കൂത്തുപറമ്പ് തലശ്ശേരി റോഡിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

 


കൂത്തുപറമ്പ് : കൂത്തുപറമ്പ് /തലശ്ശേരി റോഡിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം.കർണാടകത്തിൽ നിന്നും തലശ്ശേരിയിലേക്ക് പച്ചക്കറി കയറ്റി പോകുന്ന പിക്കപ്പ് വാനാണ്കൂത്തുപറമ്പ്ബ്ലോക്ക് ഓഫീസിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞത്. കർണാടക സ്വദേശിയായ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.

പച്ചക്കറികൾ റോഡിലേക്ക് ചിതറി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂത്തുപറമ്പ് സിഐ ഗംഗ പ്രസാദ്,ഹൈവേ പോലീസ്, കൂത്തുപറമ്പ് ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തിയാണ്ഗതാഗതം പുനസ്ഥാപിച്ചത്."

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം