കാരണം കണ്ണൂർ കോടതിയിൽ ഹാജരായില്ല. ശോഭാ സുരേന്ദ്രൻ മാർച്ച്‌ 28 ന് ഹാജരാകണമെന്ന് കാണിച്ച് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ശോഭയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്ന ശോഭാസുരേന്ദ്രൻ തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട് തന്റെ അഭിഭാഷകനായ അഡ്വ എം ആർ ഹരീഷ് മുഖാന്തിരം അപേക്ഷ സമർപ്പിച്ചിരുന്നു.

ചുഴലിക്കാറ്റിൽ ചിറ്റാരിപറമ്പിൽജിംനേഷ്യം തകർന്നു

Image
കൂത്തുപറമ്പ് : ശനിയാഴ്ച്ച ഉച്ചയോടെയുണ്ടായ കനത്ത വേനൽ മഴയിലും ചുഴലികാറ്റിലും ചിറ്റാരിപ്പറമ്പിൽ നാശനഷ്ടം. ചുഴലികാറ്റിൽ ചിറ്റാരിപറമ്പിലെ പി.വി ജിംനേഷ്യംപൂർണമായും തകർന്നു. മേൽക്കൂരയിലെ ഷീറ്റുകൾ പാറിപ്പോവുകയും ഒരു ഭാഗം തകർന്ന് വീഴുകയും ചെയ്തു. ജിം ഉപകരണങ്ങളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ചിറ്റാരിപറമ്പ്, കൂത്തുപറമ്പ്, നിടുംപൊയിൽ മേഖലകളിൽ വേനൽ മഴയോടൊപ്പം ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്.  നിടുംപൊയിൽ,  ടൗണിന് സമീപം മരം റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ചിറ്റാരിപ്പറമ്പിൽ കടയുടെ മുകളിലെ ഷീറ്റ് ഇളകി റോഡിലേക്ക് വീണു. ചുഴലിക്കാറ്റിൽ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.