Posts

Showing posts from July, 2026

സ്വർണ വിലയിൽ നേരിയ ഇടിവ്

Image
കണ്ണൂർ:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,220 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഇടിഞ്ഞത് 280 രൂപയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 1,05,760 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.  രാജ്യാന്തര തലത്തിലും സ്വര്‍ണവില കുറഞ്ഞ് തന്നെയാണ്. അതിന്റെ സ്വാധീന ഫലമായി കൂടിയാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2350 രൂപയുമാണ് ഇന്നത്തെ വില.

മുൻ അംഗൻവാടി അദ്ധ്യാപിക കണിയാൻ്റെ വളപ്പിൽ പത്മിനി നിര്യാതയായി

Image
കിലാലൂർ: കണിയാന്റെ വളപ്പിൽ പത്മിനി (75) നിര്യാതയായി, ( മുൻഅംഗൻവാടി അദ്ധ്യാപികയാണ് ) ഭർത്താവ്: നാരായണൻ, മകൻ: നിവിൻ കെ വി  (മിലിട്ടറി) മരുമകൾ: രമിഷ. പി (കോയിലോട് ) ഞായറാഴ്ച രാവിലെ 8 മണിയോട് കൂടി മൃതദേഹം വീട്ടിൽ കൊണ്ടുവരും സംസ്കാരം  ഞായർ (02/08/2026) രാവിലെ 10 മണിക്ക്പയ്യാമ്പലം

സി.നിഷ നിര്യാതയായി

Image
ധർമ്മടം:  മേലൂർ കെടി പീടികക്കടുത്തുള്ളപറമ്പത്ത് ബിൻഷ നിവാസിൽ സി. നിഷ ( 51 ) നിര്യാതയായി. ഭർത്താവ്. :കെ. ജയചന്ദ്രബാബു .  മക്കൾ:ബിൻഷ, ബിതുൻ. മരുമക്കൾ:ധനേഷ്, മിഥുന. സഹോദരങ്ങൾ. നിർമല, പ്രദീപ്‌, പ്രമോദ് (ചീഫ് വീഡിയോ ഗ്രാഫർ -ഗ്രാമിക ടി വി കണ്ണൂർ ബ്യൂറോ). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് പയ്യാമ്പലത്ത്

സി.നിഷ നിര്യാതയായി

Image
ധർമ്മടം: മേലൂർ കെടി പീടികക്കടുത്തുള്ളപറമ്പത്ത് ബിൻഷ നിവാസിൽ സി. നിഷ ( 51 ) നിര്യാതയായി. ഭർത്താവ്. :കെ. ജയചന്ദ്രബാബു .  മക്കൾ:ബിൻഷ, ബിതുൻ. മരുമക്കൾ:ധനേഷ്, മിഥുന. സഹോദരങ്ങൾ. നിർമല, പ്രദീപ്‌, പ്രമോദ് (ചീഫ് വീഡിയോ ഗ്രാഫർ -ഗ്രാമിക ടി വി കണ്ണൂർ ബ്യൂറോ). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് പയ്യാമ്പലത്ത്

പി വിഭാർഗവൻനിര്യാതനായി

Image
പെരളശ്ശേരി : ചെറുമാവിലായിയിലെ കുളമുള്ളതിൽ പി.വി. ഭാർഗ്ഗവൻ(73) നിര്യാതനായി. ഭാര്യ : എൻ .സി അനിത (എളമ്പാറ ) മക്കൾ : അഭിലാഷ് (വീഡിയോ ഗ്രാഫർ) അശ്വതി (ഇസാഫ് ബേങ്ക് തിരുമേനി) മരുമകൾ ..പവിഴ. സഹോദരങ്ങൾ ഭാർഗ്ഗവി, ലീന ,ജയരാജൻ , ദിലീപ്,അശോകൻ, അനിൽ, രാഗേഷ്, പരേതരായ ഭരതൻ, ബാബു, രാജീവൻ.  സംസ്കാരം ഇന്ന് പകൽ.12 മണിക്ക് മട്ടന്നൂർ പൊറോറ നിദ്രലയത്തിൽ സംസ്‌കാരം.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു; വില കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാംതവണ

Image
ഡൽഹി :രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു;  തുടർച്ചയായ രണ്ടാംതവണയാണ് വില കുറക്കുന്നത്.  ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയുടെ കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും. തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, ​ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ സ്ഥി​തി​ഗതികളടക്കം ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്...

കോട്ടയത്ത് ഉരുൾപൊട്ടൽ; 18കാരൻ മരിച്ചു, അമ്മയ്ക്കായി തെരച്ചിൽ

Image
കോട്ടയം : ഈരാറ്റുപേട്ട‌ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ യുവാവ് ദാരുണമായി മരിച്ചു. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മണപ്പാട്ട് (18) ആണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയെ കാണാതായി. ഇവരുടെ വീടിന് മേലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഈ സമയത്ത് റെജീനയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. റെജീനയെ കണ്ടെത്താൻ വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.

ഇടുക്കി അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം; കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി

Image
ഇടുക്കി :കുടയത്തൂർ അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം. കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി. വീടിനുള്ളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും നശിച്ചിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഗൃഹനാഥൻ രവിയും മകനും രക്ഷപ്പെട്ടു. രവിയുടെ ഭാര്യ സുമതിയാണ് മരിച്ചത്. കുടയത്തൂർ അടൂർമല ക്ഷേത്രത്തിന് സമീപമാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്. ഫയർ ഫോഴ്‌സും എൻഡിആർഎഫും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽതലശേരി:ധർമ്മടംചാത്തോടത്ത് വയോധികയുടെ മൂ ന്നര പവൻ സ്വർണമാല കവർന്ന കേസിൽ മോഷ്‌ടിച്ച സ്വർണാഭര ണം വാങ്ങുകയും വിൽപ്പനയ്ക്ക് സഹായിക്കുകയും ചെയ്ത രണ്ടുപേ രെ കൂടി ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിക ളായ പി എം സെയ്ത് സഹദ് ഷഹസാൻ, കെ അൻസാർ എന്നിവരെ യാണ് മംഗളൂരുവിൽനിന്ന് കസ്റ്റഡി യിലെടുത്തത്. തലശേരി ജെഎ ഫ്‌സിഎം കോടതിയിൽ ഹാജരാ ക്കിയ ഇരുവരെയും മൂന്നുദിവസ ത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു.കേസിൽ മുഖ്യപ്രതികളായ ധർമ ടം സ്വദേശി മുഹമ്മദ് യാസിൻ, തല ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരെ നേരത്തെ അറ സ്റ്റ് ചെയ്തിരുന്നു. ഇവരെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.കഴിഞ്ഞചൊവ്വാഴ്ച്ച പകൽ ധർമടം ചാത്തോ ടം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അസുഖ ബാധിതയായ വയോധിക യുടെ വീട്ടിലെത്തിയ പ്രതികൾ വാട കവീട് അന്വേഷിക്കുന്നതായി നടിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത് രക്ഷ പ്പെടുകയായിരുന്നു.ഇവരുടെപരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർന്ന മാല വിൽപ്പന നടത്തി യശേഷം പ്രതികൾ കാസർകോട്ടു നിന്ന് വാടകയ്ക്ക് എടുത്ത വാഹന ത്തിൽ മംഗളൂരു ഭാഗത്തേക്ക് കടന്ന തായി കണ്ടെത്തി. തുടർന്ന് ധർമടം പൊലീസും തലശ്ശേരി എഎസ്‌പിയു ടെ സ്പെഷ്യൽ സ്ക്വാഡും കാസർകോ ട് പൊലീസ് സ്ക്വാഡിന്റെ സഹായ ത്തോടെ നടത്തിയ തിരച്ചിലിൽ മം ഗളൂരു സൂറത്ത്കലിൽ നിന്ന് പ്രതിക ളെ പിടികൂടുകയായിരുന്നു.മുഹമ്മദ് അനസിനെതിരെ തല ശേരി പൊലീസ് സ്റ്റേഷനിലും മുഹ മ്മദ് യാസിനെതിരെ കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ടെന്ന് പൊ ലീസ് അറിയിച്ചു.കണ്ണൂർ സിറ്റി പൊലീസ് കമീഷ ണർ ബി വി വിജയ് ഭരത് റെഡ്ഡി, തല ശേരി എഎസ്‌പി ഡോ. എം നന്ദ ഗോപൻ എന്നിവരുടെ മേൽനോട്ട ത്തിൽ എസ്ഐ കെ അനുരൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

