മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി 'ഹൃദയപൂർവ്വം'; ഹാട്രിക് 50 കോടി നേടി റെക്കോർഡിട്ട് ലാലേട്ടൻ


Entertainment Desk

A N Media


ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച് സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഈ ഓണക്കാലത്ത് പ്രദർശനത്തിനെത്തിയ ഏറ്റവും പുതിയ ചലച്ചിത്രമാണ് 'ഹൃദയപൂർവ്വം'. നീണ്ട പത്തുവർഷക്കാലത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത, സിദ്ദീഖ് തുടങ്ങിയവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ദിനം 3.3 കോടി കേരളത്തിൽ നിന്നും 7 കോടിയോളം വേൾഡ് വൈഡ് ബോക്സോഫീസിൽ നിന്നും ലഭിച്ച ചിത്രം എട്ടാം ദിനം ആണ് 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത്. ഇതോടെ മലയാളത്തിലെ ആദ്യത്തെ ഹാട്രിക് 50 കോടി നേട്ടവും മോഹൻലാലെന്ന അതുല്യപ്രതിഭയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറി. എംപുരാൻ, തുടരും എന്നിവയാണ് ഈ ക്ലബ്ബിലെത്തിയ മറ്റ് രണ്ടു ചിത്രങ്ങൾ. ഈ വർഷം റിറിലീസിന് എത്തിയ ഛോട്ടാമുംബൈ 4Kയും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനവും അനു മൂത്തേടത്ത് ഛായാഗ്രഹണവും നിർവഹിച്ച 'ഹൃദയപൂർവ്വ'ത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് 'നൈറ്റ് കോൾ' എന്ന പ്രശസ്ത ഷോർട്ഫിലിം സംവിധാനം ചെയ്ത സോനു ടി. പി യാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം