കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിന് മുൻപിൽ പിറന്നാൾ ആഘോഷം: 5 പേർക്കെതിരെ കേസ്


 

കണ്ണൂർ : കണ്ണൂർസിറ്റി പൊലീസ് ക്വാർട്ടേഴ്സിൽ വൻ  സുരക്ഷാ വീഴ്ച്ച.പൊലീസുകാരെന്ന വ്യാജേനെ പൊലീസ് ക്യാമ്പിൽ പിറന്നാൾ ആഘോഷം .കണ്ണൂർ സിറ്റി പൊലീസ് ക്വാർട്ടേഴ്സ് ക്യാമ്പിൽ ഈ മാസം 16നാണ് സംഭവം.അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

പിറന്നാൾ ആഘോഷം നടത്തിയവർ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.ഇതിനെ തുടർന്നാണ് കേസ് എടുത്തത്.സംസ്ഥാന പോലീസ് സേനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കണ്ടാലറിയാവുന്ന 5 ഓളം പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂർ അംശം കണ്ണൂർ സിറ്റി പോലീസ് ഡിസ്ട്രിക്ട് ഹെഡ്ക്വാട്ടർ ക്യാമ്പിനകത്തേക്ക് അതിക്രമിച്ച് കടന്ന് പിറന്നാൾ ആഘോഷം നടത്തി എന്ന് എഫ് ഐ ആർ.  റീൽ ചിത്രീകരിച്ച് 16.09.2025 തീയ്യതി സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പോലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തി എന്നും എഫ് ഐ ആർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം