7 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം പിടിച്ച് ലോകഃ ; മലയാളത്തിലെ അതിവേഗ നൂറു കോടി നേട്ടങ്ങളിൽ മൂന്നാമത്
Entertainment Desk
A N MEDIA
വെറും ഏഴു ദിവസം കൊണ്ട് നൂറ് കോടി നേടി ജൈത്രയാത്ര തുടരുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശനും നസ്‌ലെനും മുഖ്യവേഷങ്ങളിൽ എത്തിയ ലോകഃ ചാപ്റ്റർ 1- ചന്ദ്ര. വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിച്ച ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയും ചിത്രസംയോജനം ചെയ്തിരിക്കുന്നത് ചമൻ ചാക്കോയും ആണ്. ജെയ്ക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങളും മറ്റും ഇതിനോടകം തന്നെ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്.
ഒന്നാം ദിനം ലോകമെമ്പാടുമായി 6.6 കോടി കളക്റ്റ് ചെയ്തപ്പോൾ രണ്ടാം ദിനം മുതൽ വമ്പിച്ച മൗത്ത് പബ്ലിസിറ്റി മൂലം കളക്ഷനിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മോഹന്ലാലിൻ്റെ എംപുരാൻ, തുടരും എന്നീ സിനിമകൾക്ക് ശേഷം ഒരു ദിവസം ഇരുപത് കോടിയിലധികം വേൾഡ് വൈഡ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി(മൂന്നാം ദിനവും നാലാം ദിനവും സമാന നേട്ടം സ്വന്തമാക്കി) ലോകഃ മാറി. സൗത്തിന്ത്യയിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ള നായികാപ്രാധാന്യമുള്ള സിനിമകളെ കണക്കിലെടുക്കുമ്പോൾ ഏറ്റവും അധികം കളക്ഷൻ നേടിയ ഖ്യാതിയും ലോകഃക്ക് തന്നെ. ഇരുന്നൂറ് കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ മറ്റ് ഭാഷാ പതിപ്പുകൾ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്. ഇന്ന് ഹിന്ദി പതിപ്പ് കൂടി റിലീസ് ആകുന്ന ഈ വേളയിൽ മറ്റൊരു പാൻ ഇന്ത്യൻ ഹിറ്റു കൂടെ മലയാളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

Comments
Post a Comment