കാന്താര 2 ന് വിലക്ക്; കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്





കൊച്ചി:കന്നഡ ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയറ്റർ ഷെയറിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കാരണം.സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ നിന്ന് 55 % തീയറ്റർ ഷെയർ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്.പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കാന്താരാ 2 കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിലവിൽ 50% ആണ് ഇതര ഭാഷാ സിനിമകൾക്ക് തിയേറ്റർ ഷെയർ ആയി നൽകുന്നത്. ഇത് രണ്ടാഴ്ചത്തേക്ക് നൽകണം എന്നാണ് വിതരണക്കാരുടെ ഇപ്പോഴത്തെ ആവശ്യം.എന്നാൽ ഇത് അനുവദിക്കാനാകില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ ആണ് ഫിയോക്ക്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം