ഭർതൃമതിയായ യുവതിയുടെ അവിഹിത ബന്ധം മൊബൈൽ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു

 


കണ്ണൂർ: വിവാഹിതയായ യുവതിയുടെ അവിഹിത ബന്ധം രഹസ്യമായി മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച് ബ്ളാക്ക്മെയിൽ ചെയ്ത മൂന്നംഗസംഘത്തിനെതിരെ കുടിയാൻ മല പൊലിസ് കേസെടുത്തു. നടുവിൽ സ്വദേശികളായ ശ്യാം , ഷമൽ ലത്തീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ശ്യാം ഒരു അടിപിടി കേസിൽ പ്രതിയായി നിലവിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിക്ക് ആലക്കോട് സ്വദേശിയായ ഒരാളുമായി വഴിവിട്ട സൗഹൃദമുണ്ടായിരുന്നു. ഇയാൾ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടത്രേ ഈ കാര്യം മനസിലാക്കിയ യുവാക്കൾ കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ഒരു ദിവസമാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. ആലക്കോട് സ്വദേശിയായ യുവാവ് വീട്ടിലെത്തിയപ്പോൾ ഇവരുടെ കിടപ്പറ ദൃശ്യം ശ്യാമും ഷമലും ഒളിഞ്ഞു നോക്കുകയും മൊബൈൽ ഫോൺ ക്യാമറയിൽ ഇരുവരും അറിയാതെ പകർത്തുകയും ചെയ്തു. പിന്നീട് ഈദൃശ്യം ഉപയോഗിച്ചു ശ്യാമും ഷമലും യുവതിയെ ബ്ളാക്ക്മെയിൽ ചെയ്തു. ആദ്യം കുറച്ചു പണം യുവതിയിൽ നിന്നും ഇവർ കൈക്കലാക്കിയിരുന്നു. ഇതിന് ശേഷം യുവതിയുടെ മുൻപിൽ നിന്നു തന്നെ ഫോണിലുള്ളദൃശ്യം കളഞ്ഞതായി കാണിച്ചു. പിന്നീട് ഇവർ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഈദൃശ്യം സുഹൃത്തായ ലത്തീഫിന് കൈമാറുകയും ചെയ്തു. ഈദൃശ്യം കാണിച്ച് തനിക്ക് വഴങ്ങണമെന്നും പണം തരണമെന്നും ലത്തീഫ് ആവശ്യപ്പെട്ടുവെങ്കിലും യുവതി തയ്യാറായില്ല. സ്വകാര്യ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ലത്തീഫ് തുടർച്ചയായി ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി കുടിയാൻ മല പൊലി സിൽ പരാതി നൽകിയത്. കണ്ണൂർ സബ് ജയിലിൽ കഴിയുന്ന ശ്യാമിന് പുറമേയുള്ള രണ്ടു പേരെ കണ്ടെത്താനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം