ഓപ്പിയം കൈവശം വെച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതികൾക്ക് 2 വർഷം തടവും പിഴയും
കാഞ്ഞങ്ങാട് :കാസർഗോഡ് 79.3 ഗ്രാം ഓപ്പിയം വില്പനക്കായി കൈവശം വെച്ച കുറ്റത്തിന് പ്രതികൾക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.എരുത്തുംകടവ്, മുട്ടത്തോട് സ്വദേശികളായ സെയ്ദ് ഫാഹിസ് കെ.എം , അബ്ദുൾ കരീം എന്നിവർക്കാണ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.വിദ്യാനഗർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ എയാണ് പ്രതിയെ പിടികൂടി അറസ്റ്റുചെയ്തത്.കേസിന്റെ പ്രാഥമിക അന്വേഷണം കാസർകോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ റഹീം സി.എ നടത്തി. തുടർന്ന് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.വി. മനോജ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Comments
Post a Comment