പട്ടുവത്ത് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും കാണാതായ സഹോദരങ്ങളെ പൊലീസ് കണ്ടെത്തി
തളിപ്പറമ്പ് : പട്ടുവത്ത് നിന്നും കാണാതായ സഹോദരങ്ങളെ കോഴിക്കോട്ടെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പട്ടുവം മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ 13, 16 വയസു പ്രായമുള്ള സഹോദരങ്ങളെ ഇന്നലെ രാവിലെ 9.30നാണ് കാണാതായത്. തളിപ്പറമ്പ് ഇൻസ്പെക്ടർ പി.ബാബുമോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഊർജിത അന്വേഷണത്തിലൂടെ ബുധനാഴ്ച്ചഉച്ചയോടെ ഇവരെ കണ്ടെത്തിയത്.

Comments
Post a Comment