ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

 


കണ്ണൂർ: പരീക്ഷാ കോച്ചിങ് വിദഗ്ധരായ  ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ  ഈ വർഷത്തെ നാഷനൽ  ടാലൻ്റ് ഹണ്ട് (ആന്തെ) സ്കോളർഷിപ്പ്  തീയതികൾ  പ്രഖ്യാപിച്ചു.   മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി  മെഡിക്കൽ, എഞ്ചിനിയറിംഗ് പോലുള്ള ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ്, ജെ ഇ ഇ, സ്റ്റേറ്റ് സി ഇ ടി, എൻ ടി എസ് ഇ,  ഒളിംപിയാഡുകൾ തുടങ്ങിയ മത്സരപരീക്ഷകളിലേക്കുള്ള മികച്ച പരിശീലനം വിദഗ്ധ  അധ്യാപകരിലൂടെ ഈ പദ്ധതിയിൽ  ലഭ്യമാവും.  


ആന്തേ ഓൺലൈൻ പരീക്ഷ ഒക്ടോബർ 4 മുതൽ 12 വരെ നടക്കും. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് അനുയോജ്യമായ ഒരു മണിക്കൂറിന്റെ സമയസ്ലോട്ട് തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം. ഓഫ്‌ലൈൻ മോഡ് പരീക്ഷ ഒക്ടോബർ 5നും 12നും നടക്കും. രാജ്യത്തെ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 415-ത്തിലധികം ആകാശ് സെന്ററുകളിൽ ആണ് ഇത് നടക്കുന്നത്.

ആന്തെ 2025-ന്റെ രജിസ്ട്രേഷൻ  https://anthe.aakash.ac.in/home എന്ന വെബ്സൈറ്റിൽ ഓൺലൈനായോ അടുത്തുളള ആകാശ് സെൻ്ററിലോ നിർവ്വഹിക്കാം.  300 രൂപയാണ് പരീക്ഷാഫീസ്.  ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് 50% ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി തിരഞ്ഞെടുക്കുന്ന പരീക്ഷാ തീയതിക്ക് മുൻപ് മൂന്ന് ദിവസവും, ഓഫ്‌ലൈൻ മോഡിനായി ഏഴ് ദിവസവും ആയിരിക്കും. പ്രവേശന കാർഡുകൾ ഓരോ പരീക്ഷാ തീയതിയ്ക്കും അഞ്ചു ദിവസം മുൻപ് പുറത്തിറങ്ങും.

വാർത്താ സമ്മേളനത്തിൽ ആകാശ് പിആർ ആൻ്റ് കമ്യൂണിക്കേഷൻ മാനേജർ വരുൺ സോണി, കേരള ബിസിനസ് മേധാവി സംഷീർ കെ., ബ്രാഞ്ച് മേധാവി ഷിബു എം. പി., അസിസ്റ്റൻ്റ് ഡയരക്റ്റർ ദിവ്യ എൽ.   എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം