പത്മജയെ ആശുപത്രിയിൽ സന്ദർശിച്ച് എം.വി ജയരാജൻ :എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സി.പി.എം തയ്യാർ
മാനന്തവാടി :വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറെന്ന് എം വി ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കൾ വിജയൻറെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ എം വിജയന്‍റെ മരുമകൾ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജന്‍റെ പ്രതികരണം. ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്ന് എം വി ജയരാജൻ വിമർശിച്ചു. തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിലെ ഗൂഢ സംഘത്തിന്‍റെ നടപടിയിൽ അതൃപ്തിയുള്ള ആളാണെന്നും എം വി ജയരാജൻ പറഞ്ഞു.
സിപിഎമ്മിന്റെ പുകമറയിൽ വഞ്ചിതരാകരുതെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. കുളം കലക്കി മീൻ പിടിക്കാൻ ആണ് സിപിഎം ശ്രമമെന്നും വിമർശിച്ചു. അതേസമയം സിദ്ദിഖിനെ വിശ്വസിക്കരുതെന്ന് കോൺഗ്രസുകാരനായ തിരുവഞ്ചൂർ തന്നെയാണ് പറഞ്ഞതെന്ന് പത്മജ വിശദീകരിച്ചു

Comments
Post a Comment