ഗോപകുമാറിനും ദേവരാജനും കലാശ്രേഷ്ഠ പുരസ്കാരം.




കണ്ണൂർ.ചെറുകുന്നിലെ സി.കെ. പണിക്കർ സ്മാരകട്രസ്റ്റ് നൽകിവരുന്ന കലാശ്രേഷ്ഠ പുരസ്കാരം സഹോദരങ്ങളായആസ്തി കാലയം ദേവരാജ്,ആസ്തി കാലയം ഗോപകുമാർ എന്നിവർക്ക് നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  വൈഖരി സംഗീത വിദ്യാലയം അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രിആഘോഷത്തോടനുബന്ധിച്ച് ഡോ: കാഞ്ഞങ്ങാട് സി.രാമചന്ദ്രന്റെ നേതൃത്വത്തിൽ സപ്തംബർ 22 ന് അഖണ്ഡ സംഗീതാർച്ചന നടത്തും. രാവിലെ 6 മുതൽ വൈകിട്ട് വരെ നടക്കുന്ന സംഗീതാർച്ചനയിൽ സി.കെ. പണിക്കർ ട്രസ്റ്റ് കുടുംബാംഗങ്ങളും സംഗീത വിദ്യാർത്ഥികളും പങ്കടുക്കും. 

വൈകിട്ട് നടക്കുന്ന ചടങ്ങിൽ വെച്ച് ട്രസ്റ്റ് നൽകുന്ന കലാശ്രേഷ്ഠപുരസ്ക്കാരം ചെണ്ടവാദ്യരംഗത്തെ അതുല്യ പ്രതിഭകളായ സഹോദരങ്ങളായ ദേവരാജ് - ഗോപകുമാർ എന്നിവർക്ക് നൽകും. സ്വർണപ്പതക്കം, ഉപഹാരം, പൊന്നാട , പ്രശംസാപത്രം എന്നിവയടങ്ങുന്നതാണ് അവാർഡ്. വാർത്താ സമ്മേളനത്തിൽ ലിനി കരുൺ , ശ്രുതി സുരേഷ് എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം