തിരുവോണ ദിവസത്തെ തിരച്ചിലും വിഫലം, കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ വളപട്ടണം പുഴയിലേക്ക് ചാടിയ കീച്ചേരി സ്വദേശിയെ കണ്ടെത്താനായില്ല

 

  


വളപട്ടണം :കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഗതാഗത കുരുക്കിയ കാറിൽ നിന്ന് ഇറങ്ങി വളപട്ടണം പുഴയിലേക്ക് എടുത്തു ചാടിയ മധ്യവയസ്കനെ കണ്ടെത്താനായില്ല. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥാണ് (63)  വ്യാഴാഴ്ച്ച 3 വൈകുന്നേരം 3.45 ന് വളപട്ടണം പാലത്തിൽ നിന്നും ബന്ധുക്കളെ തട്ടി മറ്റി പുഴയിൽ ചാടിയത്.

തിരുവോണ ദിവസമായ വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിവരെ തിരച്ചലിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കൂത്തുപറമ്പിൽ നിന്നുള്ള സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള ഫയർ ആൻ്റ് റെസ്ക്യൂ ടീമായിരുന്നു ഇന്ന് തിരച്ചിൽ നടത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധന കഴിഞ്ഞ് കുടുംബത്തോടൊപ്പം കാറിൽ മടങ്ങവെ  വളപട്ടണം പാലത്തില്‍ വച്ച് പുഴയിൽ ചാടുകയായിരുന്നു.

സ്കൂബ ടീം സ്റ്റേഷൻ ഓഫീസർ കെ പി ശനിത് , കണ്ണൂർ ഫയർ ആൻ്റ് റസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ അനിൽ പി.എം തിരച്ചലിന് നേതൃത്വം നൽകി. തഹസിൽദാരടക്കമുള്ള റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏറെ കാലമായി പ്രവാസിയായിരുന്നു ഗോപിനാഥ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം