ബലൂചിസ്ഥാനിൽ ഇരട്ട സ്ഫോടനം. 11 പേർ കൊല്ലപ്പെട്ടു
കറാച്ചി :പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ, ഇറാന് സമീപത്തും അഫ്ഗാൻ അതിർത്തിയിലുമുണ്ടായ സ്ഫോടനങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. തീവ്രവാദ അക്രമത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ. ഇവിടെയാണിപ്പോൾ ബലൂചി ദേശീയവാദികൾ വർധിച്ചുവരുന്ന സ്ഥിതിവിശേഷമുള്ളത്. പ്രദേശത്ത് പാക്കിസ്ഥാൻ സൈന്യം ഇറങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച ഇറാന് സമീപം ദാഷ്ടിലാണ് ചാവേർ സ്ഫോടനം നടന്നത്. മൂന്ന് സൈനിക സംഘങ്ങളാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം വ്യാഴാഴ്ച രാത്രി അഫ്ഗാൻ അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

Comments
Post a Comment