ഒ.പി ഫീസ് വെറും50 രൂപ മാത്രം : വെറൈറ്റിയാണ് ഈ മെഡിക്കൽ കോളേജ്




അഞ്ചരക്കണ്ടി: ഒപി ഫീസ് കുറച്ചു കൊണ്ടു അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് രോഗികൾക്ക് ആശ്വാസമാകുന്നു. 50 രൂപയാണ് ഇവിടെ ഡോക്ടറെ കാണിക്കാൻ കൊടുക്കേണ്ടത്. 150 രൂപയാണ് മാനേജ്മെൻ്റ് ഇളവ് നൽകുന്നത്. കണ്ണൂർ നഗരത്തിലെയും മറ്റിടങ്ങളിലെയും വൻകിട -ചെറുകിട സഹകരണ ആശുപത്രികളിൽ എം.ബി.എസ്.  ഡോക്ടർമാരെ കാണിക്കണമെങ്കിൽപ്പോലും 200 മുതൽ 350 വരെ ഫീസ് കൊടുക്കണം. എം.ഡി യാണെങ്കിൽ 400 മുതൽ 600 വരെയാണ് ഫീസ്. ഈയൊരു സാഹചര്യത്തിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ വളരെ ചുരുങ്ങിയ ചെലവിൽ ചികിത്സ തേടാൻ രോഗികൾക്ക് സാധ്യമാവുന്നുണ്ട്. മറ്റുള്ള പരിശോധനാ ചെലവുകളും ഇവിടെ കുറവാണ്. ഇതുകൂടാതെ ഇൻ പേഷ്യൻ്റിന് വളരെ ചുരുങ്ങിയ ചിലവിൽ വാർഡ് സൗകര്യവും ലഭ്യമാണ്. തദ്ദേശിയരായ വലിയൊരു വിഭാഗമാളുകൾ ഇവിടെയെത്താതെ മാറി നിൽക്കുന്ന സാഹചര്യം നേരത്തെയുണ്ടെങ്കിലും ഇപ്പോഴതില്ല. എല്ലാവരും വരാൻ തുടങ്ങിയതോടെ മെഡിക്കൽ കോളേജ് സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. പ്രസവചികിത്സയുൾപ്പെടെയുള്ളവ ചുരുങ്ങിയ ചെലവിൽ ലഭിക്കുന്നതുകൊണ്ടു സാധാരണക്കാർ സർക്കാർ ആശുപത്രികളിൽ തിരക്കാണെങ്കിൽ അഞ്ചരക്കണ്ടിയിലേക്കാണ് വരുന്നത്. ഏറ്റവും മികച്ച ചികിത്സകൾ സർക്കാർ പ്രാഥമികാരോഗ്യങ്ങളിൽ നിന്നും താലൂക്ക് ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും വൻ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. ഇരിവേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ മേഖലയിലുള്ള ജനങ്ങളുടെ ചികിത്സാ സൗകര്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം