“എം.ജി.എം. മുജാഹിദ് ജില്ലാ ഫാമിലി മീറ്റ് സെപ്റ്റംബർ 28ന് കണ്ണൂരിൽ




കണ്ണൂർ: കെ.എൻ.എമ്മിന്റെ വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ ആഭിമുഖ്യത്തിൽ  സെപ്റ്റംബർ 28ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം 4 മണി വരെ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വെച്ച്  ഫാമിലി മീറ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പ്രസ്ക്ലബിൽ അറിയിച്ചു. രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ജില്ലയുടെ വിവിധ ശാഖകളിൽ നിന്നായി രണ്ടായിരം പ്രതിനിധികൾ പങ്കെടുക്കും. എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സകീന തെക്കയിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഷഹനാസ റഷീദ് ആമുഖഭാഷണം നടത്തും. പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ' എന്ന പ്രമേയത്തിൽ കെ.എൻ.എം. സംസ്ഥാനത്തുടനീളം നടത്തുന്ന മുജാഹിദ് ഫാമിലി മീറ്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ഉച്ചക്ക് ശേഷം നടക്കുന്ന സമാപന സെഷൻ സ്വാഗതസംഘം ചെയർമാൻ ഡോ.എ.എ. ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായഷമീമ ഇസ്‌ലാഹിയ്യ, സകീന തെക്കയിൽ, ശഹനാസ റഷീദ്, നസീമാ ബഷീർ, റഹീമ കെ പി പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം