60 വയസ് കഴിഞ്ഞ സ്വന്തം വണ്ടിയോടിക്കുന്നവരിൽ നിന്നും ഉടമാ വിഹിതം പിരിച്ചെടുക്കുന്ന ക്ഷേമനിധി ബോർഡിന്റെ നടപടി അവസാനിപ്പിക്കണം : എ.കെ.എസ്.എ.ടി യു
കണ്ണൂർ :60 വയസ് കഴിഞ്ഞ വാഹന ഉടമയും തൊഴിലാളിയും ഒരാൾ തന്നെയാണെങ്കിൽ അവർക്ക് ഉടമാ വിഹിതം അടക്കാതെ തന്നെ ടാക്സ് അടക്കാൻ ക്ഷേമനിധി ബോർഡിന്റേയുംഹൈക്കോടതിയുടെയും അനുമതിയുണ്ടായിരുന്നത് നിഷേധിക്കരുതെന്ന്ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ(AkSATU -HMS) സംസ്ഥാന ജനറൽ സെക്രട്ടറിഎൻ .ലക്ഷ്മണൻ ക്ഷേമനിധി ബോർഡ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇത്തരം വണ്ടികളുടെ ഉടമാ വിഹിതം ഒഴിവാക്കിക്കൊണ്ടായിരുന്നു ഇതുവരെ ഈ വിഭാഗത്തിൽപെട്ടവർടാക്സ് അടച്ചിരുന്നത്. എന്നാൽ ഇതിനായി വർഷംതോറും ക്ഷേമനിധി ബോർഡിന് അപേക്ഷ നൽകണമെന്നും , അങ്ങിനെ അപേക്ഷ നൽകാത്തവരെ മുൻവർഷങ്ങളിലടക്കമുള്ള ഉടമാവിഹിതം നിർബ്ബന്ധമായും അടപ്പിക്കുന്ന നടപടിയുമായാണ് ക്ഷേമനിധി ബോർഡ് മുന്നോട്ട് പോകുന്നത്. ഈ അന്യായമായ നടപടിയിൽ നിന്നുംക്ഷേമനിധി ബോർഡ് പിൻ തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ ലക്ഷ്മണൻ ക്ഷേമ നിധി ബോർഡ് ചെയർമാനും , ചീഫ് എക്സിക്യൂട്ടീവ്ഓഫീസർ ക്കും നിവേദനം നൽകി.ക്ഷേമനിധി ബോർഡിന്റെ പുതിയ തീരുമാനം മൂലം 60 വയസ് കഴിഞ്ഞ ഉടമയും തൊഴിലാളിയുമായവർക്ക് ടാക്സ് അടക്കണമെങ്കിൽ ഉടമാ വിഹിതം അടക്കേണ്ടുന്ന അവസ്ഥയാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 60 വയസ് കഴിഞ്ഞ ഉടമയും തൊഴിലാളിയുമായ ഒരാൾക്ക് ഉടമാ വിഹിതം ഒഴിവാക്കി ടാക്സ് അടക്കാമെന്ന നേരത്തെയുള്ളഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് ക്ഷേമനിധി ബോർഡിന്റെ ഈ നടപടിയെന്ന് നിവേദനത്തിൽ കുറ്റപ്പെടുത്തി.കഴിഞ്ഞ അഞ്ച് വർഷമായി യാതൊരു ഉപാധിയുമില്ലാതെഇത്തരക്കാർക്ക്ടാക്സ് അടക്കുന്നതിന് ക്ഷേമനിധി ബോർഡിന്റേയോ, മോട്ടോർ വാഹന വകുപ്പിന്റേയോയാതൊരു തടസവും ഇല്ലായിരുന്നു. അതിനാൽ ക്ഷേമ നിധി ഓഫീസിൽ അപേക്ഷ നൽകാതെ യാണ് ഇത്തരം ആളുകൾടാക്സ് അടച്ചു വന്നിരുന്നത്. ഇപ്പോൾ ടാക്സ് അടക്കാൻ പോയപ്പോൾടാക്സ് അടക്കാൻ കഴിയാത്ത വിധം ഇത് ബ്ലോക്ക് ചെയ്തതായി കാണപ്പെട്ടതോടെ ക്ഷേമനിധി ഓഫീസിൽ അപേക്ഷ സമർപ്പിക്കേ ണ്ടിവന്നു. മുൻവർഷങ്ങളിൽ അപേക്ഷ നൽകാത്തതു ചൂണ്ടിക്കാട്ടി മുൻവർഷങ്ങളിലെ തടക്കമുള്ള ഉടമാ വിഹിതം അടക്കണമെന്നും അല്ലാത്ത പക്ഷം ടാക്സ് അടക്കാൻ അനുവദിക്കില്ലെന്നുമാണ് ക്ഷേമനിധി ഓഫീസർപറയുന്നത്. വർഷാവർഷം അപേക്ഷ നൽകണമെന്ന കാര്യം ക്ഷേമനിധി ബോർഡ് തൊഴിലാളികളെ ഇതുവരെ അറിയിച്ചിരുന്നുമില്ല!
60 വയസ് കഴിഞ്ഞ ഉടമയും തൊഴിലാളിയുമായവർ ഉടമാ വിഹിതം ഒഴിവാക്കി ടാക്സ് അടക്കാൻ അനുമതി നൽകണമെന്നുള്ള അപേക്ഷ വർഷാവർഷം ക്ഷേമനിധി ഓഫീസിൽ നൽകിയില്ലെന്നകാരണം ചൂണ്ടിക്കാട്ടി ,വർഷംതോറും ടാക്സ് അടച്ചവരിൽ നിന്ന് പോലും മുൻ വർഷങ്ങളിലെ ഉടമാ വിഹിതം നിർബ്ബന്ധപൂർ വംപിരിച്ചെടുക്കുന്ന ക്ഷേമനിധി ബോർഡിന്റെ നടപടി ഒരു കാരണവശാലും നീതീകരിക്കാനോ അംഗീകരിക്കാനാവുകയോ ഇല്ലെന്ന് എൻ. ലക്ഷ്മണൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ക്ഷേമനിധി ബോർഡിന്റെ ഈ തൊഴിലാളിവിരുദ്ധവും നിയമ വിരുദ്ധവുമായ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് യൂണിയൻ ബോർഡ് ചെയർമാനും , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്കും നൽകിയ നിവേദനത്തിൽ എൻ. ലക്ഷ്മണൻ ആവശ്യപ്പെട്ടു.

Comments
Post a Comment