നന്മയുടെ പ്രതീകങ്ങളെ തിന്മക്കായി ഉപയോഗിക്കുന്നു- കെ സി വേണുഗോപാൽ എം പി .
കണ്ണൂർ :തിന്മകൾക്കെതിരെയുള്ള നന്മയുടെ വിജയത്തിൻ്റെ ആഘോഷമാണ് ദസറയെന്നും രാവണനെതിരെ ശ്രീരാമൻ നേടിയ വിജയം നന്മയുടെ വിജയമാണെന്നും നന്മയുടെ വിജയം ഏതെങ്കിലും വിഭാഗത്തിന്റെ വിജയമല്ലെന്നും മറിച്ച് എല്ലാവരുടെയും വിജയമാണെന്നും എന്നാൽ ദൗർഭാഗ്യവശാൽ നന്മയുടെ പ്രതീകങ്ങളെ പോലും തിന്മക്കായി ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്നും കെ.സി വേണു ഗോപാൽ എം.പി. കണ്ണൂർ ദസറ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി വർഗ വർണ ഭേദമില്ലാതെ ആഘോഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നാടാണ് കണ്ണൂർ. നന്മയുടെ പക്ഷത്ത് നിൽക്കാൻ നമുക്ക് കഴിയണം. ആഘോഷങ്ങളെ നേരായ ദിശയിൽ മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കണം.എല്ലാവരെയും ഒന്നിപ്പിക്കുന്ന ആഘോഷമാക്കി മാറ്റി നന്മയുടെ പക്ഷത്ത് നിൽക്കുന്ന ജനങ്ങളാക്കി മാറ്റാൻ കണ്ണൂർ ദസറ ആഘോഷത്തിനു കഴിയട്ടെ എന്നും അദ്ദേഹംആശംസിച്ചു.
പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ , ഇന്ത്യൻ സീനിയർ വിമൻസ് ഫുട്ബോൾ കോച്ച് ഡോ: പ്രിയ പി വി , കാനറാ ബാങ്ക് റീജിയണൽ മാനേജർ അൻഷുമാൻ ഡേ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി വി ജയസൂര്യൻ, പി പി വത്സലൻ, ആസിമ സി എച്ച് , എസ് ഷഹീദ, അഡ്വ. ചിത്തിര ശശിധരൻ,റാഷിദ് കെ പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ വിനോദ്, കെ പി താഹിർ,(ഐ.യു.എം.എൽ), പി മുഹമ്മദ് ഷമ്മാസ് (ഐ.എൻ.സി),പി പി ദിവാകരൻ (ജനതാദൾ),മുഹമ്മദ് സാജിദ് (മർച്ചൻ്റസ് ചേമ്പർ),പി അർ സ്‌മിത (എൻ ജി ഒ യു), സി ഡി എസ് ചെയർപേഴ്‌സൺ വി ജ്യോതിലക്ഷമി, വി സി നാരായണൻ മാസ്‌റ്റർ എന്നിവർ സംസാരിച്ചു.കലാമലർ അവതരിപ്പിച്ച തിരുവാതിര , ദേവ്ന പി യുടെ കുച്ചിപ്പുഡി, ശ്യാമ കൂട്ടായ്മയുടെ ഡാൻഡിയ , ശ്രവ്യ പി സൂരജിൻറെ ഭരതനാട്യം , ചിദംബരം നൃത്ത വിദ്യാലയത്തിൻറെ സെമി ക്ലാസ്സിക്കൽ ഡാൻസ് എന്നിവക്ക് ശേഷം പ്രശസ്ത റാപ്പ് ഗായകനും ഏത് മൂഡ് ഓണം മൂഡ് ഗാനം ഫെയിമുമായ ഫെജോ ആൻഡ് എ ഡി ജെ യുടെ ലൈവ് റാപ്പ് ഷോയും അരങ്ങേറി. അഞ്ചാം ദിനമായ ഇന്ന് സാംസ്‌കാരിക സമ്മേളനം അഡ്വ സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്യും.പ്രശസ്ത എഴുത്തുകാരി സുധാ മേനോൻ വിശിഷ്ടാതിഥി ആയി പങ്കെടുക്കും.തുടർന്ന് അഞ്ജലി പള്ളിപ്പുറത്തിന്റെ ഒപ്പന , ശ്രീ വിദ്യ പ്രശാന്തിന്റെ ഭരതനാട്യം , പത്മപ്രിയ ടി വി യും അദീന പി പി യും അവതരിപ്പിക്കുന്ന നൃത്ത തരംഗം , ശ്രീ കുറുമ്പ വാരത്തിന്റെ കൈകൊട്ടിക്കളി, നൈനക് ദീപക്കിന്റെ കുച്ചിപ്പുടി എന്നിവക്ക് ശേഷം കൊല്ലം ഷാഫിയും രഹനയും നയിക്കുന്ന ഇശൽ രാവ് അരങ്ങേറും.

Comments
Post a Comment