വീട്ടു വരാന്തയിലിരിക്കുന്ന കുട്ടിയെ കുറുനരി കടിച്ചു പരുക്കേൽപ്പിച്ചു
പഴയങ്ങാടി : മാട്ടൂലില്‍ കുറുനരി കുട്ടിയുടെ കാലില്‍ കടിച്ചു. വീട്ടുവരാന്തയിലിരുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കാലിലാണ് കുറുനരി കടിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുറുനരി കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്. മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് കുറുനരിയുടെ കടിയേറ്റത്. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. കണ്ണിന് കടിയേറ്റ വയോധികനെ പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

Comments
Post a Comment