ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ മത്സരിക്കും
'
ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്താനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ മറികടന്നാണ് ബംഗ്ലാ കടുവകള്‍ എത്തുന്നത്. താരത്തിളക്കത്തിലും ഫോമിലും കണക്കിലും ടീം ഇന്ത്യ ബഹുദൂരം മുന്നിലാണ് . സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തല്‍സമയം കാണാം.

Comments
Post a Comment