പെൺകുഞ്ഞായതിനാൽ അമ്മായിഅമ്മയുടെ കുത്തിത്തിരുപ്പ് : ചോര കുഞ്ഞിനെ കൊന്ന യുവതി റിമാൻഡിൽ

 '



കന്യാകുമാരി: പെണ്‍കുഞ്ഞുണ്ടായതില്‍ അമ്മായിയമ്മയുടെ കുത്തുവാക്ക് സഹിക്കാനാവാതെ നവജാതശിശുവിനെ കൊലപ്പെടുത്തി യുവതി. 41 ദിവസം പ്രായമുള്ള കുഞ്ഞിനെ ചുമരിലേക്കെറിഞ്ഞ് വായില്‍ ടിഷ്യു തിരുകിയാണ് കൊലപ്പെടുത്തിയത്. ഇരുപതുകാരിയായ അമ്മ ബെനിറ്റയെ പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ കരുങ്ങലിനടുത്താണ് സംഭവം.  വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെ മുലപ്പാല്‍ കുരുങ്ങിയാണ് പെണ്‍കുഞ്ഞിന്റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ കുഞ്ഞിനെ ഉപദ്രവിച്ചതായും യുവതിയുടെ ഭര്‍ത്താവ് കാര്‍ത്തിക് പോലിസില്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. കുഞ്ഞിന്റെ നെറ്റിയില്‍ രക്തമുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്റെ കഷ്ണവും ലഭിച്ചു. ഇതോടെയാണ് ടിഷ്യു പേപ്പര്‍ വായില്‍ തിരുകിയതിനാല്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. ബെനിറ്റയുടെയും കാര്‍ത്തികിന്റെയും പ്രണയവിവാഹമായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പുണ്ടായിട്ടും ഇതര മതസ്ഥനായ ദിണ്ടിഗല്‍ സ്വദേശി കാര്‍ത്തികുമായുള്ള പ്രണയബന്ധം ബെനിറ്റ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ബന്ധം വീട്ടിലറിഞ്ഞതിനു പിന്നാലെ കുടുംബം ബെനിറ്റയെ ദിണ്ടിഗലില്‍ നിന്ന് കന്യാകുമാരിയിലേക്ക് കൊണ്ടുവന്നു. പിന്നീട് സമൂഹമാധ്യമത്തിലൂടെ ഇരുവരും ബന്ധം തുടരുകയും രഹസ്യമായി വിവാഹിതരാവുകയും ചെയ്തു. പിന്നീട് പെണ്‍കുഞ്ഞ് ജനിച്ചതോടെ അമ്മായിയമ്മയും ബെനിറ്റയും തമ്മില്‍ വഴക്ക് പതിവായി. അമ്മായിയമ്മ തന്നെ ശകാരിച്ചപ്പോള്‍ ഭര്‍ത്താവ് അവര്‍ക്കനുകൂലമായി സംസാരിച്ചതിന് ബെനിറ്റ കാര്‍ത്തികിനോട് വഴക്കിട്ടു. പിന്നാലെ കുഞ്ഞിനെയെടുത്ത് ചുമരിലേക്കെറിഞ്ഞെന്നും കുട്ടിയുടെ തല മുറിഞ്ഞ് രക്തം വന്നെന്നും കാര്‍ത്തിക് പോലിസിനോട് പറഞ്ഞു. അറസ്റ്റിലായ ബെനിറ്റ നിലവില്‍ തക്കല ജയിലിലാണുള്ളത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം