സംസ്ഥാനത്തെ ആദ്യത്തെ സിനിമാ ടൂറിസത്തിന് തുടക്കം: ‘കിരീടം’ പാലം ഉടൻ തുറക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം:കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത അദ്ദേഹം പങ്കുവെച്ചത്. മോഹലാല്‍ അഭിനയിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം സിനിമയിലെ പ്രധാന രംഗങ്ങള്‍ ചിത്രികരിച്ച വെള്ളായണി കായലിൻ്റെ പാലവും പ്രദേശവുമാണ് ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.പണികള്‍ അതിവേഗം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെ ആദ്യത്തേതും സംസ്ഥാനത്തെ ആദ്യത്തെയുമാണ് ഈ സിനിമാടൂറിസം പദ്ധതി. നമ്മുടെ സംസ്ഥാനത്തെ ലൊക്കേഷനുകളിൽ ലോകത്തേതു ഭാഷയിലുള്ള സിനിമകളുടെയും ഷൂട്ടിങ്ങ് നടത്താൻ വേണ്ടി ഒട്ടേറെ പേർക്ക് എത്തിചേരാനും അതിലൂടെ കേരളത്തെ ലോകത്തിനു മുൻപാകെ കൂടുതലായി അവതരിപ്പിക്കുവാനുള്ള ചർച്ചകളും പ്രത്യേക മാർക്കറ്റിംഗും ആരംഭിക്കുന്നുമുണ്ടെന്ന് മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Comments
Post a Comment