കരള്‍ മാറ്റ ശസ്ത്രക്രിയക്ക് 25 യൂണിറ്റ് രക്തം നല്‍കി ഡി വെെ എഫ് ഐ കവിയൂര്‍ ഈസ്റ്റ് യൂണിറ്റ്
തലശേരി :കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ 25 യൂണിറ്റ് രക്തം നല്‍കി ഡി വെെ എഫ് ഐ യൂണിറ്റ്. ഡി വെെ എഫ് ഐയുടെ പാനൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഡി വെെ എഫ് ഐ കവിയൂര്‍ ഈസ്റ്റ് യൂണിറ്റാണ് 25 യൂണിറ്റ് എ പോസിറ്റീവ് രക്തം കോഴിക്കോട് മെെത്ര ഹോസ്പിറ്റലില്‍ എത്തിച്ചു നല്‍കിയത്.കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ചൊക്ലി സ്വദേശിയായ ജയകൃഷ്ണന് വേണ്ടിയാണ് പഞ്ചായത്തിനകത്തെ ഡി വെെ എഫ് ഐ യൂണിറ്റ് രക്തം ദാനം ചെയ്തത്. തൊട്ടടുത്ത യൂണിറ്റുകളില്‍ നിന്നടക്കം 25 യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഏകോപിപ്പിച്ചാണ് യൂണിറ്റ് ഇത്തരത്തിലൊരു പ്രവര്‍ത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചത്.

Comments
Post a Comment