തൻ്റെ അറ്റുപോയ കാൽ പ്രദർശിപ്പിച്ച് കണ്ണൂരിൽ സമാധാന അന്തരീക്ഷം തകർക്കാൻ താൽപര്യമില്ല : സി. സദാനന്ദൻ എം.പി


കണ്ണൂർ: കണ്ണൂർജില്ലയിൽ ഒരു പാട്പേർ ജീവൻ നൽകിയതിന്റേയും ത്യാഗം സഹിച്ചതിന്റേയും ഫലമായാണ് ജില്ലയിൽ ഇന്ന്കാണുന്ന സമാധാന അന്തരീക്ഷം നിലനിൽക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാംഗമായ സി സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെസമാധാന അന്തരീക്ഷം അതങ്ങിനെ തന്നെ പുലരണമെന്നാണ് തങ്ങൾആഗ്രഹിക്കുന്നത്. തൻ്റെ അറ്റുപോയ കാലുകൾ പ്രദർശിപ്പിക്കാൻ ഇനിയും അഗ്രഹിക്കുന്നില്ല . ഈ ത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കുന്നതും പോസ്റ്റർ പതിക്കുന്നതും താൻ പ്രവർത്തകരെ വിലക്കിയിട്ടുണ്ട്. കഴിഞ്ഞു പോയഎല്ലാ കാര്യങ്ങളും മറക്കാൻ ആഗ്രഹിക്കുന്നവരാണ് കണ്ണൂരിലെ ജനങ്ങൾ. എൻ്റെ പാർട്ടിയും അതാനായാണ് പ്രയത്നിക്കുന്നത്.

 അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശമോ പ്രചരണമോ യല്ല തൻ്റെ എം.പി സ്ഥാനം. വികസിത ഭാരതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൻ്റെ ലക്ഷ്യം. രാജ്യം നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അതു സാധ്യമായേക്കാം.

അതിനാണ് പ്രധാനമന്ത്രിയെന്ന നിലയിൽനരേന്ദ്ര മോദിയുടെ നിയോഗം. തനിക്ക് എം.പി സ്ഥാനം നൽകിയത് എല്ലാ ജനങ്ങൾക്കു വേണ്ടി വികസനം നടത്തുന്നതിനാണ്. അല്ലാതെ കണ്ണൂർജില്ലയിലെ അക്രമരാഷ്ട്രീയം ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടാനല്ല തന്നെ രാജ്യസഭാ എം പി യായി നരേന്ദ്ര മോദി നോമിനേറ്റ് ചെയ്തതെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.വികസിത ഭാരതമെന്ന മോദിയുടെ തീരുമാനം പോലെ വികസിത കേരളമെന്ന വികസിത കണ്ണൂർ എന്ന ലക്ഷ്യം പ്രാവർത്തികമാവണമെങ്കിൽ വികസനം നഗരങ്ങളിലുംനാട്ടിൻപുറങ്ങളിലുമെത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനതാവളത്തിൻ്റെ പോയൻ്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനായി പരിശ്രമം തുടരും പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേനയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുക ഒരു പാലം വന്നു കഴിയുമ്പോൾ അതു നാട്ടിലെ എല്ലാവർക്കും ഉപയോഗിക്കുന്നതിനാണ്. അതിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ പ്രസ് ക്ലബ്ബിൽ ഏർപ്പെടുത്തിയ മുഖാമുഖം പരിപാടിയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ രഞ്ചിത് , ബി ജെ പികണ്ണൂർ ജില്ലാ നോർത്ത് - സൗത്ത് പ്രസിഡണ്ടുമാരായ കെ കെ വിനോദ് കുമാർ , ബിജു ഏള കുഴി എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ട്രഷറർ കെ.സതീശൻ നന്ദി പറഞ്ഞു.


 



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം