തളിപറമ്പിൽ കഞ്ചാവുമായി കാഞ്ഞിരങ്ങാട് സ്വദേശി പിടിയിൽ




തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, 550 ഗ്രാം കഞ്ചാവുമായി കാഞ്ഞിരങ്ങാട് സ്വദേശിരാജു എക്‌സൈസ് പിടിയില്‍.എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗണ്‍ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി രാജു(48) പിടിയിലായത്.ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് മലപ്പട്ടം, വി.വി.മനോഹരന്‍, പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ ഇബ്രാഹിം ഖലീല്‍, ഫെമിന്‍, മുഹമ്മദ് ഹാരിസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു



കഴിഞ്ഞ ദിവസമാണ് 820ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം