കരൂർ ദുരന്തത്തിൽ വിജയ് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം വീതം നഷ്ടപരിഹാരം നൽകും




ചെന്നൈ:കരൂർ ദുരന്തത്തിൽ ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് വിജയ്. കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെ ഇത്രയും വലിയ മഹാദുരന്തം സംഭവിക്കുകയും 39 ഓളം പേര് മരിക്കുകയും ചെയ്ത സംഭവത്തിൽ ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് തടിയൂരാനുള്ള ശ്രമമാണ് വിജയ് നടത്തുന്നത്.റാലിക്കിടെ ദുരന്തം സംഭവിച്ച ഉടനെ വിജയ് സ്ഥലം വിട്ടതും മണിക്കൂറുകൾ കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ പ്രതികരണവും വ്യാപക ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്രയും പേരെ ഉൾക്കൊള്ളിക്കാൻ കഴിയില്ലായിരുന്നിട്ടും കരൂരിൽ ഇത്തരമൊരു റാലി സംഘടിപ്പിക്കുകയും കൃത്യമായ സംഘാടനം നടത്തമാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് വഴി വച്ചത്. ദുരന്തം ഒഴിവാക്കാമായിരുന്നിട്ടുപോലും പരിപാടി നടത്തുകയും ദുരന്തം നടന്നെന്നു കണ്ടപ്പോൾ ഓടിയൊളിക്കുന്ന സമീപനമാണ് വിജയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.ഇപ്പോഴിതാ അപകടത്തെ കുറിച്ച് കൃത്യമായ പ്രതികരണവും രേഖപ്പെടുത്താതെ തടിയൂരാനാണ് വിജയുടെ ശ്രമം. ഇതിനിടെയാണ് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപായും പ്രഖ്യാപിച്ചത്.

“ഇത് ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ് എന്നും കുറിച്ചുകൊണ്ട് എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.

ഇങ്ങനെയൊരു നഷ്ടത്തിനിടയില്‍ ഈ തുകക്ക് പ്രധാന്യമില്ലെന്നറിയാം. എന്നിരുന്നാലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്‍റെ കടമയാണ് എന്നും വിജയ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം