ബീഡി – ബീഹാർ പോസ്റ്റ്: വിടി ബൽറാം തെറിക്കും ? *
കണ്ണൂർ :ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല എന്ന കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പോസ്റ്റ് വിവാദമായതോടെ നടപടി. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിടി ബല്‍റാമിനെ നീക്കും. അതിനായി സന്നദ്ധത അറിയിച്ചതായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ബീഡി ബീഹാർ പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായി എന്നും കെ പി സി സി സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.ദേശീയതലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മുന്നേറ്റത്തിന് ശ്രമിക്കുന്നതിനിടയിലെ പോസ്റ്റ് ബിജെപി വലിയ ആയുധമാക്കിയിരിക്കുകയാണ്

Comments
Post a Comment