ടാറിൽ കുടുങ്ങി കിടന്ന ഉടുമ്പിനെ രക്ഷിച്ചു

 



 കൂത്തുപറമ്പ് : കൂത്തുപറമ്പിനടുത്തെ കോട്ടയംപൊയിലിൽ ടാറിൽ കുടുങ്ങിപ്പോയഉടുമ്പിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തി

 കണ്ണവം ഫോറസ്റ്റ് വാച്ചർ  ബിജിലേഷ് കോടിയേരിയാണ് ടാറിൽ പൂണ്ടു പോയ ഉടുമ്പിനെ വാൽ പിടിച്ചു വലിച്ചു പുറത്തെടുത്തത്. ഇതിനു ശേഷം നാട്ടുകാരുടെ സഹായത്തോടെ മണ്ണെണ്ണ ഉപയോഗിച്ചാണ് ഉടുമ്പിൻ്റെ ദേഹത്തെ ടാർ നീക്കിയത് ഇതിനു ശേഷം ഉടുമ്പിനെ അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ബിജിലേഷ് കോടിയേരി ഞായറാഴ്ച്ച പകൽ രക്ഷാപ്രവർത്തനം നടത്തിയത്. റോഡ് ടാർ ചെയ്യുന്നതിനായി കൊണ്ടുവന്ന് റോഡരികിൽ സൂക്ഷിച്ച ടാറിലാണ് ഉടുമ്പ് കുടുങ്ങിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം