കാൻസർ രോഗ വിദഗ്ദ്ധയായ ഡോ.ടി.ആർ ദീപ്തിയുടെ ജീവന്റെ മണമുള്ള ജീവിതങ്ങൾ' പുസ്തക പ്രകാശനം 13 ന്.
'
കണ്ണൂർ:കാൻസർ രോഗത്തെ അതിജീവിച്ചവരുടെ അനുഭവ കഥകളടങ്ങിയ"ജീവന്റെ മണമുള്ള ജീവിതങ്ങൾ' എന്ന പുസ്തകം സെപ്റ്റംബർ 13ന് വൈകിട്ട് മൂന്ന്മണിക്ക് താവക്കര റോയൽ ഒമാർസിൽ വെച്ച് പ്രകാശനം ചെയ്യുമെന്ന് രചയിതാവ് കൂടിയായ ഡോക്ടർ ടി.ആർദീപ്തി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത കാൻസർ ചികിത്സാ വിദഗ്‌ദനായ ഡോക്ടർ വി പി ഗംഗാധരനാണ് പുസ്തകം ഡോക്ടർ വി ജയദേവന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പീയുഷ് എം നമ്പൂതിരി ഉദ്ഘടനം ചെയ്യും. കാൻസർ പ്രതിരോധ ചികിത്സാ രംഗത്തെ അനുഭവങ്ങൾ ആണ് ഈ പുസ്തകത്തിലൂടെ ഡോക്ടർ ദീപ്തി ടി ആർ അവതരിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ പ്രിയങ്ക രാമകൃഷ്ണനും പങ്കെടുത്തു

Comments
Post a Comment