Image
തലശേരി:ധർമ്മടംചാത്തോടത്ത് വയോധികയുടെ മൂ ന്നര പവൻ സ്വർണമാല കവർന്ന കേസിൽ മോഷ്‌ടിച്ച സ്വർണാഭര ണം വാങ്ങുകയും വിൽപ്പനയ്ക്ക് സഹായിക്കുകയും ചെയ്ത രണ്ടുപേ രെ കൂടി ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിക ളായ പി എം സെയ്ത് സഹദ് ഷഹസാൻ, കെ അൻസാർ എന്നിവരെ യാണ് മംഗളൂരുവിൽനിന്ന് കസ്റ്റഡി യിലെടുത്തത്. തലശേരി ജെഎ ഫ്‌സിഎം കോടതിയിൽ ഹാജരാ ക്കിയ ഇരുവരെയും മൂന്നുദിവസ ത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ മുഖ്യപ്രതികളായ ധർമ ടം സ്വദേശി മുഹമ്മദ് യാസിൻ, തല ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരെ നേരത്തെ അറ സ്റ്റ് ചെയ്തിരുന്നു. ഇവരെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞചൊവ്വാഴ്ച്ച പകൽ ധർമടം ചാത്തോ ടം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അസുഖ ബാധിതയായ വയോധിക യുടെ വീട്ടിലെത്തിയ പ്രതികൾ വാട കവീട് അന്വേഷിക്കുന്നതായി നടിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത് രക്ഷ പ്പെടുകയായിരുന്നു. ഇവരുടെപരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർന്ന മാല വിൽപ്പന നടത്തി യശേഷം പ്രതികൾ കാസർകോട്ടു നിന്ന് വാ...

തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ

Image
തലശേരി:ധർമ്മടംചാത്തോടത്ത് വയോധികയുടെ മൂ ന്നര പവൻ സ്വർണമാല കവർന്ന കേസിൽ മോഷ്‌ടിച്ച സ്വർണാഭര ണം വാങ്ങുകയും വിൽപ്പനയ്ക്ക് സഹായിക്കുകയും ചെയ്ത രണ്ടുപേ രെ കൂടി ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിക ളായ പി എം സെയ്ത് സഹദ് ഷഹസാൻ, കെ അൻസാർ എന്നിവരെ യാണ് മംഗളൂരുവിൽനിന്ന് കസ്റ്റഡി യിലെടുത്തത്. തലശേരി ജെഎ ഫ്‌സിഎം കോടതിയിൽ ഹാജരാ ക്കിയ ഇരുവരെയും മൂന്നുദിവസ ത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ മുഖ്യപ്രതികളായ ധർമ ടം സ്വദേശി മുഹമ്മദ് യാസിൻ, തല ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരെ നേരത്തെ അറ സ്റ്റ് ചെയ്തിരുന്നു. ഇവരെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞചൊവ്വാഴ്ച്ച പകൽ ധർമടം ചാത്തോ ടം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന അസുഖ ബാധിതയായ വയോധിക യുടെ വീട്ടിലെത്തിയ പ്രതികൾ വാട കവീട് അന്വേഷിക്കുന്നതായി നടിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത് രക്ഷ പ്പെടുകയായിരുന്നു. ഇവരുടെപരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർന്ന മാല വിൽപ്പന നടത്തി യശേഷം പ്രതികൾ കാസർകോട്ടു നിന്ന് വാ...

കണ്ണൂർ നഗരത്തിൽബൈക്ക് യാത്രികനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച മൂന്നംഗ സംഘം റിമാൻഡിൽ

Image
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ബൈക്ക് യാത്രക്കാരനെ കൊളളയടിച്ചു പണവും മൊബൈൽ ഫോണും എടിഎം കാർഡുമായി രക്ഷപ്പെട കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. കണ്ണൂർതാണ സ്വദേശിയായ സി. എച്ച്. താരിഖിന്റെ ബൈക്ക് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ച മൂന്നംഗ സംഘത്തെയാണ് കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായി പിടികൂടിയത്. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീൻ(43), മൊകേരി സ്വദേശി അനീസ്(44), കൂടാറിഞ്ഞി സ്വദേശി ബിനോയ്(42) എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 30-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കണ്ടി ഭാ​ഗത്തു നിന്നും ബൈക്കിൽ യാത്ര ചെയ്തിരുന്ന താരിഖിനെ തടഞ്ഞ് വച്ച് പ്രതികൾ മൂർച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ചത്. കൂടാതെ എടിഎമ്മിന്റെയും യുപിഐയുടെയും പിൻ നമ്പറുകളും പ്രതികൾ കൈക്കലാക്കിയിരുന്നു. മംഗ്ളുര് ഭാഗത്തേക്ക് കടന്ന പ്രതികൾ പാപ്പിനിശ്ശേരിയിലുള്ള എടിഎമ്മിൽ കയറി മുഖമൂടി ധരിച്ച് പണം പിൻവലിക്കുകയും, മൊബൈൽ ഉപയോഗിച്ച് യുപിഐ പെയ്‌മെന്റുകൾ നടത്തുകയും ചെയ്തു. ...

പിഎംശ്രീ: അറബിക്കടലിലെ വെള്ളം വറ്റിപോയോയെന്ന് വി കെ സനോജ്​ എംഎൽഎ

Image
മട്ടന്നൂർ: പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്ന് പറഞ്ഞവർക്ക് ഇപ്പോൾ അറബിക്കടലിൽ വെള്ളമില്ലാതായോയെന്ന് ഡിവൈഎഫ്​ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎംശ്രീയിൽനിന്ന്​ പിന്മാറുന്നതുകൊണ്ട്​ യാതൊരു ബുദ്ധിമുട്ടുംഇല്ലെന്ന്​ കേന്ദ്രമന്ത്രി രാജ്യസഭയിൽ വുക്​തമാക്കിയിട്ടുണ്ട്​. എൽഡിഎഫിനെതിരെ പിഎംശ്രീ പദ്ധതിയുമായി ബന്ധ​പ്പെട്ട്​ ചില ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു.  ആ സാഹചര്യത്തിൽ പദ്ധതി മരവിപ്പിക്കാൻ നിലപാടെടുത്ത സർക്കാർ അതുമായി ബന്ധപ്പെട്ട്​ ഒു കാര്യവും പിന്നീട്​ നടത്തിയിട്ടില്ല. എന്നാൽ യുഡിഎഫ്​ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യംതന്നെ പിഎം ശ്രീയുടെ ഫയലുകൾ​ തപ്പിയെടുത്ത്​ മുന്നോട്ടു പോകുകയാണ്​. പിഎം ശ്രീ മുൻനിർത്തി എൽഡിഎഫിനെതിരെ കടുത്ത വർഗീയ പ്രചാരണം നടത്തിയാണ്​ യുഡിഎഫ്​ അധികാരത്തിൽ വന്നത്​. എൽഡിഎഫ്​ വർഗീയ പാർട്ടിയാണെന്നും ആർഎസ്​എസുമായി ഡീലുണ്ടാക്കിയ സർക്കാരാണെന്നുവരെ ആക്ഷേപം ഉന്നയിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന്​ പരസ്യമായി പ്രഖ്യാപിച്ചു. ഇപ്പോൾ പദ്ധതി അറബിക്കടലിൽ എറിയാൻ വ...

നിർമാണ പ്രവൃത്തി വിലയിരുത്തി:മട്ടന്നൂർ ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്​ഘാടനം അടുത്ത വർഷം ആദ്യം

Image
മട്ടന്നൂർ: നിർമാണം പുരോഗമിക്കുന്ന മട്ടന്നൂർ ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം അടുത്ത വർഷം ആദ്യം നടത്താൻ തീരുമാനം. വി കെ സനോജ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന  പ്രവൃത്തി അവലോകന യോഗത്തിലാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി ഇതിനകം പകുതിയോളം പ്രവത്തേി പൂർത്തിയായി. ആശുപത്രിക്ക്​ ആവശ്യമായ 82 ജീവനക്കാരുടെ നിയമനം സർക്കാരിന്‍റെ പരിഗണനയിലാണെന്ന്​ എംഎൽഎ പറഞ്ഞു. ലിഫ്​റ്റ്​ സ്ഥാപിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും  നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കേരള മെഡിക്കൽ സർവീസസ്​ കോർപറേഷൻ അധികൃതരുടെ യോഗം തിരുവനന്തപുരത്ത്​ അടുത്ത ദിവസം വിളിച്ചു ചേർക്കും. സ്​ശപഷ്യാലിറ്റി ആശുപത്രിയിലേക്ക്​ ആവശ്യത്തിന്​ വെള്ളം ലഭ്യമാക്കുമെന്നും അതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്​തമാക്കി.  നിർമാണത്തിന്​   തൊഴിലാളികളുടെ കുറവ്​ ഉണ്ടെങ്കിൽ ആവശ്യമായ ഇടപെടൽ നടത്തി പരിഹരിക്കണമെന്ന്​ യോഗം കരാറുകാർക്ക്​ നിർദേശം നൽകി.   കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രികൂടി ആരംഭിക്കണ...

ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി

Image
കുറ്റിക്കകം: മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി എടക്കാട് പിഎച്ച്സി ആയുഷിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സഹകരണത്തോടെ കുറ്റിക്കകം ദേശോദ്ധാരണ വായനശാലയിൽ സൗജന്യ ആയുർവേദ ക്യാമ്പും മരുന്നു വിതരണവും നടന്നു. മെഡിക്കൽ ഓഫീസർ ഡോ. പ്രിയ ബാലൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. ആയുഷ് പിഎച്ച്സി അഴീക്കോട് മെഡിക്കൽ ഓഫീസർ ഡോ.ആർ. മായജ ക്ലാസെടുത്തു. എ. രമേശൻ, കെ.സുജിത, പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

പൊലിസ് ഉദ്യോഗസ്ഥനെ അക്രമിക്കാൻ ശ്രമം: ഗീതാനന്ദനും 4 പ്രതികൾക്കും 5 വർഷം കഠിനതടവും പിഴയും

Image
കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. പരിക്കേറ്റ സലാമിന് 3 ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണം.

പയ്യന്നൂരിന് പുറമേ സി.പി എം നേതൃത്വത്തിന് തലവേദനയായി കണ്ണൂരിലും കെട്ടിട നിർമ്മാണ ഫണ്ട് വിവാദം: സി പി എം ടൗൺ ഈ സ്‌റ്റ് ലോക്കൽ സെക്രട്ടറിയെ നീക്കി

Image
.  കണ്ണൂർ : അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് ആസ്ഥാനമന്ദിരമുണ്ടാക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ നടന്നതു ലക്ഷങ്ങളുടെ ക്രമക്കേടെന്ന പരാതിയിൽ സിപിഎമ്മിൽ അതൃപ്‌തി പുകയുന്നു. ഇതിനായിപാർട്ടി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പിരിച്ച ഏകദേശംഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതിയാണ് കഴിഞ്ഞ രണ്ടു വർഷമായി നേതൃത്വത്തിനു മുന്നിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ.രമേശനെ തൽ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നു. അന്വേഷണത്തിനു ജില്ലാ കമ്മിറ്റിയംഗങ്ങളായ രണ്ടു പേരെ കമ്മിഷനെ നിയോഗിച്ചതെന്നാണു വിവരം. പയ്യന്നൂരിലെ ഫണ്ട് പിരിവിന്റെ കണക്കുകൾ എട്ടു വർഷമായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ ഉഴലുന്ന പാർട്ടിക്ക് കണ്ണൂരിലെ ക്രമക്കേട് കൂടുതൽ തലവേദനയായിട്ടുണ്ട്. സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളിൽ നടപടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാൻ നടപടി സ്വീകരിച്ചത്.  കണ്ണൂർ ഈസ്റ്റ് ലോക്കൽ സെ...

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് രണ്ടിന് കണ്ണൂരിൽ

Image
കണ്ണൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ കൗൺസിലും ഭരണ സമിതി തിരഞ്ഞെടുപ്പും ആഗസ്റ്റ് 2 ന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നോർത്ത് മലബാർ ചേംബർ ഹാളിൽ  രാവിലെ 11 മണിക്ക്സംസ്‌ഥാന പ്രസിഡണ്ട് ജോബി.വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. എസ് എസ് എൽ സി , പ്ലസ് ടു, സിബിഎസ് ഇപരീക്ഷയിൽ ഉന്നതവിജയം (90ശതമാനം) നേടിയ വ്യാപാ രികളുടെ മക്കളെയും, കായിക മേഖലയിലും മറ്റും മികച്ച വിജയങ്ങൾ നേടിയവരെയും, യൂത്ത് വിങ്ങ് വനിതാ വിങ്ങ് നേതാക്കളെയും ചടങ്ങിൽഅനുമോദിക്കും.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട്ടി എഫ് സെബാസ്റ്റ്യൻ, സിക്രട്ടറി ബുഷറ ചിറക്കൽ,ട്രഷറർ ജേക്കബ് ചോലമറ്റം, ടൗൺ യൂണിറ്റ് ജനറൽ സിക്രട്ടറി സിജി ജോൺ എന്നിവർ പങ്കെടുത്തു.

മുത്തങ്ങയിലെ വിധി നിരാശ ജനകമെന്ന് കൊല്ലപ്പെട്ട പൊലിസുകാരൻ്റെ സഹോദരൻ കെ വി ബാബു

Image
.  ശ്രീകണ്ഠാപുരം:മുത്തങ്ങ സമരത്തിനിടെ കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ എ പി പൊലീസ് കോൺസ്‌റ്റബിൾ കെ വി വിനോദ് കൊല്ലപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് സഹോദരൻകെ വി ബാബു പ്രതികരിച്ചു മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്നും വിധി വരാന്‍ 23 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് നിരാശാജനകമാണെന്നും കെ വി ബാബു ശ്രീകണ്ഠാപുരത്ത്മാധ്യമങ്ങളോട് പറഞ്ഞു. '23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഞങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കും. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. മാതാപിതാക്കള്‍ക്ക് ലഭിക്കേണ്ട കുടുംബ പെന്‍ഷന്‍ സാങ്കേതിക കാര്യം പറഞ്ഞ് നിഷേധിച്ചു. ഒടുക്കം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആശ്രിതനിയമനം നല്‍കിയിട്ടില്ല. അതും ലഭിച്ചിട്ടില്ല. ഞാനും സഹോദരിയും സര്‍ക്കാര്‍ ...

ലോട്ടറി തൊഴിലാളികൾ ജില്ലാ ഭാഗ്യക്കുറി ഓഫീസിന് മുൻപിൽ ധർണ നടത്തും

Image
കണ്ണൂർ: ലോട്ടറി തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തൊഴിലാളികൾ ആഗസ്ത് 5 ന് പകൽ പന്ത്രണ്ട് മണിക്ക്ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും പ്രതിഷേധധർണ്ണയും നടത്തുമെന്ന്  യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓണം ബബർ ലോട്ടറി ടിക്കറ്റിന് ലോട്ടറി ഏജൻ്റുമാർക്കും, വിൽപ്പനക്കാർ ക്കും നൽകി വരുന്ന കമ്മീഷൻ വെട്ടികുറച്ച നടപടി പുനഃപരിശോധിക്കുക. സ മ്മാനാർഹമായതും വിൽപ്പന നടത്താത്തതുമായ ലോട്ടറി ടിക്കറ്റുകൾ ലോട്ടറി ഓഫീസുകളിൽ നിന്നും മോഷണം പോയതിനും വ്യാജ സമ്മാന ടിക്കറ്റുകൾ ഹാ ജരാക്കി സമ്മാനത്തുക കൈക്കലാക്കാൻ ശ്രമിച്ചവർക്കും എതിരെ കർശന നട പടികൾ സ്വീകരിക്കുക. ഒറ്റ നമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും എഴു ത്തു ലോട്ടറിയും കർശനമായി തടയുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി പ്രസാദ്, എൻ ദിനേശൻ ,പി വിജയൻ ,പി വി ശ്രീജ എന്നിവരും പങ്കെടുത്തു.

കണ്ണൂർ പാറക്കണ്ടിയിൽ ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

Image
കണ്ണൂർ:കണ്ണർ നഗരത്തിൽ താണ സ്വദേശിയെ ബൈക്ക് തടഞ്ഞ് നിർത്തി കഴുത്തിൽ കത്തിവെച്ച് കൊള്ളയടിച്ച സംഘത്തെ അതിസാഹസികമായി കണ്ണൂർ ടൗൺ പോലീസ് പിടികൂടി കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീൻ, മൊകേരി സ്വദേശി അനീഷ്, കോടരഞ്ഞി സ്വദേശി ബിനോയ് എന്നിവരാണ് അറസ്റ്റിലായത് കഴിഞ്ഞ ദിവസം പാറക്കണ്ടിയിൽ വെച്ചാണ് സി എച്ച് താരിഖിന്റെ ഫോൺ, പണം,എടിഎം കാർഡ് എന്നിവ കവർന്നത് ടൗൺ ഇൻസ്പെക്ടർ കൈലാസ്‌നാഥിൻ്റെ നേതൃത്വത്തിൽ ടൗൺ എസ് ഐ മാരായ ടി എം വിപിൻ, വൈഷ്‌ണവ് എന്നിവർ സിനിമാ സ്റ്റൈലിൽ ലോറി റോഡിന് കുറുകെ ഇട്ടാണ് പ്രതികളെ പിടികൂടിയത്

സമരത്തിനിടെനഴ്‌സിനെ മർദിച്ചെന്ന പരാതിയിൽ കൊയിലി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗംഗാധരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു

Image
കണ്ണൂർ: മിനിമം വേതനം ആവശ്യപ്പെട്ട് കൊയിലി ആശുപത്രി കോംപൗണ്ടിൽ സമരം ചെയ്ത നേഴ്‌സിനെ മർദിച്ച സംഭവത്തിൻ ആശുപത്രി സൂപ്രണ്ടിനെതിരെ കേസ്. കണ്ണൂർ തളാപ്പ് കൊയിലി ആശുപത്രി സൂപ്രണ്ട് ഡോ. ഗംഗാധരനെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. ബി എൻ എസ് പ്രകാരം  126(2), 115(2), 118(1) വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത് മിനിമം വേതനവുമായി ബന്ധപ്പെട്ട സമരത്തിനിടെ ഉളിക്കൽ മണിക്കടവ് സ്വദേശിനി ടിൻ്റു ജോസഫി നെ മർദിച്ചെന്നാണ്‌ പരാതി. കൊയിലി ഉൾപ്പടെ നഗരത്തിലെ ആശുപത്രികളിൽ വേതനം വർധിപ്പിക്കണമെന്ന് ആവശ്യപെട്ട് നഴ്‌സുമാർ അനിശ്ചിത കാലം സമരം ചെയ്തിരുന്നു. മറ്റ് ആശുപത്രികൾ വേതനം വർധിപ്പിച്ചപ്പോൾ കൊയിലി സമ്മതിച്ചിരുന്നില്ല. തുടർന്ന് നഴ്‌സുമാർ കൊയിലി ആശുപത്രി കോംപൗണ്ടിൽ എത്തി സമരം ചെയ്തിരുന്നു ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ 15 ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൻ്റെ കാബിനിൽ നിന്നും പുറത്തിറങ്ങിയ ഡോക്ടർ ഗംഗാധരനെ നഴ്സുമാർ ഉപരോധിക്കുന്നതിനിടെ ഇയാൾ ടിൻ്റു ജോസഫിൻ്റെ തലമുടി കുത്തിപ്പിടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്തു വെന്നാണ് പരാതി.

തെരുവ് നായകൾക്ക് ദയാവധം: സുപ്രീം കോടതി നിർദ്ദേശം കേരളം നടപ്പിലാക്കാൻ ഒരുങ്ങുന്നു

Image
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.

കട്ടേരി ശാരദ നിര്യാതയായി

Image
കടമ്പൂർ: റെഡ്ഫൈറ്റേർസ് ക്ലബ്ബിന് സമീപം ദൈവത്താർ കണ്ടി കട്ടേരി ശാരദ (93) നിര്യാതയായി. പരേതരായ അണിമംഗലത്ത് പൈതൽ- കൈപ്രത്ത് കട്ടേരി മാധവി എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ കെ.പി കൃഷ്ണൻ(റിട്ട: എസ്സ്.ഐ, എംഎസ്പി). മക്കൾ: കെ.സിദ്ധാർത്ഥൻ (റിട്ട:ട്രഷറി), കെ.സുജാത,കെ.സുജിത്ത്കുമാർ(റിട്ട:എസ്സ്.ഐ) മരുമക്കൾ:പി.പി വൽസലൻ(റിട്ട. ടൗൺ പ്ലാനിംഗ്), രൂപ എ.യു (റിട്ട:ട്രഷറി),സപ്ന എ.കെ ശവസംസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2 മണിക്ക് കടമ്പൂർ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.

മാനത്ത് വിരാജിക്കുന്നു ഗന്ധർവ്വൻ , മണ്ണിലുണ്ട് നാദധാര

Image
മുംബൈ:സിനിമാ സംഗീതത്തിന്റെ ദിശ മാറ്റിയെഴുതിയ മാന്ത്രിക ശബ്ദം. മലയാളികൾ എക്കാലവും നെഞ്ചോടു ചേർത്തുനിർത്തിയ അനശ്വര ഗായകൻ. ബോളിവുഡ് സംഗീതധാര നിയന്ത്രിച്ച ഇതിഹാസം മുഹമ്മദ് റഫി വിട പറഞ്ഞിട്ട് ഇന്നേക്ക് 46 വർഷം തികയുന്നു. 1980 ജൂലൈ 31-ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, റഫിയുടെ ശബ്ദം ഇന്നും മരിച്ചിട്ടില്ല. ഓരോ തവണ കേൾക്കുമ്പോഴും അത്രയേറെ മാസ്മരികതയോടെയും സ്നേഹസമ്പൂർണതയോടെയും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരം ഈ 46 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ല എന്നത് ഉറപ്പാണ്. ആപ്പ് യേ ദുനിയാ യേ മെഹഫിൽ…, ബാർ ബാർ ദേഖോ ഹസാർ ബാർ ദേഖോ…, ഖോയ ഖോയ ചാന്ദ് ഖുല ആസ്മാൻ…, സുഹാനി രാത്ത് ദൽ ചുക്കി… തുടങ്ങിയ ഹിറ്റ് മെലഡികൾ ഗാനപ്രേമികൾ കേട്ടത് മുഹമ്മദ് റഫിയുടെ സ്വരത്തിലൂടെയായിരുന്നു. പ്രണയഗാനമായാലും ദുഃഖഗാനമായാലും ഭക്തിഗാനമായാലും കോമഡി ​ഗാനമായലും. ഏത് വേഷത്തിനും ജീവൻ കൊടുക്കാൻ റഫിക്ക് കഴിഞ്ഞിരുന്നു. ദേവ് ആനന്ദ്, ദിലീപ് കുമാർ, രാജ് കപൂർ, ഷമ്മി കപൂർ, രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ… ആരുടെ ചുണ്ടുകൾക്കും ചേർന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. “ഒരു ഗായകൻ, ആയിരം മുഖങ്ങൾ” എന്നാണ് അദ്ദേഹത്ത...

കൗമുദി ടീച്ചർ നിര്യാതയായി

Image
കണ്ണൂർ:പള്ളിക്കുന്ന് അഞ്‌ജലിയിൽ കൗമുദി ടീച്ചർ (93) നിര്യാതയായി. ദീർഘകാലം ചെങ്ങിനിപ്പടി സ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ കൊങ്ങാടൻ കുഞ്ഞാപ്പു. മക്കൾ: ഷാജി, പരേതനായ ശ്യാം. മരുമകൾ: വിജയലക്ഷ്മി. സഹോദരങ്ങൾ: ഫൽഗുനൻ, പത്മാക്ഷി, ശൈലജ, ഹെമാവതി, പരേതനായ രാമചന്ദ്രൻ, രാംദാസ്.

ജീവപര്യന്തമെന്നാൽ ജീവിതാവസാനം വരെ ശിക്ഷയെന്ന് സുപ്രീം കോടതി

Image
ന്യൂഡല്‍ഹി: ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ശിക്ഷയെന്ന് വ്യക്തത വരുത്തി സുപ്രീംകോടതി. മരണം വരെയുള്ള തടവുശിക്ഷ ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ജീവപര്യന്തം നല്‍കാമെന്നുമാണ് സുപ്രീംകോടതിയുടെ വ്യാഖ്യാനം. ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം നിയമപരമാണെന്നും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി പറഞ്ഞു. 'ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ' എന്നാണ് വിചാരണ കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധിയെങ്കില്‍ ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നും ഇത്തരം ശിക്ഷകളില്‍ ഇളവ് ബാധകമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിധിയില്‍ പ്രത്യേകം ഇളവ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഇടപെടാമെന്നും സുപ്രീംകോടതി പറഞ്ഞു. ജീവപര്യന്തം തടവുകാരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.

മുത്തങ്ങയിൽ ഒരു വെടിവെപ്പിലേക്ക് പോകേണ്ട സാഹചര്യം ഇല്ലായിരുന്നു; ആദിവാസി വിഭാഗം ആരെയും കൊലപ്പെടുത്തില്ല’; സി കെ ജാനു

Image
മാനന്തവാടി:മുത്തങ്ങയിൽ ഒരു വെടിവെപ്പിലേക്ക് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് ആദിവാസി നേതാവ് സികെ ജാനു. വെടിവെപ്പിൽ ആദിവാസി യുവാവ് ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കാത്തത് ആദിവാസി വിഭാഗങ്ങളോടുള്ള വിവേചനമെന്ന് സി കെ ജാനു. തികച്ചും ജനാധിപത്യരീതിയിൽ നടത്തിയ സമരമായിരുന്നു മുത്തങ്ങ ഭൂസമരമെന്നും സി കെ ജാനു മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിനിടെ ജോഗിയും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ആദിവാസി വിഭാഗങ്ങളിൽ ഉള്ളവർ ആരും ആരെയും കൊലപ്പെടുത്തില്ല. സാധാരണ സമരങ്ങളെ നേരിടുന്നതിലും വ്യത്യസ്തമായ പൊലീസ് നടപടിയാണ് മുത്തങ്ങയിൽ അരങ്ങേറിയത്. ജോഗി വെടികൊണ്ടാണ് കൊല്ലപ്പെടുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ മാത്രമാണ് കേസ് ഫയൽ ചെയ്തത്. ആദിവാസികൾ തിരിച്ചു കൊല്ലുന്ന ഒരു നടപടി സ്വീകരിച്ചിരുന്നെങ്കിൽ നൂറ്റാണ്ടുകളായി ആദിവാസികൾ അനുഭവിച്ച പീഡനത്തിന് ഇവിടെ ആരും ബാക്കിയുണ്ടാകില്ലായിരുന്നുവെന്ന് സികെ ജാനു പറഞ്ഞു. ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന് വരാനിരിക്കെയാണ് സികെ ജാനുവിന്റെ പ്രതികരണം. കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടു...

വടകര ലഹരിക്കേസ് : മുഖ്യപ്രതിഷിൻ്റോ ഷിബു മുങ്ങി

Image
വടകര :അധ്യാപികമാർ പ്രതികളായ വടകര MDMA കേസിൽ ലഹരി എത്തിച്ച് നൽകിയത് വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവെന്ന് കണ്ടെത്തൽ. പ്രധാന സൂത്രധാരൻ ഇയാളെന്നാണ് വിവരം. അധ്യാപികമാർ പിടിയിലായതോടെ ഷിന്റോ സംസ്ഥാനം വിട്ടെന്നാണ് സൂചന. പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പല ലഹരി കേസുകളിൽ പ്രതിയാണ് 22 കാരനായ യുവാവ്. വാട്സാപ്പ് നമ്പറുകളിലേക്ക് വിളിച്ച് കച്ചവടം ഉറപ്പിക്കാറാണ് ഇയാൾ ചെയ്യുന്ന പതിവ് രീതി. അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഒരു കോടിയിലേറെ രൂപയാണ് ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യു.ആർ. കോഡുകളിലേക്കും അയച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസിൽ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് പങ്കുവയ്ക്കാൻ അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപകർ തയ്യാറായിട്ടില്ല. അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയെന്നാണ് കണ്ടെത്തൽ. ഈ പണം നർക്കോട്ടിക് ബിസിനസ് വഴി ഉ...

വ്യാജരേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ട്; ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവുശിക്ഷയും 55,000 രൂപ പിഴയും വിധിച്ച് കോടതി

Image
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം തടവുശിക്ഷയും 55,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ. നിലവില്‍ ഛോട്ടാ രാജന്‍ തിഹാര്‍ ജയിലില്‍ മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. വിജയ കദം' എന്ന പേരിലാണ് വ്യാജ പാസ്‌പോര്‍ട്ട് ഇയാള്‍ സംഘടിപ്പിച്ചത്. 2002 മാര്‍ച്ച് 19ന് ചെന്നൈ റീജിയണല്‍ ഓഫീസില്‍ നിന്ന് ഛോട്ടാ രാജന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായി കാണിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ വിലാസവും പേരും സ്ഥാപിച്ചെടുക്കാന്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവയുള്‍പ്പടെയുള്ള വ്യാജ രേഖകള്‍ നിര്‍മ്മിച്ചതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുംബൈ സ്വദേശിയായ സദാശിവന്റെ മകനായ രാജേന്ദ്രയാണ് പിന്നീട് ഛോട്ടാ രാജന്‍ എന്ന പേരില്‍ അറിയപ്...

മുത്തങ്ങ ഭൂസമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വർഷത്തിന് ശേഷം വിധി ഇന്ന്, ഗീതാനന്ദനും സി കെ ജാനുവും പ്രതി പട്ടികയിൽ

Image
മാനന്തവാടി:മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികൾ. പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽവയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക 23 വർഷത്തിന് ശേഷം. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല. 2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദനാണ് ഒന്നാം പ്രതി. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ്‌ കൽപ്പറ്റയിലേക്ക്‌ മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്...

രണ്ട് മണിക്കൂർ നേരത്തെ ആശുപത്രിവാസം ഇനി സൗജന്യം; എന്താണ് ട്രെൻഡിംഗായ ഷോർട്ട് ടേം ഹെൽത്ത് ഇൻഷുറൻസ് ?

Image
കണ്ണൂർ:ആരോഗ്യ പരിരക്ഷ നൽകുന്ന ഇൻഷുറൻസുകളുടെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് എല്ലാവർക്കും അറിയാം. പെട്ടെന്നൊരു ആശുപത്രി കേസ് വരുമ്പോഴായിരിക്കും ഹെൽത്ത് ഇൻഷുറൻസുകൾ എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് മനസിലാകുന്നത്. മുൻപ് 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമായിരുന്ന പല ശസ്ത്രക്രിയകളും ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ മാറ്റത്തിനനുസരിച്ച് ഇൻഷുറൻസ് കമ്പനികളും തങ്ങളുടെ പോളിസികളിൽ മാറ്റം വരുത്തുകയാണ്. അത്തരത്തിൽ ആരോഗ്യ മേഖലയിൽ ട്രെൻഡായി മാറുന്ന ഒന്നാണ് ഷോർട്ട് ടേം ഹെൽത്ത് ഇൻഷുറൻസ്. അതായത് കുറച്ച് മണിക്കൂറുകളിലേക്കോ ദിവസങ്ങളിലേക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സഹായിക്കുന്ന ഒരു ആശയമാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രീമിയം ഹെൽത്ത് ഇൻഷുറൻസ് പ്രൊഡക്ടുകൾ വിവിധ വിഭാഗങ്ങളിലായി ലോഞ്ച് ചെയ്തിട്ടുണ്ട്. നിവ ബുപ, കെയർ‍ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ മുൻനിര കമ്പനികൾ ഇത്തരത്തിൽ ഷോർട്ട് ടേം കവർ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാൽ ഇത്തരം കവറേജുകളുടെ സമയപരിധി, ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫീച്ചറുകൾ തുടങ്ങിയവ മനസിലാക്കേണ്ടതുമുണ്ട്. അതേസമയം,ഹോസ്പിറ്റലൈസേഷൻ ചികിത്സകളുട...

വരുന്നു ചരിത്ര പോരാട്ടം; ഇന്ത്യയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും

Image
കൊച്ചി:ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും വലിയ പോരാട്ടം നടക്കാൻ പോകുന്നു. ബ്രസീൽ ദേശീയ ടീമും ഇന്ത്യയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം നടക്കുക. ബ്രസീൽ ടീമിൻ്റെ പര്യടനത്തിൻ്റെ ഭാ​ഗമായി മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ടീം ആകെ കളിക്കുക. അതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒന്ന് ഇന്ത്യയിലുമാണ് നടക്കുക. മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബർ 25ന് ടൗൺസ്വില്ലെയിലും, സെപ്റ്റംബർ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.

ഫാത്തിമത്ത് റിസയയുടെ മരണം: പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Image
കണ്ണൂർ:വളപട്ടണംപൊയ്തുംകടവിൽ 20 വയസുകാരി മരിച്ച കേസിൽ വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്  അന്വേഷണം തുടങ്ങി. കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയു ടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു. ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ്, ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബാ യിലാണ് ആസിഫ് ജോലി ചെയ്യു ന്നത്. ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗൾഫിൽ താമസിച്ച്  രണ്ടുമാസം മുമ്പാണ് നാട്ടിൽ വന്നത്. മരണ വാർത്തയറിഞ്ഞ് ഒരു നാട് മുഴുവൻ പൊയ്‌തുംകടവിലെ വീട്ടിലെത്തിയിരുന്നു.   പൊയ്തുംകടവ്, മന്ന റഹ്മാനിയ മസ്‌ജിദുകളിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിൽനൂറ് ക ണക്കിനാളുകൾ പങ്കെടുത്തു. ബുധനാഴ്ച്ചരാത്രി 8 മണിയോടെ ഫാത്തിമത്ത് റി സയുടെ മയ്യത്ത് മന്നയിൽഖബറടക്കി. മരണ വാർത്തയറിഞ്ഞ് ഫാ ത്തിമത്ത് റിസയുടെ ഭർത്താവ് ഗൾഫിൽ നിന്നെത്തിയിരുന്നു. ഹം സ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: മുവാരിസ്.

കണ്ണൂർകന്റോൻമെന്റ് പ്രദേശത്തെ വിവിധ പദ്ധതികൾ : എംഎൽഎയും സിഇഒയും വിവിധ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി*

Image
കണ്ണൂർ:പയ്യാമ്പലത്തെ കന്റോൻമെന്റ് പ്രദേശത്ത് മുടങ്ങി കിടക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ കന്റോൻമെന്റ് ബോർഡ് യോഗത്തിന് ശേഷം പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി അഡ്വ. ടി ഒ മോഹനൻ എംഎൽഎയും കന്റോൻമെന്റ് സിഇഒ ഡോ. പ്രശാന്ത് കുമാർ ബി ഒ യും സംയുക്ത പരിശോധന നടത്തി.  ജില്ലാ ആശുപത്രി,  ഫിഷ് മാർക്കറ്റിന് മുൻവശം എന്നിവിടുത്തെ റോഡ്, സെന്റ് തെരെസാസ്   സ്കൂൾ റോഡിലെ തകർന്ന കലുങ്ക്,   പുതിയ ബസ് സ്റ്റാൻഡിന് പിറകുവശത്തെ നടപ്പാത എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.  ജില്ലാ ആശുപത്രിക്ക് മുൻപിലെ റോഡ് ഫുട്പാത്തിൽ നിന്ന് വളരെ ഉയർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടമുണ്ടാക്കുന്നതിനാൽ പ്രസ്തുത പ്രദേശം അടിയന്തരമായി കോൺക്രീറ്റ് അല്ലെങ്കിൽ ഇന്റർലോക്ക് ഉപയോഗിച്ച് ഫുട്പാത് ഉയർത്തുന്നതിന് ആവശ്യമായ  നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.     ഫിഷ് മാർക്കറ്റിന് മുന്നിൽ വളരെ കാലമായി തകർന്നു കിടക്കുന്ന റോഡ് കൺടോൺമെന്റിന്റെ അനുമതി കിട്ടാത്തതിനാൽ  അറ്റകുറ്റപണി നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്.  ഇക്കാര്യത്തിൽ കോർ...

കണ്ണൂരിൽ മദ്യ ലഹരിയിൽവന്ദേഭാരതിന് നേരെ കല്ലേറി ഞ്ഞ് ചില്ലു തകർത്ത കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Image
തോട്ടട: വന്ദേ ഭാരതിന് കല്ലെറി ഞ്ഞ കേസിലെ പ്രതി പിടിയിൽ കണ്ണൂർ കടലായി സ്വദേ ശി സി.വി. ലിനീഷാ (36) ണ് പിടിയിലായത് ജൂലൈ 21ന് ഉച്ചയ്ക്ക് മൂന്ന രയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ് റ്റേഷനും ഇടയിലായി വന്ദേ ഭാരതിന് നേരെ  കല്ലേറുണ്ടായത്. കല്ലേറിൽ മുൻഭാ ഗത്തെ കോച്ചിൻ്റെ ഗ്ലാസ് തകർന്നു സംഭവത്തിൽ ക ണ്ണൂർ റെയിൽവേ സംരക്ഷ ണ സേന കേസെടുത്തിരു ന്നു അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ആർ.പി.എഫ്, റെയിൽവേ പോലീസ്, കണ്ണൂർ സിറ്റി പോ ലീസ് എന്നിവരുടെ നേതൃത്വ ത്തിൽ ഇതിനകം പരിശോധി ച്ചിരുന്നു. സംഭവ സ്ഥലത്തെ നിരവ ധി വീടുകൾ കേന്ദ്രീ കരിച്ചും നടത്തിയ പരിശോധനക്കൊടു വിലാണ് പ്രതി പി ടിയിലായത്. റെയിൽവേ ട്രാക്കിന് സമീപമുള്ള ഒരു ഒ ഴിഞ്ഞ വീട്ടിൽ മദ്യ പിച്ച വരെ ചോദ്യം ചെയ്‌തതോടെയാ ണ് സംഭവത്തിൻ്റെ ചുരുളഴി ഞ്ഞത്. മദ്യപാനത്തിനിടെയു ണ്ടായ വാക് തർക്കത്തിനൊ ടുവിൽ കുപിതനായ പ്രതി പുറത്തുപോയി ട്രെയിനിന് കല്ലെറിയുകയായിരുന്നുവെന്നാണ് മൊഴി.

കണ്ണൂരിൽ മദ്യ ലഹരിയിൽവന്ദേഭാരതിന് നേരെ കല്ലേറി ഞ്ഞ് ചില്ലു തകർത്ത കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Image
തോട്ടട: വന്ദേ ഭാരതിന് കല്ലെറി ഞ്ഞ കേസിലെ പ്രതി പിടിയിൽ കണ്ണൂർ കടലായി സ്വദേ ശി സി.വി. ലിനീഷാ (36) ണ് പിടിയിലായത് ജൂലൈ 21ന് ഉച്ചയ്ക്ക് മൂന്ന രയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ് റ്റേഷനും ഇടയിലായി വന്ദേ ഭാരതിന് നേരെ  കല്ലേറുണ്ടായത്. കല്ലേറിൽ മുൻഭാ ഗത്തെ കോച്ചിൻ്റെ ഗ്ലാസ് തകർന്നു സംഭവത്തിൽ ക ണ്ണൂർ റെയിൽവേ സംരക്ഷ ണ സേന കേസെടുത്തിരു ന്നു അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ആർ.പി.എഫ്, റെയിൽവേ പോലീസ്, കണ്ണൂർ സിറ്റി പോ ലീസ് എന്നിവരുടെ നേതൃത്വ ത്തിൽ ഇതിനകം പരിശോധി ച്ചിരുന്നു. സംഭവ സ്ഥലത്തെ നിരവ ധി വീടുകൾ കേന്ദ്രീ കരിച്ചും നടത്തിയ പരിശോധനക്കൊടു വിലാണ് പ്രതി പി ടിയിലായത്. റെയിൽവേ ട്രാക്കിന് സമീപമുള്ള ഒരു ഒ ഴിഞ്ഞ വീട്ടിൽ മദ്യ പിച്ച വരെ ചോദ്യം ചെയ്‌തതോടെയാ ണ് സംഭവത്തിൻ്റെ ചുരുളഴി ഞ്ഞത്. മദ്യപാനത്തിനിടെയു ണ്ടായ വാക് തർക്കത്തിനൊ ടുവിൽ കുപിതനായ പ്രതി പുറത്തുപോയി ട്രെയിനിന് കല്ലെറിയുകയായിരുന്നുവെന്നാണ് മൊഴി.

സ​ർ​ക്കാ​ർ ന​ൽ​കി​യ ക്ലീ​ൻ ചി​റ്റ് ഹൈ​ക്കോ​ട​തി ത​ള്ളി; എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന് തി​രി​ച്ച​ടി

Image
കൊച്ചി: അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന് തി​രി​ച്ച​ട‌ി. ശ്രീ​ജി​ത്തി​ന് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി ത​ള്ളി. റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യെ ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദി​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ശ്രീ​ജി​ത്തി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക്കാ​ര​നെ​യും ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഒ​രു​മി​ച്ച് ഇ​രു​ത്തി കേ​ട്ട​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ആ​രോ​പ​ണ വി​ധേ​യ​ൻ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ൽ പ​രാ​തി​ക്കാ​ര​ന് സ്വ​ത​ന്ത്ര​മാ​യി കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ വീ​ണ്ടും കേ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച് പു​തി​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ല്ലാ ന​ട​പ​ടി​ക​ളും മ...

റോട്ടറി പയ്യന്നൂർ സൗജന്യ കൃത്രിമ കൈ വിതരണം ചെയ്യാൻ അപേക്ഷ ക്ഷണിച്ചു

Image
കണ്ണൂർ:പയ്യന്നൂർ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമ കൈ വിതരണ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ നാലിന് പയ്യന്നൂർ വിറോബ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് 'സ്നേഹസ്‌പർശം' എന്ന പേരിലുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 10 വയസ്സിനു മുകളിൽ പ്രായമുള്ള, കൈമുട്ടിന് താഴെ നാല് ഇഞ്ച് എങ്കിലും നീളമുള്ളവർക്ക് കൃത്രിമ കൈ വെച്ചു പിടിപ്പിക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗുണഭോക്താക്കൾ സെപ്റ്റംബർ 5ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുവേണ്ടി  9895532812, 9961884128 എന്നീ നമ്പറുകളിൽ ബന്ധപെടണം. അമേരിക്കയിലെ എല്ലൻ മെഡോസ് പ്രോസ്‌റ്റിക് ഹാൻഡ് ഫൗണ്ടേഷൻ്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിലും നിരവധിപേർക്ക് കൃത്രിമ കൈ പിടിപ്പിച്ചു നൽകിയതിൻ്റെ ചാരിതാർഥ്യത്തോടെയാണ് ഈ വർഷവും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികളായ ഡോ: സുധാ സന്തോഷ്,, ഇ. പി. ചന്ദ്രൻ, വി.ജി നയനാർ, ഷൈന രവീന്ദ്രൻ, ഡോ : എം. വിനോദ് കുമാർ, ടി. എ. രാജീവൻ എന്ന...

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോ. വാർഷിക സമ്മേളനം നടത്തി

Image
കണ്ണൂർ:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള  വാർഷിക സമ്മേളനവും അനുമോദന സദസും കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു സംസ്ഥാന പ്രസിഡണ്ട്  കെ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു  കണ്ണൂർ ടൗൺ യൂണിറ്റ് പ്രസിഡൻറ്  ഹരി  ഇല്ലോളിൽ അധ്യക്ഷത വഹിച്ചു    സംഗീത് മഠത്തിൽഇൻഷുറൻസ് വെൽഫെയർ വിശദീകരണ ക്ലാസ് നടത്തി റെന്നി കെ മാത്യു പി സുനിൽ കെ പി രാഗേഷ് സണ്ണി മാത്യു കെ വി ഷൈജു ബിജു മട്ടന്നൂർ പി വി രാജൻഎം കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചുതുടർന്ന് എസ്എസ്എൽസി   പ്ലസ് ടു വിജയികൾക്കുള്ള ഉപഹാരവും നൽകി

കടമ്പൂർ പഞ്ചായത്തിലെ ശാഖകളിൽയൂത്ത് ലീഗ് സ്ഥാപക ദിനം ആചരിച്ചു

Image
കാടാച്ചിറ :യുത്ത് ലീഗ് സ്ഥാപക ദിനമായ ജൂലൈ 30ന് കടമ്പുർ പഞ്ചായത്തിലേ വിവിധ ശാഖയിൽ പതാക ദിനവും മജീദ് കുഞ്ഞിപ്പ റഹ്മാൻ അനുസ്മരണവും,ശുചികരണവും, മധുര വിതരണവും നടത്തി, കാടാച്ചിറയിൽ നടന്ന പതാക ഉയർത്തൽ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം കാലിദ് ഹാജി മുരിങ്ങോളി പതാക ഉയർത്തി കടമ്പൂർ പഞ്ചായത്തിലേ കാടാച്ചിറ-ആഡൂർ -മമ്മാകുന്ന് ശാഖകളിലും യുത്ത് ലീഗിന്റെ നേതൃത്വത്തിൽ യുത്ത് ലീഗ് ദിനം ആചരിച്ചു

മുൻ സബ് ഇൻസ്പെക്ടർഎൻ മുസ്‌തഫ നിര്യാതനായി

Image
ധർമ്മശാല :ഒഴക്രോത്തെ എൻ. മുസ്തഫ (68 )നിര്യാതനായി. മുൻ സബ് ഇൻസ്പെക്ടറാണ്. പരേതരായ സൈനബ , അബൂബക്കർ ദമ്പതികളുടെ മകനാണ്. ഭാര്യ കെ സഫിയ. (Rtd കെൽട്രോൺ ) മക്കൾ ജസ്സി കെ , ഷംന കെ ( ലക്ചറർ സ്റ്റെംസ് കോളേജ് മോറാഴ ) മരുമക്കൾ : പി. എം സിദ്ധിഖ് (ബിസിനസ് ഏഴാം മൈൽ ) സമീർ പി.പി ( റെയിൽവേ ചീഫ് കമേർസ്യൽ സൂപ്പർ വൈസർ ) . സംസ്കാരം ഇന്ന് ( 30.7.26 ) രാത്രി 10 മണിക്ക് മാങ്ങാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ

പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം: റദ്ദാക്കണമെന്ന ആവശ്യപ്പെട്ടു തോറ്റ എം എൽ എ ഹൈക്കോടതിയിൽ ഹരജി നൽകി

Image
പയ്യന്നൂർ:പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍ ഹരജി നൽകി. വി കുഞ്ഞികൃഷ്ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പച്ചതെന്നാണ് ഹര്‍ജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തില്‍ പോലും മധുസൂദനന്‍ പിന്നില്‍പ്പോയിയിരുന്നു. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സിപിഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 1985 മുതല്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണന്‍ 2024ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ...

ഓപ്പറേഷൻ തണ്ടർ:എക്സൈസ് റെയ്ഡിൽ400 ലിറ്റർ വാഷ് കണ്ടെത്തി.

Image
 കൂത്തുപറമ്പ് :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)അനീഷ്കുമാർ പൂവന്റെ നേതൃത്വത്തിൽ മാലൂർ കൂവക്കര ഭാഗത്തു നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് കണ്ടെത്തിയത്. കണ്ണൂർ എക്സൈസ് ഇൻ്റലിജൻസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) യു.ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. കൂവക്കര കൊഞ്ചൻകുണ്ട് ഭാഗത്ത് നിന്നും 200 ലിറ്റർ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ചു വെച്ച 400 ലിറ്റർ വാഷാണ് കണ്ടെടുത്തത്.പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബ്കാരി കേസെടുത്ത് അന്വേഷണം തുടങ്ങി. റെയ്ഡിൽകണ്ണൂർ ഐ.ബി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാജി. യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ബിജു കെ പി ,സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് സി , സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ്. സി എന്നിവരും ഉണ്ടായിരുന്നു.

ശ്രീ ചന്ദ് ആശുപത്രിയിലെ മലിനം ജലം പുറത്ത് വിടൽ : മേയറുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെൻ്റുമായി ചർച്ച നടത്തി

Image
കണ്ണൂർ :പയ്യാമ്പലം പ്രദേശത്ത് ആശുപത്രി മലിനജലം പുറത്തുവിടുന്നുവെന്ന ജനങ്ങളുടെ പരാതി പരിശോധിക്കനായി കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര സന്ദർശിച്ചു. വ്യാഴാഴ്ച്ച രാവിലെ ഒൻപതു മണിക്ക് പയ്യാമ്പലം പ്രദേശ വാസികളും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ:പി ഇന്ദിര. എക്സ് കൗൺസിലർ പി വി ജയസൂര്യൻ. ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ കായക്കൽ  റസിഡൻസ് അസോ. സെക്രട്ടറി പി പി ഷമീം ജോ:സെക്രട്ടറി രാജേഷ് ട്രഷറർ അബ്ദുൽ സത്താർ താളിക്കാവ് വാർഡ് കൗൺസിലർ അജിത്ത് പാറക്കണ്ടി എക്സ് കൗൺസിലർ രഞ്ജിത്ത്. പയ്യാമ്പലം പ്രദേശ നിവാസികളായ 30 ഓളം പേർ ചേർന്ന് കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ സംഘമായെത്തി. മേയറുടെ നേതൃത്വത്തിൽ മാനേജ്മെന്റുമായി ഒരു ചർച്ച നടത്തുകയും പയ്യാമ്പലം പ്രദേശ നിവാസികളുടെ ആവശ്യം പ്രയാസം ബുദ്ധിമുട്ട് അവരെ അറിയിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് ഉറപ്പു നൽകി . സമീപത്ത് താമസിക്കുന്ന എല്ലാ വീടുകളുടെയും കിണർ വെള്ളം പരിശോധിച്ചു ഉപയോഗശൂന്യമായ എല്ലാ കിണറുകളുടെ വെള്ളവും പമ്പ് ചെയ്ത് മാറ്റി ട്രീറ്റ് ചെയ്ത് ഉ...

റോട്ടറി ക്ളബ്ബ് പയ്യന്നൂർ സൗജന്യ കൃത്രിമ കൈ വിതരണം നടത്തും

Image
കണ്ണൂർ:പയ്യന്നൂർ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമ കൈ വിതരണ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ നാലിന് പയ്യന്നൂർ വിറോബ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് 'സ്നേഹസ്‌പർശം' എന്ന പേരിലുള്ള ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 10 വയസ്സിനു മുകളിൽ പ്രായമുള്ള, കൈമുട്ടിന് താഴെ നാല് ഇഞ്ച് എങ്കിലും നീളമുള്ളവർക്ക് കൃത്രിമ കൈ വെച്ചു പിടിപ്പിക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗുണഭോക്താക്കൾ സെപ്റ്റംബർ 5ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുവേണ്ടി  9895532812, 9961884128 എന്നീ നമ്പറുകളിൽ ബന്ധപെടണം. അമേരിക്കയിലെ എല്ലൻ മെഡോസ് പ്രോസ്‌റ്റിക് ഹാൻഡ് ഫൗണ്ടേഷൻ്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിലും നിരവധിപേർക്ക് കൃത്രിമ കൈ പിടിപ്പിച്ചു നൽകിയതിൻ്റെ ചാരിതാർഥ്യത്തോടെയാണ് ഈ വർഷവും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികളായ ഡോ: സുധാ സന്തോഷ്,, ഇ. പി. ചന്ദ്രൻ, വി.ജി നയനാർ, ഷൈന രവീന്ദ്രൻ, ഡോ : എം. വിനോദ് കുമാർ, ടി. എ. രാജീവൻ എന്ന...

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

Image
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

നരിക്കുണ്ടിൽ രവീന്ദ്രൻ നിര്യാതനായി

Image
പനയത്താംപറമ്പ്: കടമ്പൂരിലെ നരിക്കുണ്ടിൽ രവീന്ദ്രൻ(77) നിര്യാതനായി. ഭാര്യ:നളിനി.  മക്കൾ:റഷീൽ, രജിൽ.  മരുമക്കൾ:ചിത്രലേഖ, പ്രജിഷ.  സഹോദരങ്ങൾ:സാവിത്രി, ചന്ദ്രിക,രാജലക്ഷ്മി, അശോകൻ,സജീവൻ, ശ്രീജയ. ഇന്ന് (വ്യാഴം) രാവിലെ 8 മണി മുതൽ പനയത്താംപറമ്പിലെ വസതിയിൽ പൊതുദർശ്ശനം. തുടർന്ന് 2 മണിക്ക് അഞ്ചരക്കണ്ടി പൊതുശ്മശാനത്തിൽ സംസ്കാരം.

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

Image
മേപ്പാടി:കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്.  കുടഞ്ഞെറിയുന്ന ഏതു ദുരന്തവും ആഞ്ഞടിക്കുന്ന ഏതു രാക്ഷസ തിരകളും മൂന്നാം പക്കമോ നാലാം പക്കമോ ഇരകളോട് നീതി കാണിക്കും. ജീവനെടുത്തിട്ടൊടുവില്‍ ശരീരങ്ങളെ ഉറ്റവര്‍ക്ക് വിട്ടുകൊടുക്കും. പക്ഷേ വയനാടിന്റെ കാര്യത്തില്‍ പ്രകൃതി ആ പ്രായശ്ചിത്തം ചെയ്തില്ല. അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പേരിനൊരു ഉടല്‍ മാത്രം ലഭിച്ചവരേറെ. പൂര്‍ണ ശരീരങ്ങളെ മണ്ണിനു വിട്ടു കൊടുത്ത് അടയാളങ്ങള്‍ മാത്രം വച്ച് ഖബറടക്കപ്പെട്ടവര്‍, അന്ത്യകൂദാശ ഏറ്റുവാങ്ങിയവര്‍, സംസ്‌കരിക്കപ്പെട്ടവര്‍… ഒരു കുഞ്ഞുടലിനെ തിരിച്ചറിഞ്ഞത് അവളുടെ കരിവളയിട്ട കൈകള്‍ കണ്ടാണത്രേ. പ്രകൃതി ദുരന്തങ്ങള്‍ പലവുരു തൊട്ടുരുമ്മി പോയിട്ടുണ്ടെങ്കിലും മറ്റൊരു മഹാദുരന്തം തങ്ങളെ കാത്തിരിക്കുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നി...

തുലാഭാരത്തിനിടെ കയർ പൊട്ടി വീണു എം എൽ എയ്ക്ക് പരുക്ക്

Image
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. എംഎല്‍എയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.

കാട്ടു പോത്തിൻ്റെ കുത്തേറ്റ് വയോധികൻ മരിച്ചു

Image
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കുളത്തൂപ്പുഴ ജംഗഷനിലേക്ക് നടന്ന് വരുമ്പോഴാണ് ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. ജനവാസമേഖലയിലെത്തി കാട്ടുപോത്ത് മനുഷ്യജീവനെടുത്തതോടെ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