ഷവർമ്മ വിഷബാധ: 15 കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി




ബേക്കൽ ∶  പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിഞ്ഞ കുട്ടികൾക്ക് ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റുപതിനഞ്ചോളം കുട്ടികൾക്കാണ്ഛർദ്ദി, വയറുവേദന, ദേഹാസ്വാസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. ഇവരെ ഇന്നലെ രാത്രി തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി പൂച്ചക്കാട്

പള്ളിയിൽ വിതരണം ചെയ്ത ഭക്ഷണം മതിയായിരുന്നതല്ലെന്നും, ശേഷിച്ചവർക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി നൽകുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പഴകിയ ഷവർമ്മ നൽകിയതാണെന്ന ആരോപണം ഉയർന്നപ്പോൾ, ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധവും ചെറിയ സംഘർഷവുമുണ്ടായി. സംഭവസ്ഥലത്ത് എത്തിയ ബേക്കൽ പൊലീസ് സ്ഥിതിശാന്തമാക്കി. സംഭവത്തിൽ

ആരോഗ്യ വകുപ്പ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. നിലവിൽ പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മൻസ (13), നഫീസത്ത് സുൽഫ (13) എന്നിവരാണ് ആശുപത്രിയിൽ തുടരുന്നത്. മറ്റ് കുട്ടികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് വിട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം