17 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സ്വാമി ചൈതന്യാനന്ദ ഒളിവിൽ
ലക്നൗ :17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത സ്വാമി ഒളിവില്‍. സ്വാമി ചൈതന്യാനന്ദ സരസ്വതി/ സ്വാമി പാർത്ഥസാരഥിയാണ് ഒളിവിലുള്ളത്. വസന്ത് കുഞ്ച് ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റ് ഡയറക്ടറായ ഇയാൾ 17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പാർത്ഥസാരഥി, വിദ്യാർത്ഥിനികളെ രാത്രികളില്‍ തൻ്റെ മുറിയിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും വിദേശയാത്ര കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും പറയുന്നു. ഒരാളെ സ്വന്തം പേരുമാറ്റാൻ പോലും നിർബന്ധിച്ചുവെന്നും പറയുന്നു. സ്ത്രീകളുടെ ഹോസ്റ്റലിൽ രഹസ്യ ക്യാമറ സ്ഥാപിച്ചുവെന്നും അന്വേഷണത്തിൽ പുറത്തുവന്നു. വാട്സാപ്പ്, എസ്‌എംഎസ് എന്നിവ വഴി നല്ലതല്ലാത്ത സന്ദേശങ്ങൾ അയച്ചതായി പരാതിയിൽ പറയുന്നു.
സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെയാണ് ചൈതന്യാനന്ദ പീഡിപ്പിച്ചത്. പരാതി ഉന്നയിച്ചവരെ സസ്പെൻഷൻഡ് ചെയ്യുകയും പുറത്താക്കുക, സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. അസോസിയേറ്റ് ഡീൻ ഉൾപ്പെടെയുള്ള ചില അധ്യാപികമാർ സമ്മർദ്ദത്തിലാക്കിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 28 പുസ്തകങ്ങൾ എഴുതിയിട്ടുള്ള പാർത്ഥസാരഥി നിലവിൽ ഒളിവിലാണ്.

Comments
Post a Comment