പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; മധ്യവയസ്ക്കനായ സെക്യൂരിറ്റി ജീവനക്കാരന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

 




മട്ടന്നൂർ : പ്രകൃതി വിരുദ്ധ പീഡന കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സെക്യൂരിറ്റി ജീവനക്കാരനാണ് ശിക്ഷ വിധിച്ചത്

മൊറാഴ സ്വദേശിയായ കെ.വി ലക്ഷ്മണനാണ് . (66)  30 വർഷം  തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും  മട്ടന്നൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.സെക്യൂരിറ്റി ജീവനക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികമായി ഉപദ്രവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കേസ് ആദ്യം വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻ കെ. പി. രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും സംഭവസ്ഥലം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെക്ക് കൈമാറി, തുടർന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സുഭാഷ് ബാബു കെ. സി. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 

അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് പ്രതിക്ക് ശിക്ഷ വിധിച്ചു. കേസിൽ പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. വി ഷീന  ഹാജരായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം