പിടിവിട്ട് വീണ്ടും സ്വർണം; 83000 കടന്ന് പവൻ വില




കണ്ണൂർ: റെക്കോഡ് ഭേദിച്ച് സ്വർണവിലയുടെ മുന്നേറ്റം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിൽ വർധിച്ചത് 115 രൂപയാണ്. ഇന്നത്തെ വില 10,480 രൂപ. പവൻ വില 920 രൂപ വർധിച്ച് 83,840 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ്റെ വില 95 രൂപ വർധിച്ച് 8,615 രൂപയാണ്. വെള്ളിവില 4 രൂപ കൂടി 114 രൂപയിലെത്തി.ഡോളർ ദുർബലമാകുന്നത് മൂലം ചൊവ്വാഴ്ച സ്വർണ്ണ വില അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയരത്തിലെത്തി. യുഎസ് ഡോളർ സൂചിക 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഫെഡ് റിസർവിന്റെ നയത്തെക്കുറിച്ചുള്ള സൂചനകൾക്കായി ഇന്ന് നടക്കാനിരിക്കുന്ന ചെയർമാൻ ജെറോം പവലിന്റെ പ്രസംഗത്തിനായി നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


കഴിഞ്ഞയാഴ്ച്ച, യുഎസ് സെൻട്രൽ ബാങ്ക് തൊഴിൽ വിപണി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. വരാനിരിക്കുന്ന മീറ്റിംഗുകളിൽ കൂടുതൽ വെട്ടിക്കുറവുകൾ ഉണ്ടാകുമെന്ന സൂചനയും നൽകി. എന്നാൽ പണപ്പെരുപ്പത്തെക്കുറിച്ചും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 3,745 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം