കണ്ണൂർ സിറ്റി പോലീസിന്റെ മൂന്നാമത് അത്ലറ്റിക് മീറ്റ് 18 ന് തുടങ്ങും
കണ്ണൂർ ∙ കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് അത്ലറ്റിക് മീറ്റ് സെപ്റ്റംബർ 18, 19 തീയതികളിൽ പുതുതായി നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ മുഴുവൻ പോലീസ് സേനാംഗങ്ങളും, മറ്റ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് മീറ്റ് സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 18-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി ശ്രീ. യതീഷ് ചന്ദ്ര ജി. എച്ച്. ഐ. പി. എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ്. പി. ഐ. പി. എസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റിന്റെ സലൂട്ട് സ്വീകരിക്കും. തുടർന്ന് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വിവിധ കായിക ഇനങ്ങൾക്ക് തുടക്കമാകും.
സെപ്റ്റംബർ 19-ന് രാവിലെ 6 മണി മുതൽ കായിക ഇനങ്ങൾ നടക്കും. വൈകുന്നേരം 5.30-ന് നടക്കുന്ന സമാപനച്ചടങ്ങിൽ ഇന്ത്യൻ ഫുട്ബോളർ എൻ. പി. പ്രദീപ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി. എച്ച്. ഐ. പി. എസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്. പി. ഐ. പി. എസ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് അനൂജ് പാലിവാൾ ഐ. പി. എസ് എന്നിവർ പങ്കെടുക്കും. തുടർന്ന് ഉദ്യോഗസ്ഥരുടെ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.

Comments
Post a Comment