മാടായിപ്പാറയിലെ പ്രതിഷേധപ്രകടനം: 30 ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു

  


കണ്ണൂർ : പഴയങ്ങാടിയിലെ മാടായിപ്പാറ രാജ്യദ്രോഹ ശക്തികളുടെ താവളമാക്കാൻ ശ്രമിക്കുന്നു വെന്ന് ആരോപിച്ചു പ്രതിഷേധപ്രകടനം നടത്തിയ ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ ഉൾപ്പെടെ മുപ്പതോളം പേർക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തു. മാടായിപ്പാറ റോഡിലെ പൊതുഗതാഗതം തടസപ്പെടുത്തിയതിനും സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്യേശത്തോടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് ഭാരതീയ നീതിന്യായ നിയമ സംഹിത പ്രകാരം കേസെടുത്തത്. ഞായറാഴ്ച്ച വൈകിട്ടാണ്ബജെപി. മാടായി മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ മാടായിപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.തീവ്രവാദശക്തികളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാനുള്ള ഗൂഡ ശ്രമം തിരിച്ചറിയണമെന്നുബി.ജെ പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ  പ്രതിഷേധകൂട്ടായ്മ  ഉദ്ഘാടനം ചെയ്തു  കൊണ്ടു പറഞ്ഞു.വിശ്വാസികളുടെ പുണ്യഭൂമിയായ മാടായിപ്പാറ ദേവസ്വം ഭൂമിയിൽ അതികമിച്ചുകയറി ഫലസ്തീൻ അനുകൂല ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു നടപടിയിൽ അപലപനീയമാണ്.ഇത്തരം പ്രവർത്തനവുമായി ഇനി ഈ പുണ്യഭൂമിയിൽ കാലുകുത്തിയാൽ  ജനങ്ങൾ പ്രതിരോധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഇസ്‌ലാമി നടത്തുന്ന സ്കൂൾ ബസ് ഇതിനായി ഉപയോഗിച്ചത് ആർ ടി ഒ പരിശോധിക്കണമെന്നും, പെൺകുട്ടികളെ പോലും തിവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൻ്റെ നേർചിത്രമാണ് മാടായിപ്പാറയിലെ സംഭവമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അർഫ ശിഹാബെന്ന മലപ്പുറത്തു കാരിയെ കുറിച്ച് പൊലിസ് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുത്തമണ്ഡലം പ്രസിഡൻ്റ് സുജിത്ത് വടക്കൻ  ജില്ലാ വൈസ് പ്രസിഡൻ്റ് എ.വി. സനൽ , ഗംഗാധരൻ കാളിശ്വരം, മാടായി മണ്ഡലം പ്രഭാരി അരുൺ തോമസ്, സംസ്ഥാന സമിതി അംഗം സി. നാരായണൻ, കോഴിക്കോട് മേഖല സെക്രട്ടറി ബാലകൃഷ്ണൻപനക്കിൽ, രമേശൻ ചെങ്ങുനി, കെ.ടി മുരളി തുടങ്ങി മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം