കണ്ണവം ഉറൂസിന് 19ന് കൊടിയേറും, ആയിരം പേർ പങ്കെടുക്കുന്ന ഘോഷയാത്ര നടത്തും




കൂത്തുപറമ്പ് :കണ്ണവം മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായകണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് ഈ മാസം 19, 20, 21, 22, 23 തീയതികളിലായി നടക്കും.സയ്യിദ് ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ  ഉദ്ഘാടനം ചെയ്യും.എസ്. വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തുന്നതോടെയാണ് ഉറൂസിന് തുടക്കമാക്കുകയെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മഖാം ഉറൂസിൽ  നാത്ത് ശരീഫ് ആന്റ് ഖവാലി, സ്വലാത്ത് വാർഷികം, മതവിജ്ഞാന സദസ്സ്, മിശ്കാത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ കലാവിരുന്ന്, ശാദുലി  റാത്തിബ്, സാംസ്കാരിക സമ്മേളനം, അനുമോദന ചടങ്ങ്, 1000 പേർ അണിനിരക്കുന്ന ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങിയ വ നടക്കും. 23 ആം തീയ്യതി നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലീം ജമാ അത് സംസ്ഥാന ജന.സെക്രട്ടറി ബദറുസ്സാദാത്ത് അസ്സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര വിശിഷ്ടാതിഥിയാകും. അന്നേദിവസം അന്നദാനവും നടക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സി കെ യൂസഫ് ഹാജി,  എ.ടി അലി ഹാജി, എസ്.എം.കെ അഷറഫ്, അഷറഫ് ഹാജി കൂടൽതുടങ്ങിയവർ  പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം