ഡേറ്റിങ് ആപ് വഴി സൗഹൃദത്തിലായ16 വയസുകാരനെ പീഡിപ്പിച്ച കേസ് പ്രതികളിൽ അഞ്ച് പേർ കണ്ണൂരുകാർ

 

 


കണ്ണൂർ:ചന്തേര പൊലിസ് സ്റ്റേഷൻ പരിധിയിൽ പതിനാറു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതികളിൽ യൂത്ത് ലീഗ് നേതാവും ആർപിഎഫ് ഉദ്യോഗസ്ഥനും പ്രതികളിൽപലരും ഒളിവിൽ പോയിരിക്കുകയാണ്.പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണെന്നാണ് പൊലിസ് നൽകുന്ന വിവരം ഇതിൽ അഞ്ചുപേര്‍ കണ്ണൂർ ജില്ലക്കാരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെഫോണ്‍ പരിശോധിക്കുന്നത്. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.ഡേറ്റിങ് ആപ് വഴിയാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടത്. അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായ് പലരും കുട്ടിയെ പീഡിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്.കേസില്‍ 14 പ്രതികളില്‍ ആറ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോടിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം