പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച രണ്ടു പേർ അറസ്റ്റിൽ

 



മാതമംഗലം : പാണപ്പുഴയിൽപെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ ഒ.കെ.പ്രഭാകരന്റെ മകന്‍ യു.പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി.ബിനീഷ്(37) എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസര്‍ പി . വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്.റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി.രാജീവന്‍. എം.വീണ. ഡ്രൈവര്‍ ആര്‍.കെ.രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടുപരിസരത്തു വെച്ച് പിടികൂടിയത്.

വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ 1 ല്‍പ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.

പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം