ഹൈക്കോടതി മാറുന്നു: കളമശേരിയിൽ 27 ഏക്കർ ജുഡീഷ്യൽ സിറ്റി
കൊച്ചി: കേരള ഹൈക്കോടതി എറണാകുളത്ത് നിന്നും കളമശേരിയിലേക്ക് മാറ്റും. ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. 2023ല്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രി പി രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ എ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ്, രാജാ വിജയരാഘവന്‍, സതീഷ് നൈനാന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 27 ഏക്കര്‍ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്‍പ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.

Comments
Post a Comment