ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി




കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കനായ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി പടന്നക്കാട് നെഹ്റു കോളജ് വിദ്യാര്‍ഥിയായ പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്റു കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഒരു വിരലില്‍ ഒരു മണിക്കൂര്‍ നേരം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയത്. അസ്വാഭാവികമരണത്തിന്  ഹോസ്ദുര്‍ഗ് പോലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം