തണൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് 25 ന് തുടങ്ങും




   കണ്ണൂർ : കേൾവി - സംസാരശേഷി പ്രശ്നങ്ങൾ ഉള്ളവർക്ക് തണൽ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.  കണ്ണൂർ ക്യാപിറ്റോൾ മാളിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റെർവെൻഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്ന ചികിത്സ സംവിധാനങ്ങളുടെ സഹായത്തോടെ ക്യാമ്പിൽവെച്ചു കേൾവി-സംസാര വൈകല്യമുള്ളവർക്ക്  ചികിത്സ നൽകും.  പ്യൂർ ടോൺ ഓഡിയോമെറ്ററി, നവജാത ശിശുക്കളുടെ  ശ്രവണ പരിശോധന തുടങ്ങിയ  ടെസ്റ്റുകളും അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സൗജന്യമായി വിദദ്ധർ നടത്തും. ശ്രവണ സഹായി ഉപയോഗിക്കുന്നവർക്കും കോക്ലിയർ ഇംപ്ലാറ്റേഷൻ ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികൾക്കുള്ള ഓഡിറ്റോറി വെർബൽ തെറാപ്പിയും ഇവിടെ ലഭ്യമാണ്. ശ്രവണ വൈകല്യത്തിന് അനുയോജ്യമായ എല്ലാവിധ ശ്രവണ സഹായികളും സൗജന്യ നിരക്കിൽ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. മേൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി മുൻകൂട്ടി ബുക്കിങ് ആവശ്യമാണ്. തണൽ ഒരുക്കുന്ന മേൽ പരിശോധനക്കും ചികിത്സക്കുമായി താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. കണ്ണൂർ ക്യാപിറ്റോൾ മാളിന്റെ ആറാമത്തെ നിലയിലാണ് ഏർലി ഇന്റെർവെൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. 2025 സെപ്റ്റംബർ 25 മുതൽ 2025 ഒക്ടോബർ 25 വരെയാണ് ക്യാമ്പിന്റെ കാലയളവ്.ബന്ധപ്പെടേണ്ട നമ്പർ : 8606950004 (പ്രവർത്തി സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം