ഖൈബര്‍ പഖ്തുന്‍ഖ്വ ഗ്രാമത്തില്‍ ബോംബ് വര്‍ഷവുമായി പാക് സൈന്യം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 പേർ കൊല്ലപ്പെട്ടു
കറാച്ചി :ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിറ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍ എസ്-6 ബോംബുകള്‍ വര്‍ഷിച്ചത്. ഇതാണ് വലിയ കൂട്ടക്കൊലയ്ക്ക് കാരണമായത്.
നിരവധി പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത് വീഡിയോയിൽ കാണാം. ഇത് മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്

Comments
Post a Comment