ആള്‍ക്കൂട്ടം വിജയ്ക്ക് വോട്ടായി മാറുമോ? 'നോ കമന്റ്‌സ്' എന്ന് രജനീകാന്ത്




ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ യോഗത്തിലെ ജനക്കൂട്ടം വോട്ടായി മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ രജനികാന്ത്. 'നോ കമന്റ്‌സ്' എന്നായിരുന്നു പ്രതികരണം. ജയിലര്‍ 2 സിനിമയുടെ ഷൂട്ടിംഗിനായി പാലക്കാട്ടേക്ക് പോകുന്നതിനിടെ കോയമ്പത്തൂരിലായിരുന്നു പ്രതികരണം.


വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിലേക്ക് പാര്‍ട്ടിയുടെ ശക്തിപ്രകടനം എന്ന നിലയില്‍ വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു. റോഡ് ഷോ പാടില്ലെന്നതടക്കം കര്‍ശന ഉപാധികളെല്ലാം മറികടന്നായിരുന്നു തിരുച്ചിറപ്പള്ളിയിലെ പരിപാടികള്‍. ഓഗസ്റ്റ് 21 ന് നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെയും അംഗത്വവിതരണത്തിന്റെയും തുടര്‍ച്ചയായാണ് വിജയ് സംസ്ഥാന പര്യടനം ആരംഭിച്ചത്. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു നീക്കം. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ തുടരും. ശനിയാഴ്ചകളിലും ഏതാനും ഞായറാഴ്ചകളിലുമാണ് പര്യടനവും പൊതുസമ്മേളനങ്ങളും നടക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം